ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം 6:1-81

6  ലേവിയുടെ+ ആൺമക്കൾ: ഗർശോൻ, കൊഹാ​ത്ത്‌,+ മെരാരി.+  കൊഹാത്തിന്റെ ആൺമക്കൾ: അമ്രാം, യിസ്‌ഹാർ,+ ഹെ​ബ്രോൻ, ഉസ്സീയേൽ.+  അമ്രാമിന്റെ+ മക്കൾ:* അഹരോൻ,+ മോശ,+ മിര്യാം.+ അഹരോ​ന്റെ ആൺമക്കൾ: നാദാബ്‌, അബീഹു,+ എലെയാ​സർ,+ ഈഥാ​മാർ.+  എലെയാസരിനു ഫിനെഹാസ്‌+ ജനിച്ചു. ഫിനെ​ഹാ​സിന്‌ അബീശൂവ ജനിച്ചു.  അബീശൂവയ്‌ക്കു ബുക്കി ജനിച്ചു. ബുക്കിക്ക്‌ ഉസ്സി ജനിച്ചു.  ഉസ്സിക്കു സെരഹ്യ ജനിച്ചു. സെരഹ്യ​ക്കു മെരാ​യോത്ത്‌ ജനിച്ചു.  മെരായോത്തിന്‌ അമര്യ ജനിച്ചു. അമര്യക്ക്‌ അഹീതൂബ്‌+ ജനിച്ചു.  അഹീതൂബിനു സാദോക്ക്‌+ ജനിച്ചു. സാദോ​ക്കിന്‌ അഹീമാസ്‌+ ജനിച്ചു.  അഹീമാസിന്‌ അസര്യ ജനിച്ചു. അസര്യക്കു യോഹാ​നാൻ ജനിച്ചു. 10  യോഹാനാന്‌ അസര്യ ജനിച്ചു. ശലോ​മോൻ യരുശ​ലേ​മിൽ പണിത ഭവനത്തിൽ അസര്യ പുരോ​ഹി​ത​നാ​യി ശുശ്രൂഷ ചെയ്‌തു. 11  അസര്യക്ക്‌ അമര്യ ജനിച്ചു. അമര്യക്ക്‌ അഹീതൂ​ബ്‌ ജനിച്ചു. 12  അഹീതൂബിനു സാദോക്ക്‌+ ജനിച്ചു. സാദോ​ക്കി​നു ശല്ലൂം ജനിച്ചു. 13  ശല്ലൂമിനു ഹിൽക്കിയ+ ജനിച്ചു. ഹിൽക്കി​യ​യ്‌ക്ക്‌ അസര്യ ജനിച്ചു. 14  അസര്യക്കു സെരായ+ ജനിച്ചു. സെരാ​യ​യ്‌ക്ക്‌ യഹോസാദാക്ക്‌+ ജനിച്ചു. 15  യരുശലേമിനെയും യഹൂദ​യെ​യും യഹോവ നെബൂ​ഖ​ദ്‌നേ​സ​റി​ന്റെ കൈയാൽ പ്രവാസത്തിലേക്ക്‌* അയച്ച​പ്പോൾ യഹോ​സാ​ദാ​ക്കി​നും പ്രവാ​സ​ത്തി​ലേക്കു പോ​കേ​ണ്ടി​വന്നു. 16  ലേവിയുടെ ആൺമക്കൾ: ഗർശോം,* കൊഹാ​ത്ത്‌, മെരാരി. 17  ഗർശോമിന്റെ ആൺമക്ക​ളു​ടെ പേരുകൾ: ലിബ്‌നി, ശിമെയി.+ 18  കൊഹാത്തിന്റെ ആൺമക്കൾ: അമ്രാം, യിസ്‌ഹാർ, ഹെ​ബ്രോൻ, ഉസ്സീയേൽ.+ 19  മെരാരിയുടെ ആൺമക്കൾ: മഹ്ലി, മൂശി. ലേവ്യ​രു​ടെ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രിൽനിന്ന്‌ ഉണ്ടായ കുടുംബങ്ങൾ+ ഇവയാണ്‌: 20  ഗർശോമിൽനിന്ന്‌+ ഗർശോ​മി​ന്റെ മകൻ ലിബ്‌നി; ലിബ്‌നി​യു​ടെ മകൻ യഹത്ത്‌; യഹത്തിന്റെ മകൻ സിമ്മ; 21  സിമ്മയുടെ മകൻ യോവാ​ഹ്‌; യോവാ​ഹി​ന്റെ മകൻ ഇദ്ദൊ; ഇദ്ദൊ​യു​ടെ മകൻ സേരഹ്‌; സേരഹി​ന്റെ മകൻ യയഥ്രാ​യി. 22  കൊഹാത്തിന്റെ ആൺമക്കൾ:* കൊഹാ​ത്തി​ന്റെ മകൻ അമ്മീനാ​ദാബ്‌; അമ്മീനാ​ദാ​ബി​ന്റെ മകൻ കോരഹ്‌;+ കോര​ഹി​ന്റെ മകൻ അസ്സീർ; 23  അസ്സീരിന്റെ മകൻ എൽക്കാന; എൽക്കാ​ന​യു​ടെ മകൻ എബ്യാ​സാഫ്‌;+ എബ്യാ​സാ​ഫി​ന്റെ മകൻ അസ്സീർ; 24  അസ്സീരിന്റെ മകൻ തഹത്ത്‌; തഹത്തിന്റെ മകൻ ഊരി​യേൽ; ഊരി​യേ​ലി​ന്റെ മകൻ ഉസ്സീയ; ഉസ്സീയ​യു​ടെ മകൻ ശാവൂൽ. 25  എൽക്കാനയുടെ ആൺമക്കൾ: അമസായി, അഹി​മോത്‌. 26  എൽക്കാനയുടെ ആൺമക്കൾ: എൽക്കാ​ന​യു​ടെ മകൻ സോഫാ​യി; സോഫാ​യി​യു​ടെ മകൻ നഹത്ത്‌; 27  നഹത്തിന്റെ മകൻ എലിയാ​ബ്‌; എലിയാ​ബി​ന്റെ മകൻ യരോ​ഹാം; യരോ​ഹാ​മി​ന്റെ മകൻ എൽക്കാന.+ 28  ശമുവേലിന്റെ+ ആൺമക്കൾ: മൂത്ത മകൻ യോവേൽ, രണ്ടാമൻ അബീയ.+ 29  മെരാരിയുടെ ആൺമക്കൾ:* മെരാ​രി​യു​ടെ മകൻ മഹ്ലി;+ മഹ്ലിയു​ടെ മകൻ ലിബ്‌നി; ലിബ്‌നി​യു​ടെ മകൻ ശിമെയി; ശിമെ​യി​യു​ടെ മകൻ ഉസ്സ; 30  ഉസ്സയുടെ മകൻ ശിമെയ; ശിമെ​യ​യു​ടെ മകൻ ഹഗീയ; ഹഗീയ​യു​ടെ മകൻ അസായ. 31  പെട്ടകം യഹോ​വ​യു​ടെ ഭവനത്തിൽ സ്ഥാപി​ച്ച​ശേഷം, അവിടെ സംഗീ​താ​ലാ​പ​ന​ത്തി​നു മേൽനോ​ട്ടം വഹിക്കാൻ ദാവീദ്‌ നിയമി​ച്ചവർ ഇവരാ​യി​രു​ന്നു.+ 32  ശലോമോൻ യരുശ​ലേ​മിൽ യഹോ​വ​യു​ടെ ഭവനം പണിയുന്നതുവരെ+ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലെ, അതായത്‌ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ലെ,* സംഗീ​താ​ലാ​പ​ന​ത്തി​ന്റെ ചുമതല ഇവർക്കാ​യി​രു​ന്നു. അവർക്കു ലഭിച്ച നിയമ​ന​ത്തി​നു ചേർച്ച​യിൽ അവർ ശുശ്രൂഷ ചെയ്‌തു​പോ​ന്നു.+ 33  അവിടെ അവരുടെ ആൺമക്ക​ളോ​ടൊ​പ്പം ശുശ്രൂഷ ചെയ്‌തി​രു​ന്നവർ ഇവരാണ്‌: കൊഹാ​ത്യ​രിൽനിന്ന്‌ ഗായക​നായ ഹേമാൻ.+ ഹേമാന്റെ അപ്പനാ​യി​രു​ന്നു യോവേൽ;+ യോ​വേ​ലി​ന്റെ അപ്പൻ ശമുവേൽ; 34  ശമുവേലിന്റെ അപ്പൻ എൽക്കാന;+ എൽക്കാ​ന​യു​ടെ അപ്പൻ യരോ​ഹാം; യരോ​ഹാ​മി​ന്റെ അപ്പൻ എലീയേൽ; എലീ​യേ​ലി​ന്റെ അപ്പൻ തോഹ; 35  തോഹയുടെ അപ്പൻ സൂഫ്‌; സൂഫിന്റെ അപ്പൻ എൽക്കാന; എൽക്കാ​ന​യു​ടെ അപ്പൻ മഹത്ത്‌; മഹത്തിന്റെ അപ്പൻ അമസായി; 36  അമസായിയുടെ അപ്പൻ എൽക്കാന; എൽക്കാ​ന​യു​ടെ അപ്പൻ യോവേൽ; യോ​വേ​ലി​ന്റെ അപ്പൻ അസര്യ; അസര്യ​യു​ടെ അപ്പൻ സെഫന്യ; 37  സെഫന്യയുടെ അപ്പൻ തഹത്ത്‌; തഹത്തിന്റെ അപ്പൻ അസ്സീർ; അസ്സീരി​ന്റെ അപ്പൻ എബ്യാ​സാഫ്‌; എബ്യാ​സാ​ഫി​ന്റെ അപ്പൻ കോരഹ്‌; 38  കോരഹിന്റെ അപ്പൻ യിസ്‌ഹാർ; യിസ്‌ഹാ​രി​ന്റെ അപ്പൻ കൊഹാ​ത്ത്‌; കൊഹാ​ത്തി​ന്റെ അപ്പൻ ലേവി; ലേവി​യു​ടെ അപ്പൻ ഇസ്രാ​യേൽ. 39  ഹേമാന്റെ വലതു​വ​ശത്ത്‌ നിന്നി​രു​ന്നതു സഹോ​ദരൻ ആസാഫാ​യി​രു​ന്നു.+ ആസാഫി​ന്റെ അപ്പൻ ബേരെഖ്യ; ബേരെ​ഖ്യ​യു​ടെ അപ്പൻ ശിമെയ; 40  ശിമെയയുടെ അപ്പൻ മീഖാ​യേൽ; മീഖാ​യേ​ലി​ന്റെ അപ്പൻ ബയശേയ; ബയശേ​യ​യു​ടെ അപ്പൻ മൽക്കീയ; 41  മൽക്കീയയുടെ അപ്പൻ എത്‌നി; എത്‌നി​യു​ടെ അപ്പൻ സേരഹ്‌; സേരഹി​ന്റെ അപ്പൻ അദായ; 42  അദായയുടെ അപ്പൻ ഏഥാൻ; ഏഥാന്റെ അപ്പൻ സിമ്മ; സിമ്മയു​ടെ അപ്പൻ ശിമെയി; 43  ശിമെയിയുടെ അപ്പൻ യഹത്ത്‌; യഹത്തിന്റെ അപ്പൻ ഗർശോം; ഗർശോ​മി​ന്റെ അപ്പൻ ലേവി. 44  മെരാരിയുടെ+ വംശജ​രായ അവരുടെ സഹോ​ദ​ര​ന്മാർ ഇടതു​വ​ശ​ത്താ​ണു നിന്നി​രു​ന്നത്‌. അവരുടെ നായകൻ ഏഥാനാ​യി​രു​ന്നു.+ ഏഥാന്റെ അപ്പൻ കീശി; കീശി​യു​ടെ അപ്പൻ അബ്ദി; അബ്ദിയു​ടെ അപ്പൻ മല്ലൂക്ക്‌; 45  മല്ലൂക്കിന്റെ അപ്പൻ ഹശബ്യ; ഹശബ്യ​യു​ടെ അപ്പൻ അമസ്യ; അമസ്യ​യു​ടെ അപ്പൻ ഹിൽക്കിയ; 46  ഹിൽക്കിയയുടെ അപ്പൻ അംസി; അംസി​യു​ടെ അപ്പൻ ബാനി; ബാനി​യു​ടെ അപ്പൻ ശേമെർ; 47  ശേമെരിന്റെ അപ്പൻ മഹ്ലി; മഹ്ലിയു​ടെ അപ്പൻ മൂശി; മൂശി​യു​ടെ അപ്പൻ മെരാരി; മെരാ​രി​യു​ടെ അപ്പൻ ലേവി. 48  വിശുദ്ധകൂടാരത്തിലെ, അതായത്‌ സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തി​ലെ, എല്ലാ ശുശ്രൂ​ഷ​കൾക്കും​വേണ്ടി അവരുടെ സഹോ​ദ​ര​ന്മാ​രായ ലേവ്യരെ നിയമി​ച്ചു.*+ 49  സത്യദൈവത്തിന്റെ ദാസനായ മോശ​യു​ടെ ആജ്ഞയനു​സ​രിച്ച്‌ ഇസ്രാ​യേ​ലി​നു പാപപ​രി​ഹാ​രം വരുത്താൻവേണ്ടി+ അതിവി​ശു​ദ്ധ​വ​സ്‌തു​ക്ക​ളു​മാ​യി ബന്ധപ്പെട്ട ഉത്തരവാ​ദി​ത്വ​ങ്ങൾ അഹരോ​നും അഹരോ​ന്റെ ആൺമക്കളും+ നിർവ​ഹി​ച്ചു. ദഹനയാഗം+ അർപ്പി​ക്കുന്ന യാഗപീ​ഠ​ത്തി​ലും സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കുന്ന യാഗപീ​ഠ​ത്തി​ലും അവർ യാഗവ​സ്‌തു​ക്കൾ ദഹിപ്പി​ച്ചു.*+ 50  അഹരോന്റെ വംശജർ+ ഇവരാണ്‌: അഹരോ​ന്റെ മകൻ എലെയാ​സർ;+ എലെയാ​സ​രി​ന്റെ മകൻ ഫിനെ​ഹാസ്‌; ഫിനെ​ഹാ​സി​ന്റെ മകൻ അബീശൂവ; 51  അബീശൂവയുടെ മകൻ ബുക്കി; ബുക്കി​യു​ടെ മകൻ ഉസ്സി; ഉസ്സിയു​ടെ മകൻ സെരഹ്യ; 52  സെരഹ്യയുടെ മകൻ മെരാ​യോത്ത്‌; മെരാ​യോ​ത്തി​ന്റെ മകൻ അമര്യ; അമര്യ​യു​ടെ മകൻ അഹീതൂ​ബ്‌;+ 53  അഹീതൂബിന്റെ മകൻ സാദോ​ക്ക്‌;+ സാദോ​ക്കി​ന്റെ മകൻ അഹീമാ​സ്‌. 54  ഓരോരുത്തരുടെയും പ്രദേ​ശത്ത്‌ അവരുടെ പാളയങ്ങളനുസരിച്ചുള്ള* താമസ​സ്ഥ​ലങ്ങൾ ഇവയാ​യി​രു​ന്നു: കൊഹാ​ത്യ​കു​ടും​ബ​ത്തിൽപ്പെട്ട അഹരോ​ന്റെ വംശജർക്കാ​ണ്‌ ആദ്യം നറുക്കു വീണത്‌. 55  അതുകൊണ്ട്‌, യഹൂദാ​ദേ​ശ​ത്തുള്ള ഹെബ്രോനും+ അതിനു ചുറ്റു​മുള്ള മേച്ചിൽപ്പു​റ​ങ്ങ​ളും അവർ അവർക്കു കൊടു​ത്തു. 56  എന്നാൽ നഗരത്തി​നു ചുറ്റു​മുള്ള നിലവും അതിന്റെ ഗ്രാമ​ങ്ങ​ളും അവർ യഫുന്ന​യു​ടെ മകനായ കാലേ​ബി​നു കൊടു​ത്തു.+ 57  അഹരോന്റെ വംശജർക്ക്‌ അവർ അഭയനഗരമായ*+ ഹെബ്രോൻ+ കൊടു​ത്തു; കൂടാതെ ലിബ്‌നയും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും യത്ഥീരും+ എസ്‌തെ​മോ​വ​യും അതിന്റെ മേച്ചിൽപ്പുറങ്ങളും+ 58  ഹീലേനും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ദബീരും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും 59  ആഷാനും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ബേത്ത്‌-ശേമെശും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും അവർ അവർക്കു കൊടു​ത്തു. 60  ബന്യാമീൻ ഗോ​ത്ര​ത്തിൽനിന്ന്‌ അവർക്കു ഗേബയും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും അലെ​മേ​ത്തും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും അനാഥോത്തും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തു. ആകെ 13 നഗരങ്ങൾ അവരുടെ കുടും​ബ​ങ്ങൾക്കു കിട്ടി.+ 61  ബാക്കി കൊഹാ​ത്യർക്കു പകുതി ഗോ​ത്ര​ത്തിൽനി​ന്നും, അതായത്‌ മനശ്ശെ​യു​ടെ പാതി​യിൽനി​ന്നും, വേറെ ഗോ​ത്ര​ത്തി​ലെ കുടും​ബ​ത്തിൽനി​ന്നും അവർ പത്തു നഗരങ്ങൾ കൊടു​ത്തു.*+ 62  ഗർശോമ്യർക്ക്‌ അവർ കുടും​ബ​മ​നു​സ​രിച്ച്‌ യിസ്സാ​ഖാർ, ആശേർ, നഫ്‌താ​ലി എന്നീ ഗോ​ത്ര​ങ്ങ​ളിൽനി​ന്നും ബാശാ​നി​ലെ മനശ്ശെ ഗോ​ത്ര​ത്തിൽനി​ന്നും 13 നഗരങ്ങൾ കൊടു​ത്തു.+ 63  മെരാര്യർക്ക്‌ അവർ കുടും​ബ​മ​നു​സ​രിച്ച്‌ രൂബേൻ, ഗാദ്‌, സെബു​ലൂൻ എന്നീ ഗോ​ത്ര​ങ്ങ​ളിൽനിന്ന്‌ 12 നഗരങ്ങൾ നറുക്കി​ട്ട്‌ കൊടു​ത്തു.+ 64  അങ്ങനെ ഈ നഗരങ്ങ​ളും അവയുടെ മേച്ചിൽപ്പു​റ​ങ്ങ​ളും ഇസ്രാ​യേ​ല്യർ ലേവ്യർക്കു കൊടു​ത്തു.+ 65  യഹൂദ, ശിമെ​യോൻ, ബന്യാ​മീൻ എന്നീ ഗോ​ത്ര​ങ്ങ​ളിൽനിന്ന്‌ പേരെ​ടുത്ത്‌ പറഞ്ഞി​രി​ക്കുന്ന ഈ നഗരങ്ങൾ അവർ നറുക്കി​ട്ട്‌ കൊടു​ത്തു. 66  ചില കൊഹാ​ത്യ​കു​ടും​ബ​ങ്ങൾക്കു തങ്ങളുടെ പ്രദേ​ശ​മാ​യി എഫ്രയീം ഗോ​ത്ര​ത്തിൽനിന്ന്‌ നഗരങ്ങൾ ലഭിച്ചി​രു​ന്നു.+ 67  എഫ്രയീംമലനാട്ടിൽ അഭയനഗരമായ* ശെഖേമും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും അവർക്കു ലഭിച്ചു. കൂടാതെ ഗേസെരും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും 68  യൊക്‌മെയാമും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ബേത്ത്‌-ഹോരോനും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും 69  അയ്യാലോനും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ഗത്ത്‌-രിമ്മോനും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൂടി അവർക്കു ലഭിച്ചു. 70  ബാക്കി കൊഹാ​ത്യ​കു​ടും​ബ​ങ്ങൾക്ക്‌ അവർ മനശ്ശെ​യു​ടെ പാതി ഗോ​ത്ര​ത്തിൽനിന്ന്‌ ആനേരും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ബിലെ​യാ​മും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തു. 71  ഗർശോമ്യർക്ക്‌ അവർ മനശ്ശെ​യു​ടെ പാതി ഗോ​ത്ര​ത്തിൽനിന്ന്‌ ബാശാ​നി​ലെ ഗോലാനും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും അസ്‌താ​രോ​ത്തും അതിന്റെ മേച്ചിൽപ്പുറങ്ങളും+ 72  യിസ്സാഖാർ ഗോ​ത്ര​ത്തിൽനിന്ന്‌ കേദെ​ശും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ദാബെരത്തും+ അതിന്റെ മേച്ചിൽപ്പുറങ്ങളും+ 73  രാമോത്തും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ആനേമും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും 74  ആശേർ ഗോ​ത്ര​ത്തിൽനിന്ന്‌ മാശാ​ലും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും അബ്ദോ​നും അതിന്റെ മേച്ചിൽപ്പുറങ്ങളും+ 75  ഹൂക്കോക്കും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും രഹോബും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും 76  നഫ്‌താലി ഗോ​ത്ര​ത്തിൽനിന്ന്‌ ഗലീലയിലെ+ കേദെശും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ഹമ്മോ​നും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കിര്യ​ത്ത​യീ​മും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തു. 77  ബാക്കി മെരാ​ര്യർക്ക്‌ അവർ സെബു​ലൂൻ ഗോത്രത്തിൽനിന്ന്‌+ രിമ്മോ​നോ​യും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും താബോ​രും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും 78  രൂബേൻ ഗോ​ത്ര​ത്തിൽനിന്ന്‌ യരീ​ഹൊ​യ്‌ക്ക​ടു​ത്തുള്ള യോർദാൻ പ്രദേ​ശത്ത്‌, യോർദാ​നു കിഴക്ക്‌ വിജന​ഭൂ​മി​യി​ലുള്ള ബേസെ​രും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും യാഹാസും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും 79  കെദേമോത്തും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും മേഫാ​ത്തും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും 80  ഗാദ്‌ ഗോ​ത്ര​ത്തിൽനിന്ന്‌ ഗിലെ​യാ​ദി​ലെ രാമോ​ത്തും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും മഹനയീമും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും 81  ഹെശ്‌ബോനും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും യസേരും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തു.

അടിക്കുറിപ്പുകള്‍

അക്ഷ. “പുത്ര​ന്മാർ.”
പദാവലി കാണുക.
1-ാം വാക്യ​ത്തിൽ ഗർശോൻ എന്നും വിളി​ച്ചി​രി​ക്കു​ന്നു.
അഥവാ “വംശജർ.”
അഥവാ “വംശജർ.”
അഥവാ “സമാഗ​മ​ന​കൂ​ടാ​ര​ത്തി​ലെ.” പദാവലി കാണുക.
അക്ഷ. “നൽകി.”
അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ച്ചു.”
അഥവാ “മതിലുള്ള പാളയ​ങ്ങ​ള​നു​സ​രി​ച്ചുള്ള.”
അക്ഷ. “അഭയന​ഗ​ര​ങ്ങ​ളായ.”
അഥവാ “നറുക്കി​ട്ട്‌ കൊടു​ത്തു.”
അക്ഷ. “അഭയന​ഗ​ര​ങ്ങ​ളായ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം