ഹോശേയ 3:1-5

3  അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “ഇസ്രാ​യേൽ ജനം അന്യ​ദൈ​വ​ങ്ങ​ളി​ലേക്കു തിരിയുകയും+ മുന്തിരിയടകൾ* കൊതി​ക്കു​ക​യും ചെയ്‌ത​പ്പോ​ഴും യഹോവ അവരെ സ്‌നേ​ഹി​ച്ചു.+ അതു​പോ​ലെ മറ്റൊരു പുരു​ഷനെ സ്‌നേ​ഹിച്ച്‌ വ്യഭി​ചാ​രം ചെയ്യുന്ന ആ സ്‌ത്രീ​യെ നീ ഒരിക്കൽക്കൂ​ടി സ്‌നേ​ഹി​ക്കുക.”+  അങ്ങനെ ഞാൻ അവളെ 15 വെള്ളി​ക്കാ​ശും ഒന്നര ഹോമർ* ബാർളി​യും കൊടു​ത്ത്‌ വാങ്ങി.  എന്നിട്ട്‌ ഞാൻ അവളോ​ടു പറഞ്ഞു: “ദീർഘ​കാ​ലം നീ എന്റെ സ്വന്തമാ​യി​രി​ക്കും. നീ ഒരു വേശ്യ​യാ​ക​രുത്‌;* നിനക്കു പരപു​രു​ഷ​ബന്ധം ഉണ്ടാക​രുത്‌. അതു​പോ​ലെ​തന്നെ ഞാനും നിന്നോ​ടു പെരു​മാ​റും.”*  കാരണം, ഏറെക്കാലം* ഇസ്രാ​യേൽ ജനം രാജാ​വോ പ്രഭു​വോ ബലിയോ പൂജാ​സ്‌തം​ഭ​മോ ഏഫോദോ+ കുലദൈവങ്ങളോ*+ ഇല്ലാതെ കഴിയും.+  പിന്നെ അവർ തിരികെ വന്ന്‌ അവരുടെ ദൈവ​മായ യഹോവയെയും+ രാജാ​വായ ദാവീദിനെയും+ അന്വേ​ഷി​ക്കും. അവസാ​ന​നാ​ളു​ക​ളിൽ അവർ ഭയഭക്തി​യോ​ടെ യഹോ​വ​യി​ലേ​ക്കും ദൈവ​ത്തി​ന്റെ നന്മയി​ലേ​ക്കും വരും.+

അടിക്കുറിപ്പുകള്‍

അതായത്‌, വ്യാജാ​രാ​ധ​ന​യിൽ ഉപയോ​ഗി​ച്ചി​രു​ന്നവ.
ഒരു ഹോമർ = 220 ലി. അനു. ബി14 കാണുക.
അഥവാ “അസാന്മാർഗി​ക​ത​യിൽ (അഴിഞ്ഞാ​ട്ട​ത്തിൽ) ഏർപ്പെ​ട​രു​ത്‌.”
അഥവാ “ഞാനും നീയു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടില്ല.”
അക്ഷ. “ധാരാളം ദിവസങ്ങൾ.”
അഥവാ “കുടും​ബ​ദൈ​വ​ങ്ങ​ളോ; വിഗ്ര​ഹ​ങ്ങ​ളോ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം