ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം 18:1-17

18  കുറച്ച്‌ കാലം കഴിഞ്ഞ്‌ ദാവീദ്‌ ഫെലി​സ്‌ത്യ​രെ തോൽപ്പി​ച്ച്‌ അവരെ അധീന​ത​യി​ലാ​ക്കി. അവരുടെ കൈയിൽനി​ന്ന്‌ ഗത്തും+ അതിന്റെ ആശ്രിതപട്ടണങ്ങളും* പിടി​ച്ചെ​ടു​ത്തു.  അതിനു ശേഷം ദാവീദ്‌ മോവാ​ബി​നെ തോൽപ്പി​ച്ചു.+ മോവാ​ബ്യർ ദാവീ​ദി​ന്റെ ദാസന്മാ​രാ​യി. അവർ ദാവീ​ദി​നു കപ്പം* കൊടു​ത്തു​പോ​ന്നു.+  സോബയിലെ+ രാജാ​വായ ഹദദേസെർ+ യൂഫ്ര​ട്ടീസ്‌ നദീതീരത്ത്‌+ അധികാ​രം സ്ഥാപി​ക്കാൻ പോയ​പ്പോൾ, ഹമാത്തിന്‌+ അടുത്തു​വെച്ച്‌ ദാവീദ്‌ അയാളെ തോൽപ്പി​ച്ചു.  അയാളുടെ 1,000 രഥങ്ങ​ളെ​യും 7,000 കുതി​ര​പ്പ​ട​യാ​ളി​ക​ളെ​യും 20,000 കാലാ​ളു​ക​ളെ​യും ദാവീദ്‌ പിടി​ച്ചെ​ടു​ത്തു.+ രഥം വലിക്കുന്ന 100 കുതി​ര​ക​ളു​ടെ ഒഴികെ ബാക്കി എല്ലാത്തി​ന്റെ​യും കുതി​ഞ​രമ്പു വെട്ടി.+  സോബയിലെ രാജാ​വായ ഹദദേ​സെ​രി​നെ സഹായി​ക്കാൻ ദമസ്‌കൊ​സിൽനിന്ന്‌ വന്ന സിറി​യ​ക്കാ​രിൽ 22,000 പേരെ ദാവീദ്‌ കൊന്നു.+  പിന്നെ ദാവീദ്‌ സിറി​യ​യി​ലെ ദമസ്‌കൊ​സിൽ കാവൽസേ​നാ​കേ​ന്ദ്രങ്ങൾ സ്ഥാപിച്ചു. സിറി​യ​ക്കാർ ദാവീ​ദി​ന്റെ ദാസന്മാ​രാ​യി ദാവീ​ദി​നു കപ്പം കൊടു​ത്തു​പോ​ന്നു. പോയി​ട​ത്തൊ​ക്കെ യഹോവ ദാവീ​ദി​നു വിജയം നൽകി.+  ദാവീദ്‌ ഹദദേ​സെ​രി​ന്റെ ദാസന്മാ​രിൽനിന്ന്‌ വൃത്താ​കൃ​തി​യി​ലുള്ള സ്വർണ​പ്പ​രി​ചകൾ പിടി​ച്ചെ​ടുത്ത്‌ അവ യരുശ​ലേ​മി​ലേക്കു കൊണ്ടു​വന്നു.  ഹദദേസെരിന്റെ നഗരങ്ങ​ളായ തിബ്‌ഹാ​ത്തിൽനി​ന്നും കൂനിൽനി​ന്നും കുറെ ചെമ്പും പിടി​ച്ചെ​ടു​ത്തു. ആ ചെമ്പ്‌ ഉപയോ​ഗിച്ച്‌ ശലോ​മോൻ കടലും+ തൂണു​ക​ളും ഉപകരണങ്ങളും+ നിർമി​ച്ചു.  ദാവീദ്‌ സോബയിലെ+ രാജാ​വായ ഹദദേസെരിന്റെ+ സൈന്യ​ത്തെ മുഴുവൻ തോൽപ്പി​ച്ചെന്നു ഹമാത്തി​ലെ രാജാ​വായ തോവു കേട്ടു. 10  അയാൾ ഉടനെ മകൻ ഹദോ​രാ​മി​നെ ദാവീദ്‌ രാജാ​വി​ന്റെ അടുത്ത്‌ അയച്ച്‌ സുഖവി​വരം തിരക്കു​ക​യും ഹദദേ​സെ​രി​നോ​ടു പോരാ​ടി വിജയി​ച്ച​തിന്‌ അഭിന​ന്ദി​ക്കു​ക​യും ചെയ്‌തു. (കാരണം ഹദദേ​സെർ കൂടെ​ക്കൂ​ടെ തോവു​വി​നോട്‌ ഏറ്റുമു​ട്ടി​യി​രു​ന്നു.) സ്വർണം, വെള്ളി, ചെമ്പ്‌ എന്നിവ​കൊ​ണ്ടുള്ള കുറെ സമ്മാന​ങ്ങ​ളും ദാവീ​ദി​നു കൊടു​ത്തു. 11  എല്ലാ ജനതക​ളിൽനി​ന്നും—അതായത്‌ ഏദോ​മിൽനി​ന്നും മോവാ​ബിൽനി​ന്നും അമ്മോ​ന്യർ,+ ഫെലി​സ്‌ത്യർ,+ അമാലേക്യർ+ എന്നിവ​രിൽനി​ന്നും—പിടി​ച്ചെ​ടുത്ത വെള്ളി​യോ​ടും സ്വർണ​ത്തോ​ടും ഒപ്പം അവയും ദാവീദ്‌ രാജാവ്‌ യഹോ​വ​യ്‌ക്കു​വേണ്ടി വിശു​ദ്ധീ​ക​രി​ച്ചു.+ 12  സെരൂയയുടെ+ മകനായ അബീശായി+ ഉപ്പുതാഴ്‌വരയിൽവെച്ച്‌+ 18,000 ഏദോ​മ്യ​രെ കൊന്നു. 13  അദ്ദേഹം ഏദോ​മിൽ കാവൽസേ​നാ​കേ​ന്ദ്രങ്ങൾ സ്ഥാപിച്ചു. ഏദോ​മ്യ​രെ​ല്ലാം ദാവീ​ദി​ന്റെ ദാസരാ​യി.+ പോയി​ട​ത്തൊ​ക്കെ യഹോവ ദാവീ​ദി​നു വിജയം കൊടു​ത്തു.+ 14  ദാവീദ്‌ ഇസ്രാ​യേൽ മുഴുവൻ ഭരിച്ച്‌ പ്രജകൾക്കെ​ല്ലാം നീതി​യും ന്യായ​വും നടത്തി​ക്കൊ​ടു​ത്തു.+ 15  സെരൂയയുടെ മകനായ യോവാ​ബാ​യി​രു​ന്നു സൈന്യാ​ധി​പൻ.+ അഹീലൂ​ദി​ന്റെ മകനായ യഹോശാഫാത്തിനായിരുന്നു+ വിവരങ്ങൾ രേഖ​പ്പെ​ടു​ത്തി​വെ​ക്കാ​നുള്ള ചുമതല. 16  അഹീതൂബിന്റെ മകനായ സാദോ​ക്കും അബ്യാ​ഥാ​രി​ന്റെ മകനായ അഹി​മേ​ലെ​ക്കും ആയിരു​ന്നു പുരോ​ഹി​ത​ന്മാർ; ശവ്‌ശ​യാ​യി​രു​ന്നു സെക്ര​ട്ടറി. 17  യഹോയാദയുടെ മകൻ ബനയയാ​യി​രു​ന്നു കെരാത്യരുടെയും+ പ്ലേത്യരുടെയും+ തലവൻ. രാജാവ്‌ കഴിഞ്ഞാൽ അടുത്ത സ്ഥാനം രാജാ​വി​ന്റെ ആൺമക്കൾക്കാ​യി​രു​ന്നു.

അടിക്കുറിപ്പുകള്‍

അഥവാ “ചുറ്റു​മുള്ള പട്ടണങ്ങ​ളും.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം