ദിനവൃത്താന്തം ഒന്നാം ഭാഗം 25:1-31
25 പിന്നെ ദാവീദും സേവകവിഭാഗങ്ങളുടെ തലവന്മാരും കൂടി ആസാഫിന്റെയും ഹേമാന്റെയും യദൂഥൂന്റെയും+ ആൺമക്കളിൽ ചിലരെ കിന്നരം, തന്ത്രിവാദ്യങ്ങൾ,+ ഇലത്താളം+ എന്നിവയുടെ അകമ്പടിയോടെ പ്രവചിക്കാൻവേണ്ടി നിയമിച്ചു. ഈ സേവനത്തിനുവേണ്ടി നിയമിതരായവർ ഇവരാണ്:
2 ആസാഫിന്റെ ആൺമക്കളിൽനിന്ന് സക്കൂർ, യോസേഫ്, നെഥന്യ, അശരേല. ഇവരാണു രാജാവിന്റെ നിർദേശപ്രകാരം ആസാഫിന്റെ നേതൃത്വത്തിൽ പ്രവചിച്ച ആസാഫിന്റെ ആൺമക്കൾ.
3 യദൂഥൂനിൽനിന്ന്+ യദൂഥൂന്റെ ആറ് ആൺമക്കൾ: ഗദല്യ, സെരി, എശയ്യ, ശിമെയി, ഹശബ്യ, മത്ഥിഥ്യ.+ ഇവർ ഇവരുടെ അപ്പനായ യദൂഥൂന്റെ നേതൃത്വത്തിൽ കിന്നരം മീട്ടി യഹോവയ്ക്കു നന്ദിയും സ്തുതിയും+ നൽകി പ്രവചിച്ചു.
4 ഹേമാനിൽനിന്ന്+ ഹേമാന്റെ ആൺമക്കൾ: ബുക്കീയ, മത്ഥന്യ, ഉസ്സീയേൽ, ശെബൂവേൽ, യരീമോത്ത്, ഹനന്യ, ഹനാനി, എലിയാഥ, ഗിദ്ദൽതി, രോമംതി-ഏസെർ, യൊശ്ബെക്കാശ, മല്ലോഥി, ഹോഥീർ, മഹസിയോത്ത്.
5 ഇവരെല്ലാമായിരുന്നു രാജാവിന്റെ ദിവ്യദർശിയായ ഹേമാന്റെ ആൺമക്കൾ. സത്യദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട്* ദൈവത്തോടു ബന്ധപ്പെട്ട കാര്യങ്ങൾ അറിയിച്ചിരുന്നതുകൊണ്ട് ദൈവം ഹേമാന് 14 ആൺമക്കളെയും 3 പെൺമക്കളെയും കൊടുത്തു.
6 ഇവർ എല്ലാവരും അവരുടെ അപ്പന്റെ നേതൃത്വത്തിൽ ഇലത്താളം, തന്ത്രിവാദ്യം, കിന്നരം+ എന്നിവയോടുകൂടെ യഹോവയുടെ ഭവനത്തിൽ പാട്ടു പാടി അവിടെ ശുശ്രൂഷ ചെയ്തു.
രാജാവിന്റെ നിർദേശമനുസരിച്ചാണ് ആസാഫ്, യദൂഥൂൻ, ഹേമാൻ എന്നിവർ പ്രവർത്തിച്ചിരുന്നത്.
7 അവരും അവരുടെ സഹോദരന്മാരും ആകെ 288 പേർ. അവർ എല്ലാവരും യഹോവയ്ക്കു പാട്ടു പാടാൻ പരിശീലനം ലഭിച്ചവരും മികച്ച ഗായകരും ആയിരുന്നു.
8 അവർ വലുപ്പച്ചെറുപ്പമോ ഗുരുശിഷ്യവ്യത്യാസമോ കൂടാതെ നറുക്കിട്ട്+ ഓരോരുത്തരുടെയും നിയമനങ്ങൾ നിശ്ചയിച്ചു.
9 ആദ്യത്തെ നറുക്ക് ആസാഫിന്റെ മകനായ യോസേഫിനു+ വീണു. രണ്ടാമത്തേതു ഗദല്യക്ക്+ (ഗദല്യയും ആൺമക്കളും ഗദല്യയുടെ സഹോദരന്മാരും കൂടി 12 പേർ);
10 മൂന്നാമത്തേതു സക്കൂരിന്;+ സക്കൂരും ആൺമക്കളും സക്കൂരിന്റെ സഹോദരന്മാരും കൂടി 12 പേർ;
11 നാലാമത്തേതു യിസ്രിക്ക്. യിസ്രിയും ആൺമക്കളും യിസ്രിയുടെ സഹോദരന്മാരും കൂടി 12 പേർ;
12 അഞ്ചാമത്തേതു നെഥന്യക്ക്.+ നെഥന്യയും ആൺമക്കളും നെഥന്യയുടെ സഹോദരന്മാരും കൂടി 12 പേർ;
13 ആറാമത്തേതു ബുക്കീയയ്ക്ക്. ബുക്കീയയും ആൺമക്കളും ബുക്കീയയുടെ സഹോദരന്മാരും കൂടി 12 പേർ;
14 ഏഴാമത്തേത് യശരേലയ്ക്ക്; യശരേലയും ആൺമക്കളും യശരേലയുടെ സഹോദരന്മാരും കൂടി 12 പേർ;
15 എട്ടാമത്തേത് എശയ്യയ്ക്ക്. എശയ്യയും ആൺമക്കളും എശയ്യയുടെ സഹോദരന്മാരും കൂടി 12 പേർ;
16 ഒൻപതാമത്തേതു മത്ഥന്യക്ക്. മത്ഥന്യയും ആൺമക്കളും മത്ഥന്യയുടെ സഹോദരന്മാരും കൂടി 12 പേർ;
17 പത്താമത്തേതു ശിമെയിക്ക്. ശിമെയിയും ആൺമക്കളും ശിമെയിയുടെ സഹോദരന്മാരും കൂടി 12 പേർ;
18 11-ാമത്തേത് അസരേലിന്. അസരേലും ആൺമക്കളും അസരേലിന്റെ സഹോദരന്മാരും കൂടി 12 പേർ;
19 12-ാമത്തേതു ഹശബ്യക്ക്. ഹശബ്യയും ആൺമക്കളും ഹശബ്യയുടെ സഹോദരന്മാരും കൂടി 12 പേർ;
20 13-ാമത്തേതു ശൂബായേലിന്.+ ശൂബായേലും ആൺമക്കളും ശൂബായേലിന്റെ സഹോദരന്മാരും കൂടി 12 പേർ;
21 14-ാമത്തേതു മത്ഥിഥ്യക്ക്. മത്ഥിഥ്യയും ആൺമക്കളും മത്ഥിഥ്യയുടെ സഹോദരന്മാരും കൂടി 12 പേർ;
22 15-ാമത്തേത് യരേമോത്തിന്. യരേമോത്തും ആൺമക്കളും യരേമോത്തിന്റെ സഹോദരന്മാരും കൂടി 12 പേർ;
23 16-ാമത്തേതു ഹനന്യക്ക്. ഹനന്യയും ആൺമക്കളും ഹനന്യയുടെ സഹോദരന്മാരും കൂടി 12 പേർ;
24 17-ാമത്തേതു യൊശ്ബെക്കാശയ്ക്ക്. യൊശ്ബെക്കാശയും ആൺമക്കളും യൊശ്ബെക്കാശയുടെ സഹോദരന്മാരും കൂടി 12 പേർ;
25 18-ാമത്തേതു ഹനാനിക്ക്. ഹനാനിയും ആൺമക്കളും ഹനാനിയുടെ സഹോദരന്മാരും കൂടി 12 പേർ;
26 19-ാമത്തേതു മല്ലോഥിക്ക്. മല്ലോഥിയും ആൺമക്കളും മല്ലോഥിയുടെ സഹോദരന്മാരും കൂടി 12 പേർ;
27 20-ാമത്തേത് എലിയാഥയ്ക്ക്. എലിയാഥയും ആൺമക്കളും എലിയാഥയുടെ സഹോദരന്മാരും കൂടി 12 പേർ;
28 21-ാമത്തേതു ഹോഥീരിന്. ഹോഥീരും ആൺമക്കളും ഹോഥീരിന്റെ സഹോദരന്മാരും കൂടി 12 പേർ;
29 22-ാമത്തേതു ഗിദ്ദൽതിക്ക്.+ ഗിദ്ദൽതിയും ആൺമക്കളും ഗിദ്ദൽതിയുടെ സഹോദരന്മാരും കൂടി 12 പേർ;
30 23-ാമത്തേതു മഹസിയോത്തിന്.+ മഹസിയോത്തും ആൺമക്കളും മഹസിയോത്തിന്റെ സഹോദരന്മാരും കൂടി 12 പേർ;
31 24-ാമത്തേതു രോമംതി-ഏസെരിന്.+ രോമംതി-ഏസെരും ആൺമക്കളും രോമംതി-ഏസെരിന്റെ സഹോദരന്മാരും കൂടി 12 പേർ.
അടിക്കുറിപ്പുകള്
^ അക്ഷ. “അവന്റെ കൊമ്പ് ഉയർത്തിക്കൊണ്ട്.”