ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം 1:1-54

1  ആദാം,ശേത്ത്‌,+എനോശ്‌,  കേനാൻ,മഹലലേൽ,+യാരെദ്‌,+  ഹാനോക്ക്‌,+മെഥൂ​ശ​ലഹ്‌,ലാമെക്ക്‌,+  നോഹ,+ശേം,+ ഹാം, യാഫെത്ത്‌.+  യാഫെത്തിന്റെ ആൺമക്കൾ: ഗോമെർ, മാഗോ​ഗ്‌, മാദായി, യാവാൻ, തൂബൽ,+ മേശെക്ക്‌,+ തീരാസ്‌.+  ഗോമെരിന്റെ ആൺമക്കൾ: അസ്‌കെ​നാസ്‌, രീഫത്ത്‌, തോഗർമ.+  യാവാന്റെ ആൺമക്കൾ: എലീഷ, തർശീശ്‌, കിത്തീം, റോദാ​നിം.  ഹാമിന്റെ ആൺമക്കൾ: കൂശ്‌,+ മിസ്ര​യീം, പൂത്‌, കനാൻ.+  കൂശിന്റെ ആൺമക്കൾ: സെബ,+ ഹവീല, സബ്‌ത, റാമ,+ സബ്‌തെക്ക. റാമയു​ടെ ആൺമക്കൾ: ശേബ, ദേദാൻ.+ 10  കൂശിനു നി​മ്രോദ്‌ എന്ന മകൻ ജനിച്ചു.+ നി​മ്രോ​ദാ​ണു ഭൂമി​യി​ലെ ആദ്യത്തെ വീരപ​രാ​ക്രമി. 11  മിസ്രയീമിൽനിന്ന്‌ ജനിച്ചവർ: ലൂദ്‌,+ അനാമീം, ലഹാബീം, നഫ്‌തൂ​ഹീം,+ 12  പത്രൂസീം,+ കസ്ലൂഹീം (ഇദ്ദേഹ​ത്തിൽനി​ന്നാ​ണു ഫെലിസ്‌ത്യർ+ ഉത്ഭവി​ച്ചത്‌.), കഫ്‌തോ​രീം.+ 13  കനാന്‌ ആദ്യം സീദോനും+ പിന്നെ ഹേത്തും+ ജനിച്ചു. 14  യബൂസ്യർ,+ അമോ​ര്യർ,+ ഗിർഗ​ശ്യർ,+ 15  ഹിവ്യർ,+ അർക്യർ, സീന്യർ, 16  അർവാദ്യർ,+ സെമാ​ര്യർ, ഹമാത്യർ എന്നിവ​രും കനാനിൽനി​ന്ന്‌ ഉത്ഭവിച്ചു. 17  ശേമിന്റെ ആൺമക്കൾ: ഏലാം,+ അശ്ശൂർ,+ അർപ്പക്ഷാ​ദ്‌, ലൂദ്‌, അരാം,*ഊസ്‌, ഹൂൾ, ഗേഥെർ, മശ്‌.+ 18  അർപ്പക്ഷാദിന്റെ മകൻ ശേല;+ ശേലയു​ടെ മകൻ ഏബെർ. 19  ഏബെരിനു രണ്ട്‌ ആൺമക്കൾ ജനിച്ചു. ഒരാളു​ടെ പേര്‌ പേലെഗ്‌.*+ കാരണം പേലെ​ഗി​ന്റെ കാലത്താ​ണു ഭൂമി* വിഭജി​ത​മാ​യത്‌. പേലെ​ഗി​ന്റെ സഹോ​ദ​രന്റെ പേര്‌ യൊക്താൻ. 20  യൊക്താന്‌ അൽമോ​ദാദ്‌, ശേലെഫ്‌, ഹസർമാ​വെത്ത്‌, യാരഹ്‌,+ 21  ഹദോരാം, ഊസാൽ, ദിക്ല, 22  ഓബാൽ, അബീമ​യേൽ, ശേബ, 23  ഓഫീർ,+ ഹവീല,+ യോബാ​ബ്‌ എന്നിവർ ജനിച്ചു. ഇവരെ​ല്ലാ​മാ​ണു യൊക്താ​ന്റെ ആൺമക്കൾ. 24  ശേം,അർപ്പക്ഷാദ്‌,ശേല, 25  ഏബെർ,പേലെഗ്‌,+രയു,+ 26  ശെരൂഗ്‌,+നാഹോർ,+തേരഹ്‌,+ 27  അബ്രാം, അതായത്‌ അബ്രാ​ഹാം.+ 28  അബ്രാഹാമിന്റെ ആൺമക്കൾ: യിസ്‌ഹാ​ക്ക്‌,+ യിശ്‌മാ​യേൽ.+ 29  അവരുടെ കുടും​ബ​പ​രമ്പര ഇതായി​രു​ന്നു: യിശ്‌മാ​യേ​ലി​ന്റെ മൂത്ത മകൻ നെബാ​യോത്ത്‌;+ പിന്നെ കേദാർ,+ അദ്‌ബെ​യേൽ, മിബ്‌ശാം,+ 30  മിശ്‌മ, ദൂമ, മസ്സ, ഹദദ്‌, തേമ, 31  യതൂർ, നാഫീശ്‌, കേദെമ. ഇവരാണു യിശ്‌മാ​യേ​ലി​ന്റെ ആൺമക്കൾ. 32  അബ്രാഹാമിന്റെ ഉപപത്‌നിയായ* കെതൂറ+ പ്രസവിച്ച ആൺമക്കൾ: സിമ്രാൻ, യൊക്‌ശാൻ, മേദാൻ, മിദ്യാൻ,+ യിശ്‌ബാ​ക്ക്‌, ശൂവഹ്‌.+ യൊക്‌ശാ​ന്റെ ആൺമക്കൾ: ശേബ, ദേദാൻ.+ 33  മിദ്യാന്റെ ആൺമക്കൾ: ഏഫ,+ ഏഫെർ, ഹാനോ​ക്ക്‌, അബീദ, എൽദ. ഇവരെ​ല്ലാ​മാ​ണു കെതൂ​റ​യു​ടെ ആൺമക്കൾ. 34  അബ്രാഹാമിനു യിസ്‌ഹാക്ക്‌+ ജനിച്ചു. യിസ്‌ഹാ​ക്കി​ന്റെ ആൺമക്കൾ: ഏശാവ്‌,+ ഇസ്രാ​യേൽ.+ 35  ഏശാവിന്റെ ആൺമക്കൾ: എലീഫസ്‌, രയൂവേൽ, യയൂശ്‌, യലാം, കോരഹ്‌.+ 36  എലീഫസിന്റെ ആൺമക്കൾ: തേമാൻ,+ ഓമാർ, സെഫൊ, ഗഥാം, കെനസ്‌, തിമ്‌ന, അമാ​ലേക്ക്‌.+ 37  രയൂവേലിന്റെ ആൺമക്കൾ: നഹത്ത്‌, സേരഹ്‌, ശമ്മ, മിസ്സ.+ 38  സേയീരിന്റെ+ ആൺമക്കൾ: ലോതാൻ, ശോബാൽ, സിബെ​യോൻ, അന, ദീശോൻ, ഏസെർ, ദീശാൻ.+ 39  ലോതാന്റെ ആൺമക്കൾ: ഹോരി, ഹോമാം. ലോതാ​ന്റെ പെങ്ങളാ​യി​രു​ന്നു തിമ്‌ന.+ 40  ശോബാലിന്റെ ആൺമക്കൾ: അൽവാൻ, മാനഹത്ത്‌, ഏബാൽ, ശെഫൊ, ഓനാം. സിബെ​യോ​ന്റെ ആൺമക്കൾ: അയ്യ, അന.+ 41  അനയുടെ മകനാണു* ദീശോൻ. ദീശോ​ന്റെ ആൺമക്കൾ: ഹെംദാൻ, എശ്‌ബാൻ, യിത്രാൻ, കെരാൻ.+ 42  ഏസെരിന്റെ+ ആൺമക്കൾ: ബിൽഹാൻ, സാവാൻ, അക്കാൻ. ദീശാന്റെ ആൺമക്കൾ: ഊസ്‌, അരാൻ.+ 43  ഇസ്രായേല്യരുടെ ഇടയിൽ രാജഭ​രണം ആരംഭി​ക്കു​ന്ന​തി​നു മുമ്പ്‌ ഏദോം+ ദേശം വാണി​രുന്ന രാജാ​ക്ക​ന്മാർ ഇവരാണ്‌:+ ബയോ​രി​ന്റെ മകൻ ബേല. ബേലയു​ടെ നഗരത്തി​ന്റെ പേര്‌ ദിൻഹാബ എന്നായി​രു​ന്നു. 44  ബേലയുടെ മരണ​ശേഷം ബൊസ്രയിൽനിന്നുള്ള+ സേരഹി​ന്റെ മകൻ യോബാ​ബ്‌ അധികാ​ര​മേറ്റു. 45  യോബാബിന്റെ മരണ​ശേഷം തേമാ​ന്യ​രു​ടെ ദേശത്തു​നി​ന്നുള്ള ഹൂശാം അധികാ​ര​മേറ്റു. 46  ഹൂശാമിന്റെ മരണ​ശേഷം ബദദിന്റെ മകൻ ഹദദ്‌ അധികാ​ര​മേറ്റു. ഹദദാണു മിദ്യാ​ന്യ​രെ മോവാ​ബ്‌ ദേശത്തു​വെച്ച്‌ തോൽപ്പി​ച്ചത്‌. ഹദദിന്റെ നഗരത്തി​ന്റെ പേര്‌ അവീത്ത്‌ എന്നായി​രു​ന്നു. 47  ഹദദിന്റെ മരണ​ശേഷം മസ്രേ​ക്ക​യിൽനി​ന്നുള്ള സമ്ല അധികാ​ര​മേറ്റു. 48  സമ്ലയുടെ മരണ​ശേഷം നദീതീ​രത്തെ രഹോ​ബോ​ത്തിൽനി​ന്നുള്ള ശാവൂൽ അധികാ​ര​മേറ്റു. 49  ശാവൂലിന്റെ മരണ​ശേഷം അക്‌ബോ​രി​ന്റെ മകൻ ബാൽഹാ​നാൻ അധികാ​ര​മേറ്റു. 50  ബാൽഹാനാന്റെ മരണ​ശേഷം ഹദദ്‌ അധികാ​ര​മേറ്റു. ഹദദിന്റെ നഗരത്തി​ന്റെ പേര്‌ പാവു എന്നായി​രു​ന്നു; ഭാര്യ​യു​ടെ പേര്‌ മെഹേ​ത​ബേൽ. മേസാ​ഹാ​ബി​ന്റെ മകളായ മത്രേ​ദി​ന്റെ മകളാ​യി​രു​ന്നു മെഹേ​ത​ബേൽ. 51  പിന്നെ ഹദദ്‌ മരിച്ചു. ഏദോ​മിൽനിന്ന്‌ ഉത്ഭവിച്ച പ്രഭുക്കന്മാരുടെ* പേരുകൾ: തിമ്‌ന പ്രഭു, അൽവ പ്രഭു, യഥേത്ത്‌ പ്രഭു,+ 52  ഒഹൊലീബാമ പ്രഭു, ഏലെ പ്രഭു, പീനോൻ പ്രഭു, 53  കെനസ്‌ പ്രഭു, തേമാൻ പ്രഭു, മിബ്‌സാർ പ്രഭു, 54  മഗ്‌ദീയേൽ പ്രഭു, ഈരാം പ്രഭു. ഇവരാണ്‌ ഏദോം​പ്ര​ഭു​ക്ക​ന്മാർ.

അടിക്കുറിപ്പുകള്‍

ഇനി പറയു​ന്നവർ അരാമി​ന്റെ ആൺമക്ക​ളാ​ണ്‌. ഉൽ 10:23 കാണുക.
അർഥം: “വിഭജനം.”
അഥവാ “ഭൂമി​യി​ലെ ജനം.”
പദാവലി കാണുക.
അക്ഷ. “പുത്ര​ന്മാ​രാ​ണ്‌.”
അഥവാ “ഷെയ്‌ഖു​മാ​രു​ടെ.” ഇവർ ഗോ​ത്രാ​ധി​പ​ന്മാ​രാ​യി​രു​ന്നു.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം