ആമോസ്‌ 9:1-15

  • ദൈവ​ത്തി​ന്റെ ന്യായ​വി​ധി​ക​ളിൽനിന്ന്‌ രക്ഷപ്പെ​ടാ​നാ​കില്ല (1-10)

  • ദാവീ​ദി​ന്റെ കൂടാരം ഉയർത്തും (11-15)

9  യാഗപീ​ഠ​ത്തി​നു മുകളിൽ യഹോവ നിൽക്കു​ന്നതു ഞാൻ കണ്ടു.+ ദൈവം എന്നോടു പറഞ്ഞു: “അടിത്തറ ഇളകും​വി​ധം തൂണിന്റെ തലയ്‌ക്കൽ അടിക്കുക, അവയുടെ മുകളറ്റം വെട്ടി​ക്ക​ള​യുക. അവരിൽ ശേഷി​ക്കു​ന്ന​വരെ ഞാൻ വാളു​കൊണ്ട്‌ കൊല്ലും. അവർ ഓടി​പ്പോ​കാൻ നോക്കി​യാ​ലും സാധി​ക്കില്ല, രക്ഷപ്പെ​ടാൻ ശ്രമി​ച്ചാ​ലും രക്ഷപ്പെ​ടില്ല.+  2  അവർ ശവക്കുഴിവരെ* കുഴി​ച്ചി​റ​ങ്ങി​യാ​ലുംഅവി​ടെ​നിന്ന്‌ ഞാൻ അവരെ പിടി​കൂ​ടും.അവർ ആകാശ​ത്തേക്കു കയറി​പ്പോ​യാ​ലുംഞാൻ അവരെ താഴെ ഇറക്കും.  3  കർമേലിന്റെ മുകളിൽ പോയി അവർ ഒളിച്ചാ​ലുംഞാൻ അവിടെ ചെന്ന്‌ അവരെ തേടി​പ്പി​ടി​ക്കും.+ കടലിന്റെ അടിത്ത​ട്ടിൽ അവർ മറഞ്ഞി​രു​ന്നാ​ലുംപാമ്പി​നെ​ക്കൊണ്ട്‌ ഞാൻ അവരെ കടിപ്പി​ക്കും.  4  ശത്രുക്കൾ അവരെ ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യാൽഅവിടെ അവരെ കൊല്ലാൻ ഞാൻ വാളി​നോ​ടു കല്‌പി​ക്കും.+ഞാൻ അവരുടെ മേൽ ദൃഷ്ടി​വെ​ക്കും. പക്ഷേ ഗുണത്തി​നല്ല, ദോഷ​ത്തി​നാ​യി​രി​ക്കും.+  5  സൈന്യങ്ങളുടെ ദൈവം, പരമാ​ധി​കാ​രി​യായ യഹോ​വ​യാ​ണു ദേശത്തെ* തൊടു​ന്നത്‌.അതു​കൊണ്ട്‌ അത്‌ ഉരുകി​പ്പോ​കും,+ അവി​ടെ​യു​ള്ള​വ​രെ​ല്ലാം വിലപി​ക്കും.+അവി​ടെ​യു​ള്ള​തെ​ല്ലാം ഈജി​പ്‌തി​ലെ നൈൽപോ​ലെ പൊങ്ങു​ക​യും താഴു​ക​യും ചെയ്യും.+  6  ‘ആകാശ​ത്തിൽ ഗോവ​ണി​കൾ നിർമി​ക്കു​ന്നവൻ,ഭൂമി​യു​ടെ മേൽ വിതാനം* പണിയു​ന്നവൻ,ഭൂമു​ഖത്ത്‌ മഴ പെയ്യിക്കാനായി+ കടലിലെ വെള്ളത്തെ വിളി​ച്ചു​വ​രു​ത്തു​ന്നവൻ,യഹോവ എന്നാണ​ല്ലോ അവന്റെ പേർ.’+  7  ‘ഇസ്രാ​യേൽ ജനമേ, നിങ്ങൾ എനിക്കു കൂശ്യ​രു​ടെ മക്കളെ​പ്പോ​ലെ​യാണ്‌. ഞാൻ ഇസ്രാ​യേ​ലി​നെ ഈജി​പ്‌തിൽനി​ന്നുംഫെലി​സ്‌ത്യ​രെ ക്രേത്തയിൽനിന്നും+ സിറി​യയെ കീരിൽനിന്നും+ വിടു​വിച്ച്‌ കൊണ്ടു​വ​ന്നി​ട്ടി​ല്ലേ’+ എന്ന്‌ യഹോവ ചോദി​ക്കു​ന്നു.  8  ‘പരമാ​ധി​കാ​രി​യായ യഹോ​വ​യു​ടെ കണ്ണുകൾ പാപം പേറുന്ന രാജ്യ​ത്തി​ന്മേ​ലാണ്‌.ദൈവം അതിനെ ഭൂമു​ഖ​ത്തു​നിന്ന്‌ തുടച്ചു​നീ​ക്കും.+ എന്നാൽ യാക്കോ​ബു​ഗൃ​ഹത്തെ ഞാൻ പൂർണ​മാ​യി നശിപ്പി​ച്ചു​ക​ള​യില്ല’+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.  9  ‘ഇതാ, ഞാൻ കല്‌പന നൽകു​ക​യാണ്‌,ഞാൻ ജനതക​ളു​ടെ ഇടയിൽ ഇസ്രാ​യേൽഗൃ​ഹത്തെ കുലു​ക്കും.+അരിപ്പ കുലു​ക്കു​ന്ന​തു​പോ​ലെ ഞാൻ അവരെ കുലു​ക്കും.ഒരു കല്ലു​പോ​ലും താഴെ വീണു​പോ​കില്ല. 10  “ഞങ്ങൾക്ക്‌ ആപത്തൊ​ന്നും സംഭവി​ക്കില്ല, അതു ഞങ്ങളുടെ അടുത്തു​പോ​ലും വരില്ല” എന്നു പറയുന്നപാപി​ക​ളാ​യ എന്റെ ജനമെ​ല്ലാം വാളിന്‌ ഇരയാ​കും.’ 11  ‘അന്നു ഞാൻ ദാവീ​ദി​ന്റെ വീണു​കി​ട​ക്കുന്ന കൂടാരം* ഉയർത്തും.+അതിന്റെ* വിടവു​കൾ ഞാൻ അടയ്‌ക്കും.നശിച്ചു​കി​ട​ക്കു​ന്ന അതിന്റെ കേടു​പാ​ടു​കൾ ഞാൻ തീർക്കും.ഞാൻ അതിനെ പുനർനിർമി​ച്ച്‌ പണ്ടത്തെ​പ്പോ​ലെ​യാ​ക്കും.+ 12  അങ്ങനെ അവർ ഏദോ​മിൽ ശേഷി​ക്കുന്ന ഭാഗം അവകാ​ശ​മാ​ക്കും.+എന്റെ നാമത്തിൽ അറിയ​പ്പെ​ടുന്ന എല്ലാ ജനതക​ളെ​യും അവർ അവകാ​ശ​മാ​ക്കും,’ എന്ന്‌ ഇതെല്ലാം ചെയ്യുന്ന യഹോ​വ​തന്നെ പ്രഖ്യാ​പി​ക്കു​ന്നു. 13  യഹോവ ഇങ്ങനെ പറയുന്നു:‘ഉഴുന്നവൻ കൊയ്‌ത്തു​കാ​ര​നെ​യുംമുന്തിരി ചവിട്ടു​ന്നവൻ വിതക്കാ​ര​നെ​യും പിന്നി​ലാ​ക്കുന്ന നാളുകൾ ഇതാ വരുന്നു!+അന്നു മലകളിൽനി​ന്ന്‌ മധുര​മുള്ള വീഞ്ഞ്‌ ഇറ്റിറ്റു വീഴും,+എല്ലാ കുന്നു​ക​ളി​ലൂ​ടെ​യും അത്‌ ഒഴുകും.*+ 14  ബന്ദികളായ എന്റെ ജനത്തെ ഞാൻ വീണ്ടും ഒരുമി​ച്ചു​കൂ​ട്ടും.+അവർ നശിച്ചു​കി​ട​ക്കുന്ന നഗരങ്ങൾ പണിത്‌ അവിടെ താമസി​ക്കും.+അവർ മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കി വീഞ്ഞു കുടി​ക്കും.+അവർ തോട്ടങ്ങൾ വെച്ചു​പി​ടി​പ്പിച്ച്‌ പഴങ്ങൾ തിന്നും.’+ 15  ‘ഞാൻ അവരെ അവരുടെ സ്വന്തം ദേശത്ത്‌ നടും,അവർക്കു നൽകിയ ദേശത്തു​നിന്ന്‌ ഞാൻ അവരെ ഒരിക്ക​ലും പിഴു​തു​ക​ള​യില്ല’+ എന്ന്‌നിങ്ങളു​ടെ ദൈവ​മായ യഹോവ പറയുന്നു.”

അടിക്കുറിപ്പുകള്‍

എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ഭൂമിയെ.”
അഥവാ “ഭൂമി​യു​ടെ മേൽ കമാനാ​കൃ​തി​യി​ലുള്ള മേൽക്കൂര.”
അഥവാ “പന്തൽ; കുടിൽ.”
അഥവാ “അവരുടെ.”
അക്ഷ. “കുന്നു​ക​ളും അലിഞ്ഞു​പോ​കും.”