സെഖര്യ 11:1-17

11  “ലബാ​നോ​നേ, നിന്റെ വാതി​ലു​കൾ തുറക്കൂ,ഒരു തീ വന്ന്‌ നിന്റെ ദേവദാ​രു​ക്കളെ ദഹിപ്പി​ക്കട്ടെ.  2  ജൂനിപ്പർ മരമേ, വിലപി​ക്കൂ! ദേവദാ​രു മറിഞ്ഞു​വീ​ണി​രി​ക്കു​ന്നു;നിന്റെ പ്രൗഢി​യാർന്ന വൃക്ഷങ്ങൾ നശിച്ചു​പോ​യി! ബാശാ​നി​ലെ ഓക്ക്‌ മരങ്ങളേ, വിലപി​ക്കൂ!ഇടതൂർന്ന വനം ഇല്ലാതാ​യി​രി​ക്കു​ന്നു!  3  ശ്രദ്ധിക്കൂ! അതാ, ഇടയന്മാർ നിലവി​ളി​ക്കു​ന്നു;അവരുടെ പ്രൗഢി ഇല്ലാതാ​യ​ല്ലോ. അതാ, യുവസിംഹങ്ങൾ* ഗർജി​ക്കു​ന്നു;യോർദാൻതീ​രത്തെ കുറ്റി​ക്കാ​ടു​കൾ നശിച്ചു​പോ​യ​ല്ലോ. 4  “എന്റെ ദൈവ​മായ യഹോവ പറയുന്നു: ‘അറുക്കാ​നുള്ള ആടുകളെ മേയ്‌ക്കുക.+ 5  അവയെ വാങ്ങി​യവർ അവയെ അറു​ക്കുന്നെ​ങ്കിലും+ അവർക്കു ശിക്ഷ ലഭിക്കു​ന്നില്ല. അവയെ വിൽക്കു​ന്നവർ,+ “യഹോ​വ​യ്‌ക്കു സ്‌തുതി ലഭിക്കട്ടെ, ഞാൻ പണക്കാ​ര​നാ​കു​മ​ല്ലോ” എന്നു പറയുന്നു. അവയുടെ ഇടയന്മാർക്ക്‌ അവയോ​ടു കരുണ തോന്നു​ന്നില്ല.’+ 6  “‘ദേശത്ത്‌ താമസി​ക്കു​ന്ന​വ​രോ​ടു ഞാൻ ഇനി കരുണ കാണി​ക്കില്ല’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘ഞാൻ ഓരോ​രു​ത്ത​രെ​യും അവരുടെ അയൽക്കാ​ര​ന്റെ​യും രാജാ​വി​ന്റെ​യും കൈയിൽ ഏൽപ്പി​ക്കും. അവർ ദേശം തകർത്തു​ക​ള​യും. എന്നാൽ ഞാൻ ആരെയും അവരുടെ കൈയിൽനി​ന്ന്‌ രക്ഷിക്കില്ല.’” 7  ദുരിതം അനുഭ​വി​ക്കുന്ന ആടുകളേ, നിങ്ങൾക്കു​വേണ്ടി ഞാൻ അറുക്കാ​നുള്ള ആടുകളെ മേയ്‌ക്കാൻ തുടങ്ങി.+ ഞാൻ രണ്ടു കോൽ എടുത്തു; ഒന്നിനു പ്രീതി എന്നും മറ്റേതി​ന്‌ ഐക്യം എന്നും പേരിട്ടു.+ അങ്ങനെ ഞാൻ ആട്ടിൻപ​റ്റത്തെ മേയ്‌ക്കാൻ തുടങ്ങി. 8  ഒരു മാസത്തി​നകം ഞാൻ മൂന്ന്‌ ഇടയന്മാ​രെ പിരി​ച്ചു​വി​ട്ടു. എനിക്ക്‌ അവരുടെ പ്രവൃ​ത്തി​കൾ സഹിക്കാ​നാ​യില്ല, അവർക്ക്‌ എന്നെയും തീരെ ഇഷ്ടമി​ല്ലാ​യി​രു​ന്നു. 9  ഞാൻ പറഞ്ഞു: “ഇനി ഞാൻ നിങ്ങളെ മേയ്‌ക്കില്ല. ചാകുന്നവ ചാകട്ടെ, നശിക്കു​ന്നവ നശിക്കട്ടെ. ബാക്കി​യു​ള്ളവ പരസ്‌പരം കടിച്ചു​കീ​റട്ടെ.” 10  ഞാൻ പ്രീതി എന്ന കോൽ എടുത്ത്‌ ഒടിച്ചു​ക​ളഞ്ഞു,+ സകല ജനങ്ങളു​മാ​യി ഉണ്ടാക്കിയ ഉടമ്പടി അസാധു​വാ​ക്കി. 11  അന്നു ഞാൻ അങ്ങനെ ചെയ്യു​ന്നതു കണ്ടപ്പോൾ, ദുരിതം അനുഭ​വി​ക്കുന്ന ആടുകൾക്ക്‌ അത്‌ യഹോവ പറഞ്ഞതാ​ണെന്നു മനസ്സി​ലാ​യി. 12  ഞാൻ അവരോ​ടു പറഞ്ഞു: “നിങ്ങൾക്കു ശരി​യെന്നു തോന്നു​ന്നെ​ങ്കിൽ എന്റെ കൂലി തരുക. ഇല്ലെങ്കിൽ തരേണ്ടാ.” അവർ എനിക്കു കൂലി​യാ​യി 30 വെള്ളി​നാ​ണയം തന്നു.*+ 13  അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “അതു ഖജനാ​വി​നു നേരെ എറിയുക. അവർ എന്റെ വിലയാ​യി കണക്കാ​ക്കിയ ‘വലി​യൊ​രു’ തുകയല്ലേ അത്‌?”+ അങ്ങനെ ഞാൻ ആ 30 വെള്ളി​നാ​ണയം യഹോ​വ​യു​ടെ ഭവനത്തി​ലെ ഖജനാ​വി​ലേക്ക്‌ എറിഞ്ഞു.+ 14  പിന്നെ ഞാൻ ഐക്യം എന്നു പേരുള്ള രണ്ടാമത്തെ കോൽ ഒടിച്ചു​ക​ളഞ്ഞു,+ യഹൂദ​യും ഇസ്രാ​യേ​ലും തമ്മിലുള്ള സാഹോ​ദ​ര്യം ഇല്ലാതാ​ക്കി.+ 15  യഹോവ എന്നോടു പറഞ്ഞു: “ഒന്നിനും കൊള്ളാത്ത ഒരു ഇടയന്റെ പണിയാ​യു​ധം എടുക്കുക.+ 16  ദേശത്ത്‌ ഒരു ഇടയൻ എഴു​ന്നേൽക്കാൻ ഞാൻ ഇടയാ​ക്കും. ചാകാ​റായ ആടുകളെ അവൻ പരിപാ​ലി​ക്കില്ല.+ അവൻ കുഞ്ഞാ​ടു​കളെ തിരയു​ക​യോ മുറി​വേ​റ്റ​വയെ ശുശ്രൂ​ഷി​ക്കു​ക​യോ എഴു​ന്നേ​റ്റു​നിൽക്കാൻ ശേഷി​യു​ള്ള​വ​യ്‌ക്കു തീറ്റ കൊടു​ക്കു​ക​യോ ഇല്ല.+ പകരം, അവൻ കൊഴുത്ത ആടുക​ളു​ടെ മാംസം തിന്നും,+ ആടുക​ളു​ടെ കുളമ്പു​കൾ മുറി​ച്ചെ​ടു​ക്കും.+ 17  ആട്ടിൻപറ്റത്തെ ഉപേക്ഷി​ക്കുന്ന,+ ഒരു ഗുണവു​മി​ല്ലാത്ത എന്റെ ഇടയന്റെ കാര്യം കഷ്ടം!+ അവന്റെ കൈക്കും വലതു​ക​ണ്ണി​നും വാളു​കൊണ്ട്‌ വെട്ടേൽക്കും. അവന്റെ കൈ പൂർണ​മാ​യും ശോഷി​ച്ചു​പോ​കും,അവന്റെ വലതു​ക​ണ്ണി​ന്റെ കാഴ്‌ച നഷ്ടപ്പെ​ടും.”*

അടിക്കുറിപ്പുകള്‍

അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹങ്ങൾ.”
അക്ഷ. “തൂക്കി​ത്തന്നു.”
അക്ഷ. “വലംകണ്ണു മങ്ങും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം