ചോദ്യം 17
നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കാൻ ബൈബിൾ എന്തു സഹായം നൽകുന്നു?
ഭർത്താക്കന്മാർക്ക്/പിതാക്കന്മാർക്ക്
“അങ്ങനെതന്നെ, ഭർത്താക്കന്മാരും ഭാര്യമാരെ സ്വന്തം ശരീരത്തെപ്പോലെ സ്നേഹിക്കണം. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്തന്നെ സ്നേഹിക്കുന്നു. ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുത്തിട്ടില്ലല്ലോ. . . . വാത്സല്യത്തോടെ അതിനെ പരിപോഷിപ്പിക്കുകയല്ലേ ചെയ്യുന്നത്? . . . നിങ്ങൾ ഓരോരുത്തരും ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം.”
“പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ യഹോവയുടെ ശിക്ഷണത്തിലും ഉപദേശത്തിലും വളർത്തിക്കൊണ്ടുവരുക.”
ഭാര്യമാർക്ക്
‘ഭാര്യ ഭർത്താവിനെ ആഴമായി ബഹുമാനിക്കണം.’
“ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കുക. അതാണല്ലോ ഒരു ക്രിസ്ത്യാനിക്കു ചേർന്നത്.”
കുട്ടികൾക്ക്
‘മക്കളേ, കർത്താവ് ആഗ്രഹിക്കുന്നതുപോലെ നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക. കാരണം അതു ന്യായമാണ്. “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക” എന്നത് ഒരു വാഗ്ദാനം സഹിതം തന്ന ആദ്യകല്പനയാണ്. ആ വാഗ്ദാനം ഇതാണ്: “എങ്കിൽ നിനക്കു നന്മ വരുകയും നീ ഭൂമിയിൽ ദീർഘായുസ്സോടിരിക്കുകയും ചെയ്യും.”’
“മക്കളേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക. കാരണം ഇതു കർത്താവിനു വലിയ ഇഷ്ടമുള്ള കാര്യമാണ്.”