ഹോശേയ 9:1-17

9  “ഇസ്രാ​യേലേ, നീ ആഹ്ലാദി​ക്കേണ്ടാ,+ജനതക​ളെ​പ്പോ​ലെ സന്തോ​ഷി​ക്കേണ്ടാ. കാരണം, വേശ്യാ​വൃ​ത്തി ചെയ്‌ത്‌* നീ ദൈവ​ത്തിൽനിന്ന്‌ അകന്നു​പോ​യി​രി​ക്കു​ന്നു.+ എല്ലാ മെതി​ക്ക​ള​ങ്ങ​ളി​ലും നീ വേശ്യ​യു​ടെ കൂലി കൊതി​ച്ചു.+  2  എന്നാൽ മെതി​ക്ക​ള​വും മുന്തിരിച്ചക്കും* അവരെ പോഷി​പ്പി​ക്കാ​താ​കും,അവർക്കു പുതു​വീ​ഞ്ഞു കിട്ടാ​താ​കും.+  3  തുടർന്ന്‌ അവർ യഹോ​വ​യു​ടെ ദേശത്ത്‌ കഴിയില്ല,+പകരം, എഫ്രയീം ഈജി​പ്‌തി​ലേക്കു മടങ്ങി​പ്പോ​കും.അസീറി​യ​യിൽവെച്ച്‌ അശുദ്ധ​മാ​യത്‌ അവർ തിന്നും.+  4  അവർ ഇനി ഒരിക്ക​ലും യഹോ​വ​യ്‌ക്കു വീഞ്ഞ്‌ അർപ്പി​ക്കില്ല,+അവരുടെ ബലികൾ ദൈവത്തെ പ്രസാ​ദി​പ്പി​ക്കില്ല,+ വിലാ​പ​ത്തി​ന്റെ അപ്പം​പോ​ലെ​യാണ്‌ അവ.അവ കഴിക്കു​ന്ന​വ​രെ​ല്ലാം അശുദ്ധ​രാ​കും. അവരുടെ അപ്പം അവർക്കു മാത്ര​മു​ള്ള​താണ്‌.അത്‌ യഹോ​വ​യു​ടെ ഭവനത്തി​ലേക്കു കൊണ്ടു​വ​രില്ല.  5  കൂടിവരേണ്ട* ദിവസ​ത്തിൽ,യഹോ​വ​യു​ടെ ഉത്സവദി​വ​സ​ത്തിൽ, നിങ്ങൾ എന്തു ചെയ്യും?  6  നോക്കിക്കോ! നാശം നിമിത്തം അവർക്ക്‌ ഓടി​പ്പോ​കേ​ണ്ടി​വ​രും.+ ഈജി​പ്‌ത്‌ അവരെ ഒന്നിച്ചു​കൂ​ട്ടും,+ മെംഫി​സ്‌ അവരെ അടക്കം ചെയ്യും.+ വെള്ളി​കൊ​ണ്ടു​ള്ള അവരുടെ അമൂല്യ​വ​സ്‌തു​ക്കളെ ചൊറി​യ​ണ​ച്ചെടി മൂടും.അവരുടെ കൂടാ​ര​ങ്ങ​ളിൽ മുൾച്ചെ​ടി​കൾ വളരും.  7  കണക്കുതീർപ്പിന്റെ ദിവസം വരും,+ശിക്ഷാ​വി​ധി​യു​ടെ നാൾ വന്നു​ചേ​രും,ഇസ്രാ​യേൽ അത്‌ അറിയും. നിന്റെ തെറ്റു​ക​ളും നിന്നോ​ടുള്ള ശത്രു​ത​യും പെരു​കി​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ഇസ്രാ​യേ​ലി​ന്റെ പ്രവാ​ചകൻ വിഡ്‌ഢി​യാ​കും, ദർശകനു ഭ്രാന്തു പിടി​ക്കും.”  8  എഫ്രയീമിന്റെ കാവൽക്കാരൻ+ എന്റെ ദൈവ​ത്തി​ന്റെ​കൂ​ടെ​യാ​യി​രു​ന്നു.+ എന്നാൽ ഇപ്പോ​ഴോ, പ്രവാ​ച​ക​ന്മാ​രു​ടെ വഴികളെല്ലാം+ പക്ഷിപി​ടു​ത്ത​ക്കാ​രന്റെ കെണി​പോ​ലെ​യാണ്‌.അവന്റെ ദൈവ​ത്തി​ന്റെ ഭവനത്തിൽ വിദ്വേ​ഷം കുടി​കൊ​ള്ളു​ന്നു.  9  ഗിബെയയുടെ കാല​ത്തെ​ന്ന​പോ​ലെ അവർ നാശത്തി​ലേക്കു മുങ്ങി​ത്താ​ണി​രി​ക്കു​ന്നു.+ ദൈവം അവരുടെ തെറ്റുകൾ ഓർക്കും, അവരുടെ പാപങ്ങൾക്കു ശിക്ഷ നൽകും.+ 10  “ഞാൻ ഇസ്രാ​യേ​ലി​നെ കണ്ടപ്പോൾ അവൾ മരുഭൂമിയിലെ* മുന്തി​രി​പോ​ലെ​യാ​യി​രു​ന്നു.+ അത്തിമ​ര​ത്തിൽ ആദ്യം വിളയുന്ന അത്തിപ്പ​ഴ​ങ്ങൾപോ​ലെ​യാ​യി​രു​ന്നു അവളുടെ പൂർവി​കർ. എന്നാൽ അവർ പെയോ​രി​ലെ ബാലിന്റെ അടു​ത്തേക്കു പോയി.+ആ നാണം​കെട്ട വസ്‌തുവിന്‌* അവർ അവരെ​ത്തന്നെ സമർപ്പി​ച്ചു.+അവർ സ്‌നേ​ഹിച്ച വസ്‌തു​വി​നെ​പ്പോ​ലെ​തന്നെ അവരും മ്ലേച്ഛന്മാ​രാ​യി​ത്തീർന്നു. 11  എഫ്രയീമിന്റെ മഹത്ത്വം ഒരു പക്ഷി​യെ​പ്പോ​ലെ പറന്നക​ലു​ന്നു,അവിടെ ഗർഭധാ​ര​ണ​മോ ഗർഭമോ പ്രസവ​മോ ഇല്ല.+ 12  ഇനി അവർ മക്കളെ വളർത്തി​യാൽത്തന്നെ,ഞാൻ അവരെ മക്കളി​ല്ലാ​ത്ത​വ​രാ​ക്കും, ഒരാൾപ്പോ​ലും ബാക്കി കാണില്ല.+ഞാൻ അവരെ വിട്ടു​മാ​റും! അവരുടെ കാര്യം കഷ്ടം!+ 13  മേച്ചിൽപ്പുറത്ത്‌ നട്ട എഫ്രയീം എനിക്കു സോരി​നെ​പ്പോ​ലെ​യാ​യി​രു​ന്നു.+എന്നാൽ, എഫ്രയീ​മി​നു മക്കളെ കൊല​യ്‌ക്കു കൊടു​ക്കേ​ണ്ടി​വ​രും.” 14  യഹോവേ, അവർ അർഹി​ക്കു​ന്നത്‌ അവർക്കു കൊടു​ക്കേ​ണമേ.അലസി​പ്പോ​കു​ന്ന ഗർഭവും വറ്റിവരണ്ട* മുലക​ളും അവർക്കു നൽകേ​ണമേ. 15  “അവർ ദുഷ്‌പ്ര​വൃ​ത്തി​ക​ളെ​ല്ലാം ചെയ്‌തതു ഗിൽഗാ​ലിൽവെ​ച്ചാ​യി​രു​ന്നു.+ അതു​കൊണ്ട്‌ അവി​ടെ​വെച്ച്‌ ഞാൻ അവരെ വെറു​ത്തു​തു​ടങ്ങി. അവരുടെ ദുഷ്‌കൃ​ത്യ​ങ്ങൾ കാരണം ഞാൻ അവരെ എന്റെ ഭവനത്തിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​യും.+ ഇനി മേലാൽ ഞാൻ അവരെ സ്‌നേ​ഹി​ക്കില്ല,+അവരുടെ പ്രഭു​ക്ക​ന്മാ​രെ​ല്ലാം ദുശ്ശാ​ഠ്യ​ക്കാ​രാണ്‌. 16  എഫ്രയീമിനെ വെട്ടി​വീ​ഴ്‌ത്തും,+ അവരുടെ വേര്‌ ഉണങ്ങി​പ്പോ​കും, അവർ ഫലം തരില്ല. അവർ പ്രസവി​ച്ചാൽത്തന്നെ, അവരുടെ പൊ​ന്നോ​മ​ന​കളെ ഞാൻ കൊന്നു​ക​ള​യും.” 17  എന്റെ ദൈവം അവരെ തള്ളിക്ക​ള​യും,അവർ ദൈവ​ത്തി​നു ചെവി കൊടു​ത്തി​ല്ല​ല്ലോ,+ജനതക​ളു​ടെ ഇടയിൽ അവർ അഭയാർഥി​ക​ളാ​യി അലഞ്ഞു​ന​ട​ക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “അസാന്മാർഗി​ക​ത​യിൽ ഏർപ്പെട്ട്‌; അഴിഞ്ഞാ​ട്ട​ത്തി​ലൂ​ടെ.”
പദാവലി കാണുക.
അഥവാ “വിരു​ന്നി​നു നിശ്ചയിച്ച.”
അഥവാ “വിജന​ഭൂ​മി​യി​ലെ.” പദാവലി കാണുക.
അഥവാ “നാണം​കെട്ട ദൈവ​ത്തി​ന്‌.”
അഥവാ “ശുഷ്‌കിച്ച.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം