സുഭാഷിതങ്ങൾ 19:1-29
19 നുണയനും വിഡ്ഢിയും ആയി ജീവിക്കുന്നതിനെക്കാൾനിഷ്കളങ്കതയോടെ* ദരിദ്രനായി ജീവിക്കുന്നതു നല്ലത്.+
2 അറിവില്ലായ്മ മനുഷ്യനു നന്നല്ല;+എടുത്തുചാട്ടക്കാരൻ* പാപം ചെയ്യുന്നു.
3 സ്വന്തം വിഡ്ഢിത്തമാണ് ഒരുവനെ വഴിതെറ്റിക്കുന്നത്;അവന്റെ ഹൃദയം യഹോവയോടു കോപിക്കുന്നു.
4 പണക്കാരനു ധാരാളം സുഹൃത്തുക്കൾ ഉണ്ടാകുന്നു;എന്നാൽ ദരിദ്രനെ കൂട്ടുകാരൻപോലും ഉപേക്ഷിക്കുന്നു.+
5 കള്ളസാക്ഷിക്കു ശിക്ഷ കിട്ടാതിരിക്കില്ല;+നാവെടുത്താൽ* നുണ പറയുന്നവൻ രക്ഷപ്പെടില്ല.+
6 പ്രമാണിമാരുടെ* പ്രീതി നേടാൻ പലരും ശ്രമിക്കുന്നു;സമ്മാനം നൽകുന്നവനെ എല്ലാവരും സുഹൃത്താക്കുന്നു.
7 ദരിദ്രനെ അവന്റെ സഹോദരന്മാരെല്ലാം വെറുക്കുന്നു;+പിന്നെ കൂട്ടുകാർ അവനെ ഒറ്റപ്പെടുത്താതിരിക്കുമോ?+
അവൻ യാചിച്ചുകൊണ്ട് അവരുടെ പുറകേ ചെല്ലുന്നു; എന്നാൽ ആരും അവനെ സഹായിക്കുന്നില്ല.
8 സാമാന്യബോധം* നേടുന്നവൻ സ്വന്തം ജീവനെ സ്നേഹിക്കുന്നു;+
വകതിരിവിനെ നിധിപോലെ കാക്കുന്നവൻ വിജയിക്കും.+
9 കള്ളസാക്ഷിക്കു ശിക്ഷ കിട്ടാതിരിക്കില്ല;നാവെടുത്താൽ* നുണ പറയുന്നവൻ നശിച്ചുപോകും.+
10 ആർഭാടത്തോടെയുള്ള ജീവിതം വിഡ്ഢിക്കു ചേർന്നതല്ല;പ്രഭുക്കന്മാരെ ഭരിക്കുന്നതു വേലക്കാരന് അത്രപോലും യോജിച്ചതല്ല!+
11 മനുഷ്യന്റെ ഉൾക്കാഴ്ച അവന്റെ കോപം തണുപ്പിക്കുന്നു;+ദ്രോഹങ്ങൾ* കണ്ടില്ലെന്നു വെക്കുന്നത് അവനു സൗന്ദര്യം.+
12 രാജകോപം സിംഹത്തിന്റെ* മുരൾച്ചപോലെ;+രാജാവിന്റെ പ്രീതി ഇലകളിലെ മഞ്ഞുതുള്ളിപോലെ.
13 വിഡ്ഢിയായ മകൻ അപ്പനു പ്രശ്നങ്ങൾ വരുത്തിവെക്കുന്നു;+വഴക്കടിക്കുന്ന* ഭാര്യ ചോർച്ച നിലയ്ക്കാത്ത മേൽക്കൂരപോലെ.+
14 വീടും സമ്പത്തും പിതാക്കന്മാരിൽനിന്ന് കൈമാറിക്കിട്ടുന്നു;എന്നാൽ വിവേകമുള്ള ഭാര്യയെ യഹോവ തരുന്നു.+
15 അലസത ഗാഢനിദ്ര വരുത്തുന്നു;മടിയൻ പട്ടിണികിടക്കും.+
16 കല്പന അനുസരിക്കുന്നവൻ ജീവനോടിരിക്കും;+തോന്നിയവാസം നടക്കുന്നവൻ മരണമടയും.+
17 എളിയവനോടു കരുണ കാണിക്കുന്നവൻ യഹോവയ്ക്കു കടം കൊടുക്കുന്നു;+അവൻ ചെയ്യുന്നതിനു ദൈവം പ്രതിഫലം നൽകും.+
18 പ്രതീക്ഷയ്ക്കു വകയുള്ളപ്പോൾ നിന്റെ മകനു ശിക്ഷണം കൊടുക്കുക;+അവന്റെ മരണത്തിന് ഉത്തരവാദിയാകരുത്.*+
19 ദേഷ്യക്കാരനായ മനുഷ്യൻ പിഴയൊടുക്കേണ്ടിവരും;അവനെ രക്ഷിക്കാൻ ശ്രമിച്ചാൽ, അതുതന്നെ നീ വീണ്ടുംവീണ്ടും ചെയ്യേണ്ടിവരും.+
20 ഉപദേശം ശ്രദ്ധിച്ച് ശിക്ഷണം സ്വീകരിച്ചാൽ+ഭാവിയിൽ നീ ജ്ഞാനിയായിത്തീരും.+
21 മനുഷ്യൻ ഹൃദയത്തിൽ ഒരുപാടു പദ്ധതികളിടുന്നു;എന്നാൽ യഹോവയുടെ ഉദ്ദേശ്യങ്ങളേ* നിറവേറൂ.+
22 അചഞ്ചലസ്നേഹമാണ് ഒരുവനെ ശ്രേഷ്ഠനാക്കുന്നത്;+നുണയനാകുന്നതിലും നല്ലതു ദരിദ്രനാകുന്നതാണ്.
23 യഹോവയോടുള്ള ഭയഭക്തി ജീവനിലേക്കു നയിക്കുന്നു;+അതുള്ളവർ സന്തോഷത്തോടെ വിശ്രമിക്കും, ആരും അവരെ ദ്രോഹിക്കില്ല.+
24 മടിയൻ കൈ പാത്രത്തിലേക്കു കൊണ്ടുപോകുന്നു;എന്നാൽ ഭക്ഷണം വായിലേക്കു കൊണ്ടുപോകാൻപോലും അവനു മടിയാണ്.+
25 പരിഹാസിയെ അടിക്കുക,+ അപ്പോൾ അനുഭവജ്ഞാനമില്ലാത്തവൻ വിവേകിയായിത്തീരും.+വകതിരിവുള്ളവനെ ശാസിക്കുക, അവന്റെ അറിവ് വർധിക്കും.+
26 അപ്പനെ ദ്രോഹിക്കുകയും അമ്മയെ ആട്ടിയോടിക്കുകയും ചെയ്യുന്ന മകൻനാണക്കേടും അപമാനവും വരുത്തിവെക്കുന്നു.+
27 എന്റെ മകനേ, ശിക്ഷണം ശ്രദ്ധിക്കാതിരുന്നാൽനീ ജ്ഞാനമൊഴികളിൽനിന്ന് അകന്നുപോകും.
28 വിലകെട്ട സാക്ഷി നീതിയെ പരിഹസിക്കുന്നു;+ദുഷ്ടന്റെ വായ് ദുഷ്ടത വിഴുങ്ങുന്നു.+
29 പരിഹാസികളെ ന്യായവിധി കാത്തിരിക്കുന്നു;+വിഡ്ഢികളുടെ മുതുകിന് അടി കരുതിവെച്ചിരിക്കുന്നു.+
അടിക്കുറിപ്പുകള്
^ അഥവാ “ധർമനിഷ്ഠയോടെ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
^ അക്ഷ. “തിടുക്കത്തിൽ കാലെടുത്തുവെക്കുന്നവൻ.”
^ അഥവാ “ഓരോ ശ്വാസത്തിലും.”
^ അഥവാ “ഔദാര്യം കാണിക്കുന്നവന്റെ.”
^ അക്ഷ. “ഹൃദയം.”
^ അഥവാ “ഓരോ ശ്വാസത്തിലും.”
^ അഥവാ “ലംഘനം.”
^ അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹത്തിന്റെ.”
^ അഥവാ “സ്വൈരം കെടുത്തുന്ന.”
^ അഥവാ “മരണം ആഗ്രഹിക്കരുത്.”
^ അഥവാ “ഉപദേശങ്ങളേ.”