ആവർത്തനം 11:1-32

  • നിങ്ങൾ യഹോ​വ​യു​ടെ മഹത്ത്വം കണ്ടിരി​ക്കു​ന്നു (1-7)

  • വാഗ്‌ദ​ത്ത​ദേശം (8-12)

  • അനുസ​ര​ണ​ത്തി​നുള്ള പ്രതി​ഫലം (13-17)

  • ദൈവ​ത്തി​ന്റെ വാക്കുകൾ ഹൃദയ​ത്തിൽ പതിപ്പി​ക്കുക (18-25)

  • “അനു​ഗ്ര​ഹ​വും ശാപവും” (26-32)

11  “നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ സ്‌നേഹിക്കുകയും+ എപ്പോ​ഴും ദൈവ​ത്തോ​ടുള്ള നിങ്ങളു​ടെ കടമ നിറ​വേ​റ്റു​ക​യും ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളും ന്യായ​ത്തീർപ്പു​ക​ളും കല്‌പ​ന​ക​ളും പാലി​ക്കു​ക​യും വേണം.  നിങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ ശിക്ഷണം, മഹത്ത്വം,+ ബലമുള്ള കൈ,+ നീട്ടിയ കരം എന്നിവ​യൊ​ന്നും കാണു​ക​യോ അറിയു​ക​യോ ചെയ്‌തി​ട്ടി​ല്ലാത്ത നിങ്ങളു​ടെ മക്കളോ​ടല്ല ഞാൻ ഇന്നു സംസാ​രി​ക്കു​ന്നത്‌,+ പകരം നിങ്ങ​ളോ​ടാണ്‌ എന്നു നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ.  ഈജിപ്‌തിൽവെച്ച്‌ അവിടത്തെ രാജാ​വായ ഫറവോ​നോ​ടും ഫറവോ​ന്റെ മുഴുവൻ ദേശ​ത്തോ​ടും ദൈവം ചെയ്‌ത അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും നിങ്ങളു​ടെ മക്കൾ നേരിൽ കണ്ടിട്ടില്ല.+  ഈജിപ്‌തിലെ സൈന്യ​വും ഫറവോ​ന്റെ കുതി​ര​ക​ളും യുദ്ധര​ഥ​ങ്ങ​ളും നിങ്ങളെ പിന്തു​ടർന്നു​വ​ന്ന​പ്പോൾ ദൈവം ചെയ്‌തത്‌ എന്താ​ണെ​ന്നും അവർ കണ്ടിട്ടി​ല്ല​ല്ലോ. ചെങ്കട​ലി​ലെ വെള്ളം അവരുടെ മേൽ വന്ന്‌ മൂടി; യഹോവ അവരെ നിശ്ശേഷം* സംഹരി​ച്ചു.+  നിങ്ങൾ ഇവിടെ എത്തുന്ന​തു​വരെ വിജന​ഭൂ​മി​യിൽവെച്ച്‌ ദൈവം നിങ്ങൾക്കുവേണ്ടി* ചെയ്‌ത കാര്യ​ങ്ങ​ളൊ​ന്നും നിങ്ങളു​ടെ മക്കൾ കണ്ടിട്ടില്ല.  രൂബേന്യവംശജനായ എലിയാ​ബി​ന്റെ മക്കളായ ദാഥാൻ, അബീരാം എന്നിവ​രോ​ടു ദൈവം ചെയ്‌ത​തും അവർ കണ്ടിട്ടില്ല; ഇസ്രാ​യേ​ലെ​ല്ലാം കാൺകെ ഭൂമി വായ്‌ പിളർന്ന്‌ അവരെ​യും അവരുടെ വീട്ടി​ലു​ള്ള​വ​രെ​യും, അവരുടെ കൂടാ​ര​ങ്ങ​ളോ​ടും അവരെ അനുഗ​മിച്ച ജീവനുള്ള എല്ലാത്തി​നോ​ടും ഒപ്പം വിഴു​ങ്ങി​ക്ക​ളഞ്ഞു.+  എന്നാൽ നിങ്ങൾ, യഹോവ ചെയ്‌ത ഈ മഹാകാ​ര്യ​ങ്ങ​ളെ​ല്ലാം നേരിൽ കണ്ടവരാ​ണ്‌.  “ഞാൻ ഇന്നു നിങ്ങൾക്കു തരുന്ന കല്‌പ​ന​ക​ളെ​ല്ലാം നിങ്ങൾ പാലി​ക്കണം. അങ്ങനെ ചെയ്‌താൽ നിങ്ങൾ ബലം പ്രാപി​ച്ച്‌ ആ ദേശത്ത്‌ ചെന്ന്‌ അതു കൈവ​ശ​മാ​ക്കും;  യഹോവ നിങ്ങളു​ടെ പൂർവി​കർക്കും അവരുടെ സന്തതിക്കും* കൊടു​ക്കു​മെന്നു സത്യം ചെയ്‌ത ആ ദേശത്ത്‌,+ പാലും തേനും ഒഴുകുന്ന ദേശത്ത്‌,+ നിങ്ങൾ ദീർഘ​കാ​ലം ജീവി​ച്ചി​രി​ക്കു​ക​യും ചെയ്യും.+ 10  “നിങ്ങൾ കൈവ​ശ​മാ​ക്കാൻപോ​കുന്ന ദേശം നിങ്ങൾ പുറ​പ്പെ​ട്ടു​പോന്ന ഈജി​പ്‌ത്‌ ദേശം​പോ​ലെയല്ല. അവിടെ നിങ്ങൾ വിത്തു വിതച്ചി​ട്ട്‌ കാലു​കൊണ്ട്‌ നനയ്‌ക്കേ​ണ്ടി​യി​രു​ന്നു,* ഒരു പച്ചക്കറി​ത്തോ​ട്ടം നനയ്‌ക്കു​ന്ന​തു​പോ​ലെ. 11  എന്നാൽ നിങ്ങൾ യോർദാൻ കടന്ന്‌ കൈവ​ശ​മാ​ക്കാൻപോ​കുന്ന ദേശം മലകളും താഴ്‌വ​ര​ക​ളും ഉള്ള ഒരു ദേശമാ​ണ്‌.+ അത്‌ ആകാശ​ത്തു​നിന്ന്‌ പെയ്യുന്ന മഴവെള്ളം കുടി​ക്കു​ന്നു.+ 12  നിങ്ങളുടെ ദൈവ​മായ യഹോവ പരിപാ​ലി​ക്കുന്ന ദേശമാ​ണ്‌ അത്‌. വർഷത്തി​ന്റെ ആരംഭം​മു​തൽ അവസാ​നം​വരെ എപ്പോ​ഴും നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ കണ്ണ്‌ അതി​ന്മേ​ലുണ്ട്‌. 13  “ഞാൻ ഇന്നു നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന എന്റെ കല്‌പ​നകൾ അനുസ​രി​ക്കാൻ നിങ്ങൾ ഉത്സാഹ​മു​ള്ള​വ​രാ​യി​രി​ക്കണം. നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും നിങ്ങളു​ടെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിങ്ങളു​ടെ മുഴുദേഹിയോടും* കൂടെ ദൈവത്തെ സേവി​ക്കു​ക​യും വേണം.+ അങ്ങനെ ചെയ്‌താൽ 14  ഞാൻ തക്കസമ​യത്ത്‌ നിങ്ങളു​ടെ ദേശത്ത്‌ മഴ പെയ്യി​ക്കും—മുൻമ​ഴ​യും പിൻമ​ഴ​യും നിങ്ങൾക്കു ലഭിക്കും; നിങ്ങൾ നിങ്ങളു​ടെ ധാന്യ​വും പുതു​വീ​ഞ്ഞും എണ്ണയും ശേഖരി​ക്കും.+ 15  ഞാൻ നിങ്ങളു​ടെ നിലങ്ങ​ളിൽ മൃഗങ്ങൾക്ക്‌ ആഹാര​മാ​യി പുല്ലു മുളപ്പി​ക്കും. അങ്ങനെ നിങ്ങൾ തിന്ന്‌ തൃപ്‌ത​രാ​കും.+ 16  എന്നാൽ സൂക്ഷി​ച്ചു​കൊ​ള്ളുക: നിങ്ങളു​ടെ ഹൃദയം വഴി​തെറ്റി അന്യ​ദൈ​വ​ങ്ങളെ ആരാധി​ക്കാ​നും അവയുടെ മുമ്പാകെ കുമ്പി​ടാ​നും വശീക​രി​ക്ക​പ്പെ​ട​രുത്‌.+ 17  അങ്ങനെ സംഭവി​ച്ചാൽ, യഹോ​വ​യു​ടെ കോപം നിങ്ങൾക്കെ​തി​രെ ആളിക്ക​ത്തു​ക​യും ദൈവം ആകാശം അടച്ചു​ക​ള​യു​ക​യും ചെയ്യും; മഴ പെയ്യുകയോ+ നിലം അതിന്റെ ഫലം തരുക​യോ ഇല്ല. അങ്ങനെ യഹോവ നിങ്ങൾക്കു തരുന്ന ആ നല്ല ദേശത്തു​നിന്ന്‌ നിങ്ങൾ പെട്ടെന്നു നശിച്ചു​പോ​കും.+ 18  “എന്റെ ഈ വാക്കുകൾ നിങ്ങൾ നിങ്ങളു​ടെ ഹൃദയ​ത്തി​ലും മനസ്സി​ലും പതിപ്പി​ക്കു​ക​യും ഒരു ഓർമി​പ്പി​ക്ക​ലാ​യി നിങ്ങളു​ടെ കൈയിൽ കെട്ടു​ക​യും വേണം; ഒരു പട്ടപോ​ലെ അവ നിന്റെ നെറ്റി​യി​ലു​ണ്ടാ​യി​രി​ക്കണം.*+ 19  നിങ്ങൾ വീട്ടി​ലാ​യി​രി​ക്കു​മ്പോ​ഴും നടക്കു​മ്പോ​ഴും കിടക്കു​മ്പോ​ഴും എഴു​ന്നേൽക്കു​മ്പോ​ഴും അവയെ​ക്കു​റിച്ച്‌ സംസാ​രി​ച്ചു​കൊണ്ട്‌ അവ നിങ്ങളു​ടെ മക്കൾക്കു പഠിപ്പി​ച്ചു​കൊ​ടു​ക്കണം.+ 20  നിങ്ങളുടെ വീടിന്റെ കട്ടിള​ക്കാ​ലു​ക​ളി​ലും നിങ്ങളു​ടെ കവാട​ങ്ങ​ളി​ലും അവ എഴുതി​വെ​ക്കണം. 21  അങ്ങനെ ചെയ്‌താൽ യഹോവ നിങ്ങളു​ടെ പൂർവി​കർക്കു കൊടു​ക്കു​മെന്നു സത്യം ചെയ്‌ത ദേശത്ത്‌+ നിങ്ങളും നിങ്ങളു​ടെ മക്കളും ദീർഘ​കാ​ലം, ആകാശം ഭൂമിക്കു മീതെ​യു​ള്ളി​ട​ത്തോ​ളം കാലം, ജീവി​ച്ചി​രി​ക്കും.+ 22  “ഞാൻ നിങ്ങൾക്കു തരുന്ന ഈ കല്‌പന നിങ്ങൾ അതേപടി അനുസ​രി​ക്കു​ക​യും പാലി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ സ്‌നേഹിക്കുകയും+ ദൈവ​ത്തി​ന്റെ എല്ലാ വഴിക​ളി​ലും നടക്കു​ക​യും ദൈവ​ത്തോ​ടു പറ്റി​ച്ചേ​രു​ക​യും ചെയ്‌താൽ,+ 23  ഈ ജനതക​ളെ​യെ​ല്ലാം യഹോവ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​യും;+ നിങ്ങ​ളെ​ക്കാൾ സംഖ്യാ​ബ​ല​മുള്ള മഹാജ​ന​ത​കളെ നിങ്ങൾ തുരത്തി​യോ​ടി​ക്കും.+ 24  നിങ്ങൾ കാൽ കുത്തുന്ന സ്ഥലമൊ​ക്കെ​യും നിങ്ങളു​ടേ​താ​യി​ത്തീ​രും.+ വിജന​ഭൂ​മി മുതൽ അങ്ങു ലബാ​നോൻ വരെയും യൂഫ്ര​ട്ടീസ്‌ നദി മുതൽ പടിഞ്ഞാ​റേ കടൽ* വരെയും നിങ്ങളു​ടെ അതിർത്തി​യാ​യി​രി​ക്കും.+ 25  ആരും നിങ്ങൾക്കു നേരെ നിൽക്കില്ല.+ താൻ വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ, നിങ്ങൾ പോകുന്ന ദേശ​ത്തൊ​ക്കെ​യും നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളെ​ക്കു​റി​ച്ചുള്ള ഭീതി​യും നടുക്ക​വും പരത്തും.+ 26  “ഇതാ, ഇന്നു ഞാൻ അനു​ഗ്ര​ഹ​വും ശാപവും നിങ്ങളു​ടെ മുന്നിൽ വെക്കുന്നു:+ 27  ഞാൻ ഇന്നു നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന, നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ കല്‌പ​നകൾ അനുസ​രി​ക്കു​ന്നെ​ങ്കിൽ നിങ്ങൾ അനുഗൃ​ഹീ​ത​രാ​കും.+ 28  എന്നാൽ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ കല്‌പ​നകൾ അനുസ​രി​ക്കാ​തെ,+ ഞാൻ ഇന്നു കല്‌പി​ക്കുന്ന വഴിയിൽനി​ന്ന്‌ മാറി നിങ്ങൾ അറിഞ്ഞി​ട്ടി​ല്ലാത്ത ദൈവ​ങ്ങളെ സേവി​ച്ചാൽ നിങ്ങൾ ശാപം പേറേ​ണ്ടി​വ​രും. 29  “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾ കൈവ​ശ​മാ​ക്കാൻപോ​കുന്ന ദേശ​ത്തേക്കു നിങ്ങളെ കൊണ്ടു​പോ​കു​മ്പോൾ നിങ്ങൾ ഗരിസീം പർവത​ത്തിൽവെച്ച്‌ അനു​ഗ്ര​ഹ​വും ഏബാൽ പർവതത്തിൽവെച്ച്‌+ ശാപവും പ്രസ്‌താ​വി​ക്കണം.* 30  അവ പടിഞ്ഞാറ്‌* യോർദാ​ന്റെ മറുക​ര​യിൽ, ഗിൽഗാ​ലിന്‌ എതിർവ​ശത്ത്‌ മോ​രെ​യി​ലെ വലിയ മരങ്ങൾക്ക​രി​കെ അരാബ​യിൽ താമസി​ക്കുന്ന കനാന്യ​രു​ടെ ദേശത്താ​ണ​ല്ലോ.+ 31  നിങ്ങൾ യോർദാൻ കടന്ന്‌ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു തരുന്ന ദേശത്ത്‌ ചെന്ന്‌ അതു കൈവ​ശ​മാ​ക്കാൻപോ​കു​ന്നു.+ നിങ്ങൾ ദേശം കൈവ​ശ​മാ​ക്കി അവിടെ താമസി​ക്കു​മ്പോൾ 32  ഞാൻ ഇന്നു നിങ്ങളു​ടെ മുമ്പാകെ വെക്കുന്ന എല്ലാ ചട്ടങ്ങളും ന്യായ​ത്തീർപ്പു​ക​ളും ശ്രദ്ധ​യോ​ടെ പാലി​ക്കണം.+

അടിക്കുറിപ്പുകള്‍

അഥവാ “ഇന്നുവരെ.”
അഥവാ “നിങ്ങ​ളോ​ട്‌.”
അക്ഷ. “വിത്തി​നും.”
അതായത്‌, കാലു​കൊ​ണ്ട്‌ ജലചക്രം കറക്കി​യോ നീർച്ചാ​ലു​കൾ കീറി​യോ നനയ്‌ക്കേ​ണ്ടി​യി​രു​ന്നു.
പദാവലിയിൽ “ദേഹി” കാണുക.
അക്ഷ. “കണ്ണുകൾക്കു മധ്യേ ഉണ്ടായി​രി​ക്കണം.”
അതായത്‌, മഹാസ​മു​ദ്രം, മെഡി​റ്റ​റേ​നി​യൻ കടൽ.
അഥവാ “കൊടു​ക്കണം.”
അഥവാ “സൂര്യാ​സ്‌ത​മ​യ​ദി​ശ​യിൽ.”