ഹോശേയ 14:1-9
14 “ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുത്തേക്കു മടങ്ങിവരൂ.+നീ തെറ്റു ചെയ്‌ത് ഇടറിവീണിരിക്കുന്നല്ലോ.
2 ഇങ്ങനെ പറഞ്ഞുകൊണ്ട് യഹോവയുടെ അടുത്തേക്കു മടങ്ങിവരൂ:‘അങ്ങ് ഞങ്ങളുടെ തെറ്റു ക്ഷമിച്ച്,+ ഞങ്ങളിലെ നന്മകൾ സ്വീകരിക്കേണമേ.കാളക്കുട്ടികളെ അർപ്പിക്കുംപോലെ, അധരങ്ങളിൽനിന്നുള്ള സ്തുതികൾ ഞങ്ങൾ അങ്ങയ്‌ക്ക് അർപ്പിക്കാം.*+
3 അസീറിയ ഞങ്ങളെ രക്ഷിക്കില്ല.+
ഞങ്ങൾ കുതിരപ്പുറത്ത് സവാരി ചെയ്യില്ല.+ഞങ്ങളുടെ കൈകൾ നിർമിച്ച വസ്തുക്കളെ
“ഞങ്ങളുടെ ദൈവമേ!” എന്നു ഞങ്ങൾ ഇനി ഒരിക്കലും വിളിക്കില്ല.
ഈ അനാഥക്കുട്ടിയോടു* കരുണ കാണിച്ചത് അങ്ങാണല്ലോ!’+
4 ഞാൻ അവരുടെ അവിശ്വസ്തത സുഖപ്പെടുത്തും.+
മനസ്സോടെ* ഞാൻ അവരെ സ്നേഹിക്കും.+എന്റെ കോപം അവരെ വിട്ടകന്നിരിക്കുന്നു.+
5 ഞാൻ ഇസ്രായേലിനു മഞ്ഞുകണങ്ങൾപോലെയാകും.അവൻ ലില്ലിച്ചെടിപോലെ പുഷ്പിക്കും.ലബാനോനിലെ വൃക്ഷങ്ങൾപോലെ അവൻ ആഴത്തിൽ വേരിറക്കും.
6 അവന്റെ ചില്ലകൾ പടർന്നുപന്തലിക്കും.അവന്റെ മഹത്ത്വം ഒലിവ് മരത്തിന്റേതുപോലെയുംഅവന്റെ സുഗന്ധം ലബാനോന്റേതുപോലെയും ആയിരിക്കും.
7 അവർ വീണ്ടും ദൈവത്തിന്റെ തണലിൽ കഴിയും.
അവർ ധാന്യം വിളയിക്കും, മുന്തിരിവള്ളിപോലെ തളിർക്കും.+
അവന്റെ കീർത്തി* ലബാനോനിലെ വീഞ്ഞുപോലെയായിരിക്കും.
8 ‘വിഗ്രഹങ്ങളുമായി ഇനി എനിക്ക് എന്തു ബന്ധം’+ എന്ന് എഫ്രയീം പറയും.
ഞാൻ അവന് ഉത്തരമേകും, അവനെ കാത്തുകൊള്ളും.+
ഞാൻ തഴച്ചുവളരുന്ന ജൂനിപ്പർ മരംപോലെയായിരിക്കും.
എന്നിൽനിന്ന് നിനക്കു ഫലം ലഭിക്കും.”
9 നിങ്ങളിൽ ആരാണു ബുദ്ധിമാൻ? അവൻ ഇതൊക്കെ മനസ്സിലാക്കട്ടെ.
ആരാണു വിവേകി? അവൻ അവ തിരിച്ചറിയട്ടെ.
യഹോവയുടെ വഴികൾ നേരുള്ളതല്ലോ.+നീതിമാന്മാർ അതിലൂടെ നടക്കും.പാപികളോ അതിൽ ഇടറിവീഴും.
അടിക്കുറിപ്പുകള്‍
^ അക്ഷ. “ഞങ്ങൾ അതിനു പകരമായി ഞങ്ങളുടെ അധരങ്ങളുടെ കാളക്കുട്ടികളെ അർപ്പിക്കാം.”
^ അഥവാ “പിതാവില്ലാത്ത കുട്ടിയോട്.”
^ അഥവാ “സ്വന്തം ഇഷ്ടപ്രകാരം.”
^ അക്ഷ. “ഓർമ.”