ശമുവേൽ ഒന്നാം ഭാഗം 27:1-12

27  പക്ഷേ, ദാവീദ്‌ ഇങ്ങനെ മനസ്സിൽ പറഞ്ഞു: “ഒരു ദിവസം ഞാൻ ശൗലിന്റെ കൈയാൽ കൊല്ലപ്പെ​ടും. അതു​കൊണ്ട്‌, ഫെലി​സ്‌ത്യദേ​ശത്തേക്കു രക്ഷപ്പെ​ടു​ന്ന​താ​യി​രി​ക്കും നല്ലത്‌.+ അപ്പോൾ, ശൗൽ ഇസ്രായേൽപ്രദേ​ശ​ങ്ങ​ളിൽ എന്നെ തിരയു​ന്നതു മതിയാ​ക്കും.+ അങ്ങനെ, ഞാൻ ശൗലിന്റെ കൈയിൽനി​ന്ന്‌ രക്ഷപ്പെ​ടും.”  അതുകൊണ്ട്‌, ദാവീദ്‌ എഴു​ന്നേറ്റ്‌ കൂടെ​യുള്ള 600 പുരു​ഷ​ന്മാരെ​യും കൂട്ടി+ ഗത്തിലെ രാജാ​വും മാവോ​ക്കി​ന്റെ മകനും ആയ ആഖീശിന്റെ+ അടു​ത്തേക്കു ചെന്നു.  ദാവീദും കൂടെ​യുള്ള പുരു​ഷ​ന്മാ​രും അവരവ​രു​ടെ വീട്ടി​ലു​ള്ള​വ​രുടെ​കൂ​ടെ ഗത്തിൽ ആഖീശി​ന്റെ അടുത്ത്‌ താമസി​ച്ചു. ദാവീ​ദിന്റെ​കൂ​ടെ രണ്ടു ഭാര്യ​മാ​രും, അതായത്‌ ജസ്രീൽക്കാ​രി അഹീനോവമും+ നാബാ​ലി​ന്റെ വിധവ​യായ കർമേൽക്കാ​രി അബീഗ​യി​ലും,+ ഉണ്ടായി​രു​ന്നു.  ദാവീദ്‌ ഗത്തി​ലേക്ക്‌ ഓടി​പ്പോ​യെന്നു ശൗലിനു വിവരം കിട്ടി​യപ്പോൾ ശൗൽ ദാവീ​ദി​നെ തിരയു​ന്നതു മതിയാ​ക്കി.+  തുടർന്ന്‌, ദാവീദ്‌ ആഖീശിനോ​ടു പറഞ്ഞു: “അങ്ങയ്‌ക്ക്‌ എന്നോടു പ്രീതി തോന്നുന്നെ​ങ്കിൽ ഉൾനാ​ട്ടി​ലുള്ള ഏതെങ്കി​ലും നഗരത്തിൽ എനിക്ക്‌ ഒരിടം തരുമോ? ഞാൻ അവിടെ കഴിഞ്ഞുകൊ​ള്ളാം. അങ്ങയുടെ ഈ ദാസൻ എന്തിന്‌ അങ്ങയുടെ​കൂ​ടെ ഈ രാജന​ഗ​ര​ത്തിൽ താമസി​ക്കണം?”  അങ്ങനെ, ആഖീശ്‌ അന്നേ ദിവസം സിക്ലാഗ്‌+ ദാവീ​ദി​നു കൊടു​ത്തു. അതു​കൊ​ണ്ടാണ്‌, സിക്ലാഗ്‌ ഇന്നുവരെ​യും യഹൂദാ​രാ​ജാ​ക്ക​ന്മാ​രു​ടെ കൈവ​ശ​മി​രി​ക്കു​ന്നത്‌.  ദാവീദ്‌ അങ്ങനെ, ഫെലി​സ്‌ത്യ​രു​ടെ ഉൾനാ​ട്ടിൽ ഒരു വർഷവും നാലു മാസവും താമസി​ച്ചു.+  ദാവീദ്‌ തന്റെ പുരു​ഷ​ന്മാരെ​യും കൂട്ടി ഗശൂര്യരെയും+ ഗിർസ്യരെ​യും അമാലേക്യരെയും+ ആക്രമി​ക്കാൻ പോകു​മാ​യി​രു​ന്നു. അവരുടെ ദേശം തേലാം മുതൽ ശൂർ+ വരെയും ഈജി​പ്‌ത്‌ ദേശം വരെയും നീണ്ടു​കി​ട​ന്നി​രു​ന്നു.  ദേശത്തെ ആക്രമി​ക്കുമ്പോൾ ദാവീദ്‌ പുരു​ഷ​ന്മാരെ​യോ സ്‌ത്രീ​കളെ​യോ ജീവ​നോ​ടെ വെച്ചില്ല.+ പക്ഷേ ആടുകൾ, കന്നുകാ​ലി​കൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്‌ത്രങ്ങൾ എന്നിവയെ​ല്ലാം എടുത്തി​രു​ന്നു. ദാവീദ്‌ ആഖീശി​ന്റെ അടുത്ത്‌ മടങ്ങി​വ​രുമ്പോൾ 10  “ഇന്നു നീ എവി​ടെ​യാണ്‌ ആക്രമണം നടത്തി​യത്‌” എന്ന്‌ ആഖീശ്‌ ചോദി​ച്ചാൽ, “യഹൂദ​യു​ടെ തെക്കൻ പ്രദേശം”*+ എന്നോ “യരഹ്‌മയേല്യരുടെ+ തെക്കൻ പ്രദേശം” എന്നോ “കേന്യരുടെ+ തെക്കൻ പ്രദേശം” എന്നോ ഒക്കെ ദാവീദ്‌ മറുപടി പറയു​മാ​യി​രു​ന്നു. 11  സ്‌ത്രീപുരുഷന്മാരിൽ ഒറ്റ ഒരാ​ളെപ്പോ​ലും ഗത്തി​ലേക്കു കൊണ്ടു​വ​രാൻ ബാക്കി വെക്കാതെ എല്ലാവരെ​യും ദാവീദ്‌ കൊന്നു​ക​ളഞ്ഞു. അതിനു കാരണ​മാ​യി ദാവീദ്‌ പറഞ്ഞത്‌ ഇതാണ്‌: “അല്ലാത്ത​പക്ഷം, ‘ദാവീദ്‌ ഇങ്ങനെ ചെയ്‌തു’ എന്ന്‌ അവർ നമ്മളെ​ക്കു​റിച്ച്‌ അവരോ​ടു പറയും.” (ഫെലി​സ്‌ത്യ​രു​ടെ ഉൾനാ​ട്ടിൽ താമസിച്ച കാലം മുഴുവൻ ഇതായി​രു​ന്നു ദാവീ​ദി​ന്റെ പതിവ്‌.) 12  അങ്ങനെ, ആഖീശ്‌ ദാവീ​ദി​നെ വിശ്വ​സി​ച്ചു. ആഖീശ്‌ തന്നോ​ടു​തന്നെ ഇങ്ങനെ പറഞ്ഞു: ‘ദാവീ​ദി​ന്റെ ജനമായ ഇസ്രായേ​ല്യർക്ക്‌ എന്തായാ​ലും ഇപ്പോൾ ദാവീ​ദിനോ​ടു വെറു​പ്പാ​യി​ട്ടുണ്ട്‌. അതു​കൊണ്ട്‌, ദാവീദ്‌ ഇനി എന്നും എന്റെ ദാസനാ​യി​രി​ക്കും.’

അടിക്കുറിപ്പുകള്‍

അഥവാ “നെഗെബ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം