ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം 7:1-40

7  യിസ്സാ​ഖാ​രി​ന്റെ ആൺമക്കൾ: തോല, പൂവ, യാശൂബ്‌, ശിമ്രോൻ+ ഇങ്ങനെ നാലു പേർ.  തോലയുടെ ആൺമക്കൾ: പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രായ ഉസ്സി, രഫായ, യരിയേൽ, യഹ്‌മാ​യി, ഇബ്‌സാം, ശെമൂ​വേൽ. തോല​യു​ടെ വംശജർ വീര​യോ​ദ്ധാ​ക്ക​ളാ​യി​രു​ന്നു. ദാവീ​ദി​ന്റെ കാലത്ത്‌ അവർ 22,600 പേരു​ണ്ടാ​യി​രു​ന്നു.  ഉസ്സിയുടെ വംശജർ:* യിസ്ര​ഹ്യ​യും യിസ്ര​ഹ്യ​യു​ടെ ആൺമക്ക​ളായ മീഖാ​യേൽ, ഓബദ്യ, യോവേൽ, യിശ്യ എന്നിവ​രും; അവർ അഞ്ചു പേരും പ്രമാ​ണി​മാ​രാ​യി​രു​ന്നു.*  ധാരാളം ഭാര്യ​മാ​രും ആൺമക്ക​ളും ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ അവർക്ക്‌ അവരുടെ പിതൃ​ഭ​വ​ന​മ​നു​സ​രിച്ച്‌, അവരുടെ വംശത്തിൽ യുദ്ധസ​ജ്ജ​രായ 36,000 പടയാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു.  യിസ്സാഖാരിലെ എല്ലാ കുടും​ബ​ങ്ങ​ളിൽനി​ന്നു​മുള്ള അവരുടെ സഹോ​ദ​ര​ന്മാർ വീര​യോ​ദ്ധാ​ക്ക​ളാ​യി​രു​ന്നു. വംശാ​വ​ലി​രേ​ഖ​യിൽ പേര്‌ ചേർത്ത​പ്ര​കാ​രം 87,000 ആയിരു​ന്നു അവരുടെ എണ്ണം.+  ബന്യാമീന്റെ+ ആൺമക്കൾ: ബേല,+ ബേഖെർ,+ യദിയയേൽ+ ഇങ്ങനെ മൂന്നു പേർ.  ബേലയുടെ ആൺമക്കൾ: എസ്‌ബോൻ, ഉസ്സി, ഉസ്സീയേൽ, യരീ​മോത്ത്‌, ഈരി എന്നിങ്ങനെ അഞ്ചു പേർ. അവർ പിതൃ​ഭ​വ​ന​ങ്ങ​ളു​ടെ തലവന്മാ​രും വീര​യോ​ദ്ധാ​ക്ക​ളും ആയിരു​ന്നു. അവരുടെ വംശാ​വ​ലി​രേ​ഖ​യിൽ 22,034 പേരാ​ണു​ണ്ടാ​യി​രു​ന്നത്‌.+  ബേഖെരിന്റെ ആൺമക്കൾ: സെമീര, യോവാ​ശ്‌, എലീ​യേ​സെർ, എല്യോ​വേ​നാ​യി, ഒമ്രി, യരേ​മോത്ത്‌, അബീയ, അനാ​ഥോത്ത്‌, അലെ​മേത്ത്‌. ഇവരെ​ല്ലാം ബേഖെ​രി​ന്റെ ആൺമക്ക​ളാ​യി​രു​ന്നു.  അവരുടെ വംശജ​രു​ടെ, പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​ര​നു​സ​രി​ച്ചുള്ള വംശാ​വ​ലി​രേ​ഖ​യിൽ 20,200 വീര​യോ​ദ്ധാ​ക്ക​ളു​ണ്ടാ​യി​രു​ന്നു. 10  യദിയയേലിന്റെ+ ആൺമക്കൾ: ബിൽഹാ​നും ബിൽഹാ​ന്റെ ആൺമക്ക​ളായ യയൂശ്‌, ബന്യാ​മീൻ, ഏഹൂദ്‌, കെനാന, സേഥാൻ, തർശീശ്‌, അഹീശാ​ഫർ എന്നിവ​രും. 11  ഇവരായിരുന്നു യദിയ​യേ​ലി​ന്റെ ആൺമക്കൾ. പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രു​ടെ രേഖ​പ്ര​കാ​രം അവരുടെ എണ്ണം 17,200 ആയിരു​ന്നു. യുദ്ധസ​ജ്ജ​രായ വീര​യോ​ദ്ധാ​ക്ക​ളാ​യി​രു​ന്നു അവരെ​ല്ലാം. 12  ഈരിന്റെ+ മക്കളാ​യി​രു​ന്നു ശുപ്പീ​മ്യ​രും ഹുപ്പീ​മ്യ​രും. അഹേരി​ന്റെ മക്കളാ​യി​രു​ന്നു ഹുശ്ശീ​മ്യർ. 13  നഫ്‌താലിയുടെ+ ആൺമക്കൾ: യഹ്‌സീ​യേൽ, ഗൂനി, യേസെർ, ശല്ലൂം. ഇവർ ബിൽഹ​യു​ടെ വംശജ​രാ​യി​രു​ന്നു.*+ 14  മനശ്ശെയുടെ+ ആൺമക്കൾ: സിറിയൻ ഉപപത്‌നി​യിൽ ജനിച്ച അസ്രി​യേൽ. (ഈ ഉപപത്‌നി ഗിലെ​യാ​ദി​ന്റെ അപ്പനായ മാഖീരിനെ+ പ്രസവി​ച്ചു. 15  മാഖീർ ഹുപ്പീ​മി​നും ശുപ്പീ​മി​നും വിവാഹം കഴിക്കാൻ പെൺകു​ട്ടി​കളെ കണ്ടെത്തി. അയാളു​ടെ പെങ്ങളാ​യി​രു​ന്നു മാഖ.) രണ്ടാമൻ സെലോ​ഫ​ഹാദ്‌.+ എന്നാൽ സെലോ​ഫ​ഹാ​ദി​നു പെൺമ​ക്ക​ളാ​ണു​ണ്ടാ​യി​രു​ന്നത്‌.+ 16  മാഖീരിന്റെ ഭാര്യ മാഖ ഒരു മകനെ പ്രസവി​ച്ചു; കുട്ടിക്കു പേരെശ്‌ എന്നു പേരിട്ടു. അയാളു​ടെ സഹോ​ദ​രന്റെ പേര്‌ ശേരെശ്‌. അയാളു​ടെ ആൺമക്കൾ: ഊലാം, രേക്കെം. 17  ഊലാമിന്റെ മകൻ* ബദാൻ. ഇവരാ​യി​രു​ന്നു മനശ്ശെ​യു​ടെ മകനായ മാഖീ​രി​ന്റെ മകനായ ഗിലെ​യാ​ദി​ന്റെ ആൺമക്കൾ. 18  അയാളുടെ പെങ്ങളാ​യി​രു​ന്നു ഹമ്മോ​ലേ​ഖെത്ത്‌. ഹമ്മോ​ലേ​ഖെത്ത്‌ ഈശ്‌-ഹോദി​നെ​യും അബി​യേ​സ​രി​നെ​യും മഹ്ലയെ​യും പ്രസവി​ച്ചു. 19  ശെമീദയുടെ ആൺമക്കൾ: അഹ്യാൻ, ശെഖേം, ലിഖി, അനീയാം. 20  എഫ്രയീമിന്റെ+ ആൺമക്കൾ: ശൂഥേ​ലഹ്‌,+ ശൂഥേ​ല​ഹി​ന്റെ മകൻ ബേരെദ്‌, ബേരെ​ദി​ന്റെ മകൻ തഹത്ത്‌, തഹത്തിന്റെ മകൻ എലയാദ, എലയാ​ദ​യു​ടെ മകൻ തഹത്ത്‌, 21  തഹത്തിന്റെ മകൻ സാബാദ്‌, സാബാ​ദി​ന്റെ മകൻ ശൂഥേ​ലഹ്‌, ഏസെർ, എലാദ. അവർ ഗത്തിൽ+ ചെന്ന്‌ അവി​ടെ​യു​ള്ള​വ​രു​ടെ മൃഗങ്ങളെ പിടി​ക്കാൻ നോക്കി​യ​പ്പോൾ അവർ അവരെ കൊന്നു​ക​ളഞ്ഞു. 22  അവരുടെ അപ്പനായ എഫ്രയീം അവരെ​ക്കു​റിച്ച്‌ ഓർത്ത്‌ കുറെ കാലം വിലപി​ച്ചു; എഫ്രയീ​മി​ന്റെ സഹോ​ദ​ര​ന്മാർ കൂടെ​ക്കൂ​ടെ വന്ന്‌ എഫ്രയീ​മി​നെ ആശ്വസി​പ്പി​ച്ചു. 23  അതിനു ശേഷം എഫ്രയീം ഭാര്യ​യു​മാ​യി ബന്ധപ്പെട്ടു; ഭാര്യ ഗർഭി​ണി​യാ​യി ഒരു മകനെ പ്രസവി​ച്ചു. കുടും​ബ​ത്തിൽ ദുരന്തം വന്ന സമയത്ത്‌ പ്രസവിച്ച മകനാ​യ​തു​കൊണ്ട്‌ എഫ്രയീം കുട്ടിക്കു ബരീയ* എന്നു പേരിട്ടു. 24  അയാളുടെ മകളാ​യി​രു​ന്നു ശയെര. ശയെര​യാ​ണു മേലേ-ബേത്ത്‌-ഹോ​രോ​നും താഴേ-ബേത്ത്‌-ഹോരോനും+ ഉസ്സേൻ-ശയെര​യും പണിതത്‌. 25  അയാളുടെ മക്കൾ രേഫഹ്‌, രേശെഫ്‌, അയാളു​ടെ മകൻ തേലഹ്‌, അയാളു​ടെ മകൻ തഹൻ, 26  അയാളുടെ മകൻ ലാദാൻ, അയാളു​ടെ മകൻ അമ്മീഹൂ​ദ്‌, അയാളു​ടെ മകൻ എലീശാമ, 27  അയാളുടെ മകൻ നൂൻ, അയാളു​ടെ മകൻ യോശുവ.*+ 28  അവരുടെ അവകാ​ശ​വും അവർ താമസിച്ച സ്ഥലങ്ങളും ഇവയാ​യി​രു​ന്നു: ബഥേലും+ അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളും;* കിഴ​ക്കോ​ട്ടു നയരാൻ; പടിഞ്ഞാ​റോ​ട്ടു ഗേസെ​രും അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളും ശെഖേ​മും അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളും അയ്യയും* അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളും വരെ. 29  കൂടാതെ മനശ്ശെ​യു​ടെ വംശജ​രു​ടെ അരികി​ലുള്ള ബേത്ത്‌-ശെയാനും+ അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളും താനാക്കും+ അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളും മെഗിദ്ദോയും+ അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളും ദോരും+ അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളും. ഇവിട​ങ്ങ​ളി​ലാണ്‌ ഇസ്രാ​യേ​ലി​ന്റെ മകനായ യോ​സേ​ഫി​ന്റെ വംശജർ താമസി​ച്ചി​രു​ന്നത്‌. 30  ആശേരിന്റെ ആൺമക്കൾ: ഇമ്‌ന, യിശ്വ, യിശ്വി, ബരീയ.+ അവരുടെ പെങ്ങളാ​യി​രു​ന്നു സേര.+ 31  ബരീയയുടെ ആൺമക്കൾ: ഹേബെർ, ബിർസ​യീ​ത്തി​ന്റെ അപ്പനായ മൽക്കി​യേൽ. 32  ഹേബെരിന്‌ യഫ്‌ളേ​ത്തും ശോ​മേ​രും ഹോഥാ​മും അവരുടെ പെങ്ങളായ ശൂവയും ജനിച്ചു. 33  യഫ്‌ളേത്തിന്റെ ആൺമക്കൾ: പാസാക്ക്‌, ബീംഹാൽ, അശ്വാത്ത്‌. ഇവരാ​യി​രു​ന്നു യഫ്‌ളേ​ത്തി​ന്റെ ആൺമക്കൾ. 34  ശേമെരിന്റെ* ആൺമക്കൾ: അഹി, രൊഹ്‌ഗ, യഹുബ്ബ, അരാം. 35  അയാളുടെ സഹോ​ദ​ര​നായ ഹേലെമിന്റെ* ആൺമക്കൾ: സോഫഹ്‌, യിമ്‌ന, ശേലെശ്‌, ആമാൽ. 36  സോഫഹിന്റെ ആൺമക്കൾ: സൂഹ, ഹർന്നേ​ഫെർ, ശൂവാൽ, ബേരി, യിമ്ര, 37  ബേസെർ, ഹോദ്‌, ഷമ്മ, ശിൽശ, യിത്രാൻ, ബയേറ. 38  യേഥെരിന്റെ ആൺമക്കൾ: യഫുന്ന, പിസ്‌പ, അര. 39  ഉല്ലയുടെ ആൺമക്കൾ: ആരഹ്‌, ഹന്നീയേൽ, രിസ്യ. 40  ആശേരിന്റെ ആൺമക്ക​ളായ ഇവരെ​ല്ലാം പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രും ശ്രേഷ്‌ഠ​രും വീര​യോ​ദ്ധാ​ക്ക​ളും തലവന്മാ​രിൽ പ്രധാ​നി​ക​ളും ആയിരു​ന്നു. വംശാവലിരേഖപ്രകാരം+ അവർ ആകെ യുദ്ധസ​ജ്ജ​രായ 26,000 പുരു​ഷ​ന്മാ​രു​ണ്ടാ​യി​രു​ന്നു.+

അടിക്കുറിപ്പുകള്‍

അക്ഷ. “തലവന്മാ​രാ​യി​രു​ന്നു.”
അക്ഷ. “പുത്ര​ന്മാർ.”
അക്ഷ. “പുത്ര​ന്മാ​രാ​യി​രു​ന്നു.”
അക്ഷ. “പുത്ര​ന്മാർ.”
അർഥം: “ദുരന്ത​ത്തോ​ടെ.”
അഥവാ “യഹോ​ശുവ.” അർഥം: “യഹോവ രക്ഷയാണ്‌.”
അഥവാ “ചുറ്റു​മുള്ള പട്ടണങ്ങ​ളും.”
മറ്റൊരു സാധ്യത “ഗസ്സയും.” എന്നാൽ ഫെലി​സ്‌ത്യ​യി​ലെ ഗസ്സയല്ല.
32-ാം വാക്യ​ത്തിൽ ശോമേർ എന്നും വിളി​ച്ചി​രി​ക്കു​ന്നു.
32-ാം വാക്യ​ത്തി​ലെ ഹോഥാ​മാ​യി​രി​ക്കാം ഇത്‌.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം