ശമുവേൽ ഒന്നാം ഭാഗം 11:1-15

11  പിന്നെ, അമ്മോ​ന്യ​നായ നാഹാശ്‌+ വന്ന്‌ ഗിലെ​യാ​ദി​ലെ യാബേശിന്‌+ എതിരെ പാളയ​മ​ടി​ച്ചു. യാബേ​ശു​കാരെ​ല്ലാം അപ്പോൾ നാഹാ​ശിനോ​ടു പറഞ്ഞു: “ഞങ്ങളോ​ട്‌ ഉടമ്പടി ചെയ്യുക.* ഞങ്ങൾ അങ്ങയെ സേവി​ച്ചുകൊ​ള്ളാം.”  അപ്പോൾ അമ്മോ​ന്യ​നായ നാഹാശ്‌ അവരോ​ടു പറഞ്ഞു: “ഉടമ്പടി ചെയ്യാം. പക്ഷേ, ഒരു വ്യവസ്ഥ​യുണ്ട്‌: നിങ്ങളുടെയെ​ല്ലാം വലത്തെ കണ്ണു ഞാൻ ചൂഴ്‌ന്നെ​ടു​ക്കും. ഇങ്ങനെ ഞാൻ ഇസ്രായേ​ലി​നെ ഒന്നടങ്കം അപമാ​നി​ക്കും.”  അപ്പോൾ, യാബേ​ശി​ലെ മൂപ്പന്മാർ നാഹാ​ശിനോ​ടു പറഞ്ഞു: “ഞങ്ങൾക്ക്‌ ഇസ്രായേൽപ്രദേ​ശത്തെ​ങ്ങും ദൂതന്മാ​രെ അയയ്‌ക്കാൻവേണ്ടി ഏഴു ദിവസം സമയം തരുക. ഞങ്ങളെ രക്ഷിക്കാൻ ആരുമില്ലെ​ങ്കിൽ ഞങ്ങൾ അങ്ങയ്‌ക്കു കീഴട​ങ്ങും.”  അങ്ങനെ, ദൂതന്മാർ ശൗലിന്റെ ഗിബെയയിൽ+ ചെന്ന്‌ ജനം കേൾക്കെ ഈ വാക്കു​കളെ​ല്ലാം അറിയി​ച്ചു. അപ്പോൾ, ജനമെ​ല്ലാം വാവിട്ട്‌ കരഞ്ഞു.  ആ സമയം, ശൗൽ വയലിൽനി​ന്ന്‌ കന്നുകാ​ലി​കളെ​യുംകൊണ്ട്‌ വരുക​യാ​യി​രു​ന്നു. ശൗൽ ചോദി​ച്ചു: “എന്തു പറ്റി? എന്തിനാ​ണ്‌ എല്ലാവ​രും കരയു​ന്നത്‌?” അപ്പോൾ അവർ, യാബേ​ശു​കാർ പറഞ്ഞതു ശൗലിനോ​ടു വിവരി​ച്ചു.  അതു കേട്ട​പ്പോൾ ദൈവാ​ത്മാവ്‌ ശൗലിനു ശക്തി പകർന്നു.+ ശൗൽ കോപം​കൊ​ണ്ട്‌ ജ്വലിച്ചു.  അതുകൊണ്ട്‌, ശൗൽ ഒരു ജോടി കാളയെ കൊണ്ടു​വന്ന്‌ കഷണം​ക​ഷ​ണ​മാ​ക്കി. എന്നിട്ട്‌, അവ ദൂതന്മാ​രു​ടെ കൈവശം ഇസ്രായേൽപ്രദേ​ശത്ത്‌ എല്ലായി​ട​ത്തും കൊടു​ത്ത​യച്ചു; ഒപ്പം, ഇങ്ങനെയൊ​രു സന്ദേശ​വും: “ശൗലിനെ​യും ശമു​വേ​ലിനെ​യും അനുഗ​മി​ക്കാത്ത ഏതൊ​രു​വന്റെ ആടുമാ​ടു​കളോ​ടും ഇതുതന്നെ​യാ​യി​രി​ക്കും ചെയ്യു​ന്നത്‌.” അപ്പോൾ, യഹോവ വരുത്തിയ ഭയം ജനത്തെ ബാധിച്ചു. ഏകമനസ്സോടെ* അവരെ​ല്ലാം എത്തി.  ബേസെക്കിൽവെച്ച്‌ ശൗൽ അവരെ എണ്ണി. മൊത്തം 3,00,000 ഇസ്രായേ​ല്യ​രും 30,000 യഹൂദാഗോത്ര​ക്കാ​രും ഉണ്ടായി​രു​ന്നു.  അപ്പോൾ, അവർ ആ ദൂതന്മാരോ​ടു പറഞ്ഞു: “ഗിലെ​യാ​ദി​ലെ യാബേ​ശി​ലു​ള്ള​വരോ​ടു നിങ്ങൾ പറയേ​ണ്ടത്‌ ഇതാണ്‌: ‘നാളെ വെയിൽ ഉറയ്‌ക്കു​മ്പോൾ നിങ്ങൾക്കു രക്ഷ വന്നിരി​ക്കും.’” ദൂതന്മാർ ചെന്ന്‌ ഇക്കാര്യം യാബേ​ശു​നി​വാ​സി​കളോ​ടു പറഞ്ഞു. അതു​കേട്ട്‌ അവർക്കു സന്തോഷം അടക്കാ​നാ​യില്ല. 10  അവർ പറഞ്ഞു: “നാളെ ഞങ്ങൾ നിങ്ങൾക്കു കീഴട​ങ്ങാം. ഇഷ്ടമു​ള്ളതെ​ന്തും ഞങ്ങളോ​ടു ചെയ്‌തുകൊ​ള്ളുക.”+ 11  പിറ്റേന്ന്‌, ശൗൽ ജനത്തെ മൂന്നു പടയായി തിരിച്ചു. അവർ പ്രഭാതയാമത്തിൽ* പാളയ​ത്തി​ന്റെ നടുവി​ലേക്കു ചെന്ന്‌ വെയിൽ ഉറയ്‌ക്കു​ന്ന​തു​വരെ അമ്മോന്യരെ+ കൊന്നു​വീ​ഴ്‌ത്തി. രക്ഷപ്പെ​ട്ട​വരെ​യോ, രണ്ടു പേർ ഒരുമി​ച്ചു​വ​രാത്ത രീതി​യിൽ ചിതറി​ച്ചു​ക​ളഞ്ഞു. 12  അപ്പോൾ, ജനം ശമു​വേ​ലിനോ​ടു പറഞ്ഞു: “‘ഈ ശൗലാ​ണോ നമ്മുടെ രാജാ​വാ​കാൻ പോകു​ന്നത്‌’+ എന്നു പറഞ്ഞവർ എവിടെ? അവരെ ഞങ്ങൾക്കു വിട്ടു​ത​രിക. ഞങ്ങൾ അവരെ കൊന്നു​ക​ള​യും.” 13  പക്ഷേ, ശൗൽ പറഞ്ഞു: “ഇന്ന്‌ ആരെയും കൊല്ലാൻ പാടില്ല.+ കാരണം, യഹോവ ഇന്ന്‌ ഇസ്രായേ​ലി​നെ രക്ഷിച്ചി​രി​ക്കു​ന്നു.” 14  ശമുവേൽ പിന്നീട്‌ ജനത്തോ​ടു പറഞ്ഞു: “വരൂ! നമുക്കു ഗിൽഗാലിലേക്കു+ പോയി രാജാ​ധി​കാ​രം വീണ്ടും ഉറപ്പി​ക്കാം.”+ 15  അതുകൊണ്ട്‌, ജനമെ​ല്ലാം ഗിൽഗാ​ലിലേക്കു പോയി. അവിടെ, യഹോ​വ​യു​ടെ സന്നിധി​യിൽവെച്ച്‌ അവർ ശൗലിനെ രാജാ​വാ​ക്കി. തുടർന്ന്‌, അവർ യഹോ​വ​യു​ടെ സന്നിധി​യിൽ സഹഭോ​ജ​ന​ബ​ലി​കൾ അർപ്പിച്ചു.+ വലിയ സന്തോ​ഷ​ത്തി​ലായ ശൗലും ഇസ്രായേ​ല്യ​രും അന്നു ശരിക്കും ആഘോ​ഷി​ച്ചു.+

അടിക്കുറിപ്പുകള്‍

അഥവാ “ഞങ്ങളു​മാ​യി കരാർ ഉണ്ടാക്കുക.”
അക്ഷ. “ഒറ്റ മനുഷ്യ​നെ​പ്പോ​ലെ.”
അതായത്‌, വെളു​പ്പി​ന്‌ ഏകദേശം 2 മണിമു​തൽ 6 മണിവ​രെ​യുള്ള സമയം.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം