ഹോശേയ 6:1-11
6 “വരൂ, നമുക്ക് യഹോവയുടെ അടുത്തേക്കു മടങ്ങാം.ദൈവം നമ്മളെ പിച്ചിച്ചീന്തിയെങ്കിലും+ സുഖപ്പെടുത്തും.
ദൈവം നമ്മളെ അടിച്ചെങ്കിലും നമ്മുടെ മുറിവുകൾ വെച്ചുകെട്ടും.
2 രണ്ടു ദിവസം കഴിഞ്ഞ് ദൈവം നമുക്കു പുതുജീവൻ നൽകും.
മൂന്നാം ദിവസം നമ്മളെ എഴുന്നേൽപ്പിക്കും.നമ്മൾ തിരുസന്നിധിയിൽ ജീവിക്കും.
3 നമ്മൾ യഹോവയെ അറിയും, ദൈവത്തെ അറിയാൻ ആത്മാർഥമായി ശ്രമിക്കും.
ദൈവം വരുമെന്നുള്ളതു സൂര്യോദയംപോലെ സുനിശ്ചിതമാണ്.കോരിച്ചൊരിയുന്ന മഴപോലെ,വസന്തത്തിൽ ഭൂമിയെ കുതിർക്കുന്ന മഴപോലെ,
ദൈവം നമ്മുടെ അടുത്ത് വരും.”
4 “എഫ്രയീമേ, ഞാൻ നിന്നെക്കൊണ്ട് എന്തു ചെയ്യും?
യഹൂദേ, നിന്നെക്കൊണ്ട് ഞാൻ എന്തു ചെയ്യാനാണ്?
നിങ്ങളുടെ അചഞ്ചലമായ സ്നേഹം പ്രഭാതമേഘംപോലെയുംക്ഷണത്തിൽ മാഞ്ഞുപോകുന്ന മഞ്ഞുപോലെയും അല്ലോ!
5 അതുകൊണ്ട് പ്രവാചകന്മാരാൽ ഞാൻ അവരെ വെട്ടി വീഴ്ത്തും.+എന്റെ വായിലെ വാക്കുകളാൽ ഞാൻ അവരെ കൊല്ലും.+
നിന്റെ മേലുള്ള ന്യായവിധികൾ വെളിച്ചംപോലെ പ്രകാശിക്കും.+
6 ബലിയിലല്ല, അചഞ്ചലമായ സ്നേഹത്തിലാണ്* എന്റെ ആനന്ദം.സമ്പൂർണദഹനയാഗത്തിലല്ല, ദൈവപരിജ്ഞാനത്തിലാണ് എന്റെ സന്തോഷം.+
7 എന്നാൽ വെറും മനുഷ്യരെപ്പോലെ അവർ ഉടമ്പടി ലംഘിച്ചിരിക്കുന്നു.+
ദേശത്ത് അവർ എന്നോടു വഞ്ചന കാട്ടിയിരിക്കുന്നു.
8 ഗിലെയാദ് ദുഷ്പ്രവൃത്തിക്കാരുടെ പട്ടണം,+രക്തം പുരണ്ട കാൽപ്പാടുകൾ അവിടെയെങ്ങും നിറഞ്ഞിരിക്കുന്നു!+
9 മനുഷ്യനെ ആക്രമിക്കാൻ പതിയിരിക്കുന്ന കവർച്ചപ്പടയെപ്പോലെയാണു പുരോഹിതഗണം.
ശെഖേമിലെ+ വഴിയിൽ അവർ കൊല നടത്തുന്നു,അവർ നിന്ദ്യമായ പ്രവൃത്തികൾ ചെയ്യുന്നു.
10 ഇസ്രായേൽഗൃഹത്തിൽ അങ്ങേയറ്റം വൃത്തികെട്ട ഒരു കാര്യം ഞാൻ കണ്ടിരിക്കുന്നു,
എഫ്രയീം വേശ്യാവൃത്തിയിൽ ഏർപ്പെടുന്നു,+ഇസ്രായേൽ തന്നെത്തന്നെ കളങ്കിതയാക്കിയിരിക്കുന്നല്ലോ.+
11 യഹൂദേ, നിനക്ക് ഒരു വിളവെടുപ്പു നിശ്ചയിച്ചിരിക്കുന്നു,അന്നു ഞാൻ എന്റെ ജനത്തിലെ ബന്ദികളെ തിരികെ കൊണ്ടുവരും.”+
അടിക്കുറിപ്പുകള്
^ അഥവാ “കരുണയിലാണ്.”