സുഭാഷിതങ്ങൾ 9:1-18
9 യഥാർഥജ്ഞാനം വീടു പണിതു;അത് അതിന്റെ ഏഴു തൂണുകൾ കൊത്തിയുണ്ടാക്കി.*
2 അത് ഇറച്ചി തയ്യാറാക്കി;*വീഞ്ഞിൽ കൂട്ടു ചേർത്ത് രുചി വർധിപ്പിച്ചു;അതു മേശ ഒരുക്കിയിരിക്കുന്നു.
3 നഗരത്തിലെ ഉയർന്ന സ്ഥലങ്ങളിൽ ചെന്ന്ഇങ്ങനെ വിളിച്ചുപറയാൻ അതു ദാസിമാരെ പറഞ്ഞയച്ചു:+
4 “അനുഭവജ്ഞാനമില്ലാത്തവരെല്ലാം ഇവിടേക്കു വരട്ടെ.”
സാമാന്യബോധമില്ലാത്തവരോട് അവൾ ഇങ്ങനെ പറയുന്നു:
5 “വരൂ, വന്ന് എന്റെ അപ്പം തിന്നൂ.ഞാൻ ഉണ്ടാക്കിയ വീഞ്ഞ് എന്നോടൊപ്പം കുടിക്കൂ.
6 നിന്റെ അറിവില്ലായ്മ* ഉപേക്ഷിക്കുക, എങ്കിൽ നീ ജീവിച്ചിരിക്കും;+വകതിരിവിന്റെ വഴിയേ മുന്നോട്ടു നടക്കുക.”+
7 പരിഹാസിയെ തിരുത്തുന്നവൻ അപമാനം ക്ഷണിച്ചുവരുത്തുന്നു;+ദുഷ്ടനെ ശാസിക്കുന്നവനു മുറിവേൽക്കും.
8 പരിഹാസിയെ ശാസിക്കരുത്, അവൻ നിന്നെ വെറുക്കും.+
ജ്ഞാനിയെ ശാസിക്കുക, അവൻ നിന്നെ സ്നേഹിക്കും.+
9 ജ്ഞാനിക്ക് അറിവ് പകർന്നുകൊടുക്കുക, അവൻ കൂടുതൽ ജ്ഞാനിയാകും.+
നീതിമാനെ പഠിപ്പിക്കുക, അവൻ പഠിച്ച് അറിവ് വർധിപ്പിക്കും.
10 യഹോവയോടുള്ള ഭയഭക്തിയാണു ജ്ഞാനത്തിന്റെ തുടക്കം;+അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവാണു+ വിവേകം.*
11 ഞാൻ കാരണം നിന്റെ നാളുകളുടെ എണ്ണം വർധിക്കും;നിനക്കു ദീർഘായുസ്സ് ഉണ്ടാകും.+
12 നീ ബുദ്ധിമാനായാൽ നിനക്കുതന്നെ പ്രയോജനം ഉണ്ടാകും;നീ പരിഹാസിയായാൽ നീതന്നെ അതു സഹിക്കേണ്ടിവരും.
13 വിവരദോഷിയായ സ്ത്രീ ബഹളം കൂട്ടുന്നു.+
അവൾക്കു ബുദ്ധിയില്ല, അവൾക്ക് ഒന്നിനെക്കുറിച്ചും അറിയില്ല.
14 നഗരത്തിലെ ഉയർന്ന സ്ഥലത്തുള്ള ഇരിപ്പിടത്തിൽ,തന്റെ വീട്ടുവാതിൽക്കൽ, അവൾ ഇരിക്കുന്നു.+
15 അതുവഴി കടന്നുപോകുന്നവരോട്,വഴിയേ നേരെ മുന്നോട്ട് നടക്കുന്നവരോട്, അവൾ ഇങ്ങനെ വിളിച്ചുപറയുന്നു:
16 “അനുഭവജ്ഞാനമില്ലാത്തവരെല്ലാം ഇവിടേക്കു വരട്ടെ.”
സാമാന്യബോധമില്ലാത്തവരോട് അവൾ ഇങ്ങനെ പറയുന്നു:+
17 “മോഷ്ടിക്കുന്ന വെള്ളത്തിനു മധുരമാണ്;ഒളിച്ചിരുന്ന് കഴിക്കുന്ന ആഹാരത്തിനു നല്ല രുചിയാണ്.”+
18 എന്നാൽ മരിച്ചവരാണ്* അവിടെയുള്ളതെന്നുംഅവളുടെ അതിഥികൾ ശവക്കുഴിയുടെ* ആഴങ്ങളിലാണെന്നും അവർക്ക് അറിയില്ല.+
അടിക്കുറിപ്പുകള്
^ അഥവാ “വെട്ടിയുണ്ടാക്കി.”
^ അക്ഷ. “അറുക്കാനുള്ളവയെ അവൾ അറുത്തിരിക്കുന്നു.”
^ അഥവാ “അനുഭവജ്ഞാനമില്ലാത്തവരെ നീ.”
^ അഥവാ “വകതിരിവ്.”
^ അഥവാ “മരിച്ച് അശക്തരായിത്തീർന്നവരാണ്.”