രാജാ​ക്ക​ന്മാർ ഒന്നാം ഭാഗം 11:1-43

11  എന്നാൽ ഫറവോ​ന്റെ മകൾക്കു+ പുറമേ ശലോ​മോൻ മോവാ​ബ്യർ,+ അമ്മോ​ന്യർ,+ ഏദോ​മ്യർ, സീദോ​ന്യർ,+ ഹിത്യർ+ എന്നിവ​രിൽപ്പെട്ട മറ്റ്‌ അനേകം വിദേശസ്‌ത്രീകളെ+ സ്‌നേ​ഹി​ച്ചു.  “നിങ്ങൾ അവർക്കി​ട​യി​ലേക്കു പോക​രുത്‌,* അവർ നിങ്ങൾക്കി​ട​യി​ലേക്കു വരുക​യു​മ​രുത്‌. കാരണം അവരുടെ ദൈവ​ങ്ങളെ സേവി​ക്കാ​നാ​യി അവർ നിങ്ങളു​ടെ ഹൃദയം വശീക​രി​ച്ചു​ക​ള​യും”+ എന്ന്‌ യഹോവ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞ ജനതക​ളിൽപ്പെ​ട്ട​വ​രാ​യി​രു​ന്നു അവരെ​ല്ലാം. എന്നാൽ ശലോ​മോൻ അവരോ​ടു പറ്റി​ച്ചേ​രു​ക​യും അവരെ സ്‌നേ​ഹി​ക്കു​ക​യും ചെയ്‌തു.  ശലോമോനു രാജ്ഞി​മാ​രാ​യി 700 ഭാര്യ​മാ​രും, കൂടാതെ 300 ഉപപത്‌നിമാരും* ഉണ്ടായി​രു​ന്നു. ക്രമേണ ഭാര്യ​മാർ ശലോ​മോ​ന്റെ ഹൃദയം വശീക​രി​ച്ചു.*  ശലോമോന്റെ വാർധ​ക്യ​ത്തിൽ,+ അന്യ​ദൈ​വ​ങ്ങളെ സേവിക്കാൻ+ ഭാര്യ​മാർ അദ്ദേഹ​ത്തി​ന്റെ ഹൃദയം വശീക​രി​ച്ചു.* അപ്പനായ ദാവീ​ദി​നെ​പ്പോ​ലെ ശലോ​മോ​ന്റെ ഹൃദയം തന്റെ ദൈവ​മായ യഹോ​വ​യിൽ പൂർണ​മാ​യി​രു​ന്നില്ല.*  ശലോമോൻ സീദോ​ന്യ​രു​ടെ ദേവി​യായ അസ്‌തോരെത്തിനെയും+ അമ്മോ​ന്യ​രു​ടെ മ്ലേച്ഛ​ദൈ​വ​മായ മിൽക്കോമിനെയും+ ആരാധി​ച്ചു.  ശലോമോൻ യഹോ​വ​യു​ടെ മുമ്പാകെ തിന്മ പ്രവർത്തി​ച്ചു. അപ്പനായ ദാവീ​ദി​നെ​പ്പോ​ലെ യഹോ​വയെ പൂർണ​മാ​യി അനുഗ​മി​ച്ചില്ല.+  അക്കാലത്താണ്‌ മോവാ​ബ്യ​രു​ടെ മ്ലേച്ഛ​ദൈ​വ​മായ കെമോ​ശി​നു​വേണ്ടി ശലോ​മോൻ യരുശ​ലേ​മി​നു മുന്നി​ലുള്ള മലയിൽ ഒരു ആരാധനാസ്ഥലം*+ പണിതത്‌. അമ്മോ​ന്യ​രു​ടെ മ്ലേച്ഛദൈവമായ+ മോലേക്കിനുവേണ്ടിയും*+ ശലോ​മോൻ അത്തര​മൊ​ന്നു പണിതു.  തങ്ങളുടെ ദൈവ​ങ്ങൾക്കു ബലി അർപ്പി​ക്കു​ക​യും യാഗവ​സ്‌തു​ക്കൾ ദഹിപ്പിക്കുകയും* ചെയ്‌തി​രുന്ന എല്ലാ വിദേ​ശ​ഭാ​ര്യ​മാർക്കും ശലോ​മോൻ അങ്ങനെ​തന്നെ ചെയ്‌തു​കൊ​ടു​ത്തു.  തനിക്കു രണ്ടു പ്രാവ​ശ്യം പ്രത്യക്ഷപ്പെട്ട+ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യിൽനിന്ന്‌ ശലോ​മോ​ന്റെ ഹൃദയം വ്യതിചലിച്ചുപോയതിനാൽ+ ശലോ​മോ​നു നേരെ യഹോ​വ​യു​ടെ കോപം ആളിക്കത്തി. 10  മറ്റു ദൈവങ്ങളുടെ+ പിന്നാലെ പോക​രു​തെന്നു ദൈവം മുന്നറി​യി​പ്പു നൽകി​യി​രു​ന്നു; എന്നാൽ യഹോ​വ​യു​ടെ കല്‌പന ശലോ​മോൻ അനുസ​രി​ച്ചില്ല. 11  അതുകൊണ്ട്‌ യഹോവ ശലോ​മോ​നോ​ടു പറഞ്ഞു: “നീ ഇങ്ങനെ ചെയ്‌ത​തു​കൊ​ണ്ടും എന്റെ ഉടമ്പടി​യും ഞാൻ നിന്നോ​ടു കല്‌പിച്ച നിയമ​ങ്ങ​ളും പാലി​ക്കാ​തി​രു​ന്ന​തു​കൊ​ണ്ടും ഞാൻ നിന്നിൽനി​ന്ന്‌ രാജ്യം കീറിയെടുത്ത്‌+ നിന്റെ ഒരു ദാസനു കൊടു​ക്കും. 12  എന്നാൽ നിന്റെ അപ്പനായ ദാവീ​ദി​നെ ഓർത്ത്‌ ഞാൻ അതു നിന്റെ ജീവി​ത​കാ​ലത്ത്‌ ചെയ്യില്ല. നിന്റെ മകന്റെ കൈയിൽനി​ന്നാ​യി​രി​ക്കും ഞാൻ അതു കീറി​യെ​ടു​ക്കു​ന്നത്‌.+ 13  എന്നാൽ രാജ്യം മുഴുവൻ ഞാൻ അവനിൽനി​ന്ന്‌ കീറി​യെ​ടു​ക്കില്ല.+ എന്റെ ദാസനായ ദാവീ​ദി​നെ​പ്ര​തി​യും ഞാൻ തിര​ഞ്ഞെ​ടുത്ത യരുശലേമിനെപ്രതിയും+ ഒരു ഗോത്രം ഞാൻ നിന്റെ മകനു കൊടു​ക്കും.”+ 14  അങ്ങനെ ശലോ​മോ​ന്റെ എതിരാ​ളി​യാ​യി ഹദദ്‌ എന്നൊരു ഏദോ​മ്യ​നെ യഹോവ എഴു​ന്നേൽപ്പി​ച്ചു. അയാൾ ഏദോം​രാ​ജ​കു​ടും​ബ​ത്തിൽപ്പെ​ട്ട​വ​നാ​യി​രു​ന്നു.+ 15  ദാവീദ്‌ ഏദോ​മ്യ​രെ തോൽപ്പിച്ച സമയത്ത്‌+ സൈന്യാ​ധി​പ​നായ യോവാ​ബ്‌, കൊല്ല​പ്പെ​ട്ട​വരെ അടക്കം ചെയ്യാൻ ഏദോ​മി​ലേക്കു ചെല്ലു​ക​യും അവി​ടെ​യുള്ള പുരു​ഷ​ന്മാ​രെ​യെ​ല്ലാം നിശ്ശേഷം ഇല്ലാതാ​ക്കു​ക​യും ചെയ്‌തി​രു​ന്നു. 16  (ഏദോ​മി​ലെ പുരു​ഷ​ന്മാ​രെ​യെ​ല്ലാം കൊ​ന്നൊ​ടു​ക്കു​ന്ന​തു​വരെ യോവാ​ബും എല്ലാ ഇസ്രാ​യേ​ലും ആറു മാസം അവിടെ തങ്ങി.) 17  എന്നാൽ അപ്പന്റെ ഏദോ​മ്യ​രായ ചില ഭൃത്യ​ന്മാ​രോ​ടൊ​പ്പം ഹദദ്‌ ഈജി​പ്‌തി​ലേക്ക്‌ ഓടി​പ്പോ​യി. ആ സമയത്ത്‌ ഹദദ്‌ തീരെ ചെറു​പ്പ​മാ​യി​രു​ന്നു. 18  അവർ മിദ്യാ​നിൽനിന്ന്‌ പുറ​പ്പെട്ട്‌ പാരാനിൽ+ ചെന്നു. അവർ പാരാ​നിൽനിന്ന്‌ ആളുക​ളെ​യും കൂട്ടി ഈജി​പ്‌തി​ലെ രാജാ​വായ ഫറവോ​ന്റെ അടുത്ത്‌ എത്തി. ഫറവോൻ അയാൾക്ക്‌ ഒരു വീടും ഒരു ദേശവും നൽകി. അയാളു​ടെ ഭക്ഷണത്തി​നു​വേണ്ട ക്രമീ​ക​ര​ണ​ങ്ങ​ളും ചെയ്‌തു. 19  ഫറവോനു ഹദദിനെ വളരെ ഇഷ്ടപ്പെട്ടു. ഫറവോൻ ഭാര്യ​യായ തഹ്‌പെ​നേസ്‌ രാജ്ഞിയുടെ* സഹോ​ദ​രി​യെ അയാൾക്കു ഭാര്യ​യാ​യി കൊടു​ത്തു. 20  പിന്നീട്‌ തഹ്‌പെ​നേ​സി​ന്റെ സഹോ​ദരി ഹദദിനു ഗനൂബത്ത്‌ എന്നൊരു മകനെ പ്രസവി​ച്ചു. തഹ്‌പെ​നേസ്‌ ഫറവോ​ന്റെ കൊട്ടാ​ര​ത്തിൽ ആ കുട്ടിയെ വളർത്തി.* അങ്ങനെ ഗനൂബത്ത്‌ ഫറവോ​ന്റെ മക്കളോ​ടൊ​പ്പം കൊട്ടാ​ര​ത്തിൽ കഴിഞ്ഞു. 21  ദാവീദ്‌ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവിശ്രമംകൊണ്ട+ കാര്യ​വും സൈന്യാ​ധി​പ​നായ യോവാ​ബ്‌ മരിച്ച+ കാര്യ​വും ഈജി​പ്‌തിൽവെച്ച്‌ ഹദദ്‌ കേട്ടു. അപ്പോൾ അയാൾ ഫറവോ​നോട്‌, “എന്നെ യാത്ര​യ​യ​ച്ചാ​ലും, ഞാൻ എന്റെ സ്വന്തം ദേശ​ത്തേക്കു പോകട്ടെ” എന്നു പറഞ്ഞു. 22  എന്നാൽ ഫറവോൻ അയാ​ളോട്‌: “നീ ഇപ്പോൾ സ്വദേ​ശ​ത്തേക്കു പോകാൻമാ​ത്രം നിനക്ക്‌ ഇവിടെ എന്താ​ണൊ​രു കുറവു​ള്ളത്‌?” അപ്പോൾ ഹദദ്‌ പറഞ്ഞു: “ഒന്നുമു​ണ്ടാ​യി​ട്ടല്ല. പക്ഷേ എന്നെ പോകാൻ അനുവ​ദി​ച്ചാ​ലും.” 23  എല്യാദയുടെ മകൻ രസോൻ എന്നൊരു എതിരാ​ളി​യെ​ക്കൂ​ടി ദൈവം ശലോ​മോന്‌ എതിരെ എഴു​ന്നേൽപ്പി​ച്ചു.+ അയാൾ യജമാ​ന​നായ സോബ​യി​ലെ രാജാവ്‌ ഹദദേസെരിന്റെ+ അടുത്തു​നിന്ന്‌ ഓടി​പ്പോ​ന്ന​വ​നാ​യി​രു​ന്നു. 24  ദാവീദ്‌ സോബ​യി​ലു​ള്ള​വരെ തോൽപ്പിച്ചപ്പോൾ*+ രസോൻ ആളുകളെ സംഘടി​പ്പിച്ച്‌ ഒരു കൊള്ള​സം​ഘം ഉണ്ടാക്കി അതിന്റെ തലവനാ​യി. അവർ ദമസ്‌കൊസിലേക്കു+ ചെന്ന്‌ അവിടെ താമസി​ച്ച്‌ ആ ദേശം ഭരിച്ചു. 25  ഹദദ്‌ ഇസ്രാ​യേ​ലി​നെ ദ്രോ​ഹി​ച്ച​തി​നു പുറമേ രസോ​നും ശലോ​മോ​ന്റെ കാലത്ത്‌ ഉടനീളം അവരെ ദ്രോ​ഹിച്ച്‌ അവരുടെ ഒരു എതിരാ​ളി​യാ​യി​ത്തീർന്നു. അയാൾ സിറി​യ​യിൽ ഭരണം നടത്തു​ക​യും ഇസ്രാ​യേ​ലി​നെ അങ്ങേയറ്റം വെറു​ക്കു​ക​യും ചെയ്‌തു. 26  നെബാത്തിന്റെ മകനായ യൊരോബെയാം+ എന്നൊ​രാ​ളു​ണ്ടാ​യി​രു​ന്നു; ശലോ​മോൻ രാജാ​വി​ന്റെ ദാസനായ+ അയാളും ശലോ​മോ​നോ​ടു മത്സരിച്ചു.*+ സെരേ​ദ​യിൽനി​ന്നുള്ള ഒരു എഫ്രയീ​മ്യ​നാ​യി​രു​ന്നു അയാൾ. അയാളു​ടെ അമ്മയുടെ പേര്‌ സെറൂയ എന്നാണ്‌. സെറൂയ വിധവ​യാ​യി​രു​ന്നു. 27  അയാൾ ശലോ​മോ​നോ​ടു മത്സരി​ച്ച​തി​ന്റെ കാരണം ഇതായി​രു​ന്നു: ശലോ​മോൻ മില്ലോ*+ പണിയു​ക​യും അപ്പനായ ദാവീ​ദി​ന്റെ നഗരത്തിന്റെ+ മതിൽ പണിതു​പൂർത്തി​യാ​ക്കു​ക​യും ചെയ്‌തു. 28  കാര്യപ്രാപ്‌തിയുള്ള ഒരു യുവാ​വാ​യി​രു​ന്നു യൊ​രോ​ബെ​യാം. അയാൾ കഠിനാ​ധ്വാ​നി​യാ​ണെന്നു കണ്ടപ്പോൾ ശലോ​മോൻ അയാളെ യോ​സേഫ്‌ ഗൃഹത്തി​ലെ നിർബ​ന്ധി​ത​സേ​വ​ന​ത്തി​ന്റെ മേൽനോട്ടം+ മുഴുവൻ ഏൽപ്പിച്ചു. 29  അക്കാലത്ത്‌ ഒരിക്കൽ, യൊ​രോ​ബെ​യാം യരുശ​ലേ​മിൽനിന്ന്‌ വരു​മ്പോൾ വഴിയിൽവെച്ച്‌ ശീലോ​ന്യ​നായ അഹീയ പ്രവാചകൻ+ അയാളെ കണ്ടു. ആ സമയത്ത്‌ അവിടെ അവർ രണ്ടും മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. അഹീയ ഒരു പുതിയ വസ്‌ത്ര​മാ​ണു ധരിച്ചി​രു​ന്നത്‌. 30  അഹീയ താൻ ധരിച്ചി​രുന്ന പുതിയ വസ്‌ത്രം 12 കഷണങ്ങ​ളാ​യി കീറി. 31  എന്നിട്ട്‌ അഹീയ യൊ​രോ​ബെ​യാ​മി​നോ​ടു പറഞ്ഞു: “പത്തു കഷണങ്ങൾ നീ എടുത്തു​കൊ​ള്ളൂ. കാരണം ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ ഇങ്ങനെ പറയുന്നു: ‘ഞാൻ ഇതാ, രാജ്യം ശലോ​മോ​ന്റെ കൈയിൽനി​ന്ന്‌ കീറി​യെ​ടു​ക്കു​ന്നു! പത്തു ഗോത്രം ഞാൻ നിനക്കു തരും.+ 32  എന്നാൽ എന്റെ ദാസനായ ദാവീദ്‌ നിമിത്തവും+ ഇസ്രാ​യേ​ലി​ലെ എല്ലാ ഗോ​ത്ര​ങ്ങ​ളിൽനി​ന്നും ഞാൻ തിര​ഞ്ഞെ​ടുത്ത നഗരമായ യരുശലേം+ നിമി​ത്ത​വും ഒരു ഗോത്രം+ അവന്റെ കൈയിൽ ശേഷി​ക്കും. 33  ഞാൻ ഇങ്ങനെ ചെയ്യു​ന്ന​തി​ന്റെ കാരണം ഇതാണ്‌: അവർ എന്നെ ഉപേക്ഷിച്ച്‌+ സീദോ​ന്യ​രു​ടെ ദേവി​യായ അസ്‌തോ​രെ​ത്തി​ന്റെ​യും മോവാ​ബി​ലെ ദൈവ​മായ കെമോ​ശി​ന്റെ​യും അമ്മോ​ന്യ​രു​ടെ ദൈവ​മായ മിൽക്കോ​മി​ന്റെ​യും മുന്നിൽ കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു. അവന്റെ അപ്പനായ ദാവീ​ദി​നെ​പ്പോ​ലെ, എന്റെ മുമ്പാകെ ശരിയാ​യതു പ്രവർത്തി​ച്ചു​കൊ​ണ്ടും എന്റെ നിയമ​ങ്ങ​ളും ന്യായ​ത്തീർപ്പു​ക​ളും അനുസ​രി​ച്ചു​കൊ​ണ്ടും അവർ എന്റെ വഴിയിൽ നടന്നതു​മില്ല. 34  എന്നാൽ ഞാൻ രാജ്യം മുഴു​വ​നും അവന്റെ കൈയിൽനി​ന്ന്‌ പിടി​ച്ചെ​ടു​ക്കില്ല. മാത്രമല്ല, ഞാൻ തിര​ഞ്ഞെ​ടുത്ത എന്റെ ദാസനായ ദാവീദ്‌+ എന്റെ കല്‌പ​ന​ക​ളും നിയമ​ങ്ങ​ളും അനുസ​രി​ച്ച​തു​കൊണ്ട്‌, അവനെ​പ്രതി ശലോ​മോ​ന്റെ ആയുഷ്‌കാ​ലം മുഴുവൻ ശലോ​മോ​നെ തലവനാ​യി നിലനി​റു​ത്തു​ക​തന്നെ ചെയ്യും. 35  എന്നാൽ അവന്റെ മകന്റെ കൈയിൽനി​ന്ന്‌ ഞാൻ രാജാ​ധി​കാ​രം, അതായത്‌ പത്തു ഗോ​ത്രങ്ങൾ,+ എടുത്ത്‌ നിനക്കു തരും. 36  പക്ഷേ അവന്റെ മകനു ഞാൻ ഒരു ഗോത്രം കൊടു​ക്കും. അങ്ങനെ, എന്റെ പേര്‌ സ്ഥാപി​ക്കാൻ ഞാൻ തിര​ഞ്ഞെ​ടുത്ത എന്റെ നഗരമായ യരുശ​ലേ​മിൽ എന്റെ ദാസനായ ദാവീ​ദിന്‌ എന്റെ മുമ്പാകെ എന്നും ഒരു വിളക്ക്‌ ഉണ്ടാകും.+ 37  നിന്നെ ഞാൻ തിര​ഞ്ഞെ​ടു​ക്കും, നീ ആഗ്രഹി​ക്കു​ന്നി​ട​ത്തെ​ല്ലാം നീ ഭരിക്കും. നീ ഇസ്രാ​യേ​ലി​നു രാജാ​വാ​കും. 38  എന്റെ ദാസനായ ദാവീ​ദി​നെ​പ്പോ​ലെ,+ നീ എന്റെ നിയമ​ങ്ങ​ളും കല്‌പ​ന​ക​ളും പാലി​ച്ചു​കൊണ്ട്‌ ഞാൻ കല്‌പി​ക്കു​ന്ന​തെ​ല്ലാം അനുസ​രി​ക്കു​ക​യും എന്റെ വഴിക​ളിൽ നടക്കു​ക​യും എന്റെ മുന്നിൽ ശരിയാ​യതു പ്രവർത്തി​ക്കു​ക​യും ചെയ്‌താൽ ഞാൻ നിന്നോ​ടു​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും. ഞാൻ ദാവീ​ദി​നു പണിതു​കൊ​ടു​ത്ത​തു​പോ​ലെ നിനക്കു​വേ​ണ്ടി​യും ദീർഘ​കാ​ല​ത്തേ​ക്കുള്ള ഒരു ഭവനം പണിയും.+ ഇസ്രാ​യേ​ലി​നെ ഞാൻ നിനക്കു തരുക​യും ചെയ്യും. 39  ഈ കാരണ​ത്താൽ, ദാവീ​ദി​ന്റെ സന്തതിയെ ഞാൻ താഴ്‌ത്തും,+ എന്നാൽ എന്നേക്കു​മാ​യി​ട്ടല്ല.’”+ 40  അതുകൊണ്ട്‌ ശലോ​മോൻ യൊ​രോ​ബെ​യാ​മി​നെ കൊല്ലാൻ ശ്രമിച്ചു. എന്നാൽ യൊ​രോ​ബെ​യാം ഈജിപ്‌തിലെ+ രാജാ​വായ ശീശക്കിന്റെ+ അടു​ത്തേക്ക്‌ ഓടി​പ്പോ​യി. ശലോ​മോ​ന്റെ മരണം​വരെ യൊ​രോ​ബെ​യാം ഈജി​പ്‌തിൽ കഴിഞ്ഞു. 41  ശലോമോന്റെ ബാക്കി ചരിത്രം, ശലോ​മോൻ ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ശലോ​മോ​ന്റെ ജ്ഞാന​ത്തെ​ക്കു​റി​ച്ചും, ശലോ​മോ​ന്റെ ചരിത്രപുസ്‌തകത്തിൽ+ രേഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട​ല്ലോ. 42  ശലോമോൻ യരുശ​ലേ​മി​ലി​രുന്ന്‌ 40 വർഷം ഇസ്രാ​യേൽ മുഴുവൻ ഭരിച്ചു. 43  പിന്നെ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു. ശലോ​മോ​നെ അപ്പനായ ദാവീ​ദി​ന്റെ നഗരത്തിൽ അടക്കം ചെയ്‌തു. ശലോ​മോ​ന്റെ മകൻ രഹബെയാം+ അടുത്ത രാജാ​വാ​യി.

അടിക്കുറിപ്പുകള്‍

അഥവാ “അവരു​മാ​യി മിശ്ര​വി​വാ​ഹ​ത്തി​ലേർപ്പെ​ട​രു​ത്‌.”
പദാവലി കാണുക.
അഥവാ “ശലോ​മോ​ന്റെ ഭാര്യ​മാർക്കു ശലോ​മോ​ന്റെ മേൽ ശക്തമായ സ്വാധീ​ന​മു​ണ്ടാ​യി​രു​ന്നു.”
അഥവാ “പൂർണ​മാ​യി അർപ്പി​ത​മാ​യി​രു​ന്നില്ല.”
അഥവാ “അകറ്റി​ക്ക​ളഞ്ഞു.”
പദാവലി കാണുക.
അക്ഷ. “ഉയർന്ന സ്ഥലം.”
അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കു​ക​യും.”
ഭരിക്കുന്ന രാജ്ഞിയല്ല.
മറ്റൊരു സാധ്യത “കുട്ടി​യു​ടെ മുലകു​ടി മാറ്റി.”
അക്ഷ. “കൊന്ന​പ്പോൾ.”
അക്ഷ. “(ശലോ​മോ​ന്‌) എതിരെ കൈ ഉയർത്തി.”
അർഥം: “(മണ്ണിട്ട്‌) നിറച്ചത്‌.” സാധ്യ​ത​യ​നു​സ​രി​ച്ച്‌, കോട്ട​പോ​ലെ​യുള്ള ഒരു നിർമി​തി.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം