രാജാ​ക്ക​ന്മാർ ഒന്നാം ഭാഗം 4:1-34

4  ശലോ​മോൻ രാജാവ്‌ ഇസ്രാ​യേ​ലിൽ എല്ലായി​ട​ത്തും വാഴ്‌ച നടത്തി.+ 2  ശലോമോന്റെ കീഴിലെ ഉന്നതോദ്യോഗസ്ഥർ* ഇവരാ​യി​രു​ന്നു: സാദോ​ക്കി​ന്റെ മകൻ അസര്യയായിരുന്നു+ പുരോ​ഹി​തൻ. 3  ശീശയുടെ ആൺമക്ക​ളായ എലീ​ഹോ​രെ​ഫും അഹീയ​യും ആയിരു​ന്നു സെക്ര​ട്ട​റി​മാർ.+ അഹീലൂ​ദി​ന്റെ മകൻ യഹോശാഫാത്താണു+ വിവരങ്ങൾ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നത്‌. 4  യഹോയാദയുടെ മകൻ ബനയയായിരുന്നു+ സൈന്യാ​ധി​പൻ. സാദോ​ക്കും അബ്യാ​ഥാ​രും പുരോ​ഹി​ത​ന്മാർ.+ 5  നാഥാന്റെ+ മകൻ അസര്യ​യാ​യി​രു​ന്നു കാര്യ​സ്ഥ​ന്മാ​രു​ടെ മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌. നാഥാന്റെ മകൻ സാബൂദ്‌ ഒരു പുരോ​ഹി​ത​നും ശലോ​മോ​ന്റെ സ്‌നേഹിതനും+ ആയിരു​ന്നു. 6  അഹീശാരായിരുന്നു കൊട്ടാ​ര​വി​ചാ​രകൻ. നിർബന്ധിതസേവനം+ ചെയ്യു​ന്ന​വ​രു​ടെ മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌ അബ്ദയുടെ മകൻ അദോ​നീ​രാ​മാ​യി​രു​ന്നു.+ 7  രാജാവിനും കൊട്ടാ​ര​ത്തി​ലു​ള്ള​വർക്കും ഭക്ഷണം കൊണ്ടു​വ​രാൻവേണ്ടി ഇസ്രാ​യേ​ലിൽ എല്ലായി​ട​ത്തു​മാ​യി ശലോ​മോന്‌ 12 കാര്യ​സ്ഥ​ന്മാ​രു​ണ്ടാ​യി​രു​ന്നു. അവർ ഓരോ​രു​ത്ത​രു​മാ​ണു വർഷത്തിൽ ഓരോ മാസ​ത്തേ​ക്കും​വേണ്ട ഭക്ഷണം എത്തിച്ചു​കൊ​ടു​ത്തി​രു​ന്നത്‌.+ 8  ഇവരായിരുന്നു ആ കാര്യ​സ്ഥ​ന്മാർ: എഫ്രയീം​മ​ല​നാ​ട്ടിൽ ഹൂരിന്റെ മകൻ. 9  മാക്കസിലും ശാൽബീമിലും+ ബേത്ത്‌-ശേമെ​ശി​ലും ഏലോൻ-ബേത്ത്‌-ഹാനാ​നി​ലും ദേക്കരി​ന്റെ മകൻ. 10  അരുബ്ബോത്തിൽ ഹേസെ​ദി​ന്റെ മകൻ. (സോ​ഖൊ​യും ഹേഫെർ ദേശം മുഴു​വ​നും ഹേസെ​ദി​ന്റെ മകന്റെ കീഴി​ലാ​യി​രു​ന്നു.) 11  ദോരിന്റെ എല്ലാ മലഞ്ചെ​രി​വു​ക​ളി​ലും അബീനാ​ദാ​ബി​ന്റെ മകൻ. (അതായത്‌, ശലോ​മോ​ന്റെ മകളായ താഫത്തി​നെ വിവാഹം കഴിച്ച​യാൾ.) 12  താനാക്കിലും മെഗിദ്ദോയിലും+ സാരെ​ഥാന്‌ അടുത്ത്‌ ജസ്രീ​ലി​നു താഴെ ബേത്ത്‌-ശെയാനിലും+ ബേത്ത്‌-ശെയാൻ മുതൽ ആബേൽ-മെഹോല വരെയും യൊക്‌മെയാം+ പ്രദേശം വരെയും അഹീലൂ​ദി​ന്റെ മകൻ ബാന. 13  ഗേബെരിന്റെ മകനാ​യി​രു​ന്നു രാമോ​ത്ത്‌-ഗിലെയാദിലെ+ കാര്യസ്ഥൻ. (മനശ്ശെ​യു​ടെ മകനായ യായീ​രി​ന്റെ,+ ഗിലെയാദിലുള്ള+ ഗ്രാമങ്ങൾ ഗേബെ​രി​ന്റെ മകന്റെ കീഴി​ലാ​യി​രു​ന്നു. കൂടാതെ ചുറ്റു​മ​തി​ലു​ക​ളും ചെമ്പു​കൊ​ണ്ടുള്ള ഓടാ​മ്പ​ലു​ക​ളും ഉള്ള 60 വലിയ നഗരങ്ങൾ ഉൾപ്പെടെ ബാശാനിലുള്ള+ അർഗോ​ബ്‌ പ്രദേശവും+ അദ്ദേഹ​ത്തി​ന്റേ​താ​യി​രു​ന്നു.) 14  മഹനയീമിൽ+ ഇദ്ദൊ​യു​ടെ മകൻ അഹിനാ​ദാബ്‌. 15  നഫ്‌താലിയിൽ അഹീമാ​സ്‌. (അഹീമാ​സ്‌ ശലോ​മോ​ന്റെ മറ്റൊരു മകളായ ബാസമ​ത്തി​നെ വിവാഹം കഴിച്ചു.) 16  ആശേരിലും ബയാ​ലോ​ത്തി​ലും ഹൂശാ​യി​യു​ടെ മകൻ ബാന. 17  യിസ്സാഖാരിൽ പാരൂ​ഹി​ന്റെ മകൻ യഹോ​ശാ​ഫാത്ത്‌. 18  ബന്യാമീനിൽ+ ഏലയുടെ മകൻ ശിമെയി.+ 19  അമോര്യരാജാവായ സീഹോന്റെയും+ ബാശാൻരാ​ജാ​വായ ഓഗിന്റെയും+ ദേശമായ ഗിലെയാദിൽ+ ഊരി​യു​ടെ മകൻ ഗേബെർ. ഇവരെ​ക്കൂ​ടാ​തെ, ഈ കാര്യ​സ്ഥ​ന്മാ​രു​ടെ​യെ​ല്ലാം മേൽനോ​ട്ടം വഹിക്കാൻ മറ്റൊരു കാര്യ​സ്ഥ​നെ​യും​കൂ​ടി നിയമി​ച്ചി​രു​ന്നു. 20  യഹൂദയും ഇസ്രാ​യേ​ലും കടൽത്തീ​രത്തെ മണൽത്തരികൾപോലെ+ അസംഖ്യ​മാ​യി വർധി​ച്ചി​രു​ന്നു. അവർ തിന്നു​കു​ടിച്ച്‌ സന്തോ​ഷി​ച്ചു​പോ​ന്നു.+ 21  യൂഫ്രട്ടീസ്‌ നദിമുതൽ+ ഫെലി​സ്‌ത്യ​രു​ടെ ദേശം​വ​രെ​യും ഈജി​പ്‌തി​ന്റെ അതിർത്തി​വ​രെ​യും ഉള്ള രാജ്യ​ങ്ങ​ളെ​ല്ലാം ശലോ​മോൻ ഭരിച്ചു. ശലോ​മോ​ന്റെ ജീവി​ത​കാ​ല​ത്തെ​ല്ലാം അവർ ശലോ​മോ​നു കപ്പം* കൊടു​ക്കു​ക​യും ശലോ​മോ​നെ സേവി​ക്കു​ക​യും ചെയ്‌തു.+ 22  ശലോമോന്റെ കൊട്ടാ​ര​ത്തി​ലെ ഒരു ദിവസത്തെ ഭക്ഷണം 30 കോർ* നേർത്ത ധാന്യ​പ്പൊ​ടി​യും 60 കോർ ധാന്യ​പ്പൊ​ടി​യും 23  കൊഴുത്ത 10 കാളക​ളും മേച്ചിൽപ്പു​റ​ങ്ങ​ളിൽനി​ന്നുള്ള 20 കാളക​ളും 100 ആടുക​ളും, കൂടാതെ ഏതാനും കലമാനുകളും* ചെറു​മാ​നു​ക​ളും കൊഴുത്ത കുയി​ലു​ക​ളും ആയിരു​ന്നു. 24  തിഫ്‌സ മുതൽ ഗസ്സ+ വരെ നദിയുടെ+ ഇക്കരെയുള്ളതെല്ലാം* അതു​പോ​ലെ അവി​ടെ​യുള്ള എല്ലാ രാജാ​ക്ക​ന്മാ​രും ശലോ​മോ​ന്റെ നിയ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു; ചുറ്റും എല്ലാ പ്രദേ​ശ​ങ്ങ​ളി​ലും സമാധാ​നം കളിയാ​ടി​യി​രു​ന്നു.+ 25  ശലോമോന്റെ കാല​ത്തെ​ല്ലാം ദാൻ മുതൽ ബേർ-ശേബ വരെ യഹൂദ​യി​ലെ​യും ഇസ്രാ​യേ​ലി​ലെ​യും ജനം മുഴുവൻ അവരവ​രു​ടെ മുന്തി​രി​വ​ള്ളി​യു​ടെ കീഴി​ലും അത്തി മരത്തിന്റെ കീഴി​ലും സുരക്ഷി​ത​രാ​യി വസിച്ചു. 26  രഥങ്ങളിൽ കെട്ടാ​നുള്ള കുതി​ര​കൾക്കാ​യി ശലോ​മോന്‌ 4,000* കുതി​ര​ലാ​യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു; 12,000 കുതി​ര​ക​ളും.*+ 27  കാര്യസ്ഥന്മാർ ഓരോ​രു​ത്ത​രും അവരവർക്കു നിയമി​ച്ചു​കൊ​ടുത്ത മാസങ്ങ​ളിൽ ശലോ​മോൻ രാജാ​വി​നും രാജാ​വി​ന്റെ​കൂ​ടെ ഭക്ഷണം കഴിക്കു​ന്ന​വർക്കും വേണ്ടി ആഹാര​സാ​ധ​നങ്ങൾ എത്തിച്ചി​രു​ന്നു. ഒന്നിനും കുറവ്‌ വരുന്നി​ല്ലെന്ന്‌ അവർ ഉറപ്പാ​ക്കി​യി​രു​ന്നു.+ 28  കൂടാതെ, കുതി​ര​കൾക്കും പരിശീ​ലനം സിദ്ധിച്ച കുതി​ര​ക്കൂ​ട്ട​ങ്ങൾക്കും വേണ്ട ബാർളി​യും വയ്‌ക്കോ​ലും തങ്ങൾ കൊടു​ക്കേണ്ട നിശ്ചി​ത​യ​ള​വിൽ ആവശ്യ​മു​ള്ളി​ടത്ത്‌ അവർ എത്തിച്ചി​രു​ന്നു. 29  ദൈവം ശലോ​മോന്‌ അളവറ്റ ജ്ഞാനവും വകതിരിവും+ കടൽത്തീരംപോലെ* വിശാ​ല​മായ ഹൃദയവും* കൊടു​ത്തു. 30  കിഴക്കുദേശത്തും ഈജി​പ്‌തി​ലും ഉള്ള എല്ലാവ​രു​ടെ​യും ജ്ഞാനത്തെ+ കവച്ചു​വെ​ക്കു​ന്ന​താ​യി​രു​ന്നു ശലോ​മോ​ന്റെ ജ്ഞാനം. 31  ശലോമോൻ മറ്റെല്ലാ മനുഷ്യ​രെ​ക്കാ​ളും, എസ്രാ​ഹ്യ​നായ ഏഥാൻ,+ മാഹോ​ലി​ന്റെ മക്കളായ ഹേമാൻ,+ കൽക്കോൽ,+ ദർദ എന്നിവ​രെ​ക്കാ​ളെ​ല്ലാം, ജ്ഞാനി​യാ​യി​രു​ന്നു. ചുറ്റു​മുള്ള എല്ലാ ജനതക​ളി​ലേ​ക്കും ശലോ​മോ​ന്റെ കീർത്തി വ്യാപി​ച്ചു.+ 32  ശലോമോൻ 3,000 സുഭാഷിതങ്ങളും+ 1,005 ഗീതങ്ങളും+ രചിച്ചു.* 33  ലബാനോനിലെ ദേവദാ​രു മുതൽ ചുവരിൽ വളരുന്ന ഈസോപ്പുചെടി+ വരെയുള്ള എല്ലാ സസ്യങ്ങ​ളെ​ക്കു​റി​ച്ചും ശലോ​മോൻ സംസാ​രി​ക്കു​മാ​യി​രു​ന്നു. കൂടാതെ മൃഗങ്ങൾ,+ പക്ഷികൾ,*+ ഇഴജാ​തി​കൾ,*+ മത്സ്യങ്ങൾ എന്നിവ​യെ​ക്കു​റി​ച്ചും സംസാ​രി​ച്ചു. 34  എല്ലാ ജനതക​ളി​ലും​പെട്ട ആളുകൾ ശലോ​മോ​ന്റെ ജ്ഞാനത്തെക്കുറിച്ച്‌+ കേട്ടു. അവരും ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള രാജാ​ക്ക​ന്മാ​രും ശലോ​മോ​ന്റെ ജ്ഞാന​മൊ​ഴി​കൾ കേൾക്കാൻ വന്നു.

അടിക്കുറിപ്പുകള്‍

അഥവാ “പ്രഭു​ക്ക​ന്മാർ.”
പദാവലി കാണുക.
ഒരു കോർ = 220 ലി. അനു. ബി14 കാണുക.
അക്ഷ. “കലമാ​നു​ക​ളും ഗസൽമാ​നു​ക​ളും.”
അതായത്‌, യൂഫ്ര​ട്ടീ​സി​നു പടിഞ്ഞാ​റു​ള്ള​തെ​ല്ലാം.
ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും സമാന്ത​ര​വി​വ​ര​ണ​ങ്ങ​ളി​ലും കൊടു​ത്തി​രി​ക്കുന്ന എണ്ണം ഇതാണ്‌. എന്നാൽ മറ്റു ചിലതിൽ 40,000 എന്നും കൊടു​ത്തി​രി​ക്കു​ന്നു.
അഥവാ “കുതി​ര​ച്ചേ​വ​ക​രും.”
അഥവാ “കടൽത്തീ​രത്തെ മണൽപോ​ലെ.”
അഥവാ “ഗ്രഹണ​പ്രാ​പ്‌തി​യുള്ള ഹൃദയ​വും.”
അഥവാ “ചൊല്ലി.”
അഥവാ “പറക്കുന്നവ.”
സാധ്യതയനുസരിച്ച്‌, ഉരഗങ്ങ​ളും പ്രാണി​ക​ളും ഉൾപ്പെ​ടു​ന്നു.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം