സുഭാഷിതങ്ങൾ 29:1-27
29 ആവർത്തിച്ച് ശാസന കിട്ടിയിട്ടും ദുശ്ശാഠ്യം കാണിക്കുന്നവൻ*+രക്ഷപ്പെടാനാകാത്ത വിധം പെട്ടെന്നു തകർന്നുപോകും.+
2 ധാരാളം നീതിമാന്മാരുള്ളപ്പോൾ ജനം സന്തോഷിക്കുന്നു;എന്നാൽ ദുഷ്ടൻ ഭരിക്കുമ്പോൾ അവർ നെടുവീർപ്പിടുന്നു.+
3 ജ്ഞാനത്തെ സ്നേഹിക്കുന്നവൻ അപ്പനെ സന്തോഷിപ്പിക്കുന്നു;+എന്നാൽ വേശ്യകളുടെകൂടെ നടക്കുന്നവൻ സമ്പത്തു നശിപ്പിക്കുന്നു.+
4 ന്യായത്തോടെ ഭരിക്കുന്ന രാജാവ് ദേശത്തിനു സ്ഥിരത നൽകുന്നു;+എന്നാൽ കൈക്കൂലിക്കാരൻ അതിനെ നശിപ്പിക്കുന്നു.
5 അയൽക്കാരനോടു മുഖസ്തുതി പറയുന്നവൻഅവന്റെ കാലിന് ഒരു വല വിരിക്കുന്നു.+
6 ദുഷ്ടന്റെ ലംഘനങ്ങൾ അവനെ കെണിയിലാക്കുന്നു;+എന്നാൽ നീതിമാൻ സന്തോഷിച്ചാർക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു.+
7 നീതിമാൻ ദരിദ്രന്റെ അവകാശങ്ങളെക്കുറിച്ച്* ചിന്തയുള്ളവനാണ്;+എന്നാൽ ദുഷ്ടന് അത്തരം ചിന്തകളൊന്നുമില്ല.+
8 വീമ്പിളക്കുന്നവർ പട്ടണത്തിനു തീ കൊളുത്തുന്നു;+എന്നാൽ ബുദ്ധിമാന്മാർ കോപം ശമിപ്പിക്കുന്നു.+
9 ജ്ഞാനി വിഡ്ഢിയോടു വാദിച്ചാൽഒച്ചപ്പാടും പരിഹാസവും മാത്രമേ ഉണ്ടാകൂ, ഗുണമൊന്നും ഉണ്ടാകില്ല.+
10 രക്തദാഹികൾ നിരപരാധികളെയെല്ലാം വെറുക്കുന്നു,+നേരുള്ളവരുടെ ജീവനെടുക്കാൻ നോക്കുന്നു.*
11 വിഡ്ഢി ദേഷ്യം* മുഴുവൻ വെളിപ്പെടുത്തുന്നു;+എന്നാൽ ബുദ്ധിമാൻ സ്വയം നിയന്ത്രിക്കുന്നു.+
12 ഭരണാധികാരി നുണകൾ ശ്രദ്ധിച്ചാൽഅദ്ദേഹത്തിന്റെ ദാസന്മാരെല്ലാം ദുഷ്ടരാകും.+
13 പാവപ്പെട്ടവനും അടിച്ചമർത്തുന്നവനും തമ്മിൽ ഒരു സാമ്യമുണ്ട്:
ഇരുവരുടെയും കണ്ണുകൾക്കു പ്രകാശം കൊടുക്കുന്നത്* യഹോവയാണ്.
14 രാജാവ് പാവപ്പെട്ടവരെ നീതിയോടെ വിധിക്കുമ്പോൾ+അദ്ദേഹത്തിന്റെ സിംഹാസനം സുരക്ഷിതമായിരിക്കും.+
15 വടിയും* ശാസനയും ജ്ഞാനം നൽകുന്നു;+തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന കുട്ടി അമ്മയ്ക്കു നാണക്കേട്.
16 ദുഷ്ടന്മാർ പെരുകുമ്പോൾ ലംഘനങ്ങളും പെരുകുന്നു;എന്നാൽ നീതിമാന്മാർ ദുഷ്ടന്മാരുടെ നാശം കാണും.+
17 മകനെ ശിക്ഷണം നൽകി വളർത്തുക, അവൻ നിനക്ക് ആശ്വാസമേകും;അവൻ നിനക്കു വലിയ സന്തോഷം നൽകും.+
18 ദിവ്യദർശനമില്ലാത്തപ്പോൾ* ജനം തോന്നിയതുപോലെ നടക്കുന്നു;+എന്നാൽ നിയമം അനുസരിക്കുന്നവർ സന്തുഷ്ടർ.+
19 വാക്കുകൾകൊണ്ട് മാത്രം ഒരു വേലക്കാരനെ തിരുത്താനാകില്ല;കാര്യം മനസ്സിലായാലും അവൻ അനുസരിക്കില്ല.+
20 ചിന്തിക്കാതെ സംസാരിക്കുന്നവനെ നീ കണ്ടിട്ടുണ്ടോ?+
അവനെക്കുറിച്ചുള്ളതിലും പ്രതീക്ഷ വിഡ്ഢിയെക്കുറിച്ചുണ്ട്.+
21 വേലക്കാരനെ ചെറുപ്പംമുതൽ ലാളിച്ചാൽഒടുവിൽ അവൻ നന്ദികേടു കാണിക്കും.
22 മുൻകോപി കലഹങ്ങൾ ഊതിക്കത്തിക്കുന്നു;+ദേഷ്യക്കാരൻ തെറ്റുകൾ ചെയ്തുകൂട്ടുന്നു.+
23 ഒരുവന്റെ അഹങ്കാരം അവനെ താഴ്ത്തിക്കളയും;+എന്നാൽ താഴ്മയുള്ളവൻ മഹത്ത്വം നേടും.+
24 കള്ളന്റെ കൂട്ടാളി സ്വയം വെറുക്കുന്നു;
സാക്ഷി പറയാൻ ആവശ്യപ്പെടുമ്പോൾ അവൻ ഒന്നും മിണ്ടുന്നില്ല.+
25 മനുഷ്യരെ പേടിക്കുന്നത്* ഒരു കെണിയാണ്;+എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവൻ സുരക്ഷിതനായിരിക്കും.+
26 ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്താൻ പലരും ആഗ്രഹിക്കുന്നു;*എന്നാൽ യഹോവയിൽനിന്നാണ് ഒരുവനു നീതി കിട്ടുന്നത്.+
27 നീതിമാൻ അന്യായം കാണിക്കുന്നവനെ വെറുക്കുന്നു;+എന്നാൽ നേരുള്ളവന്റെ വഴികൾ ദുഷ്ടനു വെറുപ്പാണ്.+
അടിക്കുറിപ്പുകള്
^ അക്ഷ. “കഴുത്ത് വഴക്കമില്ലാത്തതാക്കുന്നവൻ.”
^ അതായത്, നിയമപരമായ അവകാശങ്ങൾ.
^ മറ്റൊരു സാധ്യത “എന്നാൽ നേരുള്ളവർ അവരുടെ ജീവൻ രക്ഷിക്കാൻ നോക്കുന്നു.”
^ അഥവാ “വികാരങ്ങൾ.” അക്ഷ. “ആത്മാവ്.”
^ അതായത്, ഇരുവർക്കും ജീവൻ കൊടുക്കുന്നത്.
^ അഥവാ “ശിക്ഷണവും; ശിക്ഷയും.”
^ അഥവാ “പ്രാവചനികദർശനങ്ങളില്ലാത്തപ്പോൾ; വെളിപാടുകളില്ലാത്തപ്പോൾ.”
^ അഥവാ “കണ്ട് വിറയ്ക്കുന്നത്.”
^ മറ്റൊരു സാധ്യത “ഭരണാധികാരിയുടെ പ്രീതി ലഭിക്കാൻ പലരും ആഗ്രഹിക്കുന്നു.”