സുഭാഷിതങ്ങൾ 1:1-33
1 ഇസ്രായേൽരാജാവായ+ ദാവീദിന്റെ മകൻ+ ശലോമോന്റെ സുഭാഷിതങ്ങൾ:+
2 ജ്ഞാനം+ നേടാനും ശിക്ഷണം സ്വീകരിക്കാനുംജ്ഞാനമൊഴികൾ മനസ്സിലാക്കാനും
3 ഉൾക്കാഴ്‌ച, നീതി,+ ന്യായം,+ നേര്എന്നിവയെക്കുറിച്ച് പഠിപ്പിക്കുന്ന ശിക്ഷണം+ സമ്പാദിക്കാനും
4 അനുഭവജ്ഞാനമില്ലാത്തവർക്കു വിവേകം+ പകർന്നുകൊടുക്കാനുംചെറുപ്പക്കാർക്ക് അറിവും ചിന്താശേഷിയും+ നൽകാനും വേണ്ടിയുള്ളത്.
5 ബുദ്ധിയുള്ളവൻ ശ്രദ്ധിച്ചുകേട്ട് കൂടുതൽ ഉപദേശം സ്വീകരിക്കുന്നു;+വകതിരിവുള്ളവൻ വിദഗ്‌ധമാർഗനിർദേശം* തേടുന്നു.+
6 അങ്ങനെ അവൻ സുഭാഷിതങ്ങളും ഉപമകളുംജ്ഞാനികളുടെ വാക്കുകളും അവരുടെ കടങ്കഥകളും മനസ്സിലാക്കുന്നു.+
7 യഹോവയോടുള്ള ഭയഭക്തിയാണ് അറിവിന്റെ ആരംഭം.+
വിഡ്ഢികൾ മാത്രമേ ജ്ഞാനവും ശിക്ഷണവും നിരസിക്കൂ.+
8 എന്റെ മകനേ, അപ്പന്റെ ശിക്ഷണം ശ്രദ്ധിക്കുക;+അമ്മയുടെ ഉപദേശം* തള്ളിക്കളയരുത്.+
9 അതു നിന്റെ തലയിൽ മനോഹരമായ ഒരു പുഷ്‌പകിരീടംപോലെയും+കഴുത്തിൽ ഭംഗിയുള്ള ഒരു ആഭരണംപോലെയും ആണ്.+
10 മകനേ, പാപികൾ നിന്നെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചാൽ, നീ സമ്മതിക്കരുത്.+
11 അവർ ഇങ്ങനെ പറഞ്ഞേക്കാം:
“ഞങ്ങളുടെകൂടെ വരുക; നമുക്കു പതിയിരുന്ന് രക്തം ചൊരിയാം.
നിരപരാധികളെ പിടിക്കാൻ നമുക്ക് ഒളിച്ചിരിക്കാം; അവരെ വെറുതേ ആക്രമിക്കാം.
12 ശവക്കുഴിയെപ്പോലെ* നമുക്ക് അവരെ ജീവനോടെ വിഴുങ്ങാം;കുഴിയിലേക്കു പോകുന്നവരെ എന്നപോലെ അവരെ മുഴുവനായി വിഴുങ്ങാം.
13 നമുക്ക് അവരുടെ അമൂല്യവസ്തുക്കളെല്ലാം പിടിച്ചുവാങ്ങാം;നമ്മുടെ വീടുകൾ കൊള്ളവസ്തുക്കൾകൊണ്ട് നിറയ്‌ക്കാം.
14 ഞങ്ങളുടെകൂടെ കൂടുക,മോഷ്ടിക്കുന്നതൊക്കെ നമുക്കു തുല്യമായി വീതിക്കാം.”*
15 പക്ഷേ മകനേ, അവരുടെ പുറകേ പോകരുത്.
നിന്റെ കാലുകൾ അവരുടെ പാതയിൽ വെക്കരുത്.+
16 അവരുടെ കാലുകൾ ദുഷ്ടത ചെയ്യാൻ ഓടുന്നു;രക്തം ചൊരിയാൻ അവർ ധൃതി കൂട്ടുന്നു.+
17 ഒരു പക്ഷി കാൺകെ വല വിരിച്ചിട്ട് കാര്യമുണ്ടോ?
18 അതുകൊണ്ടാണ് അവർ രക്തം ചൊരിയാൻ പതിയിരിക്കുന്നത്;മറ്റുള്ളവരുടെ ജീവനെടുക്കാൻ ഒളിച്ചിരിക്കുന്നത്.
19 അന്യായലാഭം തേടുന്നവർ ഇങ്ങനെയാണു പ്രവർത്തിക്കുന്നത്,അതു സമ്പാദിക്കുന്നവരുടെ ജീവൻ അത് അപഹരിക്കും.+
20 യഥാർഥജ്ഞാനം+ തെരുവിൽ വിളിച്ചുപറയുന്നു;+
പൊതുസ്ഥലങ്ങളിൽ* അതു ശബ്ദം ഉയർത്തുന്നു.+
21 തിരക്കേറിയ തെരുക്കോണുകളിൽ* നിന്ന് അത് ഉച്ചത്തിൽ സംസാരിക്കുന്നു.
നഗരകവാടങ്ങളിൽ നിന്ന് അത് ഇങ്ങനെ പറയുന്നു:+
22 “അനുഭവജ്ഞാനമില്ലാത്തവരേ, നിങ്ങൾ എത്ര കാലം നിങ്ങളുടെ അറിവില്ലായ്മയെ സ്നേഹിക്കും?
പരിഹസിക്കുന്നവരേ, നിങ്ങൾ എത്ര കാലം പരിഹസിക്കുന്നതിൽ സന്തോഷിക്കും?
വിഡ്ഢികളേ, നിങ്ങൾ എത്ര കാലം അറിവിനെ വെറുക്കും?+
23 എന്റെ ശാസന കേട്ട് തിരിഞ്ഞുവരുക.+
അപ്പോൾ ഞാൻ എന്റെ ആത്മാവിനെ നിങ്ങൾക്കു പകർന്നുതരും;എന്റെ വാക്കുകൾ നിങ്ങളെ അറിയിക്കും.+
24 ഞാൻ പല തവണ വിളിച്ചു, എന്നാൽ നിങ്ങൾ അതു കാര്യമാക്കിയില്ല;ഞാൻ കൈ നീട്ടി, എന്നാൽ നിങ്ങൾ ആരും അതു ശ്രദ്ധിച്ചില്ല.+
25 നിങ്ങൾ എന്റെ ഉപദേശം വീണ്ടുംവീണ്ടും നിരസിച്ചു;എന്റെ ശാസന തള്ളിക്കളഞ്ഞു.
26 നിങ്ങൾ ഭയപ്പെടുന്നതു പേമാരിപോലെയുംനിങ്ങളുടെ ദുരന്തം കൊടുങ്കാറ്റുപോലെയും ആഞ്ഞടിക്കും;കഷ്ടപ്പാടും വേദനയും നിങ്ങളുടെ മേൽ വരും.
27 നിങ്ങളുടെ മേൽ ദുരന്തം ആഞ്ഞടിക്കുമ്പോൾ ഞാനും ചിരിക്കും;നിങ്ങൾ ഭയപ്പെടുന്നതു സംഭവിക്കുമ്പോൾ ഞാൻ പരിഹസിക്കും.+
28 അന്ന് അവർ എന്നെ പലവട്ടം വിളിക്കും, എന്നാൽ ഞാൻ മറുപടി നൽകില്ല;അവർ എന്നെ ഉത്സാഹത്തോടെ തേടും, എന്നാൽ കണ്ടെത്തില്ല.+
29 കാരണം അവർ അറിവിനെ വെറുത്തു;+യഹോവയെ ഭയപ്പെടാൻ അവർ ഒരുക്കമായിരുന്നില്ല.+
30 അവർ എന്റെ ഉപദേശം നിരസിച്ചു;ആദരവില്ലാതെ എന്റെ ശാസനകളെല്ലാം തള്ളിക്കളഞ്ഞു.
31 അതുകൊണ്ട് അവരുടെ വഴികളുടെ അനന്തരഫലങ്ങൾ അവർ അനുഭവിക്കേണ്ടിവരും;+സ്വന്തം ഉപദേശങ്ങൾ* കേട്ടുകേട്ട് അവർക്കു മടുപ്പു തോന്നും.
32 അനുഭവജ്ഞാനമില്ലാത്തവരുടെ തോന്നിയവാസം അവരെ കൊന്നുകളയും;വിഡ്ഢികളുടെ കൂസലില്ലായ്മ അവരെ ഇല്ലാതാക്കും.
33 എന്നാൽ എന്റെ വാക്കു കേൾക്കുന്നവൻ സുരക്ഷിതനായി വസിക്കും;+അവൻ ആപത്തിനെ പേടിക്കാതെ കഴിയും.”+
അടിക്കുറിപ്പുകള്‍
^ അഥവാ “ജ്ഞാനമുള്ള ഉപദേശം.”
^ അഥവാ “നിയമം.”
^ അഥവാ “നമുക്ക് എല്ലാവർക്കുംകൂടെ ഒറ്റ സഞ്ചിയായിരിക്കും.”
^ അഥവാ “പൊതുചത്വരങ്ങളിൽ.”
^ അക്ഷ. “തെരുവുകളുടെ തലയ്‌ക്കൽ.”
^ അഥവാ “ഉപായങ്ങൾ; പദ്ധതികൾ.”