സുഭാ​ഷി​തങ്ങൾ 8:1-36

8  ജ്ഞാനം വിളി​ച്ചു​പ​റ​യു​ന്നു; വകതി​രിവ്‌ ശബ്ദമു​യർത്തു​ന്നു.+  2  വഴിയോരത്തുള്ള ഉയർന്ന സ്ഥലങ്ങളിലും+കവലക​ളി​ലും അതു നിൽക്കു​ന്നു.  3  നഗരത്തിലേക്കുള്ള കവാട​ങ്ങൾക്ക​രി​കെ,വാതി​ലു​ക​ളു​ടെ മുന്നിൽ നിന്ന്‌അത്‌ ഇങ്ങനെ വിളി​ച്ചു​പ​റ​യു​ന്നു:+  4  “ജനങ്ങളേ, നിങ്ങ​ളോ​ടാ​ണു ഞാൻ സംസാ​രി​ക്കു​ന്നത്‌;എല്ലാവരും* കേൾക്കാ​നാ​ണു ഞാൻ വിളി​ച്ചു​പ​റ​യു​ന്നത്‌.  5  അനുഭവജ്ഞാനമില്ലാത്തവരേ, വിവേകം സമ്പാദി​ക്കുക;+വിഡ്‌ഢി​ക​ളേ, വകതി​രി​വുള്ള ഒരു ഹൃദയം നേടുക.*  6  ശ്രദ്ധിക്കൂ, പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളാണ്‌ ഇത്‌;എന്റെ ചുണ്ടുകൾ പറയു​ന്നതു ശരിയായ കാര്യ​ങ്ങ​ളാണ്‌.  7  എന്റെ വായ്‌ പതിയെ സത്യം പറയുന്നു;എന്റെ ചുണ്ടുകൾ ദുഷ്ടത വെറു​ക്കു​ന്നു.  8  എന്റെ വായിൽനി​ന്നുള്ള വാക്കു​ക​ളെ​ല്ലാം നീതി​യു​ള്ള​വ​യാണ്‌; അവയൊ​ന്നും വക്രത​യോ വഞ്ചനയോ ഉള്ളവയല്ല.  9  വകതിരിവുള്ളവന്‌ അവ പെട്ടെന്നു മനസ്സി​ലാ​കും;അതെല്ലാം ശരിയാ​ണെന്ന്‌ അറിവ്‌ നേടി​യവർ തിരി​ച്ച​റി​യും. 10  വെള്ളിക്കു പകരം എന്റെ ശിക്ഷണ​വുംതനിത്ത​ങ്ക​ത്തി​നു പകരം അറിവും തിര​ഞ്ഞെ​ടു​ത്തു​കൊ​ള്ളൂ.+ 11  ജ്ഞാനം പവിഴക്കല്ലുകളെക്കാൾ* മേന്മ​യേ​റി​യ​താണ്‌;അമൂല്യ​വ​സ്‌തു​ക്ക​ളെ​യൊ​ന്നും അതുമാ​യി താരത​മ്യം ചെയ്യാൻ കഴിയില്ല. 12  ജ്ഞാനം എന്ന ഞാൻ വിവേ​ക​ത്തോ​ടൊ​പ്പം താമസി​ക്കു​ന്നു;ഞാൻ അറിവും ചിന്താ​ശേ​ഷി​യും നേടി​യി​രി​ക്കു​ന്നു.+ 13  തിന്മയെ വെറു​ക്കു​ന്ന​താണ്‌ യഹോ​വ​യോ​ടുള്ള ഭയഭക്തി.+ പൊങ്ങ​ച്ച​വും അഹങ്കാരവും+ ദുഷ്ടത​യും വഞ്ചന​യോ​ടെ​യുള്ള സംസാരവും+ ഞാൻ വെറു​ക്കു​ന്നു. 14  സദുപദേശവും പ്രായോഗികജ്ഞാനവും+ എന്റെ കൈയി​ലുണ്ട്‌;വകതിരിവും+ ശക്തിയും+ എനിക്കു സ്വന്തം. 15  എന്റെ സഹായ​ത്താൽ രാജാ​ക്ക​ന്മാർ വാഴ്‌ച നടത്തുന്നു;ഉന്നതരായ ഉദ്യോ​ഗസ്ഥർ നീതി​യുള്ള വിധികൾ പുറ​പ്പെ​ടു​വി​ക്കു​ന്നു.+ 16  എന്റെ സഹായ​ത്താൽ പ്രഭു​ക്ക​ന്മാർ ഭരിക്കു​ന്നു,പ്രധാ​നി​കൾ നീതി​യോ​ടെ ന്യായം വിധി​ക്കു​ന്നു. 17  എന്നെ സ്‌നേ​ഹി​ക്കു​ന്ന​വരെ ഞാൻ സ്‌നേ​ഹി​ക്കു​ന്നു;എന്നെ തേടു​ന്നവർ എന്നെ കണ്ടെത്തും.+ 18  ധനവും മഹത്ത്വ​വും എനിക്കു​ണ്ട്‌;ദീർഘ​കാ​ല​ത്തേ​ക്കു നിലനിൽക്കുന്ന സമ്പത്തും* നീതി​യും എന്റെ കൈയി​ലുണ്ട്‌. 19  ഞാൻ നിങ്ങൾക്കു തരുന്നതു സ്വർണ​ത്തെ​ക്കാ​ളും തനിത്ത​ങ്ക​ത്തെ​ക്കാ​ളും നല്ലത്‌.എന്നിൽനിന്ന്‌ നിങ്ങൾക്കു ലഭിക്കു​ന്നതു ശുദ്ധമായ വെള്ളി​യെ​ക്കാ​ളും മേന്മ​യേ​റി​യത്‌.+ 20  ഞാൻ ന്യായ​ത്തി​ന്റെ വഴിയിൽ നടക്കുന്നു;നീതി​പാ​ത​യു​ടെ നടുവി​ലൂ​ടെ സഞ്ചരി​ക്കു​ന്നു. 21  എന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു ഞാൻ വില​യേ​റിയ ഒരു അവകാശം കൊടു​ക്കു​ന്നു;ഞാൻ അവരുടെ സംഭര​ണ​ശാ​ലകൾ നിറയ്‌ക്കു​ന്നു. 22  യഹോവ തന്റെ വഴിയു​ടെ തുടക്ക​മാ​യി എന്നെ നിർമി​ച്ചു;+ദൈവം പണ്ടു ചെയ്‌ത പ്രവൃ​ത്തി​ക​ളിൽ ഒന്നാമ​താ​യി എന്നെ ഉണ്ടാക്കി.+ 23  തുടക്കത്തിൽത്തന്നെ, പണ്ടുപണ്ടേ,*+ഭൂമി ഉണ്ടാകു​ന്ന​തി​നു മുമ്പേ,+ ദൈവം എന്നെ സ്ഥാപിച്ചു. 24  ആഴമുള്ള സമു​ദ്ര​ങ്ങ​ളി​ല്ലാ​തി​രുന്ന കാലത്ത്‌,+നിറ​ഞ്ഞൊ​ഴു​കു​ന്ന അരുവി​കൾ ഉണ്ടാകും​മുമ്പ്‌, എന്നെ ഉണ്ടാക്കി. 25  പർവതങ്ങൾ സ്ഥാപി​ക്കും​മു​മ്പേ,മലകൾ ഉണ്ടാക്കും​മു​മ്പേ, 26  ഭൂമിയും അതിലെ നിലങ്ങ​ളും നിർമി​ക്കും​മു​മ്പേ,ഭൂമി​യു​ടെ ആദ്യത്തെ മൺതരി​കൾ സൃഷ്ടി​ക്കും​മു​മ്പേ, എന്നെ നിർമി​ച്ചു. 27  ആകാശത്തെ സൃഷ്ടിച്ചപ്പോൾ+ ഞാൻ അവി​ടെ​യു​ണ്ടാ​യി​രു​ന്നു;വെള്ളത്തിൽ ചക്രവാളം* വരച്ച​പ്പോൾ,+ 28  മീതെ മേഘങ്ങൾ സ്ഥാപി​ച്ച​പ്പോൾ,*ആഴിയു​ടെ ഉറവകൾക്ക്‌ അടിസ്ഥാ​നം ഇട്ടപ്പോൾ, 29  കല്‌പിച്ചതിന്‌ അപ്പുറം പോക​രു​തെന്ന്‌ദൈവം കടലിന്‌ ഒരു ആജ്ഞ കൊടു​ത്ത​പ്പോൾ,+ദൈവം ഭൂമി​യു​ടെ അടിസ്ഥാ​നങ്ങൾ സ്ഥാപി​ച്ച​പ്പോൾ, 30  ഒരു വിദഗ്‌ധ​ജോ​ലി​ക്കാ​ര​നാ​യി ഞാൻ ദൈവ​ത്തിന്‌ അരി​കെ​യു​ണ്ടാ​യി​രു​ന്നു.+ എന്നും ദൈവ​ത്തിന്‌ എന്നോടു പ്രത്യേ​ക​മാ​യൊ​രു ഇഷ്ടമു​ണ്ടാ​യി​രു​ന്നു;+ഞാൻ എപ്പോ​ഴും ദൈവ​സ​ന്നി​ധി​യിൽ സന്തോ​ഷി​ച്ചു​കൊ​ണ്ടി​രു​ന്നു.+ 31  ദൈവത്തിന്റെ വാസ​യോ​ഗ്യ​മായ ഭൂമി കണ്ട്‌ ഞാൻ ആഹ്ലാദി​ച്ചു.മനുഷ്യമക്കളോട്‌* എനിക്കു പ്രത്യേ​ക​പ്രി​യം തോന്നി. 32  അതുകൊണ്ട്‌ മക്കളേ, ഞാൻ പറയു​ന്നതു ശ്രദ്ധി​ക്കുക;എന്റെ വഴികൾ അനുസ​രിച്ച്‌ നടന്നാൽ നിങ്ങൾക്കു സന്തോഷം ലഭിക്കും. 33  തിരുത്തൽ കേട്ടനുസരിച്ച്‌+ ജ്ഞാനി​യാ​കുക;അത്‌ ഒരിക്ക​ലും നിസ്സാ​ര​മാ​യി കാണരു​ത്‌. 34  എന്റെ വാക്കുകൾ കേൾക്കാ​നാ​യിഎല്ലാ ദിവസ​വും നേരത്തേ എന്റെ വാതിൽക്കൽ വന്ന്‌കട്ടിള​കൾക്ക​രി​കെ കാത്തു​നിൽക്കു​ന്നവൻ സന്തുഷ്ടൻ. 35  എന്നെ കണ്ടെത്തു​ന്നവൻ ജീവൻ കണ്ടെത്തും;+അവന്‌ യഹോ​വ​യു​ടെ അംഗീ​കാ​രം ലഭിക്കും. 36  എന്നാൽ എന്നെ അവഗണി​ക്കു​ന്നവൻ സ്വയം ദ്രോ​ഹി​ക്കു​ന്നു;എന്നെ വെറു​ക്കു​ന്നവൻ മരണത്തെ സ്‌നേ​ഹി​ക്കു​ന്നു.”+

അടിക്കുറിപ്പുകള്‍

അക്ഷ. “മനുഷ്യ​പു​ത്ര​ന്മാ​രെ​ല്ലാം.”
അക്ഷ. “വിഡ്‌ഢി​കളേ, ഹൃദയത്തെ മനസ്സി​ലാ​ക്കുക.”
പദാവലി കാണുക.
അഥവാ “പൈതൃ​ക​മാ​യി കിട്ടുന്ന മൂല്യ​ങ്ങ​ളും.”
അഥവാ “അതിപു​രാ​ത​ന​കാ​ലത്ത്‌.”
അക്ഷ. “വൃത്തം.”
അക്ഷ. “മേഘങ്ങൾക്കു ശക്തി നൽകി​യ​പ്പോൾ.”
അഥവാ “മനുഷ്യ​വർഗ​ത്തോ​ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം