സുഭാ​ഷി​തങ്ങൾ 20:1-30

20  വീഞ്ഞു പരിഹാസിയും+ മദ്യം തോന്നിയവാസിയും+ ആണ്‌;അവയാൽ വഴി​തെ​റ്റി​പ്പോ​കു​ന്നവർ ജ്ഞാനി​കളല്ല.+  2  രാജാവിന്റെ ഭയങ്കര​ത്വം സിംഹത്തിന്റെ* മുരൾച്ച​പോ​ലെ;+രാജ​കോ​പം ഉണർത്തു​ന്നവൻ സ്വന്തം ജീവൻ അപകട​ത്തി​ലാ​ക്കു​ന്നു.+  3  കലഹത്തിൽനിന്ന്‌ ഒഴിഞ്ഞു​മാ​റു​ന്നത്‌ ഒരു മനുഷ്യ​നു മാന്യത;+എന്നാൽ വിഡ്‌ഢി​ക​ളെ​ല്ലാം അതിൽ ചെന്ന്‌ ചാടും.+  4  മടിയൻ മഞ്ഞുകാ​ലത്ത്‌ നിലം ഉഴുന്നില്ല;കൊയ്‌ത്തു​കാ​ലത്ത്‌ ഒന്നുമി​ല്ലാ​തെ​വ​രു​മ്പോൾ അവന്‌ ഇരക്കേ​ണ്ടി​വ​രും.*+  5  മനുഷ്യന്റെ ഹൃദയ​ത്തി​ലെ ചിന്തകൾ* ആഴമുള്ള വെള്ളം;എന്നാൽ വകതി​രി​വു​ള്ളവൻ അതു കോരി​യെ​ടു​ക്കും.  6  തങ്ങളുടെ സ്‌നേഹം വിശ്വ​സ്‌ത​മാ​ണെന്നു പലരും അവകാ​ശ​പ്പെ​ടു​ന്നു;എന്നാൽ വിശ്വ​സ്‌ത​നായ ആരെങ്കി​ലു​മു​ണ്ടോ?  7  നീതിമാൻ നിഷ്‌കളങ്കതയോടെ* നടക്കുന്നു;+ അവനു ശേഷമുള്ള അവന്റെ മക്കളും* സന്തോ​ഷ​മു​ള്ളവർ.+  8  ന്യായം വിധി​ക്കാൻ രാജാവ്‌ സിംഹാ​സ​ന​ത്തിൽ ഇരിക്കുമ്പോൾ+അദ്ദേഹം കണ്ണു​കൊണ്ട്‌ ദുഷ്ടത​യെ​ല്ലാം അരിച്ചു​മാ​റ്റു​ന്നു.+  9  “ഞാൻ എന്റെ ഹൃദയം ശുദ്ധീ​ക​രി​ച്ചു;+ഞാൻ ഇപ്പോൾ പാപമി​ല്ലാ​ത്ത​വ​നാണ്‌”+ എന്ന്‌ ആർക്കു പറയാ​നാ​കും? 10  സത്യസന്ധമല്ലാത്ത അളവു​ക​ളും തെറ്റായ തൂക്കക്കട്ടികളും*യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌.+ 11  ഒരു കൊച്ചു​കു​ഞ്ഞു​പോ​ലും അവന്റെ പ്രവൃ​ത്തി​കൾകൊണ്ട്‌താൻ നിഷ്‌ക​ള​ങ്ക​നും നേരു​ള്ള​വ​നും ആണോ എന്നു വെളി​പ്പെ​ടു​ത്തു​ന്നു.+ 12  കേൾക്കുന്ന കാതും കാണുന്ന കണ്ണും—ഇവ രണ്ടും യഹോവ ഉണ്ടാക്കി.+ 13  ഉറക്കത്തെ സ്‌നേ​ഹി​ക്ക​രുത്‌, നീ ദരി​ദ്ര​നാ​യി​ത്തീ​രും.+ കണ്ണു തുറക്കൂ, നീ ആഹാരം കഴിച്ച്‌ തൃപ്‌ത​നാ​കും.+ 14  സാധനം വാങ്ങു​ന്നവൻ, “ഇതു കൊള്ളില്ല, തീരെ കൊള്ളില്ല” എന്നു പറയുന്നു;എന്നിട്ട്‌ അവൻ പോയി വീമ്പി​ള​ക്കു​ന്നു.+ 15  സ്വർണവും ധാരാളം പവിഴക്കല്ലുകളും* ഉണ്ട്‌;എന്നാൽ അറിവുള്ള അധരങ്ങൾ അതിലും വിലപി​ടി​പ്പു​ള്ളത്‌.+ 16  ഒരുവൻ അന്യനു ജാമ്യം നിന്നി​ട്ടു​ണ്ടെ​ങ്കിൽ അവന്റെ വസ്‌ത്രം പിടി​ച്ചു​വാ​ങ്ങുക;+ഒരു അന്യദേശക്കാരിക്കുവേണ്ടി* അങ്ങനെ ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ അവനിൽനി​ന്ന്‌ പണയവ​സ്‌തു പിടി​ച്ചെ​ടു​ക്കുക.+ 17  വഞ്ചിച്ച്‌ നേടിയ ആഹാരം ഒരുവനു രുചി​ക​ര​മാ​യി തോന്നു​ന്നു;എന്നാൽ പിന്നീട്‌ അവന്റെ വായിൽ ചരൽ നിറയും.+ 18  കൂടിയാലോചിച്ചാൽ* പദ്ധതികൾ വിജയി​ക്കും.*+വിദഗ്‌ധമാർഗനിർദേശത്തിനു* ചേർച്ച​യിൽ യുദ്ധം ചെയ്യുക.+ 19  പരദൂഷണം പറയു​ന്നവൻ രഹസ്യങ്ങൾ പാട്ടാ​ക്കു​ന്നു;+പരകാ​ര്യ​ങ്ങൾ പറഞ്ഞുനടക്കുന്നവന്റെ* അടുത്ത്‌ പോക​രുത്‌. 20  അപ്പനെയും അമ്മയെ​യും ശപിക്കു​ന്ന​വന്റെ വിളക്ക്‌ഇരുട്ടാ​കു​മ്പോൾ കെട്ടു​പോ​കും.+ 21  ആദ്യം അത്യാ​ഗ്ര​ഹ​ത്തോ​ടെ കൈക്ക​ലാ​ക്കിയ അവകാശംഅവസാനം അനു​ഗ്ര​ഹ​മാ​യി​രി​ക്കില്ല.+ 22  “ഞാൻ ഇതിനു പ്രതി​കാ​രം ചെയ്യും”+ എന്നു പറയരു​ത്‌. യഹോ​വ​യിൽ പ്രത്യാശ വെക്കുക,+ അവൻ നിന്നെ രക്ഷിക്കും.+ 23  കൃത്യതയില്ലാത്ത തൂക്കക്കട്ടികൾ* യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌;കള്ളത്തു​ലാ​സു നല്ലതല്ല. 24  മനുഷ്യന്റെ കാലടി​കളെ യഹോവ നിയ​ന്ത്രി​ക്കു​ന്നു;+ഒരു മനുഷ്യ​നു തന്റെ വഴികൾ* എങ്ങനെ മനസ്സി​ലാ​കും? 25  “ഇതു വിശുദ്ധം”+ എന്നു തിടു​ക്ക​ത്തിൽ വിളി​ച്ചു​പ​റ​ഞ്ഞിട്ട്‌ പിന്നീടു മാത്രം അതെക്കു​റിച്ച്‌ ആലോ​ചി​ക്കു​ന്നവൻ കുടു​ക്കി​ലാ​കും.+ 26  ബുദ്ധിമാനായ രാജാവ്‌ ദുഷ്ടന്മാ​രെ അരിച്ചു​മാ​റ്റു​ന്നു;+അവരുടെ മുകളി​ലൂ​ടെ മെതി​വണ്ടി ഓടി​ക്കു​ന്നു.+ 27  മനുഷ്യന്റെ ശ്വാസം യഹോ​വ​യു​ടെ വിളക്കാ​ണ്‌;അതു മനുഷ്യ​ന്റെ ഉള്ളം പരി​ശോ​ധി​ക്കു​ന്നു. 28  അചഞ്ചലസ്‌നേഹവും വിശ്വ​സ്‌ത​ത​യും രാജാ​വി​നെ കാക്കുന്നു;+അചഞ്ചല​സ്‌നേ​ഹ​ത്താൽ അദ്ദേഹം സിംഹാ​സനം നിലനി​റു​ത്തു​ന്നു.+ 29  ചെറുപ്പക്കാരുടെ ശക്തിയാണ്‌+ അവരുടെ മഹത്ത്വം;വൃദ്ധരു​ടെ നര+ അവരുടെ തേജസ്സ്‌. 30  മുറിവുകളും ചതവു​ക​ളും തിന്മ നീക്കി​ക്ക​ള​യു​ന്നു;+ചുട്ട അടി ഒരുവന്റെ ഉള്ളം ശുദ്ധീ​ക​രി​ക്കു​ന്നു.

അടിക്കുറിപ്പുകള്‍

അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹ​ത്തി​ന്റെ.”
മറ്റൊരു സാധ്യത “അവൻ കൊയ്‌ത്തു​കാ​ലത്ത്‌ തേടി​ന​ട​ക്കും, എന്നാൽ ഒന്നും കിട്ടില്ല.”
അഥവാ “ഉദ്ദേശ്യ​ങ്ങൾ.” അക്ഷ. “ഉപദേശം.”
അക്ഷ. “ആൺമക്ക​ളും.”
അഥവാ “ധർമനി​ഷ്‌ഠ​യോ​ടെ.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.
അഥവാ “രണ്ടു തരം തൂക്കക്ക​ട്ടി​ക​ളും രണ്ടു തരം അളവു​പാ​ത്ര​ങ്ങ​ളും.”
പദാവലി കാണുക.
അഥവാ “അന്യ​ദേ​ശ​ക്കാ​ര​നു​വേണ്ടി.”
അഥവാ “ഉപദേശം തേടി​യാൽ.”
അഥവാ “ഉറപ്പു​ള്ള​താ​കും.”
അഥവാ “ജ്ഞാനമുള്ള ഉപദേ​ശ​ത്തി​ന്‌.”
അഥവാ “വായ്‌കൊ​ണ്ട്‌ വശീക​രി​ക്കു​ന്ന​വന്റെ.”
അഥവാ “രണ്ടു തരം തൂക്കക്ക​ട്ടി​കൾ.”
അഥവാ “താൻ പോകേണ്ട വഴി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം