ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം 23:1-32

23  ദാവീദ്‌ പ്രായം ചെന്ന്‌ മരിക്കാ​റാ​യി. അപ്പോൾ ദാവീദ്‌ മകനായ ശലോ​മോ​നെ ഇസ്രാ​യേ​ലി​നു രാജാ​വാ​ക്കി.+ 2  പിന്നെ ഇസ്രാ​യേ​ലി​ലെ എല്ലാ പ്രഭു​ക്ക​ന്മാ​രെ​യും പുരോഹിതന്മാരെയും+ ലേവ്യരെയും+ കൂട്ടി​വ​രു​ത്തി. 3  ലേവ്യരിൽ 30 വയസ്സും അതിനു മേലോ​ട്ടും പ്രായ​മുള്ള ഓരോ പുരു​ഷ​നെ​യും ആളാംപ്രതി* എണ്ണി.+ ആകെ 38,000 പേരു​ണ്ടാ​യി​രു​ന്നു. 4  അതിൽ 24,000 പേർ യഹോ​വ​യു​ടെ ഭവനത്തി​ലെ വേലയ്‌ക്കു മേൽനോ​ട്ടം വഹിച്ചു; 6,000 പേർ അധികാ​രി​ക​ളും ന്യായാധിപന്മാരും+ ആയി സേവിച്ചു. 5  ബാക്കിയുള്ളവരിൽ 4,000 പേർ കാവൽക്കാരും+ 4,000 പേർ ദൈവത്തെ സ്‌തുതിക്കാൻ+ ദാവീദ്‌ നിർമിച്ച സംഗീ​തോ​പ​ക​ര​ണങ്ങൾ വായിച്ച്‌ യഹോ​വ​യ്‌ക്കു സ്‌തുതി അർപ്പി​ക്കു​ന്ന​വ​രും ആയിരു​ന്നു. 6  ദാവീദ്‌ ലേവി​യു​ടെ ആൺമക്ക​ളു​ടെ പേരു​ക​ള​നു​സ​രിച്ച്‌ അവരെ ഗർശോൻ, കൊഹാ​ത്ത്‌, മെരാരി+ എന്നീ വിഭാഗങ്ങളായി+ സംഘടി​പ്പി​ച്ചു.* 7  ഗർശോന്യരിൽനിന്ന്‌ ലാദാ​നും ശിമെ​യി​യും. 8  ലാദാന്റെ ആൺമക്കൾ മൂന്നു പേർ: തലവനായ യഹീ​യേ​ലും സേഥാ​മും യോ​വേ​ലും.+ 9  ശിമെയിയുടെ ആൺമക്കൾ മൂന്നു പേർ: ശെലോ​മോത്ത്‌, ഹസീയേൽ, ഹാരാൻ. ഇവരാ​യി​രു​ന്നു ലാദാന്റെ പിതൃ​ഭ​വ​ന​ങ്ങ​ളു​ടെ തലവന്മാർ. 10  ശിമെയിയുടെ ആൺമക്കൾ: യഹത്ത്‌, സീന, യയൂശ്‌, ബരീയ. ഇവർ നാലു പേരു​മാ​യി​രു​ന്നു ശിമെ​യി​യു​ടെ ആൺമക്കൾ. 11  യഹത്തായിരുന്നു തലവൻ; രണ്ടാമൻ സീസ. എന്നാൽ യയൂശി​നും ബരീയ​യ്‌ക്കും അധികം ആൺമക്ക​ളി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ അവരെ ഒരൊറ്റ പിതൃ​ഭ​വ​ന​മാ​യി എണ്ണി ഒരു ചുമത​ല​യാണ്‌ ഏൽപ്പി​ച്ചി​രു​ന്നത്‌. 12  കൊഹാത്തിന്റെ ആൺമക്കൾ നാലു പേർ: അമ്രാം, യിസ്‌ഹാർ,+ ഹെ​ബ്രോൻ, ഉസ്സീയേൽ.+ 13  അമ്രാമിന്റെ ആൺമക്ക​ളാ​യി​രു​ന്നു അഹരോനും+ മോശ​യും.+ എന്നാൽ അതിവി​ശു​ദ്ധ​സ്ഥലം വിശു​ദ്ധീ​ക​രി​ക്കാ​നും യഹോ​വ​യു​ടെ സന്നിധി​യിൽ ബലികൾ അർപ്പി​ക്കാ​നും ദൈവ​മു​മ്പാ​കെ ശുശ്രൂഷ ചെയ്യാ​നും ദൈവ​ത്തി​ന്റെ നാമത്തിൽ എന്നെന്നും അനുഗ്രഹിക്കാനും+ വേണ്ടി അഹരോ​നെ​യും ആൺമക്ക​ളെ​യും എന്നേക്കു​മാ​യി വേർതി​രി​ച്ചു.+ 14  ദൈവപുരുഷനായ മോശ​യു​ടെ ആൺമക്കളെ ലേവ്യ​ഗോ​ത്ര​ത്തോ​ടൊ​പ്പ​മാണ്‌ എണ്ണിയത്‌. 15  ഗർശോമും+ എലീയേസെരും+ ആയിരു​ന്നു മോശ​യു​ടെ ആൺമക്കൾ. 16  ശെബൂവേലായിരുന്നു+ ഗർശോ​മി​ന്റെ ആൺമക്ക​ളു​ടെ തലവൻ. 17  രഹബ്യയായിരുന്നു+ എലീ​യേ​സെ​രി​ന്റെ വംശജരുടെ* തലവൻ. എലീ​യേ​സെ​രി​നു വേറെ ആൺമക്ക​ളു​ണ്ടാ​യി​രു​ന്നില്ല. എന്നാൽ രഹബ്യക്കു ധാരാളം ആൺമക്ക​ളു​ണ്ടാ​യി​രു​ന്നു. 18  ശെലോമീത്തായിരുന്നു+ യിസ്‌ഹാരിന്റെ+ ആൺമക്ക​ളു​ടെ തലവൻ. 19  ഹെബ്രോന്റെ ആൺമക്കൾ: തലവനായ യരിയ, രണ്ടാമൻ അമര്യ, മൂന്നാമൻ യഹസീ​യേൽ, നാലാമൻ യക്കമെ​യാം.+ 20  ഉസ്സീയേലിന്റെ ആൺമക്കൾ:+ തലവനായ മീഖ, രണ്ടാമൻ യിശ്യ. 21  മെരാരിയുടെ ആൺമക്കൾ: മഹ്ലി, മൂശി.+ മഹ്ലിയു​ടെ ആൺമക്കൾ: എലെയാ​സർ, കീശ്‌. 22  എലെയാസർ ആൺമക്ക​ളി​ല്ലാ​തെ മരിച്ചു; എലെയാ​സ​രി​നു പെൺമ​ക്കളേ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ അവരുടെ ബന്ധുക്ക​ളായ,* കീശിന്റെ ആൺമക്കൾ ആ പെൺകു​ട്ടി​കളെ വിവാഹം കഴിച്ചു. 23  മൂശിയുടെ ആൺമക്കൾ മൂന്നു പേർ: മഹ്ലി, ഏദെർ, യരേ​മോത്ത്‌. 24  ഇവരായിരുന്നു പിതൃ​ഭ​വ​ന​ങ്ങ​ള​നു​സ​രിച്ച്‌, പിതൃ​ഭ​വ​ന​ങ്ങ​ളു​ടെ തലവന്മാ​ര​നു​സ​രിച്ച്‌, ലേവി​യു​ടെ ആൺമക്കൾ. 20 വയസ്സും അതിനു മേലോ​ട്ടും പ്രായ​മുള്ള ഈ പുരു​ഷ​ന്മാ​രു​ടെ എണ്ണമെ​ടുത്ത്‌ പേരു​പേ​രാ​യി രേഖയിൽ ചേർത്തി​രു​ന്നു. അവർ യഹോ​വ​യു​ടെ ഭവനത്തി​ലെ സേവനങ്ങൾ ചെയ്‌തു​പോ​ന്നു. 25  കാരണം ദാവീദ്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: “ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ തന്റെ ജനത്തിനു വിശ്രമം നൽകി​യി​രി​ക്കു​ന്നു;+ ദൈവം എന്നും യരുശ​ലേ​മിൽ വസിക്കും.+ 26  അതുകൊണ്ട്‌ ലേവ്യർ ഇനിമു​തൽ വിശു​ദ്ധ​കൂ​ടാ​ര​മോ ആരാധ​ന​യ്‌ക്ക്‌ ഉപയോ​ഗി​ച്ചി​രുന്ന ഏതെങ്കി​ലും ഉപകരണങ്ങളോ+ ചുമ​ക്കേ​ണ്ട​തില്ല.” 27  അങ്ങനെ, ദാവീദ്‌ നൽകിയ അവസാ​നത്തെ നിർദേ​ശ​മ​നു​സ​രിച്ച്‌ ലേവ്യ​രിൽ 20 വയസ്സും അതിനു മേലോ​ട്ടും പ്രായ​മുള്ള എല്ലാവ​രെ​യും എണ്ണി. 28  അഹരോന്റെ പുത്രന്മാരെ+ യഹോ​വ​യു​ടെ ഭവനത്തി​ലെ സേവന​ത്തിൽ സഹായി​ക്കുക എന്നതാ​യി​രു​ന്നു അവരുടെ ദൗത്യം. മുറ്റങ്ങളുടെയും+ ഊണു​മു​റി​ക​ളു​ടെ​യും വിശു​ദ്ധ​വ​സ്‌തു​ക്ക​ളു​ടെ ശുദ്ധീ​ക​ര​ണ​ത്തി​ന്റെ​യും സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തി​ലെ മറ്റു ജോലി​ക​ളു​ടെ​യും ചുമതല അവർക്കാ​യി​രു​ന്നു. 29  കാഴ്‌ചയപ്പം,*+ ധാന്യ​യാ​ഗ​ത്തി​നുള്ള നേർത്ത ധാന്യ​പ്പൊ​ടി, കനം കുറഞ്ഞ്‌ മൊരി​ഞ്ഞി​രി​ക്കുന്ന പുളിപ്പില്ലാത്ത* അപ്പം,+ കല്ലിൽ ചുട്ടെ​ടുത്ത അട, എണ്ണ ചേർത്ത മാവ്‌,+ അളവു​ക​ളും തൂക്കങ്ങ​ളും എന്നിവ​യു​ടെ​യെ​ല്ലാം കാര്യ​ത്തിൽ ഇവരാണ്‌ അവരെ സഹായി​ച്ചി​രു​ന്നത്‌. 30  ദൈവമായ യഹോ​വ​യോ​ടു നന്ദി പറയാ​നും ദൈവത്തെ സ്‌തു​തി​ക്കാ​നും ആയി എല്ലാ ദിവസ​വും രാവിലെയും+ വൈകുന്നേരവും+ ലേവ്യർ അവി​ടെ​യു​ണ്ടാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു. 31  നിയമപ്രകാരമുള്ള എണ്ണമനു​സ​രിച്ച്‌, ശബത്തിലും+ കറുത്ത വാവിലും+ ഉത്സവകാലങ്ങളിലും+ യഹോ​വ​യ്‌ക്കു ദഹനബ​ലി​കൾ അർപ്പി​ക്കു​മ്പോ​ഴെ​ല്ലാം അവർ പതിവാ​യി യഹോ​വ​യു​ടെ മുമ്പാകെ വന്ന്‌ അവരെ സഹായി​ച്ചി​രു​ന്നു. 32  കൂടാതെ സാന്നി​ധ്യ​കൂ​ടാ​ര​ത്തോ​ടും വിശു​ദ്ധ​സ്ഥ​ല​ത്തോ​ടും അവരുടെ സഹോ​ദ​ര​ന്മാ​രായ അഹരോ​ന്റെ പുത്ര​ന്മാ​രോ​ടും ബന്ധപ്പെട്ട ഉത്തരവാ​ദി​ത്വ​ങ്ങ​ളെ​ല്ലാം അവർ യഹോ​വ​യു​ടെ ഭവനത്തിൽ ചെയ്‌തു​പോ​ന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “ഓരോ പുരു​ഷ​ന്റെ​യും തല.”
അഥവാ “തിരിച്ചു.”
അക്ഷ. “പുത്ര​ന്മാ​രു​ടെ.”
അക്ഷ. “സഹോ​ദ​ര​ന്മാ​രായ.”
അഥവാ “അടുക്കി​വെ​ച്ചി​രി​ക്കുന്ന അപ്പം.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം