സുഭാഷിതങ്ങൾ 22:1-29
22 സത്പേര്* നേടുന്നതു സമ്പത്തിനെക്കാൾ പ്രധാനം;+ആദരവ്* നേടുന്നതു സ്വർണത്തെക്കാളും വെള്ളിയെക്കാളും നല്ലത്.
2 പണക്കാരനും പാവപ്പെട്ടവനും ഒരു കാര്യത്തിൽ സാമ്യമുണ്ട്:*
രണ്ടു പേരെയും ഉണ്ടാക്കിയത് യഹോവയാണ്.+
3 വിവേകമുള്ളവൻ ആപത്തു കണ്ട് ഒളിക്കുന്നു;എന്നാൽ അനുഭവജ്ഞാനമില്ലാത്തവൻ നേരെ അതിൽ ചെന്ന് ചാടി ഭവിഷ്യത്തുകൾ അനുഭവിക്കുന്നു.*
4 താഴ്മയുടെയും യഹോവഭയത്തിന്റെയും പ്രതിഫലംധനവും മഹത്ത്വവും ജീവനും ആണ്.+
5 വക്രതയുള്ള മനുഷ്യന്റെ വഴിയിൽ മുള്ളുകളും കെണികളും ഉണ്ട്;എന്നാൽ ജീവനിൽ കൊതിയുള്ളവൻ അതിൽനിന്ന് മാറിനടക്കും.+
6 ശരിയായ വഴിയിൽ നടക്കാൻ കുട്ടിയെ പരിശീലിപ്പിക്കുക;+വയസ്സായാലും അവൻ അതു വിട്ടുമാറില്ല.+
7 പണക്കാരൻ പാവപ്പെട്ടവനെ ഭരിക്കുന്നു;കടം വാങ്ങുന്നവൻ കടം കൊടുക്കുന്നവന്റെ അടിമ.+
8 അനീതി വിതയ്ക്കുന്നവൻ ആപത്തു കൊയ്യും;+അവന്റെ ഉഗ്രകോപത്തിന്റെ വടി ഇല്ലാതാകും.+
9 കൈ അയച്ച് ദാനം ചെയ്യുന്നവന്* അനുഗ്രഹം ലഭിക്കും;ആഹാരത്തിൽ ഒരു പങ്ക് അവൻ ദരിദ്രനു കൊടുക്കുന്നല്ലോ.+
10 പരിഹാസിയെ ഓടിച്ചുവിടുക;അപ്പോൾ തർക്കങ്ങൾ ഇല്ലാതാകും;വഴക്കും* നിന്ദയും അവസാനിക്കും.
11 ഹൃദയശുദ്ധി ഇഷ്ടപ്പെടുകയും ഹൃദ്യമായി സംസാരിക്കുകയും ചെയ്യുന്നവന്രാജാവിനെ സുഹൃത്തായി കിട്ടും.+
12 യഹോവയുടെ കണ്ണുകൾ അറിവ് കാക്കുന്നു;എന്നാൽ ദൈവം വഞ്ചകന്റെ വാക്കുകൾ തകിടംമറിക്കുന്നു.+
13 “പുറത്ത് ഒരു സിംഹമുണ്ട്!
തെരുവിൽവെച്ച്* അത് എന്നെ കൊല്ലും!” എന്നു മടിയൻ പറയുന്നു.+
14 വഴിപിഴച്ച സ്ത്രീകളുടെ* വായ് ആഴമുള്ള ഒരു കുഴി.+
യഹോവ കുറ്റം വിധിക്കുന്നവൻ അതിൽ വീഴും.
15 കുട്ടികളുടെ ഹൃദയത്തോടു വിഡ്ഢിത്തം പറ്റിച്ചേർന്നിരിക്കുന്നു;+എന്നാൽ ശിക്ഷണത്തിനുള്ള വടി അതിനെ അവരിൽനിന്ന് ദൂരെ അകറ്റും.+
16 സമ്പത്തു വാരിക്കൂട്ടാനായി പാവപ്പെട്ടവരെ ചതിക്കുന്നവനും+സമ്പന്നന്മാർക്കു സമ്മാനങ്ങൾ നൽകുന്നവനുംഒടുവിൽ ദരിദ്രനാകും.
17 ജ്ഞാനികളുടെ വാക്കുകൾ ചെവിയോർത്ത് കേൾക്കുക;+അപ്പോൾ ഞാൻ നൽകുന്ന അറിവിനെക്കുറിച്ച് നിന്റെ ഹൃദയം ആഴമായി ചിന്തിക്കും.+
18 മനസ്സിന്റെ ആഴങ്ങളിൽ അവ സൂക്ഷിച്ചുവെച്ചാൽ നിനക്കു സന്തോഷം ലഭിക്കും;+എപ്പോഴും അവയെല്ലാം നിന്റെ ചുണ്ടുകളിലുണ്ടായിരിക്കും.+
19 നീ യഹോവയിൽ ആശ്രയിക്കേണ്ടതിന്ഞാൻ ഇതാ, നിനക്ക് അറിവ് തരുന്നു;
20 അറിവും മാർഗനിർദേശവും പറഞ്ഞുതന്ന്ഞാൻ നിനക്ക് എഴുതിയിട്ടില്ലേ?
21 നിന്നെ അയച്ചവന്റെ അടുത്തേക്കു കൃത്യമായ വിവരങ്ങളുമായി മടങ്ങിച്ചെല്ലാൻഅതു നിന്നെ സത്യവും വിശ്വസനീയവും ആയ വാക്കുകൾ പഠിപ്പിച്ചില്ലേ?
22 ദരിദ്രനാണല്ലോ എന്ന് ഓർത്ത് നീ ഒരാളെ കൊള്ളയടിക്കരുത്;*+സാധുക്കളെ നഗരകവാടത്തിൽവെച്ച് തകർക്കരുത്.+
23 യഹോവ അവരുടെ കേസ് വാദിക്കും;+അവരെ ചതിക്കുന്നവരുടെ ജീവനെടുക്കും.
24 ദേഷ്യക്കാരനോടു കൂട്ടു കൂടരുത്;മുൻകോപിയോടു ചങ്ങാത്തമരുത്.
25 അങ്ങനെ ചെയ്താൽ നീ അവന്റെ വഴികൾ പഠിക്കുകയുംകെണിയിൽ അകപ്പെടുകയും ചെയ്യും.+
26 കൈ കൊടുത്ത് ജാമ്യം നിൽക്കുന്നവരുടെയുംവായ്പയ്ക്ക് ഉറപ്പു കൊടുക്കുന്നവരുടെയും കൂട്ടത്തിൽ കൂടരുത്.+
27 നിനക്ക് അതു തിരിച്ചുകൊടുക്കാൻ കഴിയാതെവരുമ്പോൾനീ കിടക്കുന്ന കിടക്ക നിനക്കു നഷ്ടപ്പെടും.
28 നിന്റെ പൂർവികർ പണ്ടുപണ്ടേ സ്ഥാപിച്ച അതിർത്തി നീ മാറ്റരുത്.+
29 വിദഗ്ധനായ ജോലിക്കാരനെ നീ കണ്ടിട്ടുണ്ടോ?
അവൻ രാജാക്കന്മാരുടെ സന്നിധിയിൽ നിൽക്കും;+സാധാരണക്കാരുടെ മുന്നിൽ അവനു നിൽക്കേണ്ടിവരില്ല.
അടിക്കുറിപ്പുകള്
^ അക്ഷ. “പ്രീതി.”
^ അക്ഷ. “പേര്.”
^ അക്ഷ. “കണ്ടുമുട്ടുന്നു.”
^ അഥവാ “പിഴയൊടുക്കേണ്ടിവരുന്നു.”
^ അക്ഷ. “നല്ല കണ്ണുള്ളവന്.”
^ അഥവാ “കേസുകളും.”
^ അഥവാ “പൊതുചത്വരത്തിൽവെച്ച്.”
^ ഈ പദം, മറ്റൊരാൾക്ക് അർഹമായത് അന്യായമായി പിടിച്ചുവെക്കുന്നതിനെയും അർഥമാക്കുന്നു.