ശമുവേൽ ഒന്നാം ഭാഗം 9:1-27

9  ബന്യാ​മീൻഗോത്ര​ത്തിൽ കീശ്‌+ എന്നു പേരുള്ള അതിസ​മ്പ​ന്ന​നായ ഒരു മനുഷ്യ​നു​ണ്ടാ​യി​രു​ന്നു. ബന്യാമീന്യനായ+ അഫിയ​യു​ടെ മകനായ ബഖോ​റ​ത്തി​ന്റെ മകനായ സെറോ​രി​ന്റെ മകനായ അബി​യേ​ലി​ന്റെ മകനാ​യി​രു​ന്നു കീശ്‌. 2  കീശിനു ശൗൽ എന്നു പേരുള്ള,+ ചെറു​പ്പ​ക്കാ​ര​നും സുന്ദര​നും ആയ ഒരു മകനു​ണ്ടാ​യി​രു​ന്നു. ഇസ്രായേ​ല്യ​രു​ടെ കൂട്ടത്തിൽ ശൗലിനെ​ക്കാൾ സുന്ദര​നാ​യി ആരുമു​ണ്ടാ​യി​രു​ന്നില്ല. ജനത്തിൽ എല്ലാവരെ​ക്കാ​ളും ഏറെ പൊക്ക​മു​ള്ള​വ​നാ​യി​രു​ന്നു ശൗൽ. 3  ഒരിക്കൽ, ശൗലിന്റെ അപ്പനായ കീശിന്റെ കഴുതകളെ* കാണാ​താ​യി. അപ്പോൾ, കീശ്‌ മകനായ ശൗലിനോ​ടു പറഞ്ഞു: “ദയവായി പരിചാ​ര​ക​ന്മാ​രിലൊ​രാളെ​യും കൂട്ടി കഴുത​കളെ അന്വേ​ഷിച്ച്‌ പോകുക.” 4  അവർ എഫ്രയീം​മ​ല​നാ​ട്ടി​ലൂടെ​യും ശാലീശ ദേശത്തു​കൂടെ​യും പോയി. പക്ഷേ, അവയെ കണ്ടില്ല. അവർ ശാലീം ദേശത്തു​കൂടെ​യും സഞ്ചരിച്ചു. പക്ഷേ, കഴുതകൾ അവി​ടെ​യു​മു​ണ്ടാ​യി​രു​ന്നില്ല. അവർ ബന്യാ​മീ​ന്യ​രു​ടെ ദേശം മുഴുവൻ സഞ്ചരിച്ചെ​ങ്കി​ലും അവയെ കണ്ടെത്തി​യില്ല. 5  അങ്ങനെ, അവർ സൂഫ്‌ ദേശത്ത്‌ എത്തി. ഒപ്പമു​ണ്ടാ​യി​രുന്ന പരിചാ​ര​കനോ​ടു ശൗൽ പറഞ്ഞു: “വരൂ! നമുക്കു മടങ്ങിപ്പോ​കാം. അല്ലാത്ത​പക്ഷം, അപ്പൻ ഇനി കഴുത​കൾക്കു പകരം നമ്മളെ ഓർത്താ​യി​രി​ക്കും ഉത്‌ക​ണ്‌ഠപ്പെ​ടു​ന്നത്‌.”+ 6  പക്ഷേ, പരിചാ​രകൻ പറഞ്ഞു: “ഇതാ, ഈ നഗരത്തിൽ ഒരു ദൈവ​പു​രു​ഷ​നുണ്ട്‌, വളരെ ആദരണീ​യ​നായ ഒരാൾ. അദ്ദേഹം പറയു​ന്നതെ​ല്ലാം നിശ്ചയ​മാ​യും അങ്ങനെ​തന്നെ സംഭവി​ക്കും.+ അവി​ടെ​വരെ പോയാ​ലോ? നമ്മൾ ഏതു വഴിക്കു പോക​ണമെന്ന്‌ അദ്ദേഹ​ത്തി​നു നമ്മളോ​ടു പറയാ​നായേ​ക്കും.” 7  അപ്പോൾ ശൗൽ പരിചാ​ര​കനോ​ടു പറഞ്ഞു: “പക്ഷേ നമ്മൾ പോയാൽ, അദ്ദേഹ​ത്തിന്‌ എന്തു കൊടു​ക്കും? നമ്മുടെ സഞ്ചിക​ളിൽ അപ്പമി​ല്ല​ല്ലോ. ദൈവ​പു​രു​ഷനു കാഴ്‌ച​യാ​യി കൊണ്ടുപോ​കാൻ ഒന്നുമില്ലെ​ന്ന​താ​ണു വാസ്‌തവം. എന്തെങ്കി​ലു​മു​ണ്ടോ?” 8  അപ്പോൾ, പരിചാ​രകൻ ശൗലിനോ​ടു പറഞ്ഞു: “ഇതാ, എന്റെ കൈയിൽ കാൽ ശേക്കെൽ* വെള്ളി​യുണ്ട്‌. അതു ഞാൻ ദൈവ​പു​രു​ഷനു കൊടു​ക്കാം. നമ്മൾ ഏതു വഴിക്കു പോക​ണമെന്നു ദൈവ​പു​രു​ഷൻ നമ്മോടു പറയും.” 9  (പണ്ട്‌ ഇസ്രായേ​ലിൽ, ഒരാൾ ദൈവ​ത്തി​ന്റെ ഉപദേശം ചോദി​ക്കാൻ പോകു​മ്പോൾ, “വരൂ! നമുക്കു ദിവ്യ​ജ്ഞാ​നി​യു​ടെ അടുത്ത്‌ പോകാം”+ എന്നു പറയു​മാ​യി​രു​ന്നു. കാരണം, പ്രവാ​ച​കനെ പണ്ടു ദിവ്യ​ജ്ഞാ​നി എന്നാണു വിളി​ച്ചി​രു​ന്നത്‌.) 10  അപ്പോൾ, ശൗൽ പരിചാ​ര​കനോ​ടു പറഞ്ഞു: “നീ പറഞ്ഞതു കൊള്ളാം. നമുക്കു പോകാം.” അങ്ങനെ, അവർ ദൈവ​പു​രു​ഷ​നു​ണ്ടാ​യി​രുന്ന നഗരത്തി​ലേക്കു പോയി. 11  അവർ നഗരത്തിലേ​ക്കുള്ള കയറ്റം കയറിച്ചെ​ല്ലുമ്പോൾ വെള്ളം കോരാൻ പുറ​ത്തേക്കു പോകുന്ന ചില പെൺകു​ട്ടി​കളെ കണ്ടുമു​ട്ടി. അപ്പോൾ അവർ അവരോ​ട്‌, “ദിവ്യജ്ഞാനി+ ഇവി​ടെ​യു​ണ്ടോ” എന്നു ചോദി​ച്ചു. 12  അവർ പറഞ്ഞു: “ഉണ്ട്‌. ഇതാ, തൊട്ട​ടു​ത്താണ്‌; നേരെ പോയാൽ മതി. പെട്ടെന്നു ചെല്ലൂ. ആരാധനാസ്ഥലത്ത്‌* ജനം ഇന്നു ബലി അർപ്പിക്കുന്നതുകൊണ്ട്‌+ അദ്ദേഹം ഇന്നു നഗരത്തിലെ​ത്തി​യി​ട്ടുണ്ട്‌.+ 13  നഗരത്തിൽ കടക്കുന്ന ഉടനെ നിങ്ങൾക്ക്‌ അദ്ദേഹത്തെ കാണാം. ഭക്ഷണം കഴിക്കാ​നാ​യി അദ്ദേഹം ആരാധ​നാ​സ്ഥ​ലത്തേക്കു പോകുന്ന സമയമാ​യി. ബലിയെ അനു​ഗ്ര​ഹിക്കേ​ണ്ടത്‌ അദ്ദേഹ​മാ​യ​തുകൊണ്ട്‌ അദ്ദേഹം ചെല്ലാതെ ജനം കഴിക്കില്ല. അദ്ദേഹം അനു​ഗ്ര​ഹി​ച്ചശേ​ഷമേ ക്ഷണിക്കപ്പെ​ട്ട​വർക്കു കഴിക്കാ​നാ​കൂ. അതു​കൊണ്ട്‌, ഇപ്പോൾത്തന്നെ ചെല്ലുക. നിങ്ങൾക്ക്‌ അദ്ദേഹത്തെ കാണാം.” 14  അങ്ങനെ, അവർ നഗരത്തി​ലേക്കു പോയി. അവർ നഗരമ​ധ്യ​ത്തിലേക്കു ചെല്ലു​മ്പോൾ അവരെ കാണാ​നും ആരാധ​നാ​സ്ഥ​ലത്തേക്കു പോകാ​നും വേണ്ടി ശമുവേൽ വരുന്നു​ണ്ടാ​യി​രു​ന്നു. 15  ശൗൽ വന്നതിന്റെ തലേന്ന്‌ യഹോവ ശമു​വേ​ലിനോട്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു:* 16  “നാളെ ഏകദേശം ഈ സമയത്ത്‌ ബന്യാ​മീ​ന്റെ ദേശത്തു​നിന്ന്‌ ഒരു പുരു​ഷനെ ഞാൻ നിന്റെ അടു​ത്തേക്ക്‌ അയയ്‌ക്കും.+ എന്റെ ജനമായ ഇസ്രായേ​ലി​ന്റെ നേതാ​വാ​യി നീ ആ പുരു​ഷനെ അഭി​ഷേകം ചെയ്യണം.+ ഫെലി​സ്‌ത്യ​രു​ടെ കൈയിൽനി​ന്ന്‌ അവൻ എന്റെ ജനത്തെ രക്ഷിക്കും. കാരണം, എന്റെ ജനത്തിന്റെ ക്ലേശം ഞാൻ കണ്ടിരി​ക്കു​ന്നു; അവരുടെ നിലവി​ളി എന്റെ അടു​ത്തെ​ത്തി​യി​രി​ക്കു​ന്നു.”+ 17  ശമുവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ ശമു​വേ​ലിനോ​ടു പറഞ്ഞു: “‘എന്റെ ജനത്തെ ഭരിക്കു​ന്നത്‌ ഇവനാ​യി​രി​ക്കും’+ എന്നു ഞാൻ നിന്നോ​ടു പറഞ്ഞത്‌ ഈ പുരു​ഷനെ​ക്കു​റി​ച്ചാണ്‌.” 18  ശൗൽ കവാട​ത്തിൽ ശമു​വേ​ലി​ന്റെ അടു​ത്തെത്തി, “ദയവായി ദിവ്യ​ജ്ഞാ​നി​യു​ടെ വീട്‌ എവി​ടെ​യാണെന്നു പറഞ്ഞു​ത​രാ​മോ” എന്നു ചോദി​ച്ചു. 19  അപ്പോൾ ശമുവേൽ ശൗലിനോ​ടു പറഞ്ഞു: “ദിവ്യ​ജ്ഞാ​നി ഞാനാണ്‌. ആരാധനാസ്ഥലത്തേക്ക്‌* എന്റെ മുന്നി​ലാ​യി നടക്കുക. ഇന്നു താങ്കൾ എന്റെകൂ​ടെ ഭക്ഷണം കഴിക്കും.+ രാവിലെ ഞാൻ താങ്കളെ യാത്ര​യാ​ക്കാം. താങ്കൾക്ക്‌ അറിയേണ്ടതെല്ലാം* ഞാൻ പറഞ്ഞു​ത​രാം. 20  മൂന്നു ദിവസം മുമ്പ്‌ കാണാ​തായ കഴുത​ക​ളു​ടെ കാര്യം+ ഓർത്ത്‌ ഇനി ഉത്‌ക​ണ്‌ഠപ്പെടേണ്ടാ. അവയെ കണ്ടെത്തി. അല്ല, ഇസ്രായേ​ലി​ലെ അഭികാ​മ്യ​മാ​യതെ​ല്ലാം ആർക്കു​ള്ള​താണ്‌? താങ്കൾക്കും പിതൃ​ഭ​വ​ന​ത്തി​നും ഉള്ളതല്ലേ?”+ 21  അപ്പോൾ ശൗൽ പറഞ്ഞു: “ഇസ്രായേൽഗോത്ര​ങ്ങ​ളിൽ ഏറ്റവും ചെറു​തായ ബന്യാ​മീൻഗോത്ര​ത്തിൽപ്പെ​ട്ട​വ​നല്ലേ ഞാൻ?+ എന്റെ കുലം ബന്യാ​മീൻഗോത്ര​ത്തി​ലെ എല്ലാ കുലങ്ങ​ളി​ലുംവെച്ച്‌ ഏറ്റവും നിസ്സാ​ര​മല്ലേ? പിന്നെ, എന്തിനാ​ണ്‌ അങ്ങ്‌ എന്നോട്‌ ഇങ്ങനെ സംസാ​രി​ക്കു​ന്നത്‌?” 22  പിന്നെ, ശമുവേൽ ശൗലിനെ​യും പരിചാ​ര​കനെ​യും ഊണു​മു​റി​യിലേക്കു കൂട്ടിക്കൊ​ണ്ടു​വന്ന്‌ ക്ഷണിക്കപ്പെ​ട്ട​വ​രു​ടെ ഇടയിൽ അവർക്ക്‌ ഏറ്റവും പ്രധാ​ന​പ്പെട്ട സ്ഥലം കൊടു​ത്തു. അവിടെ ഏകദേശം 30 പുരു​ഷ​ന്മാ​രു​ണ്ടാ​യി​രു​ന്നു. 23  ശമുവേൽ പാചക​ക്കാ​രനോ​ടു പറഞ്ഞു: “‘മാറ്റിവെ​ക്കുക’ എന്നു പറഞ്ഞ്‌ ഞാൻ നിന്നെ ഏൽപ്പിച്ച പങ്ക്‌ എടുത്തുകൊ​ണ്ടു​വരൂ.” 24  അപ്പോൾ, പാചക​ക്കാ​രൻ കാൽക്കു​റ​കും അതി​ന്മേ​ലു​ള്ള​തും എടുത്ത്‌ ശൗലിന്റെ മുന്നിൽ വെച്ചു. ശമുവേൽ പറഞ്ഞു: “താങ്കൾക്കു​വേണ്ടി മാറ്റിവെ​ച്ചി​രുന്ന പങ്കാണ്‌ ഇപ്പോൾ മുന്നിൽ വെച്ചി​രി​ക്കു​ന്നത്‌. കഴിക്കൂ! ഈ അവസര​ത്തിൽ താങ്കൾക്കു തരാൻ അവർ പ്രത്യേ​കം മാറ്റിവെ​ച്ചി​രു​ന്ന​താണ്‌ ഇത്‌. കാരണം, ‘ഞാൻ അതിഥി​കളെ ക്ഷണിച്ചി​ട്ടുണ്ട്‌’ എന്ന്‌ അവരോ​ടു പറഞ്ഞി​രു​ന്നു.” അങ്ങനെ, ശൗൽ അന്നു ശമു​വേ​ലിന്റെ​കൂ​ടെ ഭക്ഷണം കഴിച്ചു. 25  പിന്നെ, അവർ ആരാധനാസ്ഥലത്തുനിന്ന്‌+ നഗരത്തി​ലേക്ക്‌ ഇറങ്ങി​ച്ചെന്നു. എന്നിട്ട്‌, വീടിനു മുകളി​ലി​രുന്ന്‌ ശമുവേൽ ശൗലു​മാ​യുള്ള സംസാരം തുടർന്നു. 26  അവർ അതിരാ​വി​ലെ എഴു​ന്നേറ്റു. നേരം പുലർന്ന​പ്പോൾ പുരമു​ക​ളി​ലുള്ള ശൗലിനോ​ടു ശമുവേൽ പറഞ്ഞു: “തയ്യാറാ​യിക്കൊ​ള്ളൂ. ഞാൻ താങ്കളെ യാത്ര​യാ​ക്കാം.” ശൗൽ തയ്യാറാ​യി. എന്നിട്ട്‌, ശൗലും ശമു​വേ​ലും കൂടെ പുറ​ത്തേക്കു പോയി. 27  അവർ ഇറക്കം ഇറങ്ങി നഗരത്തി​ന്റെ അതിർത്തി​യിലേക്കു ചെല്ലു​മ്പോൾ ശമുവേൽ ശൗലി​നോ​ട്‌, “പരിചാ​ര​കനോ​ടു മുന്നോ​ട്ടു പൊയ്‌ക്കൊ​ള്ളാൻ പറയുക” എന്നു പറഞ്ഞു.+ പരിചാ​രകൻ മുന്നോ​ട്ടു നടന്ന​പ്പോൾ ശമുവേൽ പറഞ്ഞു: “പക്ഷേ, താങ്കൾ ഇവിടെ നിൽക്ക്‌. എനിക്കു ദൈവ​ത്തി​ന്റെ സന്ദേശം താങ്കളെ അറിയി​ക്കാ​നുണ്ട്‌.”

അടിക്കുറിപ്പുകള്‍

അക്ഷ. “പെൺക​ഴു​ത​കളെ.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
അക്ഷ. “ഉയർന്ന സ്ഥലത്ത്‌.”
അക്ഷ. “ശമു​വേ​ലി​ന്റെ ചെവി​യു​ടെ മറ നീക്കി.”
അക്ഷ. “ഉയർന്ന സ്ഥലത്തേക്ക്‌.”
അക്ഷ. “നിന്റെ ഹൃദയ​ത്തി​ലു​ള്ള​തെ​ല്ലാം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം