ദിനവൃത്താന്തം ഒന്നാം ഭാഗം 4:1-43
4 യഹൂദയുടെ ആൺമക്കൾ: പേരെസ്,+ ഹെസ്രോൻ,+ കർമ്മി, ഹൂർ,+ ശോബാൽ.+
2 ശോബാലിന്റെ മകനായ രയായയ്ക്ക് യഹത്ത് ജനിച്ചു. യഹത്തിന് അഹൂമായിയും ലാഹദും ജനിച്ചു. ഇവരിൽനിന്നാണു സൊരാത്യകുടുംബങ്ങൾ+ ഉത്ഭവിച്ചത്.
3 ഏതാമിന്റെ+ പിതാവിന്റെ ആൺമക്കൾ: ജസ്രീൽ, യിശ്‌മ, യിദ്ബാശ്. (അവരുടെ പെങ്ങളായിരുന്നു ഹസ്സെലൊൽപോനി.)
4 ഗദോരിന്റെ അപ്പൻ പെനുവേൽ, ഹൂശയുടെ അപ്പൻ ഏസെർ. ഇവരായിരുന്നു എഫ്രാത്തയുടെ+ മൂത്ത മകനും ബേത്ത്ലെഹെമിന്റെ പിതാവും ആയ ഹൂരിന്റെ+ ആൺമക്കൾ.
5 തെക്കോവയുടെ+ അപ്പനായ അശ്‌ഹൂരിനു+ ഹേല, നയര എന്നീ രണ്ടു ഭാര്യമാരുണ്ടായിരുന്നു.
6 നയര അശ്ഹൂരിന് അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നീ ആൺമക്കളെ പ്രസവിച്ചു. ഇവരാണു നയരയുടെ ആൺമക്കൾ.
7 ഹേലയുടെ ആൺമക്കൾ: സേരെത്ത്, യിസ്‌ഹാർ, എത്‌നാൻ.
8 കോസിന് ആനൂബ്, സോബേബ എന്നിവർ ജനിച്ചു. ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുടുംബങ്ങളും കോസിൽനിന്നാണ് ഉത്ഭവിച്ചത്.
9 ആളുകൾ യബ്ബേസിനെ യബ്ബേസിന്റെ സഹോദരന്മാരെക്കാൾ ആദരിച്ചിരുന്നു. “ഞാൻ അവനെ വേദനയോടെ പ്രസവിച്ചു” എന്നു പറഞ്ഞാണ് യബ്ബേസിന്റെ അമ്മ അദ്ദേഹത്തിന് യബ്ബേസ്* എന്നു പേരിട്ടത്.
10 യബ്ബേസ് ഇസ്രായേലിന്റെ ദൈവത്തോട് ഇങ്ങനെ അപേക്ഷിച്ചു: “അങ്ങ് എന്നെ അനുഗ്രഹിച്ച് എന്റെ ദേശം വിസ്തൃതമാക്കേണമേ. അങ്ങയുടെ കൈ എന്നോടുകൂടിരിക്കുകയും ദുരന്തങ്ങളിൽനിന്ന് എന്നെ വിടുവിച്ച് ആപത്തുകൂടാതെ എന്നെ കാക്കുകയും ചെയ്യേണമേ!” യബ്ബേസ് അപേക്ഷിച്ചതു ദൈവം ചെയ്തുകൊടുത്തു.
11 ശൂഹയുടെ സഹോദരനായ കെലൂബിനു മെഹീർ ജനിച്ചു. മെഹീരിന് എസ്‌തോൻ ജനിച്ചു.
12 എസ്‌തോനു ബേത്ത്-രാഫ, പാസേഹ, ഈർനാഹാശിന്റെ അപ്പനായ തെഹിന്ന എന്നിവർ ജനിച്ചു. ഇവർ റേഖക്കാരായിരുന്നു.
13 കെനസിന്റെ ആൺമക്കൾ: ഒത്നീയേൽ, സെരായ. ഒത്‌നീയേലിന്റെ+ മകനായിരുന്നു* ഹഥത്ത്.
14 മെയോനോഥയിക്ക് ഒഫ്ര ജനിച്ചു. സെരായയ്ക്കു ഗേ-ഹരാശീമിന്റെ അപ്പനായ* യോവാബ് ജനിച്ചു. അവർ ശില്പികളായതുകൊണ്ടാണു ഗേ-ഹരാശീം* എന്ന പേര് ലഭിച്ചത്.
15 യഫുന്നയുടെ മകനായ കാലേബിന്റെ+ ആൺമക്കൾ: ഈരു, ഏലെ, നായം. ഏലെയുടെ മകനാണു* കെനസ്.
16 യഹലലേലിന്റെ ആൺമക്കൾ: സീഫ്, സീഫ, തീര്യ, അസരെയേൽ.
17 എസ്രെയുടെ ആൺമക്കൾ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ. ആ സ്‌ത്രീ* ഗർഭിണിയായി മിര്യാം, ശമ്മായി, എസ്തെമോവയുടെ അപ്പനായ യിശ്‌ബഹ് എന്നിവരെ പ്രസവിച്ചു.
18 (അയാളുടെ ജൂതഭാര്യ ഗദോരിന്റെ അപ്പനായ യേരെദിനെയും സോഖൊയുടെ അപ്പനായ ഹേബെരിനെയും സനോഹയുടെ അപ്പനായ യക്കൂഥീയേലിനെയും പ്രസവിച്ചു.) ഇവരാണു മേരെദിന്റെ ഭാര്യയായ, ഫറവോന്റെ മകൾ ബിഥ്യയുടെ ആൺമക്കൾ.
19 ഹോദിയയുടെ ഭാര്യയുടെ, അതായത് നഹമിന്റെ പെങ്ങളുടെ, മക്കളായിരുന്നു ഗർമ്യനായ കെയിലയുടെ അപ്പനും മാഖാത്യനായ എസ്തെമോവയുടെ അപ്പനും.
20 ശീമോന്റെ ആൺമക്കൾ: അമ്‌നോൻ, രിന്ന, ബൻ-ഹാനാൻ, തീലോൻ. യിശിയുടെ ആൺമക്കൾ: സോഹെത്ത്, ബൻ-സോഹെത്ത്.
21 യഹൂദയുടെ മകനായ ശേലയുടെ+ ആൺമക്കൾ: ലേഖയുടെ അപ്പനായ ഏർ, മാരേശയുടെ അപ്പനായ ലാദ, മേത്തരം വസ്‌ത്രങ്ങൾ നെയ്യുന്നവരായ അശ്ബെയയുടെ കുടുംബങ്ങൾ,
22 യോക്കീം, കോസേബയിലുള്ളവർ, യാശുബീ-ലേഹെം, മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ച സാരാഫ്, യോവാശ്. ഇവ പുരാതനരേഖകളാണ്.*
23 നെതായീമിലും ഗദേരയിലും താമസിച്ചിരുന്ന കുശവന്മാരായിരുന്നു* ഇവർ. അവർ അവിടെ താമസിച്ച് രാജാവിനുവേണ്ടി പണിയെടുത്തു.
24 ശിമെയോന്റെ+ ആൺമക്കൾ: നെമൂവേൽ, യാമീൻ, യാരീബ്, സേരഹ്, ശാവൂൽ.+
25 ശാവൂലിന്റെ മകൻ ശല്ലൂം; ശല്ലൂമിന്റെ മകൻ മിബ്‌ശാം; മിബ്ശാമിന്റെ മകൻ മിശ്‌മ.
26 മിശ്‌മയുടെ ആൺമക്കൾ: ഹമ്മൂവേൽ, ഹമ്മൂവേലിന്റെ മകൻ സക്കൂർ, സക്കൂരിന്റെ മകൻ ശിമെയി.
27 ശിമെയിക്ക് 16 ആൺമക്കളും 6 പെൺമക്കളും ഉണ്ടായിരുന്നു. എന്നാൽ ശിമെയിയുടെ സഹോദരന്മാർക്ക് ആൺമക്കൾ കുറവായിരുന്നു. അവരുടെ കുടുംബങ്ങളിൽ ആർക്കും യഹൂദയിലുള്ളവരുടെ+ അത്രയും ആൺമക്കളുണ്ടായിരുന്നില്ല.
28 അവർ താമസിച്ചിരുന്നതു ബേർ-ശേബ,+ മോലാദ,+ ഹസർ-ശൂവാൽ,+
29 ബിൽഹ, ഏസെം,+ തോലാദ്,
30 ബഥൂവേൽ,+ ഹോർമ,+ സിക്ലാഗ്,+
31 ബേത്ത്-മർക്കാബോത്ത്,+ ഹസർ-സൂസീം, ബേത്ത്-ബിരി, ശാരയീം എന്നിവിടങ്ങളിലായിരുന്നു. ദാവീദ് രാജാവാകുന്നതുവരെ ഇവ അവരുടെ നഗരങ്ങളായിരുന്നു.
32 അവർ താമസമുറപ്പിച്ചിരുന്നത് ഏതാം, അയീൻ, രിമ്മോൻ, തോഖെൻ, ആഷാൻ+ എന്നീ അഞ്ചു നഗരങ്ങളിലും
33 അവയുടെ ചുറ്റുമായി ബാൽ വരെയുള്ള പ്രദേശങ്ങളിലും ആയിരുന്നു. ഇവയാണ് അവരുടെ വംശാവലിരേഖകളും അവർ താമസിച്ചിരുന്ന സ്ഥലങ്ങളും.
34 മെശോബാബ്, യമ്ലേക്ക്, അമസ്യയുടെ മകൻ യോശ,
35 യോവേൽ, അസിയേലിന്റെ മകനായ സെരായയുടെ മകനായ യോശിബ്യയുടെ മകനായ യേഹു,
36 എല്യോവേനായി, യയക്കോബ, യശോഹായ, അസായ, അദീയേൽ, യസിമിയേൽ, ബനയ,
37 ശെമയ്യയുടെ മകനായ ശിമ്രിയുടെ മകനായ യദയയുടെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സിസ;
38 ഇവരാണ് അവരുടെ കുടുംബങ്ങളിലെ തലവന്മാർ. അവരുടെ പൂർവികരുടെ കുലങ്ങൾ വർധിച്ച് പെരുകി.
39 ആട്ടിൻപറ്റങ്ങൾക്കു മേച്ചിൽപ്പുറം അന്വേഷിച്ച് അവർ ഗദോരിന്റെ കവാടംവരെ, താഴ്വരയുടെ കിഴക്കുഭാഗംവരെ, ചെന്നു.
40 ഒടുവിൽ അവർ പുല്ലു തഴച്ചുവളരുന്ന ഒരു നല്ല മേച്ചിൽപ്പുറം കണ്ടെത്തി. ശാന്തിയും സമാധാനവും ഉള്ള, വിശാലമായ ആ ദേശത്ത് മുമ്പ് ഹാമ്യരാണു+ താമസിച്ചിരുന്നത്.
41 അവർ യഹൂദാരാജാവായ ഹിസ്‌കിയയുടെ+ കാലത്ത് അവിടേക്കു ചെന്ന് അവിടെ താമസിച്ചിരുന്ന ഹാമ്യരുടെയും മെയൂനിമിന്റെയും കൂടാരങ്ങൾ ആക്രമിച്ചു. യാതൊന്നും ബാക്കി വെക്കാതെ അവർ അവരെ പൂർണമായി നശിപ്പിച്ചുകളഞ്ഞു. അവരുടെ ആടുകൾക്ക് ആവശ്യമായ മേച്ചിൽപ്പുറങ്ങളുണ്ടായിരുന്നതിനാൽ അവർ അവിടെ താമസമുറപ്പിച്ചു.
42 ശിമെയോന്യരിൽ ചിലർ, 500 പേർ, യിശിയുടെ ആൺമക്കളായ പെലത്യ, നെയര്യ, രഫായ, ഉസ്സീയേൽ എന്നിവരുടെ നേതൃത്വത്തിൽ സേയീർ+ പർവതത്തിലേക്കു ചെന്നു.
43 പ്രാണരക്ഷാർഥം അവിടെ വന്നുതാമസിച്ചിരുന്ന ബാക്കി അമാലേക്യരെയെല്ലാം+ കൊന്നുകളഞ്ഞിട്ട് അവർ അവിടെ താമസമാക്കി. ഇന്നും അവരാണ് അവിടെ താമസിക്കുന്നത്.
അടിക്കുറിപ്പുകള്‍
^ യബ്ബേസ് എന്ന പേരിനു “വേദന” എന്ന് അർഥമുള്ള എബ്രായപദവുമായി ബന്ധമുണ്ടായിരിക്കാം.
^ അക്ഷ. “പുത്രന്മാരായിരുന്നു.”
^ അഥവാ “സ്ഥാപകനായ.”
^ അർഥം: “ശില്പികളുടെ താഴ്‌വര.”
^ അക്ഷ. “പുത്രന്മാരാണ്.”
^ 18-ാം വാക്യത്തിലെ ബിഥ്യയെയായിരിക്കാം പരാമർശിക്കുന്നത്.
^ അഥവാ “പണ്ടുമുതൽ പറഞ്ഞുവരുന്നതാണ് ഇവ.”