കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 9:1-27

9  ഞാൻ സ്വത​ന്ത്ര​നല്ലേ? ഞാൻ ഒരു അപ്പോ​സ്‌ത​ല​നല്ലേ? നമ്മുടെ കർത്താ​വായ യേശു​വി​നെ ഞാൻ കണ്ടിട്ടി​ല്ലേ?+ കർത്താ​വി​ലുള്ള എന്റെ പ്രയത്‌ന​ത്തി​ന്റെ ഫലമല്ലേ നിങ്ങൾ? 2  മറ്റുള്ളവർക്കു ഞാൻ ഒരു അപ്പോ​സ്‌ത​ല​നല്ലെ​ങ്കി​ലും നിങ്ങൾക്കു ഞാൻ അപ്പോ​സ്‌ത​ല​നാണ്‌. കർത്താ​വി​ലെ എന്റെ അപ്പോ​സ്‌ത​ല​പ​ദ​വി​ക്കു തെളിവ്‌ നൽകുന്ന മുദ്ര​യാ​ണ​ല്ലോ നിങ്ങൾ. 3  എന്നെ വിചാരണ ചെയ്യു​ന്ന​വരോ​ടുള്ള എന്റെ പ്രതി​വാ​ദം ഇതാണ്‌: 4  തിന്നാനും കുടി​ക്കാ​നും ഞങ്ങൾക്ക്‌ അവകാ​ശ​മി​ല്ലേ?* 5  മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രും കർത്താ​വി​ന്റെ സഹോദരന്മാരും+ കേഫയും*+ ചെയ്യു​ന്ന​തുപോ​ലെ, വിശ്വാ​സി​യായ ഭാര്യയെയും+ കൂട്ടി യാത്ര ചെയ്യാൻ ഞങ്ങൾക്കും അവകാ​ശ​മി​ല്ലേ? 6  അല്ല, തൊഴിൽ ചെയ്യാതെ ജീവി​ക്കാ​നുള്ള അവകാശം എനിക്കും ബർന്നബാസിനും+ മാത്ര​മില്ലെ​ന്നോ? 7  സ്വന്തം ചെലവിൽ സേവനം ചെയ്യുന്ന പടയാ​ളി​യു​ണ്ടോ? മുന്തി​രിത്തോ​ട്ടം നട്ടുപി​ടി​പ്പി​ച്ചിട്ട്‌ അവിടെ ഉണ്ടാകു​ന്നതു കഴിക്കാ​ത്ത​വ​രു​ണ്ടോ?+ ആട്ടിൻകൂ​ട്ടത്തെ മേയ്‌ച്ചി​ട്ട്‌ അതിന്റെ പാൽ കുടി​ക്കാ​ത്ത​വ​രു​ണ്ടോ? 8  മാനുഷികമായ ഒരു കാഴ്‌ച​പ്പാ​ട​നു​സ​രി​ച്ചാ​ണോ ഞാൻ ഇതു പറയു​ന്നത്‌? ഇതുതന്നെ​യല്ലേ നിയമവും* പറയു​ന്നത്‌? 9  “ധാന്യം മെതി​ച്ചുകൊ​ണ്ടി​രി​ക്കുന്ന കാളയു​ടെ വായ്‌ മൂടിക്കെ​ട്ട​രുത്‌”+ എന്നു മോശ​യു​ടെ നിയമ​ത്തിൽ എഴുതി​യി​ട്ടു​ണ്ട​ല്ലോ. കാളകളെ​ക്കു​റി​ച്ചുള്ള ചിന്ത​കൊ​ണ്ടാ​ണോ ദൈവം ഇങ്ങനെ പറയു​ന്നത്‌? 10  വാസ്‌തവത്തിൽ, നമ്മളെ​ക്കു​റി​ച്ചുള്ള ചിന്ത​കൊ​ണ്ടല്ലേ? അതെ, നമ്മളെ​ക്കു​റി​ച്ചുള്ള ചിന്ത​കൊ​ണ്ടു​തന്നെ. ഉഴുന്നവൻ ഉഴുക​യും മെതി​ക്കു​ന്നവൻ മെതി​ക്കു​ക​യും ചെയ്യു​ന്നത്‌ അതിൽനിന്നൊ​രു പങ്കു കിട്ടു​മെന്ന പ്രതീ​ക്ഷയോടെ​യാ​ണ​ല്ലോ. 11  ഞങ്ങൾ നിങ്ങളിൽ ആത്മീയ​കാ​ര്യ​ങ്ങൾ വിതച്ചി​ട്ട്‌ ഞങ്ങളുടെ ആവശ്യ​ങ്ങൾക്കുള്ള ഭൗതി​ക​സ​ഹാ​യം നിങ്ങളിൽനി​ന്ന്‌ കൊയ്‌തെ​ടു​ക്കുന്നെ​ങ്കിൽ അതിൽ തെറ്റു​ണ്ടോ?+ 12  മറ്റുള്ളവർക്ക്‌ അതിനുള്ള അവകാ​ശ​മുണ്ടെ​ങ്കിൽ, ഞങ്ങൾക്ക്‌ എത്രയ​ധി​കം! എങ്കിലും ഞങ്ങൾ ഈ അവകാശം* ഉപയോ​ഗപ്പെ​ടു​ത്തി​യി​ട്ടില്ല.+ ക്രിസ്‌തു​വിനെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത​യ്‌ക്ക്‌ ഒരു തടസ്സവും വരു​ത്തേണ്ടാ എന്നു കരുതി ഞങ്ങൾ എല്ലാം സഹിക്കു​ക​യാണ്‌.+ 13  ദേവാലയത്തിലെ ജോലികൾ* ചെയ്യു​ന്നവർ ദേവാ​ല​യ​ത്തിൽനിന്ന്‌ കിട്ടു​ന്നതു കഴിക്കുന്നെ​ന്നും യാഗപീ​ഠ​ത്തിൽ പതിവാ​യി ശുശ്രൂഷ ചെയ്യു​ന്ന​വർക്കു യാഗപീ​ഠ​ത്തിൽ അർപ്പി​ക്കു​ന്ന​തിൽനിന്ന്‌ പങ്കു കിട്ടുന്നെ​ന്നും നിങ്ങൾക്ക്‌ അറിയി​ല്ലേ?+ 14  അങ്ങനെതന്നെ, സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​വ​രും സന്തോ​ഷ​വാർത്തകൊണ്ട്‌ ജീവി​ക്ക​ണമെന്നു കർത്താവ്‌ കല്‌പി​ച്ചി​രി​ക്കു​ന്നു.+ 15  എന്നാൽ ഈ അവകാ​ശ​ങ്ങ​ളിൽ ഒന്നു​പോ​ലും ഞാൻ ഉപയോ​ഗപ്പെ​ടു​ത്തി​യി​ട്ടില്ല.+ ഇവ എനിക്കു കിട്ടണ​മെന്നു കരുതി​യു​മല്ല ഞാൻ ഇതൊക്കെ എഴുതു​ന്നത്‌. അഭിമാ​നി​ക്കാ​നുള്ള ഈ കാരണം ഇല്ലാതാ​കു​ന്ന​തിനെ​ക്കാൾ നല്ലതു ഞാൻ മരിക്കു​ന്ന​താണ്‌!+ 16  ഞാൻ സന്തോ​ഷ​വാർത്ത അറിയി​ക്കുന്നെ​ങ്കിൽ അതിൽ അത്ര അഭിമാ​നി​ക്കാനൊ​ന്നു​മില്ല. കാരണം, ഞാൻ അതിനു ബാധ്യ​സ്ഥ​നാണ്‌. എന്നാൽ ഞാൻ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നില്ലെ​ങ്കിൽ എന്റെ കാര്യം കഷ്ടം!+ 17  മനസ്സോടെയാണു ഞാൻ അതു ചെയ്യു​ന്നതെ​ങ്കിൽ എനിക്കു പ്രതി​ഫലം കിട്ടും. ഇനി, ഞാൻ അതു ചെയ്യു​ന്നതു മനസ്സോടെ​യല്ലെ​ങ്കിൽപ്പോ​ലും, അതു ചെയ്യാൻ ഒരു കാര്യ​സ്ഥ​നാ​യി എന്നെ നിയോ​ഗി​ച്ചി​ട്ടു​ള്ള​തുകൊണ്ട്‌ ഞാൻ അതു ചെയ്‌തേ മതിയാ​കൂ.+ 18  അങ്ങനെയെങ്കിൽ, എനിക്കുള്ള പ്രതി​ഫലം എന്താണ്‌? ഞാൻ സൗജന്യ​മാ​യി സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു എന്നതാണ്‌ എന്റെ പ്രതി​ഫലം. സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട്‌ എനിക്കുള്ള അവകാശങ്ങൾ* ഞാൻ ദുരു​പയോ​ഗം ചെയ്യു​ന്നില്ലെന്ന്‌ എനിക്ക്‌ അപ്പോൾ പറയാ​നാ​കും. 19  ഞാൻ എല്ലാവ​രിൽനി​ന്നും സ്വത​ന്ത്ര​നാണെ​ങ്കി​ലും ഞാൻ എന്നെ എല്ലാവർക്കും അടിമ​യാ​ക്കി​യി​രി​ക്കു​ന്നു. അങ്ങനെ, കഴിയു​ന്നത്ര ആളുകളെ നേടിയെ​ടു​ക്കാ​നാ​ണു ഞാൻ നോക്കു​ന്നത്‌. 20  ജൂതന്മാരെ നേടാൻവേണ്ടി ജൂതന്മാർക്കു ഞാൻ ജൂത​നെപ്പോലെ​യാ​യി.+ ഞാൻ നിയമ​ത്തി​നു കീഴി​ലല്ലെ​ങ്കി​ലും നിയമ​ത്തിൻകീ​ഴി​ലു​ള്ള​വരെ നേടാൻവേണ്ടി ഞാൻ അവർക്കു നിയമ​ത്തിൻകീ​ഴി​ലു​ള്ള​വനെപ്പോലെ​യാ​യി.+ 21  നിയമമില്ലാത്തവരെ നേടാൻവേണ്ടി ഞാൻ അവർക്കു നിയമ​മി​ല്ലാ​ത്ത​വനെപ്പോലെ​യാ​യി. എന്നു​വെച്ച്‌ ഞാൻ ദൈവം നൽകിയ നിയമ​ത്തിൽനിന്ന്‌ സ്വത​ന്ത്ര​നാണെന്നല്ല. ഞാൻ ക്രിസ്‌തു​വി​ന്റെ നിയമത്തിനു+ വിധേ​യ​നാണ്‌. 22  ദുർബലരായവരെ നേടാൻവേണ്ടി ദുർബ​ലർക്കു ഞാൻ ദുർബ​ല​നാ​യി.+ എങ്ങനെയെ​ങ്കി​ലും ചിലരെ നേടാൻവേണ്ടി ഞാൻ എല്ലാ തരം ആളുകൾക്കും എല്ലാമാ​യി​ത്തീർന്നു. 23  എന്നാൽ ഞാൻ ഇങ്ങനെയെ​ല്ലാം ചെയ്യു​ന്നതു സന്തോ​ഷ​വാർത്ത​യ്‌ക്കുവേ​ണ്ടി​യാണ്‌, അതു മറ്റുള്ള​വരെ അറിയി​ക്കാൻവേണ്ടി.+ 24  ഓട്ടമത്സരത്തിൽ ഓട്ടക്കാർ എല്ലാവ​രും ഓടുമെ​ങ്കി​ലും ഒരാൾക്കേ സമ്മാനം കിട്ടു​ക​യു​ള്ളൂ എന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ? അതു​കൊണ്ട്‌ സമ്മാനം നേടുക എന്ന ലക്ഷ്യത്തിൽ ഓടണം.+ 25  ഒരു മത്സരത്തിൽ പങ്കെടുക്കുന്നവരെല്ലാം* എല്ലാ കാര്യ​ങ്ങ​ളി​ലും ആത്മനി​യന്ത്രണം പാലി​ക്കു​ന്നു. നശിച്ചുപോ​കുന്ന ഒരു കിരീ​ട​ത്തി​നുവേ​ണ്ടി​യാണ്‌ അവർ ഇങ്ങനെയൊ​ക്കെ ചെയ്യു​ന്നത്‌,+ നമ്മളോ നശിച്ചുപോ​കാ​ത്ത​തി​നുവേ​ണ്ടി​യും.+ 26  അതുകൊണ്ട്‌ ലക്ഷ്യമി​ല്ലാതെയല്ല ഞാൻ ഓടു​ന്നത്‌.+ വായു​വിൽ വെറുതേ ഇടിക്കു​ന്ന​തുപോലെയല്ല ഞാൻ മുഷ്ടി​യു​ദ്ധം ചെയ്യു​ന്നത്‌. 27  എങ്കിലും ഞാൻ എന്റെ ശരീരത്തെ, ഇടിച്ചിടിച്ച്‌*+ ഒരു അടിമയെപ്പോ​ലെ കൊണ്ടു​ന​ട​ക്കു​ന്നു. മറ്റുള്ള​വരോ​ടു പ്രസം​ഗി​ച്ചിട്ട്‌ ഒടുവിൽ ഞാൻതന്നെ ഏതെങ്കി​ലും വിധത്തിൽ അയോ​ഗ്യ​നാ​യിപ്പോ​ക​രു​ത​ല്ലോ.*

അടിക്കുറിപ്പുകള്‍

അക്ഷ. “അധികാ​ര​മി​ല്ലേ?”
പത്രോസ്‌ എന്നും വിളി​ച്ചി​രു​ന്നു.
പദാവലി കാണുക.
അക്ഷ. “അധികാ​രം.”
അഥവാ “വിശു​ദ്ധ​കർമങ്ങൾ.”
അഥവാ “അധികാ​രം.”
അഥവാ “കായി​ക​താ​ര​ങ്ങ​ളെ​ല്ലാം.”
അഥവാ “ശിക്ഷിച്ച്‌; കർശന​മായ ശിക്ഷണ​ത്തി​ലൂ​ടെ.”
അഥവാ “എനിക്കു​തന്നെ ഏതെങ്കി​ലും വിധത്തിൽ അംഗീ​കാ​രം നഷ്ടപ്പെ​ട​രു​ത​ല്ലോ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം