സുഭാഷിതങ്ങൾ 3:1-35
3 മകനേ, എന്റെ ഉപദേശങ്ങൾ* മറക്കരുത്;നീ ഹൃദയപൂർവം എന്റെ കല്പനകൾ അനുസരിക്കുക.
2 അങ്ങനെ ചെയ്‌താൽ നിനക്കു ദീർഘായുസ്സ് ഉണ്ടാകും;നീ സമാധാനത്തോടെ അനേകം വർഷങ്ങൾ ജീവിച്ചിരിക്കും.+
3 അചഞ്ചലസ്‌നേഹവും വിശ്വസ്‌തതയും* കൈവിടരുത്.+
അവ നിന്റെ കഴുത്തിൽ അണിയുക;ഹൃദയത്തിന്റെ പലകകളിൽ എഴുതിവെക്കുക.+
4 അപ്പോൾ ദൈവത്തിനും മനുഷ്യർക്കും നിന്നോടു പ്രീതി തോന്നും;നിനക്ക് ഉൾക്കാഴ്ചയുണ്ടെന്ന് അവർ മനസ്സിലാക്കും.+
5 പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക;+സ്വന്തം വിവേകത്തിൽ* ആശ്രയം വെക്കരുത്.*+
6 എന്തു ചെയ്യുമ്പോഴും ദൈവത്തെ ഓർത്തുകൊള്ളുക;+അപ്പോൾ ദൈവം നിന്റെ വഴികൾ നേരെയാക്കും.+
7 നീ ബുദ്ധിമാനാണെന്നു നിനക്കു സ്വയം തോന്നരുത്;+
യഹോവയെ ഭയപ്പെട്ട് തിന്മ വിട്ടുമാറുക.
8 അതു നിന്റെ ശരീരത്തിനു* സുഖവുംനിന്റെ അസ്ഥികൾക്ക് ഉന്മേഷവും പകരും.
9 നിന്റെ വിലയേറിയ വസ്‌തുക്കളും+വിളവുകളുടെയെല്ലാം* ആദ്യഫലവും*+ കൊടുത്ത് യഹോവയെ ബഹുമാനിക്കുക.
10 അപ്പോൾ നിന്റെ സംഭരണശാലകൾ നിറയും;+നിന്റെ സംഭരണികൾ* പുതുവീഞ്ഞുകൊണ്ട് നിറഞ്ഞുകവിയും.
11 മകനേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്;+ദൈവത്തിന്റെ ശാസനയെ വെറുക്കരുത്.+
12 ഒരു അപ്പൻ താൻ ഇഷ്ടപ്പെടുന്ന മകനെ ശാസിക്കുന്നതുപോലെ+യഹോവ താൻ സ്നേഹിക്കുന്നവരെ ശാസിക്കുന്നു.+
13 ജ്ഞാനം+ നേടുകയുംവകതിരിവ് സമ്പാദിക്കുകയും ചെയ്യുന്ന മനുഷ്യൻ സന്തുഷ്ടൻ.
14 അതു സമ്പാദിക്കുന്നതു വെള്ളി സമ്പാദിക്കുന്നതിനെക്കാളുംഅതു നേടുന്നതു* സ്വർണം നേടുന്നതിനെക്കാളും ഏറെ നല്ലത്.+
15 അതു പവിഴക്കല്ലുകളെക്കാൾ* വിലയേറിയതാണ്;നീ ആഗ്രഹിക്കുന്നതൊന്നും അതിനു തുല്യമാകില്ല.
16 അതിന്റെ വലതുകൈയിൽ ദീർഘായുസ്സുംഇടതുകൈയിൽ സമ്പത്തും മഹത്ത്വവും ഉണ്ട്.
17 അതിന്റെ വഴികൾ സന്തോഷകരമാണ്;അതിന്റെ പാതകളെല്ലാം സമാധാനപൂർണമാണ്.+
18 അതു കൈവശമാക്കുന്നവർക്ക് അതു ജീവവൃക്ഷമായിരിക്കും;അതിനെ മുറുകെ പിടിക്കുന്നവർ സന്തുഷ്ടർ എന്ന് അറിയപ്പെടും.+
19 യഹോവ ജ്ഞാനത്താൽ ഭൂമി സ്ഥാപിച്ചു;+
വിവേകത്താൽ ആകാശം ഉറപ്പിച്ചു.+
20 തന്റെ അറിവുകൊണ്ട് ദൈവം ആഴമുള്ള വെള്ളത്തെ വിഭജിച്ചു;മേഘാവൃതമായ ആകാശത്തുനിന്ന് ദൈവം മഞ്ഞു പൊഴിച്ചു.+
21 മകനേ, അവയിൽനിന്ന്* കണ്ണെടുക്കരുത്;
ജ്ഞാനവും* ചിന്താശേഷിയും കാത്തുസൂക്ഷിക്കുക.
22 അവ നിനക്കു ജീവൻ നൽകും;അവ നിന്റെ കഴുത്തിന് ഒരു അലങ്കാരമായിരിക്കും.
23 അപ്പോൾ നീ നിന്റെ വഴിയിലൂടെ സുരക്ഷിതനായി നടക്കും;നിന്റെ കാലുകൾ ഒരിക്കലും ഇടറില്ല.*+
24 നീ പേടികൂടാതെ കിടക്കും;+നീ സുഖമായി കിടന്ന് ഉറങ്ങും.+
25 പെട്ടെന്ന് ഉണ്ടാകുന്ന ആപത്തുകളെ നീ ഭയപ്പെടില്ല;+ദുഷ്ടന്മാരുടെ മേൽ വീശുന്ന കൊടുങ്കാറ്റിനെ നീ പേടിക്കില്ല.+
26 യഹോവ എന്നെന്നും നിനക്കു ധൈര്യം പകരും;+നിന്റെ കാൽ കെണിയിൽ കുടുങ്ങാതെ കാക്കും.+
27 നിനക്കു നന്മ ചെയ്യാൻ കഴിവുള്ളപ്പോൾ,+സഹായം ചെയ്യേണ്ടവർക്ക് അതു ചെയ്യാതിരിക്കരുത്.+
28 അയൽക്കാരൻ ചോദിക്കുന്നത് ഇപ്പോൾ കൊടുക്കാൻ പറ്റുമെങ്കിൽ,
“പോയിട്ട് നാളെ വരൂ, നാളെ തരാം” എന്ന് അവനോടു പറയരുത്.
29 അയൽക്കാരൻ സുരക്ഷിതനായി നിനക്ക് അരികെ താമസിക്കുമ്പോൾഅവനെ ദ്രോഹിക്കാൻ നീ പദ്ധതിയിടരുത്.+
30 നിന്നോട് ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത മനുഷ്യനുമായിനീ വെറുതേ വഴക്ക് ഉണ്ടാക്കരുത്.+
31 അക്രമം കാട്ടുന്നവനോടു നിനക്ക് അസൂയ തോന്നരുത്;+അവന്റെ വഴികളൊന്നും നീ തിരഞ്ഞെടുക്കരുത്.
32 യഹോവ വഞ്ചകരെ വെറുക്കുന്നു,+നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്.+
33 ദുഷ്ടന്റെ വീടിന്മേൽ യഹോവയുടെ ശാപമുണ്ട്;+എന്നാൽ നീതിമാന്റെ ഭവനത്തെ ദൈവം അനുഗ്രഹിക്കുന്നു.+
34 പരിഹസിക്കുന്നവരെ ദൈവം പരിഹസിക്കുന്നു;+എന്നാൽ സൗമ്യതയുള്ളവരോടു ദൈവം പ്രീതി കാണിക്കുന്നു.+
35 ജ്ഞാനിക്കു ബഹുമാനം ലഭിക്കും,എന്നാൽ അപമാനം വിഡ്ഢികൾക്ക് ഒരു അഭിമാനം.+
അടിക്കുറിപ്പുകള്‍
^ അഥവാ “നിയമം.”
^ അഥവാ “സത്യവും.”
^ അഥവാ “വകതിരിവിൽ.”
^ അക്ഷ. “ഊന്നരുത്.”
^ അക്ഷ. “പൊക്കിളിന്.”
^ അഥവാ “ഏറ്റവും നല്ലതും.”
^ അഥവാ “വരുമാനത്തിന്റെയെല്ലാം.”
^ അഥവാ “മുന്തിരിച്ചക്കുകൾ.”
^ അഥവാ “ലാഭമായി അതു നേടുന്നത്.”
^ തെളിവനുസരിച്ച് മുൻവാക്യങ്ങളിൽ കാണുന്ന, ദൈവത്തിന്റെ ഗുണങ്ങളെ കുറിക്കുന്നു.
^ അഥവാ “പ്രായോഗികജ്ഞാനവും.”
^ അഥവാ “ഒരിടത്തും തട്ടില്ല.”