സുഭാ​ഷി​തങ്ങൾ 24:1-34

24  ദുഷ്ടന്മാ​രോ​ട്‌ അസൂയ തോന്ന​രുത്‌;അവരുടെ ചങ്ങാത്തം കൊതി​ക്ക​രുത്‌.+  2  അവർ ഹൃദയ​ത്തിൽ അക്രമ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നു;അവരുടെ വായ്‌ ദ്രോഹം സംസാ​രി​ക്കു​ന്നു.  3  ജ്ഞാനംകൊണ്ട്‌ വീടു* പണിയു​ന്നു;+വകതി​രി​വു​കൊണ്ട്‌ അതു സുരക്ഷി​ത​മാ​ക്കു​ന്നു.  4  അറിവുകൊണ്ട്‌ അതിന്റെ മുറി​ക​ളിൽമനോ​ഹ​ര​മാ​യ അമൂല്യ​വ​സ്‌തു​ക്ക​ളെ​ല്ലാം നിറയ്‌ക്കു​ന്നു.+  5  ജ്ഞാനി ശക്തനാണ്‌;+അറിവ്‌ ഒരുവന്റെ ശക്തി വർധി​പ്പി​ക്കു​ന്നു.  6  വിദഗ്‌ധമാർഗനിർദേശത്തിനു* ചേർച്ച​യിൽ നീ യുദ്ധം ചെയ്യും.+ധാരാളം ഉപദേശകരുള്ളപ്പോൾ* വിജയം നേടാ​നാ​കു​ന്നു.+  7  യഥാർഥജ്ഞാനം വിഡ്‌ഢി​യു​ടെ എത്തുപാ​ടി​ലല്ല;+നഗരവാ​തിൽക്കൽ അവന്‌ ഒന്നും പറയാ​നു​ണ്ടാ​കില്ല.  8  ദുഷ്ടത ചെയ്യാൻ പദ്ധതി​യി​ടു​ന്ന​വൻകുത​ന്ത്ര​ങ്ങ​ളു​ടെ സൂത്ര​ധാ​രൻ എന്ന്‌ അറിയ​പ്പെ​ടും.+  9  വിഡ്‌ഢിയുടെ തന്ത്രങ്ങൾ* പാപപൂർണ​മാണ്‌;പരിഹാ​സി​യെ ആളുകൾ വെറു​ക്കു​ന്നു.+ 10  കഷ്ടതയുടെ ദിവസം* നീ തളർന്നു​പോ​യാൽനിന്റെ ശക്തി​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല. 11  മരണത്തിലേക്കു ബന്ദിക​ളാ​യി പോകു​ന്ന​വരെ രക്ഷിക്കുക;വിറയ​ലോ​ടെ കൊല​ക്ക​ള​ത്തി​ലേക്കു പോകു​ന്ന​വരെ രക്ഷപ്പെ​ടു​ത്തുക.+ 12  “ഞങ്ങൾക്ക്‌ ഇത്‌ അറിയി​ല്ലാ​യി​രു​ന്നു” എന്നു നീ പറഞ്ഞാൽ ഹൃദയങ്ങൾ* പരി​ശോ​ധി​ക്കുന്ന ദൈവം അതു തിരി​ച്ച​റി​യി​ല്ലേ?+ നിന്നെ നിരീ​ക്ഷി​ക്കുന്ന ദൈവം ഉറപ്പാ​യും അതു മനസ്സി​ലാ​ക്കും;ഓരോ​രു​ത്തർക്കും അവരവ​രു​ടെ പ്രവൃ​ത്തി​കൾക്കു പകരം കൊടു​ക്കു​ക​യും ചെയ്യും.+ 13  മകനേ, തേൻ കുടി​ക്കുക, അതു നല്ലതാണ്‌;തേനടയിലെ* തേനിനു നല്ല മധുര​മാണ്‌. 14  അതുപോലെ, ജ്ഞാനവും നിനക്കു നല്ലതാണ്‌.*+ അതു നേടി​യാൽ നിന്റെ ഭാവി ശോഭ​ന​മാ​കും;നിന്റെ പ്രത്യാശ അറ്റു​പോ​കില്ല.+ 15  നീതിമാനെ ദ്രോ​ഹി​ക്കാ​നാ​യി അവന്റെ വീടിന്‌ അരികെ പതിയി​രി​ക്ക​രുത്‌;അവന്റെ വിശ്ര​മ​സ്ഥലം നശിപ്പി​ക്ക​രുത്‌. 16  നീതിമാൻ ഏഴു പ്രാവ​ശ്യം വീണാലും* എഴു​ന്നേൽക്കും;+എന്നാൽ ദുഷ്ടൻ ആപത്തു വന്ന്‌ നിലം​പ​തി​ക്കും.+ 17  നിന്റെ ശത്രു​വി​ന്റെ വീഴ്‌ച​യിൽ ആനന്ദി​ക്ക​രുത്‌;അവന്റെ കാലി​ട​റു​മ്പോൾ നിന്റെ ഹൃദയം സന്തോ​ഷി​ക്ക​രുത്‌.+ 18  നീ സന്തോ​ഷി​ച്ചാൽ, അതു കണ്ട്‌ യഹോ​വ​യ്‌ക്ക്‌ ഇഷ്ടക്കേടു തോന്നു​ക​യുംഅവനോ​ടു കോപി​ക്കു​ന്നതു മതിയാ​ക്കു​ക​യും ചെയ്യും.+ 19  ദുഷ്ടന്മാർ കാരണം നീ നിരാ​ശ​പ്പെ​ട​രുത്‌;*ദ്രോ​ഹി​ക​ളോ​ടു നിനക്ക്‌ അസൂയ തോന്ന​രുത്‌. 20  ദുഷ്ടന്റെ ഭാവി ഇരുള​ട​ഞ്ഞ​താണ്‌;+ദ്രോ​ഹി​ക​ളു​ടെ വിളക്കു കെട്ടു​പോ​കും.+ 21  മകനേ, യഹോ​വ​യെ​യും രാജാ​വി​നെ​യും ഭയപ്പെ​ടുക.+ ധിക്കാരികളുടെ* കൂട്ടത്തിൽ കൂടരു​ത്‌;+ 22  അവർ പെട്ടെന്നു നശിച്ചു​പോ​കും.+ അവരെ അവർ രണ്ടും* നശിപ്പി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ ആർക്ക്‌ അറിയാം?+ 23  ഇതും ജ്ഞാനി​ക​ളു​ടെ വാക്കു​ക​ളാണ്‌: ന്യായം വിധി​ക്കു​മ്പോൾ പക്ഷപാതം കാണി​ക്കു​ന്നതു ശരിയല്ല.+ 24  “നീ നീതി​മാ​നാണ്‌” എന്നു ദുഷ്ട​നോ​ടു പറയുന്നവനെ+ ജനങ്ങൾ ശപിക്കും, ജനതകൾ കുറ്റം വിധി​ക്കും. 25  എന്നാൽ അവനെ ശാസി​ക്കു​ന്ന​വർക്കു നന്മ വരും;+അവർ നന്മകളാൽ അനുഗൃ​ഹീ​ത​രാ​കും.+ 26  സത്യസന്ധമായി മറുപടി പറയു​ന്ന​വന്റെ ചുണ്ടിൽ ആളുകൾ ചുംബി​ക്കും.*+ 27  വെളിയിലെ പണികൾ ചെയ്യുക, വയലിൽ എല്ലാം സജ്ജമാ​ക്കുക;പിന്നെ നിന്റെ വീടു* പണിയുക. 28  കാരണമില്ലാതെ നിന്റെ അയൽക്കാ​രന്‌ എതിരെ സാക്ഷി പറയരു​ത്‌.+ വഞ്ചിക്കാ​നാ​യി നിന്റെ വായ്‌ ഉപയോ​ഗി​ക്ക​രുത്‌.+ 29  “അവൻ എന്നോടു ചെയ്‌ത​തു​പോ​ലെ ഞാൻ അവനോ​ടും ചെയ്യും;അവൻ ചെയ്‌ത​തി​നു ഞാൻ പകരം ചെയ്യും” എന്നു നീ പറയരു​ത്‌.+ 30  ഒരിക്കൽ ഞാൻ മടിയന്റെ വയലിന്‌ അരികി​ലൂ​ടെ പോയി;+സാമാന്യബോധമില്ലാത്തവന്റെ* മുന്തി​രി​ത്തോ​ട്ട​ത്തിന്‌ അരികി​ലൂ​ടെ ഞാൻ നടന്നു. 31  അതു കാടു പിടിച്ച്‌ കിടക്കു​ന്നതു ഞാൻ കണ്ടു;അതിൽ നിറയെ ചൊറി​യണം വളർന്നി​രു​ന്നു;അതിന്റെ കൻമതിൽ ഇടിഞ്ഞു​കി​ടന്നു.+ 32  ഞാൻ അതു ശ്രദ്ധിച്ചു, എന്റെ ഹൃദയ​ത്തിൽ സൂക്ഷിച്ചു;അതു കണ്ട്‌ ഞാൻ ഈ പാഠം പഠിച്ചു: 33  അൽപ്പം ഉറക്കം, അൽപ്പം മയക്കം,കൈ കെട്ടി​ക്കി​ടന്ന്‌ അൽപ്പം വിശ്രമം. 34  അപ്പോൾ ദാരി​ദ്ര്യം കൊള്ള​ക്കാ​ര​നെ​പ്പോ​ലെ വരും;ഇല്ലായ്‌മ ആയുധ​ധാ​രി​യെ​പ്പോ​ലെ എത്തും.+

അടിക്കുറിപ്പുകള്‍

അഥവാ “കുടും​ബം.”
അഥവാ “ജ്ഞാനമുള്ള ഉപദേ​ശ​ത്തി​ന്‌.”
അഥവാ “മന്ത്രി​മാ​രു​ള്ള​പ്പോൾ.”
അഥവാ “മണ്ടൻ പദ്ധതികൾ.”
അഥവാ “പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ.”
അഥവാ “ആന്തരം.”
അഥവാ “തേനീ​ച്ച​ക്കൂ​ട്ടി​ലെ.”
അഥവാ “മധുര​മാ​ണ്‌.”
അഥവാ “കാലി​ട​റി​യാ​ലും.”
അഥവാ “കോപി​ക്ക​രു​ത്‌.”
അഥവാ “മാറ്റം ആഗ്രഹി​ക്കു​ന്ന​വ​രു​ടെ.”
അതായത്‌, യഹോ​വ​യും രാജാ​വും.
മറ്റൊരു സാധ്യത “വളച്ചു​കെ​ട്ടാ​തെ മറുപടി പറയു​ന്നതു ചുംബി​ക്കു​ന്ന​തു​പോ​ലെ​യാ​ണ്‌.”
അഥവാ “കുടും​ബം.”
അഥവാ “ബുദ്ധി​ശൂ​ന്യ​ന്റെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം