ഹോശേയ 11:1-12

11  “ഇസ്രാ​യേൽ ഒരു ബാലനാ​യി​രു​ന്ന​പ്പോൾ ഞാൻ അവനെ സ്‌നേ​ഹി​ച്ചു,+ഈജി​പ്‌തിൽനിന്ന്‌ ഞാൻ എന്റെ മകനെ വിളി​ച്ചു​വ​രു​ത്തി.+  2  അവർ* എത്രയ​ധി​കം അവരെ വിളി​ച്ചോ,അത്രയ​ധി​കം അവർ അവരിൽനി​ന്ന്‌ അകന്നു​പോ​യി!+ അവർ ബാൽവി​ഗ്ര​ഹ​ങ്ങൾക്കുംകൊത്തി​യു​ണ്ടാ​ക്കിയ വിഗ്ര​ഹ​ങ്ങൾക്കും ബലി അർപ്പി​ച്ചു​പോ​ന്നു.+  3  എന്നാൽ എഫ്രയീ​മി​നെ നടക്കാൻ പഠിപ്പി​ച്ചതു ഞാനാണ്‌;+ ഞാൻ അവനെ എന്റെ കൈക​ളിൽ എടുത്തു.+അവരെ സുഖ​പ്പെ​ടു​ത്തി​യതു ഞാനാ​ണെന്ന കാര്യം അവർ മറന്നു​ക​ളഞ്ഞു.  4  മനുഷ്യരുടെ കയറു​കൾകൊണ്ട്‌,* സ്‌നേ​ഹ​ത്തി​ന്റെ ചരടു​കൾകൊണ്ട്‌, ഞാൻ അവരെ നടത്തി;+അവരുടെ കഴുത്തിൽനിന്ന്‌* നുകം എടുത്തു​മാ​റ്റിഅലി​വോ​ടെ ഞാൻ അവർക്ക്‌ ആഹാരം നൽകി.  5  അവർ ഈജി​പ്‌തി​ലേക്കു മടങ്ങി​പ്പോ​കില്ല, പക്ഷേ അസീറിയ അവരുടെ രാജാ​വാ​കും.+അവർ എന്റെ അടുക്ക​ലേക്കു മടങ്ങി​വ​രാൻ കൂട്ടാ​ക്കി​യി​ല്ല​ല്ലോ.+  6  ഒരു വാൾ അവന്റെ നഗരങ്ങൾക്കു നേരെ ആഞ്ഞുവീ​ശും.+അവരുടെ കുടി​ല​പ​ദ്ധ​തി​കൾ നിമിത്തം അത്‌ അവരുടെ ഓടാ​മ്പ​ലു​കൾ തകർത്ത്‌ അവയെ നശിപ്പി​ക്കും.+  7  എന്നോട്‌ അവിശ്വ​സ്‌തത കാണി​ക്കാൻ ഇറങ്ങി​ത്തി​രി​ച്ചി​രി​ക്കു​ക​യാണ്‌ എന്റെ ജനം.+ അവരെ ഉന്നതമായ ഒന്നിലേക്കു* വിളി​ച്ചെ​ങ്കി​ലും ആരും ആ നിലയി​ലേക്ക്‌ ഉയരു​ന്നില്ല.  8  എഫ്രയീമേ, ഞാൻ എങ്ങനെ നിന്നെ ഉപേക്ഷി​ക്കും?+ ഇസ്രാ​യേ​ലേ, ഞാൻ എങ്ങനെ നിന്നെ വിട്ടു​കൊ​ടു​ക്കും? ആദ്‌മ​യോ​ടെ​ന്ന​പോ​ലെ ഞാൻ എങ്ങനെ നിന്നോ​ട്‌ ഇടപെ​ടും? സെബോ​യി​മി​നോ​ടു ചെയ്‌ത​തു​പോ​ലെ ഞാൻ എങ്ങനെ നിന്നോ​ടു ചെയ്യും?+ ഞാൻ എന്റെ മനസ്സു മാറ്റി​യി​രി​ക്കു​ന്നു,ഇപ്പോൾ എന്റെ ഉള്ളം അനുക​മ്പ​യാൽ തുടി​ക്കു​ന്നു.*+  9  ഞാൻ എന്റെ ഉഗ്ര​കോ​പം അഴിച്ചു​വി​ടില്ല, ഞാൻ ഇനി എഫ്രയീ​മി​നെ നശിപ്പി​ക്കില്ല,+കാരണം ഞാൻ ദൈവ​മാണ്‌, മനുഷ്യ​നല്ല,നിങ്ങളു​ടെ ഇടയിലെ പരിശു​ദ്ധൻ!ക്രോ​ധ​ത്തോ​ടെ ഞാൻ നിങ്ങളു​ടെ നേരെ വരില്ല. 10  അവർ യഹോ​വ​യു​ടെ പിന്നാലെ ചെല്ലും, ദൈവം സിംഹ​ത്തെ​പ്പോ​ലെ ഗർജി​ക്കും.+ദൈവം ഗർജി​ക്കു​മ്പോൾ ദൈവ​മക്കൾ പേടി​ച്ചു​വി​റച്ച്‌ പടിഞ്ഞാ​റു​നിന്ന്‌ വരും.+ 11  അവർ ഈജി​പ്‌തിൽനിന്ന്‌ വരു​മ്പോൾ ഒരു പക്ഷി​യെ​പ്പോ​ലെ പേടി​ക്കും.അസീറി​യ​യിൽനിന്ന്‌ വരു​മ്പോൾ ഒരു പ്രാവി​നെ​പ്പോ​ലെ ഭയന്നു​വി​റ​യ്‌ക്കും.+അവരുടെ വീടു​ക​ളിൽ ഞാൻ അവരെ താമസി​പ്പി​ക്കും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.+ 12  “എഫ്രയീ​മി​ന്റെ നുണക​ളും ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ വഞ്ചനയുംഎന്നെ വലയം ചെയ്‌തി​രി​ക്കു​ന്നു.+ എന്നാൽ യഹൂദ ഇപ്പോ​ഴും ദൈവ​ത്തോ​ടു​കൂ​ടെ നടക്കുന്നു,അവൻ വിശ്വ​സ്‌ത​ത​യോ​ടെ അതിപ​രി​ശു​ദ്ധ​നോ​ടു പറ്റിനിൽക്കു​ന്നു.”+

അടിക്കുറിപ്പുകള്‍

അതായത്‌, ഇസ്രാ​യേ​ലി​നെ ഉപദേ​ശി​ക്കാൻ അയച്ച പ്രവാ​ച​ക​ന്മാ​രും മറ്റുള്ള​വ​രും.
അഥവാ, മാതാ​പി​താ​ക്ക​ളു​ടേ​തു​പോ​ലുള്ള “ദയയുടെ കയറു​കൊ​ണ്ട്‌.”
അക്ഷ. “താടി​യെ​ല്ലു​ക​ളിൽനി​ന്ന്‌.”
അതായത്‌, ഉന്നതമായ ഒരു ആരാധ​നാ​രീ​തി​യി​ലേക്ക്‌.
അക്ഷ. “ചൂടു​പി​ടി​ക്കു​ന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം