ശമുവേൽ ഒന്നാം ഭാഗം 13:1-23

13  രാജാ​വാ​കുമ്പോൾ ശൗലിന്‌ . . .* വയസ്സാ​യി​രു​ന്നു.+ രണ്ടു വർഷം ഇസ്രാ​യേൽ ഭരിച്ച​ശേഷം  ശൗൽ ഇസ്രായേ​ലിൽനിന്ന്‌ 3,000 പുരു​ഷ​ന്മാ​രെ തിര​ഞ്ഞെ​ടു​ത്തു. അതിൽ 2,000 പേർ ശൗലിന്റെ​കൂ​ടെ മിക്‌മാ​ശി​ലും ബഥേൽമ​ല​നാ​ട്ടി​ലും, ബാക്കി 1,000 പേർ യോനാഥാന്റെകൂടെ+ ബന്യാ​മീ​ന്യ​രു​ടെ ഗിബെയയിലും+ നിന്നു. മറ്റെല്ലാ​വരെ​യും ശൗൽ അവരവ​രു​ടെ കൂടാ​ര​ങ്ങ​ളിലേക്കു പറഞ്ഞയച്ചു.  യോനാഥാൻ ഗേബയിൽ+ ചെന്ന്‌ ഫെലി​സ്‌ത്യ​രു​ടെ കാവൽസേ​നാകേ​ന്ദ്രം നശിപ്പി​ച്ചു.+ ഫെലി​സ്‌ത്യർ അത്‌ അറിഞ്ഞു. ശൗലോ, “എബ്രായർ കേൾക്കട്ടെ” എന്നു പറഞ്ഞ്‌ ദേശ​മെ​ങ്ങും കൊമ്പു വിളി​ക്കാൻ പറഞ്ഞു.+  “ശൗൽ ഫെലി​സ്‌ത്യ​രു​ടെ ഒരു കാവൽസേ​നാകേ​ന്ദ്രം നശിപ്പി​ച്ച​തുകൊണ്ട്‌ ഫെലി​സ്‌ത്യർക്ക്‌ ഇപ്പോൾ ഇസ്രായേ​ല്യരോ​ടു വെറു​പ്പാ​യി​രി​ക്കു​ന്നു” എന്ന വാർത്ത എല്ലാ ഇസ്രായേ​ല്യ​രും അറിഞ്ഞു. തുടർന്ന്‌, ശൗലിന്റെ​കൂ​ടെ പോകാൻ ജനത്തെ ഗിൽഗാ​ലിൽ വിളി​ച്ചു​കൂ​ട്ടി.+  ഫെലിസ്‌ത്യരും ഇസ്രായേ​ല്യരോ​ടു യുദ്ധം ചെയ്യാൻ ഒന്നിച്ചു​കൂ​ടി. 30,000 യുദ്ധര​ഥ​ങ്ങ​ളും 6,000 കുതി​ര​പ്പ​ട​യാ​ളി​ക​ളും കടൽത്തീ​രത്തെ മണൽത്ത​രി​കൾപോ​ലെ എണ്ണമറ്റ സൈന്യ​വും അവർക്കു​ണ്ടാ​യി​രു​ന്നു.+ അവർ ചെന്ന്‌ ബേത്ത്‌-ആവെനു കിഴക്ക്‌ മിക്‌മാ​ശിൽ പാളയ​മ​ടി​ച്ചു.+  ഇസ്രായേല്യർ ഞെരു​ക്ക​ത്തി​ലാ​യി. തങ്ങൾ വലിയ കഷ്ടത്തി​ലായെന്നു കണ്ടപ്പോൾ അവർ ഗുഹക​ളി​ലും പാറപ്പി​ളർപ്പു​ക​ളി​ലും പാറ​ക്കെ​ട്ടു​ക​ളി​ലും അറകളി​ലും കുഴികളിലും* ഒളിച്ചു.+  ചില എബ്രായർ യോർദാൻപോ​ലും കടന്ന്‌ ഗാദ്‌ ദേശ​ത്തേ​ക്കും ഗിലെ​യാദ്‌ ദേശ​ത്തേ​ക്കും പോയി.+ പക്ഷേ, ശൗൽ ഗിൽഗാ​ലിൽത്തന്നെ തങ്ങി. ശൗലിന്റെ​കൂടെ​യു​ള്ളവർ പേടി​ച്ചു​വി​റച്ചു.  ശമുവേൽ പറഞ്ഞി​രു​ന്ന​തുപോ​ലെ ശൗൽ ഏഴു ദിവസം കാത്തി​രു​ന്നു. പക്ഷേ, പറഞ്ഞ* സമയമാ​യി​ട്ടും ശമുവേൽ ഗിൽഗാ​ലിൽ എത്തിയില്ല. ജനമാ​കട്ടെ ശൗലിനെ വിട്ട്‌ പോകാ​നും തുടങ്ങി.  ഒടുവിൽ, ശൗൽ പറഞ്ഞു: “ദഹനബ​ലി​യും സഹഭോ​ജ​ന​ബ​ലി​ക​ളും എന്റെ അടുത്ത്‌ കൊണ്ടു​വ​രുക.” അങ്ങനെ, ശൗൽ ദഹനബലി അർപ്പിച്ചു.+ 10  പക്ഷേ, ശൗൽ ദഹനബലി അർപ്പി​ച്ചു​ക​ഴിഞ്ഞ ഉടനെ ശമുവേൽ എത്തി. ശമു​വേ​ലി​നെ അഭിവാ​ദനം ചെയ്‌ത്‌ സ്വീക​രി​ക്കാൻ ശൗൽ ചെന്ന​പ്പോൾ 11  ശമുവേൽ, “താങ്കൾ എന്താണ്‌ ഈ ചെയ്‌തത്‌” എന്നു ചോദി​ച്ചു. അപ്പോൾ ശൗൽ പറഞ്ഞു: “ഞാൻ നോക്കി​യപ്പോൾ ജനമെ​ല്ലാം എന്നെ വിട്ട്‌ പോകു​ന്നു.+ പറഞ്ഞ സമയമാ​യി​ട്ടും അങ്ങയെ കാണു​ന്നു​മില്ല. മാത്രമല്ല, ഫെലി​സ്‌ത്യർ മിക്‌മാ​ശിൽ ഒന്നിച്ചു​കൂ​ടാ​നും തുടങ്ങി.+ 12  അതുകൊണ്ട്‌, ഞാൻ വിചാ​രി​ച്ചു: ‘ഫെലി​സ്‌ത്യർ ഇപ്പോൾ ഗിൽഗാ​ലിലേക്കു വന്ന്‌ എന്നെ ആക്രമി​ക്കും. ഞാനാണെ​ങ്കിൽ യഹോ​വയെ പ്രസാ​ദി​പ്പി​ക്കാൻ ഒന്നും ചെയ്‌തി​ട്ടു​മില്ല.’ അതു​കൊണ്ട്‌, ദഹനബലി അർപ്പി​ക്കാൻ ഞാൻ നിർബ​ന്ധി​ത​നാ​യി.” 13  അപ്പോൾ, ശമുവേൽ ശൗലിനോ​ടു പറഞ്ഞു: “ഈ കാണി​ച്ചതു വിഡ്‌ഢി​ത്ത​മാണ്‌. ദൈവ​മായ യഹോവ തന്ന കല്‌പന താങ്കൾ അനുസ​രി​ച്ചില്ല.+ അനുസ​രി​ച്ചി​രുന്നെ​ങ്കിൽ യഹോവ താങ്കളു​ടെ രാജ്യാ​ധി​കാ​രം ഇസ്രായേ​ലി​ന്മേൽ എന്നേക്കു​മാ​യി ഉറപ്പി​ക്കു​മാ​യി​രു​ന്നു. 14  പക്ഷേ, ഇനി താങ്കളു​ടെ അധികാ​രം നിലനിൽക്കില്ല.+ യഹോവ മനസ്സിന്‌ ഇണങ്ങിയ ഒരാളെ കണ്ടെത്തി+ തന്റെ ജനത്തിനു നേതാ​വാ​യി നിയോ​ഗി​ക്കും.+ കാരണം, യഹോവ കല്‌പി​ച്ചതു താങ്കൾ അനുസ​രി​ച്ചി​ല്ല​ല്ലോ.”+ 15  പിന്നെ, ശമുവേൽ എഴു​ന്നേറ്റ്‌ ഗിൽഗാ​ലിൽനിന്ന്‌ ബന്യാ​മീ​ന്യ​രു​ടെ ഗിബെ​യ​യിലേക്കു പോയി. ശൗൽ തന്റെകൂടെ​യുള്ള ജനത്തെ എണ്ണി​നോ​ക്കി; 600-ഓളം പുരു​ഷ​ന്മാർ ബാക്കി​യു​ണ്ടാ​യി​രു​ന്നു.+ 16  ശൗലും മകനായ യോനാ​ഥാ​നും അവരുടെ​കൂ​ടെ ശേഷിച്ച ജനവും ബന്യാ​മീ​ന്യ​രു​ടെ ഗേബയി​ലാ​ണു തങ്ങിയത്‌.+ ഫെലി​സ്‌ത്യർ കൂടാരം അടിച്ചി​രു​ന്ന​താ​കട്ടെ മിക്‌മാ​ശി​ലും.+ 17  ഫെലിസ്‌ത്യപാളയത്തിൽനിന്ന്‌ കവർച്ച​പ്പ​ട​യാ​ളി​കൾ മൂന്നു പടയായി പുറ​പ്പെട്ട്‌ മൂന്നു വഴിക്കു പോകും. ഒരു പട ഒഫ്രയിലേ​ക്കുള്ള വഴിയേ ശൂവാൽ ദേശ​ത്തേ​ക്കും 18  മറ്റൊരു പട ബേത്ത്‌-ഹോ​രോ​നിലേ​ക്കുള്ള വഴിക്കും+ മൂന്നാ​മത്തെ പട സെബോ​യീം താഴ്‌വ​ര​യ്‌ക്ക്‌ അഭിമു​ഖ​മാ​യുള്ള അതിർത്തി​യിലേക്കു ചെല്ലുന്ന വഴിക്ക്‌, വിജന​ഭൂ​മി​യു​ടെ നേർക്കും പോകു​മാ​യി​രു​ന്നു. 19  ഇസ്രായേലിലെങ്ങും ഒരു ലോഹ​പ്പ​ണി​ക്കാ​രൻപോ​ലും ഉണ്ടായി​രു​ന്നില്ല. കാരണം, “എബ്രാ​യർക്ക്‌ ഒരു വാളോ കുന്തമോ ഉണ്ടാക്കാൻ കഴിയ​രുത്‌” എന്നു ഫെലി​സ്‌ത്യർ പറഞ്ഞി​രു​ന്നു. 20  അതുകൊണ്ട്‌, എല്ലാ ഇസ്രായേ​ല്യർക്കും തങ്ങളുടെ കലപ്പനാ​ക്കു​ക​ളും മൺവെ​ട്ടി​ക​ളും കോടാ​ലി​ക​ളും അരിവാ​ളു​ക​ളും മൂർച്ച​വ​രു​ത്താൻ ഫെലി​സ്‌ത്യ​രു​ടെ അടുത്ത്‌ ചെല്ലേ​ണ്ടി​വന്നു. 21  കലപ്പനാക്കോ മൺവെ​ട്ടി​യോ മുപ്പല്ലി​യോ കോടാ​ലി​യോ മൂർച്ച​വ​രു​ത്ത​ണമെ​ങ്കിൽ ഒരു പീം* ആയിരു​ന്നു കൂലി. മുടിങ്കോൽ* ഉറപ്പി​ക്കാ​നും ഒരു പീം കൊടു​ക്ക​ണ​മാ​യി​രു​ന്നു. 22  യുദ്ധദിവസത്തിൽ, ശൗലിന്റെ​യും യോനാ​ഥാന്റെ​യും കൂടെ​യു​ണ്ടാ​യി​രുന്ന ഒരാളു​ടെ കൈയിൽപ്പോ​ലും വാളോ കുന്തമോ ഉണ്ടായി​രു​ന്നില്ല.+ ശൗലി​നും മകനായ യോനാ​ഥാ​നും മാത്ര​മാണ്‌ ആയുധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നത്‌. 23  ഫെലിസ്‌ത്യരുടെ ഒരു കാവൽസേ​നാകേന്ദ്ര​ത്തി​ലെ സൈനി​കർ ഇതി​നോ​ടകം മിക്‌മാ​ശ്‌ ചുരത്തി​ലേക്കു നീങ്ങി​യി​രു​ന്നു.+

അടിക്കുറിപ്പുകള്‍

എബ്രായപാഠത്തിൽ ഈ സംഖ്യ കാണു​ന്നില്ല.
അഥവാ “ജലസം​ഭ​ര​ണി​ക​ളി​ലും.” പദാവ​ലി​യിൽ “ജലസം​ഭ​രണി” കാണുക.
അഥവാ “നിശ്ചയിച്ച.”
പുരാതനകാലത്തെ ഒരു തൂക്കം. ഏകദേശം ഒരു ശേക്കെ​ലി​ന്റെ മൂന്നിൽ രണ്ടു വരും.
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം