ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം 24:1-31

24  ഇവയാണ്‌ അഹരോ​ന്റെ വംശജ​രു​ടെ വിഭാ​ഗങ്ങൾ: അഹരോ​ന്റെ ആൺമക്കൾ: നാദാബ്‌, അബീഹു,+ എലെയാ​സർ, ഈഥാ​മാർ.+ 2  എന്നാൽ നാദാ​ബും അബീഹു​വും അവരുടെ അപ്പനു മുമ്പേ മരിച്ചു​പോ​യി;+ അവർക്ക്‌ ആൺമക്ക​ളു​ണ്ടാ​യി​രു​ന്നില്ല. എലെയാസരും+ ഈഥാ​മാ​രും തുടർന്നും പുരോ​ഹി​ത​ന്മാ​രാ​യി സേവിച്ചു. 3  ദാവീദ്‌ എലെയാ​സ​രി​ന്റെ വംശത്തിൽനി​ന്ന്‌ സാദോക്കിനെയും+ ഈഥാ​മാ​രി​ന്റെ വംശത്തിൽനി​ന്ന്‌ അഹി​മേ​ലെ​ക്കി​നെ​യും കൂട്ടി, ശുശ്രൂ​ഷ​യു​ടെ അടിസ്ഥാ​ന​ത്തിൽ അവരെ വിഭാ​ഗി​ച്ചു. 4  ഈഥാമാരിന്റെ ആൺമക്കൾക്കു​ള്ള​തി​നെ​ക്കാൾ കൂടുതൽ പ്രധാ​നി​കൾ എലെയാ​സ​രി​ന്റെ ആൺമക്കൾക്കു​ണ്ടാ​യി​രു​ന്നു. അതിനാൽ അതനു​സ​രിച്ച്‌ അവർ അവരെ വിഭാ​ഗി​ച്ചു: എലെയാ​സ​രി​ന്റെ ആൺമക്കൾക്ക്‌ അവരുടെ പിതൃ​ഭ​വ​ന​ങ്ങ​ളിൽ 16 തലവന്മാർ. ഈഥാ​മാ​രി​ന്റെ ആൺമക്കൾക്ക്‌ അവരുടെ പിതൃ​ഭ​വ​ന​ങ്ങ​ളിൽ എട്ടു തലവന്മാർ. 5  എലെയാസരിന്റെ ആൺമക്ക​ളി​ലും ഈഥാ​മാ​രി​ന്റെ ആൺമക്ക​ളി​ലും വിശു​ദ്ധ​സ്ഥ​ല​ത്തി​ന്റെ അധികാ​രി​ക​ളും സത്യ​ദൈ​വ​ത്തി​ന്റെ അധികാ​രി​ക​ളും ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ അവർ ഇരുകൂ​ട്ട​രും നറുക്കിട്ടാണു+ തങ്ങളെ​ത്തന്നെ വിഭാ​ഗി​ച്ചത്‌. 6  എലെയാസരിലെ ഒരു പിതൃ​ഭ​വനം, പിന്നെ ഈഥാ​മാ​രി​ലെ ഒരു പിതൃ​ഭ​വനം എന്ന ക്രമത്തി​ലാ​ണു നറുക്കി​ട്ടത്‌. രാജാവ്‌, പ്രഭു​ക്ക​ന്മാർ, സാദോക്ക്‌+ പുരോ​ഹി​തൻ, അബ്യാഥാരിന്റെ+ മകൻ അഹി​മേ​ലെക്ക്‌,+ പുരോ​ഹി​ത​ന്മാ​രു​ടെ​യും ലേവ്യ​രു​ടെ​യും പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാർ എന്നിവ​രു​ടെ മുന്നിൽവെച്ച്‌ ലേവ്യ​രു​ടെ സെക്ര​ട്ട​റി​യായ, നെഥന​യേ​ലി​ന്റെ മകൻ ശെമയ്യ അവരുടെ പേരുകൾ രേഖ​പ്പെ​ടു​ത്തി. 7  ആദ്യത്തെ നറുക്കു വീണത്‌ യഹോ​യാ​രീ​ബി​നാ​യി​രു​ന്നു. രണ്ടാമ​ത്തേത്‌ യദയയ്‌ക്ക്‌; 8  മൂന്നാമത്തേതു ഹാരീ​മിന്‌; നാലാ​മ​ത്തേതു ശെയോ​രീ​മിന്‌; 9  അഞ്ചാമത്തേതു മൽക്കീ​യ​യ്‌ക്ക്‌; ആറാമ​ത്തേതു മീയാ​മിന്‌; 10  ഏഴാമത്തേതു ഹക്കോ​സിന്‌; എട്ടാമ​ത്തേത്‌ അബീയ​യ്‌ക്ക്‌;+ 11  ഒൻപതാമത്തേതു യേശു​വ​യ്‌ക്ക്‌; പത്താമ​ത്തേതു ശെഖന്യ​ക്ക്‌; 12  11-ാമത്തേത്‌ എല്യാ​ശീ​ബിന്‌; 12-ാമത്തേതു യാക്കീ​മിന്‌; 13  13-ാമത്തേതു ഹുപ്പെക്ക്‌; 14-ാമത്തേതു യേശെ​ബെ​യാ​മിന്‌; 14  15-ാമത്തേതു ബിൽഗ​യ്‌ക്ക്‌; 16-ാമത്തേത്‌ ഇമ്മേരി​ന്‌; 15  17-ാമത്തേതു ഹേസീ​രിന്‌; 18-ാമത്തേതു ഹപ്പി​സ്സേ​സിന്‌; 16  19-ാമത്തേതു പെതഹ്യ​ക്ക്‌; 20-ാമത്തേത്‌ യഹെസ്‌കേ​ലിന്‌; 17  21-ാമത്തേതു യാഖീന്‌; 22-ാമത്തേതു ഗാമൂ​ലിന്‌; 18  23-ാമത്തേതു ദലായ​യ്‌ക്ക്‌; 24-ാമത്തേതു മയസ്യക്ക്‌. 19  ഇസ്രായേലിന്റെ ദൈവ​മായ യഹോവ അവരുടെ പൂർവി​ക​നായ അഹരോ​നോ​ടു കല്‌പി​ച്ച​തു​പോ​ലെ, അഹരോൻ നിശ്ചയിച്ച നടപടി​ക്ര​മ​മ​നു​സ​രിച്ച്‌ അവർ യഹോ​വ​യു​ടെ ഭവനത്തിൽ ശുശ്രൂ​ഷി​ക്കാൻ വരേണ്ടത്‌ ഈ ക്രമത്തി​ലാ​യി​രു​ന്നു.+ 20  ബാക്കിയുള്ള ലേവ്യ​രിൽനി​ന്നു​ള്ളവർ: അമ്രാമിന്റെ+ ആൺമക്ക​ളിൽനിന്ന്‌ ശൂബാ​യേൽ; ശൂബായേലിന്റെ+ ആൺമക്ക​ളിൽനിന്ന്‌ യഹ്‌ദെയ; 21  രഹബ്യയിൽനിന്ന്‌+ രഹബ്യ​യു​ടെ ആൺമക്ക​ളു​ടെ തലവനായ യിശ്യ; 22  യിസ്‌ഹാര്യരിൽനിന്ന്‌ ശെലോ​മോത്ത്‌; ശെലോമോത്തിന്റെ+ ആൺമക്ക​ളിൽനിന്ന്‌ യഹത്ത്‌; 23  ഹെബ്രോന്റെ ആൺമക്ക​ളിൽനിന്ന്‌ തലവനായ യരിയ,+ രണ്ടാമൻ അമര്യ, മൂന്നാമൻ യഹസീ​യേൽ, നാലാമൻ യക്കമെ​യാം; 24  ഉസ്സീയേലിന്റെ ആൺമക്ക​ളിൽനിന്ന്‌ മീഖ; മീഖയു​ടെ ആൺമക്ക​ളിൽനിന്ന്‌ ശാമീർ. 25  മീഖയുടെ സഹോ​ദ​ര​നാ​യി​രു​ന്നു യിശ്യ; യിശ്യ​യു​ടെ ആൺമക്ക​ളിൽനിന്ന്‌ സെഖര്യ. 26  മെരാരിയുടെ+ ആൺമക്കൾ: മഹ്ലി, മൂശി. യയസ്യ​യു​ടെ ആൺമക്ക​ളിൽനിന്ന്‌ ബനൊ. 27  മെരാരിയുടെ ആൺമക്കൾ: യയസ്യ​യിൽനിന്ന്‌ ബനൊ, ശോഹം, സക്കൂർ, ഇബ്രി; 28  മഹ്ലിയിൽനിന്ന്‌ എലെയാ​സർ. എലെയാ​സ​രിന്‌ ആൺമക്ക​ളി​ല്ലാ​യി​രു​ന്നു.+ 29  കീശിൽനിന്നുള്ളവർ: കീശിന്റെ ആൺമക്ക​ളിൽനിന്ന്‌ യരഹ്‌മ​യേൽ; 30  മൂശിയുടെ ആൺമക്കൾ: മഹ്ലി, ഏദെർ, യരീ​മോത്ത്‌. ഇവരാണു പിതൃ​ഭ​വ​ന​മ​നു​സ​രിച്ച്‌ ലേവി​യു​ടെ ആൺമക്കൾ. 31  തങ്ങളുടെ സഹോ​ദ​ര​ന്മാ​രായ അഹരോ​ന്റെ പുത്ര​ന്മാ​രെ​പ്പോ​ലെ ഇവരും ദാവീദ്‌ രാജാവ്‌, സാദോ​ക്ക്‌, അഹി​മേ​ലെക്ക്‌, പുരോ​ഹി​ത​ന്മാ​രു​ടെ​യും ലേവ്യ​രു​ടെ​യും പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാർ എന്നിവ​രു​ടെ മുന്നിൽവെച്ച്‌ നറുക്കി​ട്ടു.+ ചേട്ടൻ എന്നോ അനിയൻ എന്നോ വ്യത്യാ​സം കല്‌പി​ക്കാ​തെ​യാണ്‌ അവർ പിതൃ​ഭ​വ​ന​ങ്ങ​ളു​ടെ നറുക്കി​ട്ടത്‌.

അടിക്കുറിപ്പുകള്‍

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം