ശമുവേൽ ഒന്നാം ഭാഗം 25:1-44

25  ശമുവേൽ+ മരിച്ചു. ഇസ്രാ​യേൽ ഒന്നടങ്കം ഒരുമി​ച്ചു​കൂ​ടി ശമു​വേ​ലി​നെ ഓർത്ത്‌ വിലപി​ക്കു​ക​യും രാമയിലെ+ വീട്ടിൽ ശമു​വേ​ലി​നെ അടക്കു​ക​യും ചെയ്‌തു. പിന്നെ, ദാവീദ്‌ പാരാൻ വിജന​ഭൂ​മി​യിലേക്കു പോയി.  മാവോനിൽ+ ഒരു മനുഷ്യ​നു​ണ്ടാ​യി​രു​ന്നു; കർമേലിലായിരുന്നു*+ ആ മനുഷ്യ​ന്റെ ജോലി​കാ​ര്യ​ങ്ങൾ. അതിസ​മ്പ​ന്ന​നായ അയാൾക്ക്‌ 3,000 ചെമ്മരി​യാ​ടും 1,000 കോലാ​ടും ഉണ്ടായി​രു​ന്നു. കർമേ​ലിൽ അയാളു​ടെ ചെമ്മരി​യാ​ടു​ക​ളു​ടെ രോമം കത്രി​ക്കുന്ന സമയം വന്നു.  കാലേബ്യനായ+ അയാളു​ടെ പേര്‌ നാബാൽ+ എന്നായി​രു​ന്നു; ഭാര്യ അബീഗ​യിൽ.+ നല്ല വിവേ​ക​മുള്ള, സുന്ദരി​യായ സ്‌ത്രീ​യാ​യി​രു​ന്നു അബീഗ​യിൽ. അയാളാ​കട്ടെ പരുക്കൻ പ്രകൃ​ത​ക്കാ​ര​നും മര്യാ​ദ​യി​ല്ലാ​ത്ത​വ​നും.+  നാബാൽ തന്റെ ചെമ്മരി​യാ​ടു​ക​ളു​ടെ രോമം കത്രി​ക്കുന്നെന്നു വിജന​ഭൂ​മി​യിൽവെച്ച്‌ ദാവീദ്‌ കേട്ടു.  അതുകൊണ്ട്‌, ദാവീദ്‌ പത്തു യുവാ​ക്കളെ നാബാ​ലി​ന്റെ അടു​ത്തേക്ക്‌ അയച്ചു. ദാവീദ്‌ അവരോ​ടു പറഞ്ഞു: “കർമേ​ലിലേക്കു പോകുക. നിങ്ങൾ നാബാ​ലി​ന്റെ അടുത്ത്‌ എത്തു​മ്പോൾ എന്റെ പേരിൽ അദ്ദേഹത്തോ​ടു ക്ഷേമാന്വേ​ഷണം നടത്തണം.  എന്നിട്ട്‌, ഇങ്ങനെ പറയുക: ‘അങ്ങ്‌ ദീർഘാ​യുസ്സോ​ടി​രി​ക്കട്ടെ. അങ്ങയ്‌ക്കും അങ്ങയുടെ വീട്ടു​കാർക്കും അങ്ങയ്‌ക്കുള്ള സകലത്തി​നും മംഗളാ​ശം​സകൾ!*  അങ്ങ്‌ ആടുക​ളു​ടെ രോമം കത്രി​ക്കുന്നെന്നു ഞാൻ കേട്ടു. അങ്ങയുടെ ഇടയന്മാർ ഞങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രു​ന്നപ്പോൾ ഞങ്ങൾ അവരെ ഉപദ്ര​വി​ച്ചില്ല.+ അവർ കർമേ​ലി​ലാ​യി​രുന്ന കാലത്ത്‌ ഉടനീളം അവരുടെ ഒന്നും കാണാതെപോ​യ​തു​മില്ല.  അങ്ങയുടെ യുവാ​ക്കളോ​ടു ചോദി​ച്ചുനോ​ക്കൂ, അവർ പറയും. ഇപ്പോൾ എന്റെ യുവാ​ക്കളോട്‌ അങ്ങയ്‌ക്കു പ്രീതി തോ​ന്നേ​ണമേ. കാരണം, ഒരു സന്തോഷവേളയിലാണല്ലോ* ഞങ്ങൾ വന്നിരി​ക്കു​ന്നത്‌. അങ്ങയ്‌ക്കു കഴിയു​ന്നതെ​ന്തോ, അത്‌ അങ്ങയുടെ ദാസന്മാർക്കും അങ്ങയുടെ മകനായ ദാവീ​ദി​നും ദയവായി നൽകി​യാ​ലും.’”+  അതുകൊണ്ട്‌, ആ യുവാക്കൾ പോയി ഇക്കാര്യ​ങ്ങളെ​ല്ലാം ദാവീ​ദി​ന്റെ പേരിൽ നാബാ​ലിനോ​ടു പറഞ്ഞു. അവർ സംസാ​രി​ച്ചു​തീർന്നപ്പോൾ 10  നാബാൽ ദാവീ​ദി​ന്റെ ദാസന്മാരോ​ടു പറഞ്ഞു: “ആരാണ്‌ ഈ ദാവീദ്‌? ആരാണ്‌ യിശ്ശാ​യി​യു​ടെ മകൻ? ഇയ്യി​ടെ​യാ​യി ധാരാളം ദാസന്മാർ യജമാ​ന​ന്മാ​രു​മാ​യി തെറ്റി​പ്പി​രിഞ്ഞ്‌ പോകു​ന്നുണ്ട്‌.+ 11  എന്റെ അപ്പവും എന്റെ വെള്ളവും എന്റെ ആടുക​ളു​ടെ രോമം കത്രി​ക്കു​ന്ന​വർക്കാ​യി ഞാൻ അറുത്ത മാംസ​വും എടുത്ത്‌ ഊരും പേരും അറിയാത്ത ആളുകൾക്കു കൊടു​ക്ക​ണമെ​ന്നോ?” 12  അപ്പോൾ, ദാവീ​ദി​ന്റെ യുവാക്കൾ മടങ്ങി​വന്ന്‌ നാബാൽ പറഞ്ഞ​തെ​ല്ലാം ദാവീ​ദി​നെ അറിയി​ച്ചു. 13  ദാവീദ്‌ ഉടനെ തന്റെ ആളുക​ളോ​ട്‌, “എല്ലാവ​രും വാൾ അരയ്‌ക്കു കെട്ടുക!”+ എന്നു പറഞ്ഞു. അങ്ങനെ, എല്ലാവ​രും വാൾ അരയ്‌ക്കു കെട്ടി. ദാവീ​ദും വാൾ അരയ്‌ക്കു കെട്ടി. ഏകദേശം 400 പുരു​ഷ​ന്മാർ ദാവീ​ദിന്റെ​കൂ​ടെ പോയി. 200 പേർ സാധന​സാ​മഗ്രി​ക​ളു​ടെ അടുത്ത്‌ നിന്നു. 14  അതിനിടെ, ദാസന്മാ​രിലൊ​രാൾ നാബാ​ലി​ന്റെ ഭാര്യ​യായ അബീഗ​യി​ലി​ന്റെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ അറിയി​ച്ചു: “നമ്മുടെ യജമാ​നനു മംഗളം ആശംസി​ക്കാൻ ദാവീദ്‌ വിജന​ഭൂ​മി​യിൽനിന്ന്‌ ദൂതന്മാ​രെ അയച്ചി​രു​ന്നു. പക്ഷേ, യജമാനൻ അധി​ക്ഷേ​പ​വാ​ക്കു​കൾ പറഞ്ഞ്‌ അവരുടെ നേരെ ആക്രോ​ശി​ച്ചു.+ 15  ആ മനുഷ്യർ നല്ല രീതി​യി​ലേ ഞങ്ങളോ​ടു പെരു​മാ​റി​യി​ട്ടു​ള്ളൂ. ഒരിക്കൽപ്പോ​ലും ഞങ്ങളെ ഉപദ്ര​വി​ച്ചി​ട്ടില്ല. വയലിൽ ഞങ്ങൾ ഒരുമി​ച്ചാ​യി​രുന്ന കാലത്ത്‌ ഞങ്ങളുടെ ഒന്നും ഒരിക്കൽപ്പോ​ലും കാണാതെപോ​യി​ട്ടു​മില്ല.+ 16  ഞങ്ങൾ ആടുകളെ മേയ്‌ച്ചു​കൊ​ണ്ട്‌ അവരുടെ​കൂടെ​യാ​യി​രുന്ന സമയം മുഴുവൻ രാവെ​ന്നോ പകലെ​ന്നോ ഇല്ലാതെ അവർ ഞങ്ങൾക്കു ചുറ്റും ഒരു സംരക്ഷ​ക​മ​തിൽപോലെ​യാ​യി​രു​ന്നു. 17  അതുകൊണ്ട്‌, എന്തു ചെയ്യണ​മെന്ന്‌ ഇപ്പോൾ തീരു​മാ​നി​ച്ചാ​ലും. കാരണം, നമ്മുടെ യജമാ​ന​നും ഈ വീട്ടി​ലു​ള്ള​വർക്കു മുഴു​വ​നും ദുരന്തം വരു​മെന്ന്‌ ഉറപ്പാണ്‌.+ പക്ഷേ, യജമാ​നനോട്‌ ആർക്കും മിണ്ടാൻ പറ്റില്ല​ല്ലോ, ആൾ അത്ര നികൃ​ഷ്ട​നല്ലേ?”*+ 18  അപ്പോൾ, അബീഗയിൽ+ പെട്ടെ​ന്നു​തന്നെ 200 അപ്പം, രണ്ടു വലിയ ഭരണി നിറയെ വീഞ്ഞ്‌, പാചകം ചെയ്യാൻ ഒരുക്കിയ അഞ്ച്‌ ആട്‌, അഞ്ചു സെയാ* മലർ, 100 ഉണക്കമു​ന്തി​രി​യട, 200 അത്തിയട എന്നിവ എടുത്ത്‌ കഴുത​ക​ളു​ടെ പുറത്ത്‌ വെച്ചു.+ 19  എന്നിട്ട്‌ ദാസന്മാരോ​ടു പറഞ്ഞു: “നിങ്ങൾ മുമ്പേ പൊയ്‌ക്കൊ​ള്ളൂ. ഞാൻ പുറ​കേ​യുണ്ട്‌.” അബീഗ​യിൽ പക്ഷേ ഭർത്താ​വായ നാബാ​ലിനോട്‌ ഒന്നും പറഞ്ഞില്ല. 20  അബീഗയിൽ കഴുത​പ്പു​റത്ത്‌ കയറി മലയുടെ മറപറ്റി ഇറങ്ങിച്ചെ​ല്ലുമ്പോൾ അതാ, ദാവീ​ദും ആളുക​ളും എതി​രെ​വ​രു​ന്നു! അങ്ങനെ, അവർ അവി​ടെവെച്ച്‌ കണ്ടുമു​ട്ടി. 21  പക്ഷേ, ദാവീ​ദി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ ഇതാണ്‌: “അയാൾക്കു​ണ്ടാ​യി​രു​ന്നതൊ​ക്കെ വിജന​ഭൂ​മി​യിൽവെച്ച്‌ ഞാൻ കാത്തു​സൂ​ക്ഷി​ച്ചു. അവയിൽ ഒന്നു​പോ​ലും കാണാതെപോ​യില്ല.+ ഞാൻ ഇത്ര​യൊ​ക്കെ നന്മ ചെയ്‌തി​ട്ടും അയാൾ എന്നോടു തിന്മയാ​ണ​ല്ലോ ചെയ്യു​ന്നത്‌.+ അയാൾക്കു​വേണ്ടി ഞാൻ ചെയ്‌തതൊ​ക്കെ വെറുതേ​യാ​യിപ്പോ​യ​ല്ലോ. 22  അയാളുടെ ഒറ്റ ആൺതരിയെ* എങ്കിലും ഞാൻ പുലരും​വരെ ജീവ​നോ​ടെ വെച്ചാൽ ദൈവം ദാവീ​ദി​ന്റെ ശത്രുക്കളോട്‌* ഇതും ഇതില​ധി​ക​വും ചെയ്യട്ടെ.” 23  ദാവീദിനെ കണ്ട മാത്ര​യിൽ അബീഗ​യിൽ തിടു​ക്ക​ത്തിൽ കഴുത​പ്പു​റ​ത്തു​നിന്ന്‌ ഇറങ്ങി ദാവീ​ദി​ന്റെ മുന്നിൽ മുട്ടു​കു​ത്തി നിലം​വരെ കുമ്പിട്ടു. 24  എന്നിട്ട്‌, ദാവീ​ദി​ന്റെ കാൽക്കൽ വീണ്‌ പറഞ്ഞു: “എന്റെ യജമാ​നനേ, കുറ്റം എന്റെ മേൽ ഇരിക്കട്ടെ. അങ്ങയുടെ ഈ ദാസി പറഞ്ഞുകൊ​ള്ളട്ടേ, അങ്ങ്‌ കേൾക്കേ​ണമേ. 25  ഒന്നിനും കൊള്ളാത്ത ആ നാബാ​ലി​ന്റെ വാക്കുകൾ എന്റെ യജമാനൻ കാര്യ​മാ​ക്ക​രു​തേ.+ കാരണം, പേരുപോലെ​തന്നെ​യാണ്‌ ആളും. നാബാൽ* എന്നാണ​ല്ലോ അയാളു​ടെ പേര്‌. വിവര​ക്കേട്‌ അയാളു​ടെ കൂടപ്പി​റ​പ്പാണ്‌. അങ്ങയുടെ ദാസി​യായ ഈ ഞാനാ​കട്ടെ അങ്ങ്‌ അയച്ച യുവാ​ക്കളെ കണ്ടില്ലാ​യി​രു​ന്നു. 26  എന്റെ യജമാ​നനേ, യഹോ​വ​യാ​ണെ, അങ്ങാണെ, രക്തച്ചൊ​രി​ച്ചി​ലി​ന്റെ കുറ്റത്തിൽനിന്നും+ സ്വന്തകൈ​യാൽ പ്രതി​കാ​രം ചെയ്യുന്നതിൽനിന്നും* അങ്ങയെ ഇപ്പോൾ തടഞ്ഞത്‌ യഹോ​വ​യാണ്‌.+ അങ്ങയുടെ ശത്രു​ക്ക​ളും അങ്ങയെ അപായപ്പെ​ടു​ത്താൻ നോക്കു​ന്ന​വ​രും നാബാ​ലിനെപ്പോലെ​യാ​കട്ടെ. 27  അങ്ങയുടെ സന്നിധി​യിൽ ഈ ദാസി കൊണ്ടു​വ​ന്നി​രി​ക്കുന്ന കാഴ്‌ച*+ അങ്ങയുടെ​കൂടെ​യുള്ള ഈ യുവാ​ക്കൾക്ക്‌ ഇപ്പോൾ കൊടു​ത്താ​ലും.+ 28  ദയവായി, അങ്ങയുടെ ഈ ദാസി​യു​ടെ ലംഘനം പൊറുക്കേ​ണമേ. യഹോവ നിശ്ചയ​മാ​യും എന്റെ യജമാ​ന​നുവേണ്ടി ദീർഘ​കാ​ലം നിലനിൽക്കുന്ന ഒരു ഭവനം പണിയും.+ കാരണം, എന്റെ യജമാനൻ യഹോ​വ​യ്‌ക്കുവേ​ണ്ടി​യാ​ണ​ല്ലോ യുദ്ധങ്ങൾ നടത്തു​ന്നത്‌.+ അങ്ങയുടെ ജീവി​ത​കാ​ലത്ത്‌ ഒരിക്ക​ലും അങ്ങയിൽ തിന്മ കണ്ടിട്ടു​മില്ല.+ 29  അങ്ങയുടെ ജീവ​നെ​ടു​ക്കാൻ ആരെങ്കി​ലും അങ്ങയെ പിന്തു​ടർന്നു​വ​ന്നാൽ അങ്ങയുടെ ജീവൻ അങ്ങയുടെ ദൈവ​മായ യഹോ​വ​യു​ടെ പക്കലുള്ള ജീവഭാ​ണ്ഡ​ത്തിൽ ഭദ്രമാ​യി​രി​ക്കും. അങ്ങയുടെ ശത്രു​ക്ക​ളു​ടെ ജീവനോ കവണയിൽവെച്ച്‌ എറിയുന്ന കല്ലുകൾപോ​ലെ ദൈവം ചുഴറ്റി എറിയും. 30  വാഗ്‌ദാനം ചെയ്‌തി​ട്ടുള്ള എല്ലാ നല്ല കാര്യ​ങ്ങ​ളും അങ്ങയ്‌ക്കു ചെയ്‌തു​തന്ന്‌ യഹോവ അങ്ങയെ ഇസ്രായേ​ലി​ന്റെ നേതാ​വാ​യി നിയമി​ക്കുമ്പോൾ,+ 31  അകാരണമായി രക്തം ചൊരി​ഞ്ഞ​തിന്റെ​യോ സ്വന്തം കൈ​കൊണ്ട്‌ പ്രതി​കാ​രം ചെയ്‌ത​തിന്റെ​യോ പേരി​ലുള്ള പശ്ചാത്താ​പ​മോ ഖേദമോ* അങ്ങയുടെ ഹൃദയ​ത്തി​ലു​ണ്ടാ​യി​രി​ക്കില്ല.+ എന്റെ യജമാ​നനേ, അങ്ങയുടെ മേൽ യഹോവ നന്മ വർഷി​ക്കുമ്പോൾ ഈ ദാസിയെ​യും ഓർക്കേ​ണമേ.” 32  അപ്പോൾ, ദാവീദ്‌ അബീഗ​യി​ലിനോ​ടു പറഞ്ഞു: “എന്നെ കാണാൻ ഇന്നു നിന്നെ അയച്ച ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോ​വ​യ്‌ക്കു സ്‌തുതി! 33  നിന്റെ വിവേകം അനു​ഗ്ര​ഹി​ക്കപ്പെ​ടട്ടെ! എന്നെ ഇന്നു രക്തച്ചൊ​രി​ച്ചി​ലി​ന്റെ കുറ്റത്തിൽനിന്നും+ സ്വന്തം കൈ​കൊണ്ട്‌ പ്രതി​കാ​രം ചെയ്യു​ന്ന​തിൽനി​ന്നും തടഞ്ഞ നീയും അനു​ഗ്ര​ഹി​ക്കപ്പെ​ടട്ടെ! 34  നിന്നെ ഉപദ്ര​വി​ക്കു​ന്ന​തിൽനിന്ന്‌ എന്നെ തടഞ്ഞ ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോ​വ​യാ​ണെ,+ എന്നെ കാണാൻ നീ പെട്ടെന്നു വന്നില്ലായിരുന്നെങ്കിൽ+ നാളെ പുലരുമ്പോഴേ​ക്കും നാബാ​ലിന്റേതെന്നു പറയാൻ ഒരൊറ്റ ആൺതരിപോ​ലും ശേഷി​ക്കി​ല്ലാ​യി​രു​ന്നു.”+ 35  എന്നിട്ട്‌, ദാവീദ്‌ അബീഗ​യിൽ കൊണ്ടു​വ​ന്നതു സ്വീക​രിച്ച്‌ അബീഗ​യി​ലിനോ​ടു പറഞ്ഞു: “സമാധാ​നത്തോ​ടെ വീട്ടി​ലേക്കു പൊയ്‌ക്കൊ​ള്ളൂ. ഇതാ, നീ പറഞ്ഞതു ഞാൻ കേട്ടി​രി​ക്കു​ന്നു. നീ അപേക്ഷിച്ച കാര്യം ഞാൻ സാധി​ച്ചു​ത​രും.” 36  അങ്ങനെ, അബീഗ​യിൽ നാബാ​ലി​ന്റെ അടു​ത്തേക്കു മടങ്ങി. അയാൾ അപ്പോൾ വീട്ടിൽ ഒരു രാജാ​വിനെപ്പോ​ലെ വലിയ വിരുന്നു നടത്തു​ക​യാ​യി​രു​ന്നു. വലിയ സന്തോ​ഷ​ത്തി​ലാ​യി​രുന്ന നാബാൽ* മദ്യപി​ച്ച്‌ അങ്ങേയറ്റം ലഹരി​യി​ലാ​യി​രു​ന്നു. അതു​കൊണ്ട്‌ നടന്ന​തൊ​ന്നും നേരം പുലരു​ന്ന​തു​വരെ അബീഗ​യിൽ അയാ​ളോ​ടു പറഞ്ഞില്ല. 37  പക്ഷേ, രാവിലെ നാബാ​ലി​ന്റെ ലഹരി ഇറങ്ങി​യപ്പോൾ അബീഗ​യിൽ എല്ലാം അയാ​ളോ​ടു പറഞ്ഞു. അപ്പോൾ, നാബാ​ലി​ന്റെ ഹൃദയം നിർജീ​വ​മാ​യി. ശരീരം തളർന്ന്‌ ഒരു കല്ലു​പോ​ലെ അയാൾ ചലനമറ്റ്‌ കിടന്നു. 38  ഏകദേശം പത്തു ദിവസം കഴിഞ്ഞ്‌ യഹോവ നാബാ​ലി​നെ പ്രഹരി​ച്ചു, അയാൾ മരിച്ചുപോ​യി. 39  നാബാൽ മരിച്ചു​പോ​യെന്നു കേട്ട​പ്പോൾ ദാവീദ്‌ പറഞ്ഞു: “നാബാൽ എന്നെ നിന്ദിച്ച സംഭവത്തിൽ+ എനിക്കു​വേണ്ടി വാദിക്കുകയും+ തെറ്റു ചെയ്യു​ന്ന​തിൽനിന്ന്‌ ഈ ദാസനെ തടയു​ക​യും ചെയ്‌ത യഹോ​വ​യ്‌ക്കു സ്‌തുതി!+ യഹോവ നാബാ​ലി​ന്റെ ദുഷ്ടത, തിരിച്ച്‌ അയാളു​ടെ തലമേൽത്തന്നെ വരുത്തി​യ​ല്ലോ!” തുടർന്ന്‌, ദാവീദ്‌ വിവാ​ഹാ​ഭ്യർഥ​ന​യു​മാ​യി അബീഗ​യി​ലി​ന്റെ അടു​ത്തേക്ക്‌ ആളയച്ചു. 40  അങ്ങനെ, ദാവീ​ദി​ന്റെ ദാസന്മാർ കർമേ​ലിൽ അബീഗ​യി​ലി​ന്റെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ പറഞ്ഞു: “ഭവതിയെ ഭാര്യ​യാ​ക്കാൻ ദാവീദ്‌ ആഗ്രഹി​ക്കു​ന്നു. അതിനുവേ​ണ്ടി​യാ​ണു ഞങ്ങളെ ഇങ്ങോട്ട്‌ അയച്ചത്‌.” 41  അബീഗയിൽ ഉടനെ എഴു​ന്നേറ്റ്‌ മുട്ടു​കു​ത്തി വണങ്ങി ഇങ്ങനെ പറഞ്ഞു: “ഇതാ, അങ്ങയുടെ ദാസി; എന്റെ യജമാ​നന്റെ ദാസന്മാ​രു​ടെ കാലുകൾ കഴുകാനും+ സന്നദ്ധയാ​യവൾ.” 42  തുടർന്ന്‌, അബീഗയിൽ+ പെട്ടെന്ന്‌ എഴു​ന്നേറ്റ്‌ കഴുത​പ്പു​റത്ത്‌ കയറി ദാവീ​ദി​ന്റെ ദൂതന്മാ​രെ അനുഗ​മി​ച്ചു. അഞ്ചു ദാസി​മാർ കാൽന​ട​യാ​യി പിന്നാലെ​യു​ണ്ടാ​യി​രു​ന്നു. അബീഗ​യിൽ ചെന്ന്‌ ദാവീ​ദി​ന്റെ ഭാര്യ​യാ​യി. 43  ദാവീദ്‌ ജസ്രീലിൽനിന്നുള്ള+ അഹീനോവമിനെയും+ വിവാഹം കഴിച്ചി​രു​ന്നു. അങ്ങനെ, അവർ ഇരുവ​രും ദാവീ​ദി​ന്റെ ഭാര്യ​മാ​രാ​യി.+ 44  പക്ഷേ ശൗൽ ദാവീ​ദി​ന്റെ ഭാര്യ​യായ, തന്റെ മകൾ മീഖളിനെ+ ഗല്ലീമിൽനി​ന്നുള്ള ലയീശി​ന്റെ മകനായ പൽതിക്കു+ കൊടു​ത്തു.

അടിക്കുറിപ്പുകള്‍

യഹൂദയിലെ ഒരു നഗരം. ഇതു കർമേൽ പർവതമല്ല.
അഥവാ “സമാധാ​നം.”
അക്ഷ. “നല്ലൊരു ദിവസ​മാ​ണ​ല്ലോ.”
അഥവാ “ഒന്നിനും കൊള്ളാ​ത്ത​വ​നല്ലേ?”
ഒരു സെയാ = 7.33 ലി. അനു. ബി14 കാണുക.
അക്ഷ. “ചുവരി​ലേക്കു മൂത്രം ഒഴിക്കുന്ന ഒരാളെ.” ആണുങ്ങ​ളോ​ടുള്ള അവജ്ഞ സൂചി​പ്പി​ക്കുന്ന ഒരു എബ്രായ പദപ്ര​യോ​ഗം.
മറ്റൊരു സാധ്യത “ദൈവം ദാവീ​ദി​നോ​ട്‌.”
അർഥം: “വിഡ്‌ഢി; വിവേ​ക​ശൂ​ന്യൻ.”
അഥവാ “രക്ഷ വരുത്തു​ന്ന​തിൽനി​ന്നും.”
അക്ഷ. “അനു​ഗ്രഹം.”
അക്ഷ. “ചാഞ്ചല്യ​മോ ഇടർച്ച​യോ.”
അക്ഷ. “അയാളു​ടെ ഹൃദയം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം