ഹോശേയ 5:1-15

5  “പുരോ​ഹി​ത​ന്മാ​രേ, ഇതു കേൾക്കൂ,+ഇസ്രാ​യേൽഗൃ​ഹമേ, ചെവി ചായിക്കൂ,രാജഭ​വ​ന​മേ, ശ്രദ്ധിക്കൂ,നിങ്ങളു​ടെ മേലാണു ന്യായ​വി​ധി വരുന്നത്‌.കാരണം, നിങ്ങൾ മിസ്‌പ​യിൽ ഒരു കെണി​യുംതാബോ​രി​നു മേൽ ഒരു വലയും ആണ്‌.+  2  വീണുപോകുന്നവർ* കൊല്ലും​കൊ​ല​യും നടത്തി അതിൽ മുങ്ങി​ത്താ​ഴു​ന്നു,*അവർക്കെ​ല്ലാം ഞാൻ മുന്നറിയിപ്പു* കൊടു​ക്കു​ന്നു.  3  എഫ്രയീമിനെ എനിക്ക്‌ അറിയാം,ഇസ്രാ​യേൽ എന്റെ കൺമു​ന്നിൽത്ത​ന്നെ​യുണ്ട്‌. എഫ്രയീ​മേ, നീ അഴിഞ്ഞാ​ടി നടന്നി​രി​ക്കു​ന്നു;*ഇസ്രാ​യേൽ തന്നെത്തന്നെ കളങ്കി​ത​യാ​ക്കി​യി​രി​ക്കു​ന്നു.+  4  അവരുടെ ചെയ്‌തി​കൾ ദൈവ​ത്തി​ലേക്കു മടങ്ങി​വ​രാൻ അവരെ അനുവ​ദി​ക്കു​ന്നില്ല.കാരണം, വ്യഭിചാരത്തിന്റെ* ആത്മാവ്‌ അവർക്കി​ട​യി​ലുണ്ട്‌.+യഹോ​വ​യെ അവർ അംഗീ​ക​രി​ക്കു​ന്നില്ല.  5  ഇസ്രായേലിന്റെ അഹങ്കാരം അവന്‌ എതിരെ സാക്ഷി പറയുന്നു.+ഇസ്രാ​യേ​ലും എഫ്രയീ​മും തെറ്റു ചെയ്‌ത്‌ ഇടറി​വീ​ണി​രി​ക്കു​ന്നു,യഹൂദ​യും അവരു​ടെ​കൂ​ടെ വീണി​രി​ക്കു​ന്നു.+  6  ആടുമാടുകളെയും കൂട്ടി അവർ യഹോ​വയെ അന്വേ​ഷിച്ച്‌ പോയി.പക്ഷേ അവർക്കു ദൈവത്തെ കാണാ​നാ​യില്ല. ദൈവം അവരിൽനി​ന്ന്‌ അകന്നു​പോ​യി​രു​ന്നു.+  7  അവർ യഹോ​വയെ വഞ്ചിച്ചി​രി​ക്കു​ന്നു,+അവർക്ക്‌ അന്യരിൽ* മക്കൾ ജനിച്ചി​രി​ക്കു​ന്നു. ഒരു മാസത്തി​നു​ള്ളിൽ അവരെ​യും അവരുടെ വസ്‌തുവകകളെയും* വിഴു​ങ്ങി​ക്ക​ള​യും.  8  ഗിബെയയിൽ കൊമ്പു വിളിക്കൂ,+ രാമയിൽ കാഹളം ഊതൂ!+ ബേത്ത്‌-ആവെനിൽ പോർവി​ളി മുഴക്കൂ!+ ബന്യാ​മീ​നേ, പിന്നാലെ ഞങ്ങളുണ്ട്‌!  9  എഫ്രയീമേ, ശിക്ഷാ​വി​ധി​യു​ടെ നാളിൽ നീ പേടി​പ്പെ​ടു​ത്തുന്ന ഒരിട​മാ​കും.+ ഇസ്രാ​യേൽഗോ​ത്ര​ങ്ങൾക്ക്‌ എന്തു സംഭവി​ക്കു​മെന്ന്‌ ഞാൻ അറിയി​ച്ചി​രി​ക്കു​ന്നു. 10  യഹൂദാപ്രഭുക്കന്മാർ അതിർ നീക്കു​ന്ന​വ​രെ​പ്പോ​ലെ​യാണ്‌.+ വെള്ളം​പോ​ലെ ഞാൻ എന്റെ ക്രോധം അവരുടെ മേൽ ചൊരി​യും. 11  തന്റെ ശത്രു​വി​ന്റെ പിന്നാലെ പോകാൻ നിശ്ചയിച്ചുറച്ചതുകൊണ്ട്‌+ എഫ്രയീം അടിച്ച​മർത്ത​പ്പെ​ടും.ന്യായ​വി​ധി​യാൽ അവൻ ഞെരി​ഞ്ഞ​മ​രും. 12  കരണ്ടുതിന്നുന്ന ഒരു കീട​ത്തെ​പ്പോ​ലെ ഞാൻ എഫ്രയീ​മി​നെ തിന്നു​ക​ള​യും,യഹൂദാ​ഭ​വ​നം ദ്രവി​ച്ചു​പോ​കാൻ ഞാൻ ഇടയാ​ക്കും. 13  എഫ്രയീം തന്റെ രോഗ​വും യഹൂദ തന്റെ വ്രണവും കണ്ടപ്പോൾ,എഫ്രയീം അസീറിയയിലേക്കു+ ചെന്ന്‌ ഒരു മഹാരാ​ജാ​വി​ന്റെ അടുത്ത്‌ ആളയച്ചു. പക്ഷേ ആ രാജാ​വി​നു നിങ്ങളെ സുഖ​പ്പെ​ടു​ത്താ​നാ​യില്ല,നിങ്ങളു​ടെ വ്രണം ഭേദമാ​ക്കാ​നും കഴിഞ്ഞില്ല. 14  ഞാൻ എഫ്രയീ​മി​നു നേരെ ഒരു യുവസിം​ഹ​ത്തെ​പ്പോ​ലെ​യും,യഹൂദാ​ഭ​വ​ന​ത്തി​നു നേരെ കരുത്ത​നായ ഒരു സിംഹത്തെപ്പോലെയും* ചെല്ലും. ഞാൻ അവരെ പിച്ചി​ച്ചീ​ന്തും, അവരെ പിടി​ച്ചു​കൊ​ണ്ടു​പോ​കും,+ആരും അവരെ രക്ഷിക്കില്ല.+ 15  ഞാൻ എന്റെ സ്ഥലത്തേക്കു മടങ്ങി​പ്പോ​കും. അവരുടെ തെറ്റിന്റെ പരിണ​ത​ഫ​ലങ്ങൾ അവർ അനുഭ​വി​ക്കു​ന്ന​തു​വരെ ഞാൻ അവി​ടെ​യു​ണ്ടാ​കില്ല.പിന്നെ അവർ എന്റെ പ്രീതി* തേടും.+ കഷ്ടതയി​ലാ​കു​മ്പോൾ അവർ എന്നെ അന്വേ​ഷി​ക്കും.”+

അടിക്കുറിപ്പുകള്‍

അഥവാ “ധിക്കാ​രി​കൾ.”
അഥവാ “മുഴു​കു​ന്നു.”
അഥവാ “ശിക്ഷണം.”
അഥവാ “അസാന്മാർഗി​ക​ത​യിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്നു; വേശ്യാ​വൃ​ത്തി ചെയ്‌തി​രി​ക്കു​ന്നു.”
അഥവാ “അസാന്മാർഗി​ക​ത​യു​ടെ; അഴിഞ്ഞാ​ട്ട​ത്തി​ന്റെ.”
അതായത്‌, അവിഹി​ത​മാ​യി. സാധ്യ​ത​യ​നു​സ​രി​ച്ച്‌, വിദേ​ശ​ഭാ​ര്യ​മാ​രിൽ ജനിച്ച​തു​കൊ​ണ്ട്‌ ആ മക്കൾ ദൈവ​ത്തിൽനി​ന്ന്‌ അകന്നവ​രാ​യി​രു​ന്നു.
അഥവാ “നിലങ്ങ​ളെ​യും.”
അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹ​ത്തെ​പ്പോ​ലെ​യും.”
അക്ഷ. “മുഖം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം