ശമുവേൽ ഒന്നാം ഭാഗം 18:1-30

18  ദാവീദ്‌ ശൗലിനോ​ടു സംസാ​രി​ച്ചു​തീർന്ന​തും യോനാഥാനും+ ദാവീ​ദും ഉറ്റ സുഹൃ​ത്തു​ക്ക​ളാ​യി. യോനാ​ഥാൻ ദാവീ​ദി​നെ ജീവനു തുല്യം സ്‌നേ​ഹി​ച്ചു​തു​ടങ്ങി.+  അന്നുമുതൽ, ശൗൽ ദാവീ​ദി​നെ കൂടെ നിറുത്തി. അപ്പന്റെ വീട്ടി​ലേക്കു മടങ്ങാൻ ദാവീ​ദി​നെ അനുവ​ദി​ച്ചില്ല.+  യോനാഥാൻ ദാവീ​ദി​നെ ജീവനു തുല്യം സ്‌നേഹിച്ചതുകൊണ്ട്‌+ അവർ തമ്മിൽ ഒരു ഉടമ്പടി ഉണ്ടാക്കി.+  യോനാഥാൻ മേലങ്കി ഊരി ദാവീ​ദി​നു കൊടു​ത്തു. മറ്റു വസ്‌ത്ര​ങ്ങ​ളും വാളും വില്ലും അരപ്പട്ട​യും ദാവീ​ദി​നു നൽകി.  ദാവീദ്‌ യുദ്ധത്തി​നു പോയി​ത്തു​ടങ്ങി. ശൗൽ അയയ്‌ക്കു​ന്നി​ടത്തെ​ല്ലാം ദാവീദ്‌ വിജയം വരിച്ചതുകൊണ്ട്‌*+ ശൗൽ ദാവീ​ദി​നെ പടയാ​ളി​ക​ളു​ടെ ചുമതല ഏൽപ്പിച്ചു.+ ഇക്കാര്യം ജനത്തി​നും ശൗലിന്റെ ദാസന്മാർക്കും ഇഷ്ടമായി.  ദാവീദും മറ്റുള്ള​വ​രും ഫെലി​സ്‌ത്യ​രെ കൊന്ന്‌ മടങ്ങി​വ​രുമ്പോൾ എല്ലാ ഇസ്രായേൽന​ഗ​ര​ങ്ങ​ളിൽനി​ന്നും സ്‌ത്രീ​കൾ ശൗൽ രാജാ​വി​നെ സ്വീക​രി​ക്കാൻ തപ്പും+ തന്ത്രി​വാ​ദ്യ​വും എടുത്ത്‌ പാടി+ നൃത്തം ചെയ്‌ത്‌ ആഹ്ലാദഘോ​ഷത്തോ​ടെ ഇറങ്ങി​വന്നു.  ആഘോഷത്തിനിടെ സ്‌ത്രീ​കൾ ഇങ്ങനെ പാടി: “ശൗൽ ആയിര​ങ്ങളെ കൊന്നു,ദാവീദോ പതിനാ​യി​ര​ങ്ങളെ​യും.”+  ശൗലിനു നല്ല ദേഷ്യം വന്നു.+ ഈ പാട്ടു ശൗലിന്‌ ഇഷ്ടപ്പെ​ട്ടില്ല. ശൗൽ പറഞ്ഞു: “അവർ ദാവീ​ദി​നു പതിനാ​യി​ര​ങ്ങളെ കൊടു​ത്തു. എനിക്കാണെ​ങ്കിൽ വെറും ആയിര​ങ്ങളെ​യും. ഇനി ഇപ്പോൾ, രാജാ​ധി​കാ​രം മാത്രമേ അവനു കിട്ടാ​നു​ള്ളൂ!”+  അന്നുമുതൽ എപ്പോ​ഴും ശൗൽ ദാവീ​ദി​നെ സംശയ​ദൃ​ഷ്ടിയോടെ​യാ​ണു കണ്ടത്‌. 10  പിറ്റേന്ന്‌, ദൈവ​ത്തിൽനി​ന്നുള്ള ഒരു ദുരാ​ത്മാവ്‌ ശൗലിന്റെ മേൽ വന്നു.*+ വീട്ടിൽ ശൗൽ തികച്ചും വിചിത്ര​മാ​യി പെരു​മാ​റാൻതു​ടങ്ങി.* ദാവീദ്‌ പതിവുപോ​ലെ കിന്നരം വായി​ക്കു​ക​യാ​യി​രു​ന്നു.+ ശൗലിന്റെ കൈയിൽ ഒരു കുന്തമു​ണ്ടാ​യി​രു​ന്നു.+ 11  ‘ഞാൻ ദാവീ​ദി​നെ ചുവ​രോ​ടു ചേർത്ത്‌ കുത്തും’+ എന്നു മനസ്സിൽ പറഞ്ഞ്‌ ശൗൽ കുന്തം എറിഞ്ഞു. പക്ഷേ, ദാവീദ്‌ രണ്ടു പ്രാവ​ശ്യം ശൗലിന്റെ കൈയിൽനി​ന്ന്‌ രക്ഷപ്പെട്ടു. 12  യഹോവ ദാവീദിന്റെകൂടെയുണ്ടായിരിക്കുകയും+ ശൗലിനെ വിട്ട്‌ പോകുകയും+ ചെയ്‌തി​രു​ന്ന​തുകൊണ്ട്‌ ശൗലിനു ദാവീ​ദി​നെ പേടി​യാ​യി. 13  അതുകൊണ്ട്‌, ശൗൽ ദാവീ​ദി​നെ തന്റെ സന്നിധി​യിൽനിന്ന്‌ നീക്കി സഹസ്രാ​ധി​പ​നാ​യി നിയമി​ച്ചു. ദാവീ​ദാ​യി​രു​ന്നു യുദ്ധത്തിൽ സൈന്യ​ത്തെ നയിച്ചി​രു​ന്നത്‌.*+ 14  ദാവീദിന്റെ ഉദ്യമ​ങ്ങളെ​ല്ലാം വിജയി​ച്ചു.*+ യഹോവ ദാവീ​ദിന്റെ​കൂടെ​യു​ണ്ടാ​യി​രു​ന്നു.+ 15  ദാവീദിന്റെ ഉദ്യമ​ങ്ങളൊ​ക്കെ വിജയി​ക്കുന്നെന്നു കണ്ടപ്പോൾ ശൗലിനു ദാവീ​ദി​നെ പേടി​യാ​യി. 16  പക്ഷേ, ഇസ്രായേ​ലിന്റെ​യും യഹൂദ​യുടെ​യും സൈനി​ക​നീ​ക്ക​ങ്ങൾക്കു നേതൃ​ത്വം കൊടു​ത്തി​രു​ന്നതു ദാവീ​ദാ​യി​രു​ന്ന​തുകൊണ്ട്‌ അവരെ​ല്ലാം ദാവീ​ദി​നെ സ്‌നേ​ഹി​ച്ചു. 17  പിന്നീട്‌, ശൗൽ ദാവീ​ദിനോ​ടു പറഞ്ഞു: “ഇതാ, എന്റെ മൂത്ത മകൾ മേരബ്‌.+ മേരബി​നെ ഞാൻ നിനക്കു ഭാര്യ​യാ​യി തരാം.+ നീ എനിക്കു​വേണ്ടി തുടർന്നും ധീരമാ​യി യഹോ​വ​യു​ടെ യുദ്ധങ്ങൾ നടത്തി​യാൽ മതി.”+ പക്ഷേ, ശൗൽ മനസ്സിൽ പറഞ്ഞു: ‘എന്റെ കൈ ഇവന്‌ എതിരെ തിരി​യു​ന്ന​തി​നു പകരം ഫെലി​സ്‌ത്യ​രു​ടെ കൈ ഇവന്റെ മേൽ പതിക്കട്ടെ.’+ 18  അപ്പോൾ, ദാവീദ്‌ ശൗലിനോ​ടു പറഞ്ഞു: “രാജാ​വി​ന്റെ മരുമ​ക​നാ​കാൻ ഞാൻ ആരാണ്‌? ഇസ്രായേ​ലിൽ, എന്റെ അപ്പന്റെ കുടും​ബ​ക്കാ​രായ എന്റെ ബന്ധുക്കൾക്ക്‌ എന്തു സ്ഥാനമാ​ണു​ള്ളത്‌?”+ 19  പക്ഷേ, മകളായ മേരബി​നെ ദാവീ​ദി​നു നൽകേണ്ട സമയമാ​യപ്പോഴേ​ക്കും ശൗൽ അവളെ മെഹോ​ലാ​ത്യ​നായ അദ്രിയേലിനു+ ഭാര്യ​യാ​യി കൊടു​ത്തു​ക​ഴി​ഞ്ഞി​രു​ന്നു. 20  ശൗലിന്റെ മകളായ മീഖൾ+ ദാവീ​ദു​മാ​യി സ്‌നേ​ഹ​ത്തി​ലാണെന്നു ശൗലിനു വിവരം കിട്ടി. ശൗലിന്‌ അത്‌ ഇഷ്ടമായി. 21  അതുകൊണ്ട്‌, ശൗൽ പറഞ്ഞു: “മീഖൾ ദാവീ​ദിന്‌ ഒരു കെണി​യാ​യി​രി​ക്കാൻ മീഖളി​നെ ഞാൻ ദാവീ​ദി​നു കൊടു​ക്കും. അങ്ങനെ, ഫെലി​സ്‌ത്യ​രു​ടെ കൈ ദാവീ​ദി​ന്റെ മേൽ പതിക്കട്ടെ.”+ അതു​കൊണ്ട്‌, ശൗൽ രണ്ടാം​തവണ ദാവീ​ദിനോ​ടു പറഞ്ഞു: “ഇന്നു നീ എന്റെ മരുമ​ക​നാ​കണം.” 22  കൂടാതെ, ശൗൽ ദാസന്മാ​രോ​ട്‌ ഇങ്ങനെ കല്‌പി​ക്കു​ക​യും ചെയ്‌തു: “ദാവീ​ദിനോ​ടു രഹസ്യ​മാ​യി ഇങ്ങനെ പറയുക: ‘രാജാവ്‌ അങ്ങയിൽ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു. രാജാ​വി​ന്റെ ദാസന്മാർക്കൊ​ക്കെ അങ്ങയെ ഇഷ്ടമാണ്‌. അതു​കൊണ്ട്‌, അങ്ങ്‌ രാജാ​വി​ന്റെ മരുമ​ക​നാ​കണം.’” 23  ശൗലിന്റെ ദാസന്മാർ ഇക്കാര്യ​ങ്ങൾ ദാവീ​ദിനോ​ടു പറഞ്ഞ​പ്പോൾ ദാവീദ്‌ പറഞ്ഞു: “നിങ്ങൾ എന്താണ്‌ ഈ പറയു​ന്നത്‌? ദരി​ദ്ര​നും നിസ്സാ​ര​നും ആയ ഈ ഞാൻ രാജാ​വി​ന്റെ മരുമ​ക​നാ​കു​ന്നത്‌ അത്ര ചെറിയൊ​രു കാര്യ​മാ​ണോ?”+ 24  അപ്പോൾ, ശൗലിന്റെ ദാസന്മാർ, “ദാവീദ്‌ ഇതൊക്കെ​യാ​ണു പറഞ്ഞത്‌” എന്നു ശൗലിനെ അറിയി​ച്ചു. 25  അപ്പോൾ, ശൗൽ പറഞ്ഞു: “ദാവീ​ദിനോട്‌ നിങ്ങൾ ഇങ്ങനെ പറയണം: ‘രാജാ​വി​ന്റെ ശത്രു​ക്കളോ​ടുള്ള പ്രതി​കാ​ര​മാ​യി ഫെലി​സ്‌ത്യ​രു​ടെ 100 അഗ്രചർമമല്ലാതെ+ മറ്റൊ​ന്നും വധുവിലയായി+ രാജാവ്‌ ആഗ്രഹി​ക്കു​ന്നില്ല.’” പക്ഷേ ഇത്‌, ദാവീദ്‌ ഫെലി​സ്‌ത്യ​രു​ടെ കൈയാൽ വീഴാ​നുള്ള ശൗലിന്റെ ഗൂഢതന്ത്ര​മാ​യി​രു​ന്നു. 26  രാജാവിന്റെ വാക്കുകൾ ദാസന്മാർ ദാവീ​ദി​നെ അറിയി​ച്ചപ്പോൾ രാജാ​വി​ന്റെ മരുമ​ക​നാ​കാൻ ദാവീ​ദി​നു സമ്മതമാ​യി.+ അനുവ​ദി​ച്ചി​രുന്ന കാലാ​വധി തീരു​ന്ന​തി​നു മുമ്പു​തന്നെ 27  തന്റെ ആളുകളോടൊ​പ്പം പോയി 200 ഫെലി​സ്‌ത്യ​രെ കൊന്ന ദാവീദ്‌, രാജാ​വി​ന്റെ മരുമ​ക​നാ​കാൻവേണ്ടി അവരുടെ അഗ്രചർമം ഒന്നൊ​ഴി​യാ​തെ രാജാ​വി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. അപ്പോൾ, ശൗൽ മകളായ മീഖളി​നെ ദാവീ​ദി​നു ഭാര്യ​യാ​യി കൊടു​ത്തു.+ 28  യഹോവ ദാവീദിന്റെകൂടെയുണ്ടെന്നും+ മകളായ മീഖൾ ദാവീ​ദി​നെ സ്‌നേ​ഹി​ക്കുന്നെ​ന്നും ശൗലിനു മനസ്സി​ലാ​യി.+ 29  അതുകൊണ്ട്‌, ശൗലിനു ദാവീ​ദി​നെ കൂടുതൽ പേടി​യാ​യി. ശിഷ്ടകാ​ലം മുഴുവൻ ശൗൽ ദാവീ​ദി​ന്റെ ശത്രു​വാ​യി​രു​ന്നു.+ 30  ഫെലിസ്‌ത്യപ്രഭുക്കന്മാർ യുദ്ധത്തി​നു വരു​മ്പോഴൊ​ക്കെ ശൗലിന്റെ എല്ലാ ദാസന്മാ​രി​ലുംവെച്ച്‌ മികച്ചുനിന്നതു* ദാവീ​ദാ​യി​രു​ന്നു.+ ദാവീ​ദി​ന്റെ പേര്‌ പ്രശസ്‌ത​മാ​യി. ദാവീദ്‌ വളരെ ആദരണീ​യ​നാ​യി​ത്തീർന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “ബുദ്ധി​യോ​ടെ പ്രവർത്തി​ച്ച​തു​കൊ​ണ്ട്‌.”
അഥവാ “ശൗലിന്റെ മനസ്സ്‌ അസ്വസ്ഥ​മാ​കാൻ ദൈവം അനുവ​ദി​ച്ചു.”
അഥവാ “ഒരു പ്രവാ​ച​ക​നെ​പ്പോ​ലെ പെരു​മാ​റാൻതു​ടങ്ങി.”
അക്ഷ. “പുറത്ത്‌ പോകു​മ്പോ​ഴും അകത്ത്‌ വരു​മ്പോ​ഴും അവൻ ജനത്തിന്റെ മുന്നി​ലു​ണ്ടാ​യി​രു​ന്നു.”
അഥവാ “ദാവീദ്‌ ബുദ്ധി​യോ​ടെ എല്ലാം ചെയ്‌തു.”
അഥവാ “ഏറ്റവും ബുദ്ധി​യോ​ടെ പ്രവർത്തി​ച്ചത്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം