ദിനവൃത്താന്തം ഒന്നാം ഭാഗം 26:1-32
26 ഇവയായിരുന്നു കാവൽക്കാരുടെ+ വിഭാഗങ്ങൾ: കോരഹ്യരിൽനിന്ന് ആസാഫിന്റെ വംശജരിൽപ്പെട്ട കോരെയുടെ മകൻ മെശേലെമ്യ.+
2 മെശേലെമ്യയുടെ ആൺമക്കൾ: മൂത്ത മകൻ സെഖര്യ, രണ്ടാമൻ യദിയയേൽ, മൂന്നാമൻ സെബദ്യ, നാലാമൻ യത്നീയേൽ,
3 അഞ്ചാമൻ ഏലാം, ആറാമൻ യഹോഹാനാൻ, ഏഴാമൻ എല്യെഹോവേനായി.
4 ഓബേദ്-ഏദോമിന്റെ ആൺമക്കൾ: മൂത്ത മകൻ ശെമയ്യ, രണ്ടാമൻ യഹോസാബാദ്, മൂന്നാമൻ യോവാഹ്, നാലാമൻ സാഖാർ, അഞ്ചാമൻ നെഥനയേൽ,
5 ആറാമൻ അമ്മീയേൽ, ഏഴാമൻ യിസ്സാഖാർ, എട്ടാമൻ പെയുലെഥായി. ദൈവം അനുഗ്രഹിച്ചതിനാൽ ഓബേദ്-ഏദോമിന് ഇത്രയും ആൺമക്കൾ ഉണ്ടായി.
6 ഓബേദ്-ഏദോമിന്റെ മകനായ ശെമയ്യയ്ക്കും ആൺമക്കൾ ജനിച്ചു. വീരരും പ്രാപ്തരും ആയിരുന്നതുകൊണ്ട് അവർ അവരുടെ പിതൃഭവനങ്ങൾക്ക് അധികാരികളായിത്തീർന്നു.
7 ശെമയ്യയുടെ ആൺമക്കൾ: ഒത്നി, രഫായേൽ, ഓബേദ്, എൽസാബാദ്. അയാളുടെ സഹോദരന്മാരായ എലീഹുവും സെമഖ്യയും പ്രാപ്തരായ പുരുഷന്മാരായിരുന്നു.
8 ഇവരെല്ലാമായിരുന്നു ഓബേദ്-ഏദോമിന്റെ ആൺമക്കൾ. അവരും അവരുടെ ആൺമക്കളും അവരുടെ സഹോദരന്മാരും എല്ലാം കാര്യപ്രാപ്തിയുള്ളവരും സേവനത്തിനു യോഗ്യതയുള്ളവരും ആയിരുന്നു. ഓബേദ്-ഏദോമിനുള്ളവർ ആകെ 62 പേർ.
9 മെശേലെമ്യക്കും+ പ്രാപ്തരായ ആൺമക്കളും സഹോദരന്മാരും ഉണ്ടായിരുന്നു: ആകെ 18 പേർ.
10 മെരാരിയുടെ വംശജരിൽപ്പെട്ട ഹോസയുടെ ആൺമക്കൾ: തലവൻ ശിമ്രി. ശിമ്രി മൂത്ത മകനല്ലായിരുന്നെങ്കിലും അപ്പൻ ശിമ്രിയെ തലവനായി നിയമിച്ചു.
11 രണ്ടാമൻ ഹിൽക്കിയ, മൂന്നാമൻ തെബല്യ, നാലാമൻ സെഖര്യ. ഹോസയുടെ എല്ലാ ആൺമക്കളും സഹോദരന്മാരും കൂടി ആകെ 13 പേർ.
12 കാവൽക്കാരുടെ ഈ വിഭാഗങ്ങളിൽ, പ്രധാനികൾക്കും അവരുടെ സഹോദരന്മാരെപ്പോലെതന്നെ യഹോവയുടെ ഭവനത്തിൽ ശുശ്രൂഷ ചെയ്യാനുള്ള നിയമനമുണ്ടായിരുന്നു.
13 അതുകൊണ്ട് ഓരോ കവാടത്തിനുവേണ്ടിയും അവർ പിതൃഭവനങ്ങളനുസരിച്ച് വലുപ്പച്ചെറുപ്പം നോക്കാതെ നറുക്കിട്ടു.+
14 കിഴക്കേ കവാടത്തിന്റെ നറുക്കു ശേലെമ്യക്കു വീണു. ശേലെമ്യയുടെ മകനായ സെഖര്യക്കുവേണ്ടിയും അവർ നറുക്കിട്ടു. സെഖര്യ ജ്ഞാനിയായ ഒരു ഉപദേഷ്ടാവായിരുന്നു. വടക്കേ കവാടത്തിന്റെ ചുമതല സെഖര്യക്കു ലഭിച്ചു.
15 ഓബേദ്-ഏദോമിനു തെക്കേ കവാടമാണു ലഭിച്ചത്. ഓബേദ്-ഏദോമിന്റെ ആൺമക്കൾക്കായിരുന്നു+ സംഭരണശാലകളുടെ ചുമതല.
16 ശുപ്പീമിനും ഹോസയ്ക്കും+ ശല്ലേഖെത്ത് കവാടത്തിന് അടുത്തുള്ള പടിഞ്ഞാറേ കവാടത്തിൽ നിയമനം ലഭിച്ചു. മുകളിലേക്കു പോകുന്ന പ്രധാനവീഥിയുടെ അടുത്തായിരുന്നു അത്. അവർ അവിടെ സംഘംസംഘമായി കാവൽ നിന്നു.
17 ആറു ലേവ്യരാണു കിഴക്ക് കാവൽ നിന്നിരുന്നത്. ദിവസം നാലു പേർ വീതം വടക്കും തെക്കും കാവൽ നിന്നു. സംഭരണശാലകളിൽ+ രണ്ടുംരണ്ടും എന്ന കണക്കിലായിരുന്നു കാവൽ.
18 പടിഞ്ഞാറുള്ള പൂമുഖത്തിന്, പ്രധാനവീഥിയിൽ+ നാലും പൂമുഖത്ത് രണ്ടും വീതം കാവൽക്കാരുണ്ടായിരുന്നു.
19 ഇവയായിരുന്നു കോരഹ്യരുടെ ആൺമക്കളിൽനിന്നും മെരാര്യരുടെ ആൺമക്കളിൽനിന്നും ഉള്ള കാവൽക്കാരുടെ വിഭാഗങ്ങൾ.
20 ലേവ്യരിൽ അഹീയയ്ക്കായിരുന്നു സത്യദൈവത്തിന്റെ ഭവനത്തിലെ ഖജനാവുകളുടെയും വിശുദ്ധീകരിച്ച* വസ്തുക്കൾ വെച്ചിരിക്കുന്ന ഖജനാവുകളുടെയും+ ചുമതല.
21 ലാദാന്റെ ആൺമക്കൾ: ലാദാന്റെ വഴിക്കുള്ള ഗർശോന്യരുടെ ആൺമക്കളായിരുന്നു യഹീയേലിയും+
22 യഹീയേലിയുടെ ആൺമക്കളായ സേഥാമും സഹോദരൻ യോവേലും. ഗർശോന്യനായ ലാദാന്റെ പിതൃഭവനങ്ങളുടെ തലവന്മാരായ ഇവർക്കായിരുന്നു യഹോവയുടെ ഭവനത്തിലെ ഖജനാവുകളുടെ+ ചുമതല.
23 അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ+ എന്നിവരിൽനിന്ന്
24 മോശയുടെ മകനായ ഗർശോമിന്റെ മകൻ ശെബൂവേലിനെ സംഭരണശാലകളുടെ മേധാവിയായി നിയമിച്ചു.
25 എലീയേസെരിൽനിന്നുള്ള+ അയാളുടെ സഹോദരന്മാർ: എലീയേസെരിന്റെ മകനായ രഹബ്യ,+ അയാളുടെ മകനായ എശയ്യ, അയാളുടെ മകനായ യോരാം, അയാളുടെ മകനായ സിക്രി, അയാളുടെ മകനായ ശെലോമോത്ത്.
26 ഈ ശെലോമോത്തിനും സഹോദരന്മാർക്കും ആയിരുന്നു വിശുദ്ധീകരിച്ച വസ്തുക്കൾ സൂക്ഷിച്ചിരുന്ന എല്ലാ ഖജനാവുകളുടെയും+ ചുമതല. ദാവീദ് രാജാവും+ പിതൃഭവനത്തലവന്മാരും+ സഹസ്രാധിപന്മാരും ശതാധിപന്മാരും സൈന്യാധിപന്മാരും വിശുദ്ധീകരിച്ച വസ്തുക്കളാണ് ആ ഖജനാവുകളിലുണ്ടായിരുന്നത്.
27 യുദ്ധം+ ചെയ്തും കൊള്ളയടിച്ചും+ കൊണ്ടുവന്ന ചില വസ്തുക്കൾ യഹോവയുടെ ഭവനത്തിന്റെ പരിപാലനത്തിനായി അവർ വിശുദ്ധീകരിച്ച് സൂക്ഷിച്ചു.
28 കൂടാതെ ദിവ്യജ്ഞാനിയായ+ ശമുവേൽ, കീശിന്റെ മകനായ ശൗൽ, നേരിന്റെ മകനായ അബ്നേർ,+ സെരൂയയുടെ+ മകനായ യോവാബ്+ എന്നിവർ വിശുദ്ധീകരിച്ച വസ്തുക്കളും അവിടെ സൂക്ഷിച്ചിരുന്നു. വിശുദ്ധീകരിക്കുന്ന എല്ലാ വസ്തുക്കളും ശെലോമീത്തിനെയും സഹോദരന്മാരെയും ആണ് ഏൽപ്പിച്ചിരുന്നത്.
29 യിസ്ഹാര്യരിൽനിന്ന്+ കെനന്യയെയും ആൺമക്കളെയും ഇസ്രായേലിന് അധികാരികളും ന്യായാധിപന്മാരും+ ആയി സേവിക്കാൻവേണ്ടി, പുറത്തുള്ള ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചു.
30 ഹെബ്രോന്യരിൽനിന്ന്+ ഹശബ്യയും സഹോദരന്മാരും—പ്രാപ്തരായ 1,700 പുരുഷന്മാർ—യോർദാനു പടിഞ്ഞാറുള്ള ഇസ്രായേൽപ്രദേശത്ത് യഹോവയുടെ വേലയ്ക്കും രാജാവിന്റെ സേവനങ്ങൾക്കും മേൽനോട്ടം വഹിച്ചു.
31 ഹെബ്രോന്യനായ യരീയയായിരുന്നു+ അവരുടെ പിതൃഭവനങ്ങളുടെയും ഹെബ്രോന്യകുടുംബങ്ങളുടെയും തലവൻ. ദാവീദിന്റെ ഭരണത്തിന്റെ 40-ാം വർഷം+ ഇവർക്കിടയിൽ നടത്തിയ ഒരു അന്വേഷണത്തിൽ ഗിലെയാദിലെ യസേരിൽ+ വീരരും പ്രാപ്തരും ആയ പുരുഷന്മാരുണ്ടെന്നു കണ്ടെത്തി.
32 യരീയയ്ക്കു പിതൃഭവനത്തലവന്മാരും പ്രാപ്തരും ആയ 2,700 സഹോദരന്മാരുണ്ടായിരുന്നു. അതുകൊണ്ട് സത്യദൈവത്തോടും രാജാവിനോടും ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്യാൻവേണ്ടി ദാവീദ് രാജാവ് അവരെ രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതി ഗോത്രത്തിന്റെയും മേൽ നിയമിച്ചു.
അടിക്കുറിപ്പുകള്
^ അഥവാ “സമർപ്പിച്ച.”