ശമുവേൽ ഒന്നാം ഭാഗം 22:1-23

22  അങ്ങനെ, ദാവീദ്‌ അവിടം വിട്ട്‌+ അദുല്ലാം​ഗു​ഹ​യിൽ ചെന്ന്‌ അഭയം തേടി.+ ഇത്‌ അറിഞ്ഞ്‌ ദാവീ​ദി​ന്റെ സഹോ​ദ​ര​ന്മാ​രും പിതൃ​ഭ​വനം മുഴു​വ​നും അവിടെ ദാവീ​ദി​ന്റെ അടുത്ത്‌ ചെന്നു.  കഷ്ടത അനുഭ​വി​ക്കു​ന്ന​വ​രും കടബാ​ധ്യ​ത​യു​ള്ള​വ​രും സങ്കടത്തി​ലാ​യി​രി​ക്കു​ന്ന​വ​രും എല്ലാം ദാവീ​ദി​ന്റെ അടുത്ത്‌ വന്നുകൂ​ടി. ദാവീദ്‌ അവരുടെ തലവനാ​യി. ദാവീ​ദിന്റെ​കൂ​ടെ ഏകദേശം 400 പുരു​ഷ​ന്മാ​രു​ണ്ടാ​യി​രു​ന്നു.  പിന്നീട്‌, ദാവീദ്‌ അവി​ടെ​നിന്ന്‌ മോവാ​ബി​ലെ മിസ്‌പെ​യിൽ ചെന്ന്‌ മോവാ​ബു​രാ​ജാ​വിനോ​ടു പറഞ്ഞു:+ “ദൈവം എനിക്കു​വേണ്ടി എന്തു ചെയ്യു​മെന്ന്‌ അറിയു​ന്ന​തു​വരെ ദയവായി എന്റെ അപ്പനെ​യും അമ്മയെ​യും അങ്ങയുടെ അടുത്ത്‌ താമസി​പ്പിക്കേ​ണമേ.”  അങ്ങനെ, ദാവീദ്‌ അവരെ മോവാ​ബു​രാ​ജാ​വി​ന്റെ അടുത്ത്‌ ആക്കി. ദാവീദ്‌ ഒളിസങ്കേ​ത​ത്തി​ലാ​യി​രുന്ന കാലം മുഴുവൻ അവർ അവിടെ താമസി​ച്ചു.+  പിന്നീട്‌, ഗാദ്‌+ പ്രവാ​ചകൻ ദാവീ​ദിനോ​ടു പറഞ്ഞു: “ഒളിസങ്കേ​ത​ത്തിൽ ഇനി താമസി​ക്കേണ്ടാ. അവി​ടെ​നിന്ന്‌ യഹൂദാദേശത്തേക്കു+ ചെല്ലുക.” അതു​കൊണ്ട്‌, ദാവീദ്‌ അവിടം വിട്ട്‌ ഹേരെ​ത്തു​വ​ന​ത്തിലേക്കു പോയി.  ദാവീദിനെയും കൂടെ​യുള്ള പുരു​ഷ​ന്മാരെ​യും കണ്ടെത്തി​യ​താ​യി ശൗൽ കേട്ടു. ശൗൽ അപ്പോൾ ഗിബെ​യ​യി​ലെ ഒരു കുന്നി​ലുള്ള പിചുല മരത്തിന്റെ ചുവട്ടിൽ കുന്തവും പിടിച്ച്‌ ഇരിക്കു​ക​യാ​യി​രു​ന്നു.+ ദാസന്മാരെ​ല്ലാം ചുറ്റു​മു​ണ്ടാ​യി​രു​ന്നു.  അപ്പോൾ, ശൗൽ ചുറ്റും നിന്നി​രുന്ന ദാസന്മാരോ​ടു പറഞ്ഞു: “ബന്യാ​മീ​ന്യ​രേ, ദയവുചെ​യ്‌ത്‌ കേൾക്കൂ! യിശ്ശാ​യി​യു​ടെ മകൻ+ എന്നെ​പ്പോ​ലെ നിങ്ങൾക്കെ​ല്ലാം നിലങ്ങ​ളും മുന്തി​രിത്തോ​ട്ട​ങ്ങ​ളും തരുമോ? അവൻ നിങ്ങ​ളെയെ​ല്ലാം സഹസ്രാധിപന്മാരും* ശതാധിപന്മാരും* ആയി നിയമി​ക്കു​മോ?+  നിങ്ങൾ എല്ലാവ​രും എനിക്ക്‌ എതിരെ ഗൂഢാലോ​ചന നടത്തി​യി​രി​ക്കു​ന്നു. എന്റെ സ്വന്തം മകൻ യിശ്ശാ​യി​യു​ടെ മകനു​മാ​യി ഉടമ്പടി ചെയ്‌തി​ട്ട്‌ ഒരുത്തൻപോ​ലും എന്നെ അറിയി​ച്ചില്ല.+ നിങ്ങൾക്ക്‌ ആർക്കും എന്നോടു സഹതാ​പ​മില്ല. എന്നെ ആക്രമി​ക്കാൻവേണ്ടി പതിയി​രി​ക്കാൻ എന്റെ മകൻതന്നെ എന്റെ ദാസനെ പ്രേരി​പ്പി​ച്ചു എന്ന്‌ ആരെങ്കി​ലും എന്നെ അറിയി​ച്ചോ? അതാണ​ല്ലോ ഇപ്പോൾ സംഭവി​ച്ചത്‌.”  അപ്പോൾ, ശൗലിന്റെ ദാസന്മാ​രു​ടെ മേൽ നിയമി​ത​നാ​യി​രുന്ന ഏദോ​മ്യ​നായ ദോവേഗ്‌+ പറഞ്ഞു:+ “യിശ്ശാ​യി​യു​ടെ മകൻ, നോബി​ലുള്ള അഹീതൂ​ബി​ന്റെ മകനായ അഹി​മേലെ​ക്കി​ന്റെ അടുത്ത്‌ വന്നതു ഞാൻ കണ്ടു.+ 10  അഹിമേലെക്ക്‌ അയാൾക്കു​വേണ്ടി യഹോ​വ​യു​ടെ ഉപദേശം തേടു​ക​യും അയാൾക്കു ഭക്ഷണസാ​ധ​നങ്ങൾ കൊടു​ക്കു​ക​യും ചെയ്‌തു. എന്തിന്‌, ഫെലി​സ്‌ത്യ​നായ ഗൊല്യാ​ത്തി​ന്റെ വാളും കൊടു​ത്തു.”+ 11  ഉടനെ രാജാവ്‌ നോബി​ലുള്ള അഹീതൂ​ബി​ന്റെ മകനായ അഹി​മേലെക്ക്‌ പുരോ​ഹി​തനെ​യും അഹി​മേലെ​ക്കി​ന്റെ പിതൃ​ഭ​വ​ന​ത്തി​ലുള്ള എല്ലാ പുരോ​ഹി​ത​ന്മാരെ​യും ആളയച്ച്‌ വിളി​പ്പി​ച്ചു. അങ്ങനെ, അവരെ​ല്ലാം രാജാ​വി​ന്റെ അടുത്ത്‌ വന്നു. 12  ശൗൽ പറഞ്ഞു: “അഹീതൂ​ബി​ന്റെ മകനേ, കേൾക്കൂ!” അപ്പോൾ അഹി​മേലെക്ക്‌, “ഞാൻ ഇതാ, തിരു​മ​നസ്സേ” എന്നു പറഞ്ഞു. 13  ശൗൽ അഹി​മേലെ​ക്കിനോ​ടു ചോദി​ച്ചു: “എന്തിനാ​ണു നിങ്ങളും ആ യിശ്ശാ​യി​യു​ടെ മകനും കൂടെ എനിക്ക്‌ എതിരെ ഗൂഢാലോ​ചന നടത്തി​യത്‌? നിങ്ങൾ അവന്‌ അപ്പവും വാളും കൊടു​ക്കു​ക​യും അയാൾക്കു​വേണ്ടി ദൈവ​ത്തോ​ട്‌ ഉപദേശം തേടു​ക​യും ചെയ്‌തി​ല്ലേ? അവൻ ഇപ്പോൾ എന്റെ എതിരാ​ളി​യാ​യി എന്നെ ആക്രമി​ക്കാൻ പതിയി​രി​ക്കു​ന്നു.” 14  അപ്പോൾ അഹി​മേലെക്ക്‌ രാജാ​വിനോ​ടു പറഞ്ഞു: “അങ്ങയുടെ ദാസന്മാ​രിൽ ദാവീ​ദിനെപ്പോ​ലെ ആശ്രയയോഗ്യനായി* മറ്റാരു​ണ്ട്‌?+ ദാവീദ്‌, രാജാ​വി​ന്റെ മരുമകനും+ അങ്ങയുടെ അംഗര​ക്ഷ​ക​ന്മാ​രു​ടെ തലവനും അങ്ങയുടെ ഭവനത്തിൽ ആദരി​ക്കപ്പെ​ടു​ന്ന​വ​നും അല്ലേ?+ 15  ഞാൻ ഇന്ന്‌ ആദ്യമാ​യി​ട്ട​ല്ല​ല്ലോ ദാവീ​ദി​നുവേണ്ടി ദൈവ​ത്തോ​ട്‌ ഉപദേശം ചോദി​ക്കു​ന്നത്‌.+ അങ്ങ്‌ പറയുന്ന ഇക്കാര്യം എനിക്കു ചിന്തി​ക്കാ​നേ വയ്യാ! രാജാവ്‌ അങ്ങയുടെ ഈ ദാസ​നോ​ടും എന്റെ പിതൃ​ഭ​വ​നത്തോ​ടും വിരോ​ധം വെച്ചുകൊ​ണ്ടി​രി​ക്ക​രു​തേ. കാരണം, ഇതെക്കു​റിച്ച്‌ അടിയന്‌ ഒന്നും അറിയി​ല്ലാ​യി​രു​ന്നു.”+ 16  പക്ഷേ, രാജാവ്‌ പറഞ്ഞു: “അഹി​മേലെക്കേ, നിങ്ങൾ തീർച്ച​യാ​യും മരിക്കും;+ നിങ്ങൾ മാത്രമല്ല നിങ്ങളു​ടെ പിതൃ​ഭ​വനം മുഴു​വ​നും.”+ 17  തുടർന്ന്‌, രാജാവ്‌ ചുറ്റും നിന്നി​രുന്ന അംഗരക്ഷകരോടു* പറഞ്ഞു: “നിങ്ങൾ ചെന്ന്‌ യഹോ​വ​യു​ടെ പുരോ​ഹി​ത​ന്മാ​രെ കൊന്നു​ക​ള​യുക. കാരണം, അവർ ദാവീ​ദി​ന്റെ പക്ഷം ചേർന്നി​രി​ക്കു​ന്നു. അയാൾ ഒളി​ച്ചോ​ടു​ക​യാണെന്ന്‌ അറിയാ​മാ​യി​രു​ന്നി​ട്ടും അവർ അത്‌ എന്നെ അറിയി​ച്ചില്ല!” പക്ഷേ, യഹോ​വ​യു​ടെ പുരോ​ഹി​ത​ന്മാ​രെ കൊല്ലാൻവേണ്ടി കൈ ഉയർത്താൻ രാജാ​വി​ന്റെ ദാസന്മാർക്കു മനസ്സു​വ​ന്നില്ല. 18  അപ്പോൾ, രാജാവ്‌ ദോ​വേ​ഗിനോ​ടു പറഞ്ഞു:+ “നീ ചെന്ന്‌ പുരോ​ഹി​ത​ന്മാ​രെ കൊല്ലൂ!” ഉടനെ, ഏദോമ്യനായ+ ദോ​വേഗ്‌ ചെന്ന്‌ പുരോ​ഹി​ത​ന്മാ​രെ കൊന്നു. ലിനൻ ഏഫോദ്‌ ധരിച്ച 85 പുരു​ഷ​ന്മാരെ​യാ​ണു ദോ​വേഗ്‌ അന്നേ ദിവസം കൊന്നത്‌.+ 19  അയാൾ പുരോ​ഹി​ത​ന്മാ​രു​ടെ നഗരമായ നോബിനെ​യും വാളിന്‌ ഇരയാക്കി.+ പുരു​ഷ​ന്മാരെ​യും സ്‌ത്രീ​കളെ​യും കുട്ടി​കളെ​യും ശിശു​ക്കളെ​യും കാള, കഴുത, ആട്‌ എന്നിവയെ​യും വാളു​കൊ​ണ്ട്‌ വെട്ടിക്കൊ​ന്നു. 20  പക്ഷേ, അഹീതൂ​ബി​ന്റെ മകനായ അഹി​മേലെ​ക്കി​ന്റെ പുത്ര​ന്മാ​രിൽ അബ്യാഥാർ+ എന്നൊ​രാൾ മാത്രം രക്ഷപ്പെട്ടു. അയാൾ ഓടിപ്പോ​യി ദാവീ​ദിന്റെ​കൂ​ടെ ചേർന്നു. 21  അബ്യാഥാർ ദാവീ​ദിനോട്‌, “ശൗൽ യഹോ​വ​യു​ടെ പുരോ​ഹി​ത​ന്മാ​രെ കൊന്നു​ക​ളഞ്ഞു” എന്നു പറഞ്ഞു. 22  അപ്പോൾ ദാവീദ്‌ അബ്യാ​ഥാ​രിനോ​ടു പറഞ്ഞു: “ഏദോ​മ്യ​നായ ദോ​വേ​ഗി​നെ അന്ന്‌ അവിടെ കണ്ടപ്പോഴേ+ എനിക്ക്‌ ഉറപ്പാ​യി​രു​ന്നു അയാൾ ചെന്ന്‌ ശൗലിനോ​ടു കാര്യം പറയു​മെന്ന്‌. താങ്കളു​ടെ പിതൃ​ഭ​വ​ന​ത്തി​ലെ എല്ലാവ​രുടെ​യും മരണത്തി​ന്‌ ഈ ഞാനാണ്‌ ഉത്തരവാ​ദി. 23  എന്റെകൂടെ കഴിഞ്ഞുകൊ​ള്ളൂ. പേടി​ക്കേണ്ടാ. കാരണം, താങ്കൾക്കു പ്രാണ​ഹാ​നി വരുത്താൻ നോക്കു​ന്നത്‌ എനിക്കു പ്രാണ​ഹാ​നി വരുത്താൻ നോക്കു​ന്ന​തുപോലെ​യാണ്‌. താങ്കൾ എന്റെ സംരക്ഷ​ണ​യി​ലാ​യി​രി​ക്കും.”+

അടിക്കുറിപ്പുകള്‍

അതായത്‌, ആയിരം പേരുടെ അധിപ​ന്മാർ.
അതായത്‌, നൂറു പേരുടെ അധിപ​ന്മാർ.
അഥവാ “വിശ്വ​സ്‌ത​നാ​യി.”
അക്ഷ. “ഓട്ടക്കാ​രോ​ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം