സെഖര്യ 4:1-14

4  എന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന ദൈവ​ദൂ​തൻ തിരി​ച്ചു​വന്ന്‌, ഉറങ്ങി​ക്കി​ട​ക്കുന്ന ഒരാളെ ഉണർത്തു​ന്ന​തു​പോ​ലെ, എന്നെ ഉണർത്തി. 2  ദൂതൻ എന്നോടു ചോദി​ച്ചു: “നീ എന്താണു കാണു​ന്നത്‌?” ഞാൻ പറഞ്ഞു: “മുഴു​വ​നും സ്വർണം​കൊണ്ട്‌ പണിത ഒരു തണ്ടുവിളക്കും+ അതിനു മുകളിൽ ഒരു പാത്ര​വും ഞാൻ കാണുന്നു. വിളക്കി​ന്‌ ഏഴു ദീപങ്ങൾ;+ അതെ, അതിന്റെ മുകൾഭാ​ഗത്ത്‌ ഏഴു ദീപങ്ങൾ; ദീപങ്ങൾക്ക്‌ ഏഴു കുഴലു​കൾ. 3  വിളക്കിന്‌ അടുത്താ​യി രണ്ട്‌ ഒലിവ്‌ മരങ്ങൾ.+ ഒന്നു പാത്ര​ത്തി​നു വലതു​വ​ശ​ത്തും മറ്റേത്‌ ഇടതു​വ​ശ​ത്തും.” 4  എന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന ദൈവ​ദൂ​ത​നോ​ടു ഞാൻ ചോദി​ച്ചു: “യജമാ​നനേ, എന്താണ്‌ ഇവയുടെ അർഥം?” 5  ആ ദൂതൻ എന്നോടു ചോദി​ച്ചു: “നിനക്ക്‌ ഇവയുടെ അർഥം അറിയി​ല്ലേ?” “ഇല്ല യജമാ​നനേ,” ഞാൻ പറഞ്ഞു. 6  ദൂതൻ എന്നോടു പറഞ്ഞു: “സെരു​ബ്ബാ​ബേ​ലി​നോ​ടുള്ള യഹോ​വ​യു​ടെ വാക്കുകൾ ഇതാണ്‌: ‘“സൈന്യ​ത്താ​ലോ ശക്തിയാ​ലോ അല്ല,+ എന്റെ ആത്മാവി​നാൽ”+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു. 7  മഹാപർവതമേ, നീ ആരാണ്‌? സെരുബ്ബാബേലിനു+ മുന്നിൽ നീ സമതല​മാ​യി​ത്തീ​രും.+ “എത്ര മനോ​ഹരം! എത്ര മനോ​ഹരം!” എന്ന ആർപ്പു​വി​ളി​കൾക്കി​ട​യിൽ അവൻ തലക്കല്ലു* കൊണ്ടു​വ​രും.’” 8  പിന്നെ യഹോ​വ​യിൽനിന്ന്‌ എനിക്ക്‌ ഈ സന്ദേശം ലഭിച്ചു: 9  “സെരു​ബ്ബാ​ബേ​ലി​ന്റെ കൈക​ളാണ്‌ ഈ ഭവനത്തി​ന്‌ അടിസ്ഥാ​ന​മി​ട്ടത്‌.+ അവന്റെ കൈകൾതന്നെ അതു പൂർത്തി​യാ​ക്കും.+ എന്നെ അയച്ചതു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യാ​ണെന്നു നിങ്ങൾ അറിയും. 10  ചെറിയ തുടക്കത്തിന്റെ* ദിവസത്തെ പരിഹ​സി​ച്ചത്‌ ആരാണ്‌?+ ജനം ആഹ്ലാദി​ക്കു​ക​യും സെരു​ബ്ബാ​ബേ​ലി​ന്റെ കൈയിൽ തൂക്കുകട്ട* കാണു​ക​യും ചെയ്യും. യഹോ​വ​യു​ടേ​താണ്‌ ഈ ഏഴു കണ്ണുകൾ. അവ ഭൂമി മുഴുവൻ നിരീ​ക്ഷി​ക്കു​ന്നു.”+ 11  പിന്നെ ഞാൻ ചോദി​ച്ചു: “ഈ തണ്ടുവി​ള​ക്കി​ന്റെ ഇടത്തും വലത്തും ഉള്ള രണ്ട്‌ ഒലിവ്‌ മരങ്ങളു​ടെ അർഥം എന്താണ്‌?”+ 12  ഞാൻ വീണ്ടും ചോദി​ച്ചു: “രണ്ടു സ്വർണ​ക്കു​ഴ​ലി​ലൂ​ടെ സുവർണ​ദ്രാ​വകം ഒഴുക്കുന്ന ആ രണ്ട്‌ ഒലിവ്‌ മരങ്ങളി​ലെ ചില്ലകളുടെ* അർഥം എന്താണ്‌?” 13  ദൂതൻ എന്നോടു ചോദി​ച്ചു: “ഇവയുടെ അർഥം നിനക്ക്‌ അറിയി​ല്ലേ?” “ഇല്ല യജമാ​നനേ” എന്നു ഞാൻ പറഞ്ഞു. 14  ദൂതൻ പറഞ്ഞു: “മുഴു​ഭൂ​മി​യു​ടെ​യും നാഥന്റെ+ അരികിൽ നിൽക്കുന്ന രണ്ട്‌ അഭിഷി​ക്ത​രാണ്‌ ഇത്‌.”

അടിക്കുറിപ്പുകള്‍

അഥവാ “മുകളിൽ വെക്കുന്ന കല്ല്‌.”
അഥവാ “കാര്യ​ങ്ങ​ളു​ടെ.”
അക്ഷ. “കല്ല്‌, തകരം.”
അതായത്‌, പഴങ്ങൾ നിറഞ്ഞ രണ്ടു കൂട്ടം മരച്ചി​ല്ലകൾ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം