സുഭാഷിതങ്ങൾ 2:1-22
2 മകനേ, ജ്ഞാനത്തിനായി കാതോർക്കുകയും+വകതിരിവിനായി ഹൃദയം ചായിക്കുകയും ചെയ്തുകൊണ്ട്+
2 നീ എന്റെ വാക്ക് അനുസരിക്കുകയുംഎന്റെ കല്പനകൾ നിധിപോലെ സൂക്ഷിക്കുകയും ചെയ്താൽ,+
3 നീ വിവേകത്തെ വിളിക്കുകയും+ശബ്ദം ഉയർത്തി വകതിരിവിനെ വിളിച്ചുവരുത്തുകയും+ ചെയ്താൽ,
4 നീ അതു വെള്ളി എന്നപോലെ അന്വേഷിച്ചുകൊണ്ടിരിക്കുകയും+മറഞ്ഞിരിക്കുന്ന നിധി എന്നപോലെ തേടിക്കൊണ്ടിരിക്കുകയും ചെയ്താൽ,+
5 യഹോവയോടുള്ള ഭയഭക്തി എന്താണെന്നു നീ മനസ്സിലാക്കുകയും+ദൈവത്തെക്കുറിച്ച് അറിവ് നേടുകയും ചെയ്യും.+
6 യഹോവയാണു ജ്ഞാനം നൽകുന്നത്;+ദൈവത്തിന്റെ വായിൽനിന്നാണ് അറിവും വകതിരിവും വരുന്നത്.
7 നേരുള്ളവർക്കായി ദൈവം ജ്ഞാനം* സൂക്ഷിച്ചുവെക്കുന്നു;നിഷ്കളങ്കരായി* നടക്കുന്നവർക്കു ദൈവം ഒരു പരിചയാകുന്നു.+
8 ദൈവം ന്യായത്തിന്റെ വഴികൾ കാക്കുന്നു;ദൈവം തന്റെ വിശ്വസ്തരുടെ പാതകൾ സംരക്ഷിക്കും.+
9 അപ്പോൾ നീ നീതിയും ന്യായവും ശരിയും എന്താണെന്നു മനസ്സിലാക്കും;സകല സന്മാർഗവും തിരിച്ചറിയും.+
10 ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കുകയും+അറിവ് നിന്നെ സന്തോഷിപ്പിക്കുകയും ചെയ്യുമ്പോൾ+
11 ചിന്താശേഷി നിന്നെ സംരക്ഷിക്കുകയും+വകതിരിവ് നിന്നെ കാക്കുകയും ചെയ്യും.
12 അതു നിന്നെ തെറ്റായ വഴികളിൽനിന്നുംമോശമായ കാര്യങ്ങൾ സംസാരിക്കുന്നവരിൽനിന്നും+
13 ഇരുട്ടിന്റെ വഴികളിൽ നടക്കാനായിനേരുള്ള വഴികൾ വിട്ട് പോകുന്നവരിൽനിന്നും രക്ഷിക്കും.+
14 തെറ്റു ചെയ്യുന്നതിൽ സന്തോഷിക്കുന്നവരിൽനിന്നുംദുഷ്ടതയിലും വക്രതയിലും ആനന്ദിക്കുന്നവരിൽനിന്നും
15 വളഞ്ഞ വഴികളിൽ നടക്കുകയുംവഞ്ചന നിറഞ്ഞ പാതകളിലൂടെ മാത്രം സഞ്ചരിക്കുകയും ചെയ്യുന്നവരിൽനിന്നുംഅതു നിന്നെ കാക്കും.
16 അതു നിന്നെ വഴിപിഴച്ചവളിൽനിന്നും*അസാന്മാർഗിയായവളുടെ*+ പഞ്ചാരവാക്കുകളിൽനിന്നും* രക്ഷിക്കും.
17 ചെറുപ്പകാലത്തെ ഉറ്റസുഹൃത്തിനെ*+ അവൾ ഉപേക്ഷിച്ചിരിക്കുന്നു;തന്റെ ദൈവത്തിന്റെ ഉടമ്പടി അവൾ മറന്നിരിക്കുന്നു.
18 അവളുടെ വീടു മരണത്തിലേക്കു താഴുന്നു;മരിച്ചവരുടെ* അടുത്തേക്ക് അവളുടെ വഴികൾ ചെന്നെത്തുന്നു.+
19 അവളുമായി ബന്ധപ്പെടുന്നവർ* ആരും തിരിച്ചുവരില്ല;അവർ ജീവന്റെ പാതകളിലേക്കു മടങ്ങില്ല.+
20 അതുകൊണ്ട്, നല്ലവരുടെ വഴിയിൽ നടക്കുക;നീതിമാന്മാരുടെ പാതകൾ വിട്ടുമാറാതിരിക്കുക.+
21 കാരണം, നേരുള്ളവർ മാത്രം ഭൂമിയിൽ ജീവിച്ചിരിക്കും;നിഷ്കളങ്കർ* മാത്രം അതിൽ ശേഷിക്കും.+
22 എന്നാൽ ദുഷ്ടന്മാരെ ഭൂമിയിൽനിന്ന് ഇല്ലാതാക്കും;+വഞ്ചകരെ അതിൽനിന്ന് നീക്കിക്കളയും.+
അടിക്കുറിപ്പുകള്
^ അഥവാ “പ്രായോഗികജ്ഞാനം.”
^ അഥവാ “ധർമനിഷ്ഠയുള്ളവരായി.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
^ അക്ഷ. “അന്യസ്ത്രീയിൽനിന്നും.” തെളിവനുസരിച്ച്, ധാർമികമായി ദൈവത്തിൽനിന്ന് അകന്ന സ്ത്രീയെ കുറിക്കുന്നു.
^ അക്ഷ. “വിദേശസ്ത്രീയുടെ.” തെളിവനുസരിച്ച്, ധാർമികമായി ദൈവത്തിൽനിന്ന് അകന്നുകഴിയുന്ന സ്ത്രീയെ കുറിക്കുന്നു.
^ അഥവാ “വശീകരിക്കുന്ന വാക്കുകളിൽനിന്നും.”
^ അഥവാ “ഭർത്താവിനെ.”
^ അഥവാ “മരിച്ച് അശക്തരായവരുടെ.”
^ അക്ഷ. “അവളുടെ അടുത്തേക്കു പോകുന്നവർ.”
^ അഥവാ “കുറ്റമറ്റവർ.”