ആവർത്തനം 12:1-32

  • ദൈവം തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്ത്‌ ആരാധി​ക്കുക (1-14)

  • ഇറച്ചി കഴിക്കാം, രക്തം കഴിക്ക​രുത്‌ (15-28)

  • അന്യ​ദൈ​വ​ങ്ങ​ളു​ടെ കെണി​യി​ല​ക​പ്പെ​ട​രുത്‌ (29-32)

12  “നിങ്ങളു​ടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന ദേശത്ത്‌ നിങ്ങൾ ജീവി​ച്ചി​രി​ക്കുന്ന കാലം മുഴുവൻ ശ്രദ്ധാ​പൂർവം പാലി​ക്കേണ്ട ചട്ടങ്ങളും ന്യായ​ത്തീർപ്പു​ക​ളും ഇവയാണ്‌.  നിങ്ങൾ ഓടി​ച്ചു​ക​ള​യുന്ന ജനതകൾ അവരുടെ ദൈവ​ങ്ങളെ സേവി​ച്ചി​രുന്ന എല്ലാ സ്ഥലങ്ങളും നിങ്ങൾ നശിപ്പി​ക്കണം.+ ഉയർന്ന മലകളി​ലാ​കട്ടെ കുന്നു​ക​ളി​ലാ​കട്ടെ തഴച്ചു​വ​ള​രുന്ന മരങ്ങളു​ടെ കീഴി​ലാ​കട്ടെ അത്തരം സ്ഥലങ്ങ​ളെ​ല്ലാം നിങ്ങൾ പൂർണ​മാ​യും നശിപ്പി​ച്ചു​ക​ള​യണം.  അവരുടെ യാഗപീ​ഠങ്ങൾ ഇടിച്ചു​ക​ള​യണം; അവരുടെ പൂജാ​സ്‌തം​ഭങ്ങൾ ഉടയ്‌ക്കുകയും+ പൂജാസ്‌തൂപങ്ങൾ* കത്തിച്ചു​ക​ള​യു​ക​യും വേണം; അവരുടെ ദൈവ​ങ്ങ​ളു​ടെ കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങൾ വെട്ടി​വീ​ഴ്‌ത്തണം;+ അവയുടെ പേരു​കൾപോ​ലും ആ സ്ഥലത്തു​നിന്ന്‌ മായ്‌ച്ചു​ക​ള​യണം.+  “നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ നിങ്ങൾ ആ വിധത്തിൽ ആരാധി​ക്ക​രുത്‌.+  പകരം, തന്റെ പേരും വാസസ്ഥ​ല​വും സ്ഥാപി​ക്കാൻ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളു​ടെ എല്ലാ ഗോ​ത്ര​ങ്ങൾക്കു​മി​ട​യിൽ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തേക്കു നിങ്ങൾ പോകണം. അവിടെ നിങ്ങൾ ദൈവത്തെ അന്വേ​ഷി​ക്കണം.+  അവിടെയാണു നിങ്ങൾ നിങ്ങളു​ടെ ദഹനയാ​ഗങ്ങൾ,+ ബലികൾ, ദശാം​ശങ്ങൾ,*+ നിങ്ങളു​ടെ കൈയിൽനി​ന്നുള്ള സംഭാ​വ​നകൾ,+ നിങ്ങളു​ടെ നേർച്ച​യാ​ഗങ്ങൾ, സ്വമന​സ്സാ​ലെ നൽകുന്ന കാഴ്‌ചകൾ,+ നിങ്ങളു​ടെ ആടുമാ​ടു​ക​ളു​ടെ കടിഞ്ഞൂലുകൾ+ എന്നിവ​യെ​ല്ലാം കൊണ്ടു​വ​രേ​ണ്ടത്‌.  നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങളെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ അവിടെ നിങ്ങളും വീട്ടി​ലു​ള്ള​വ​രും നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ ആഹാരം കഴിക്കുകയും+ നിങ്ങളു​ടെ അധ്വാ​ന​ത്തെ​പ്രതി ആഹ്ലാദി​ക്കു​ക​യും വേണം.+  “ഇന്നു നമ്മൾ ഇവിടെ ചെയ്യു​ന്ന​തു​പോ​ലെ സ്വന്തം കണ്ണിനു ശരി​യെന്നു തോന്നു​ന്നതു നിങ്ങൾ അവിടെ ചെയ്യരു​ത്‌.  നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങൾക്കു സ്വസ്ഥത നൽകുന്ന സ്ഥലത്തേക്കും+ ദൈവം തരുന്ന അവകാ​ശ​ത്തി​ലേ​ക്കും നിങ്ങൾ ഇതുവരെ പ്രവേ​ശി​ച്ചി​ട്ടില്ല. 10  എന്നാൽ നിങ്ങൾ യോർദാൻ കടന്നുചെന്ന്‌+ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന ദേശത്ത്‌ താമസി​ക്കു​മ്പോൾ ചുറ്റു​മുള്ള എല്ലാ ശത്രു​ക്ക​ളിൽനി​ന്നും ദൈവം ഉറപ്പാ​യും നിങ്ങൾക്കു സ്വസ്ഥത തരും, നിങ്ങൾ സുരക്ഷി​ത​രാ​യി ജീവി​ക്കും.+ 11  ഞാൻ നിങ്ങ​ളോ​ടു കല്‌പി​ക്കു​ന്ന​തെ​ല്ലാം, നിങ്ങളു​ടെ ദഹനയാ​ഗ​ങ്ങ​ളും ബലിക​ളും ദശാംശങ്ങളും+ നിങ്ങളു​ടെ കൈയിൽനി​ന്നുള്ള സംഭാ​വ​ന​ക​ളും നിങ്ങൾ യഹോ​വ​യ്‌ക്കു നേരുന്ന എല്ലാ നേർച്ച​യാ​ഗ​ങ്ങ​ളും, നിങ്ങളു​ടെ ദൈവ​മായ യഹോവ തന്റെ പേര്‌ സ്ഥാപി​ക്കാൻ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്ത്‌ നിങ്ങൾ കൊണ്ടു​വ​രണം.+ 12  നിങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ മുന്നിൽ നിങ്ങളും നിങ്ങളു​ടെ ആൺമക്ക​ളും പെൺമ​ക്ക​ളും നിങ്ങൾക്ക്‌ അടിമ​പ്പണി ചെയ്യുന്ന പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും ആഹ്ലാദി​ക്കണം.+ നിങ്ങ​ളോ​ടൊ​പ്പം നിങ്ങളു​ടെ നഗരങ്ങൾക്കുള്ളിലുള്ള* ലേവ്യ​രും ആഹ്ലാദി​ക്കണം; അവർക്കു നിങ്ങ​ളോ​ടൊ​പ്പം ഓഹരി​യോ അവകാ​ശ​മോ നൽകി​യിട്ടി​ല്ലല്ലോ.+ 13  നിങ്ങളുടെ ദഹനയാ​ഗങ്ങൾ മറ്റ്‌ ഏതെങ്കി​ലും സ്ഥലത്ത്‌ അർപ്പി​ക്കാ​തി​രി​ക്കാൻ സൂക്ഷി​ച്ചു​കൊ​ള്ളുക.+ 14  നിങ്ങളുടെ ഏതെങ്കി​ലു​മൊ​രു ഗോ​ത്ര​ത്തി​ന്റെ പ്രദേ​ശത്ത്‌ യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്ത്‌ മാത്രമേ നിങ്ങൾ നിങ്ങളു​ടെ ദഹനയാ​ഗങ്ങൾ അർപ്പി​ക്കാ​വൂ. ഞാൻ നിങ്ങ​ളോ​ടു കല്‌പി​ക്കു​ന്ന​തെ​ല്ലാം അവി​ടെ​വെച്ച്‌ നിങ്ങൾ ചെയ്യണം.+ 15  “ഇറച്ചി തിന്നാൻ ആഗ്രഹി​ക്കു​മ്പോ​ഴെ​ല്ലാം, നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളു​ടെ നഗരങ്ങ​ളി​ലെ​ല്ലാം നിങ്ങൾക്കു നൽകിയ അനു​ഗ്ര​ഹ​ത്തി​ന​നു​സ​രിച്ച്‌, നിങ്ങൾക്ക്‌ അവ അറുത്ത്‌ ഭക്ഷിക്കാം.+ ശുദ്ധനായ വ്യക്തി​ക്കും അശുദ്ധ​നായ വ്യക്തി​ക്കും മാനുകളെ* തിന്നു​ന്ന​തു​പോ​ലെ അതു തിന്നാം. 16  എന്നാൽ നിങ്ങൾ രക്തം കഴിക്ക​രുത്‌;+ അതു നിങ്ങൾ വെള്ളം​പോ​ലെ നിലത്ത്‌ ഒഴിച്ചു​ക​ള​യണം.+ 17  നിങ്ങളുടെ ധാന്യ​ത്തി​ന്റെ​യോ പുതു​വീ​ഞ്ഞി​ന്റെ​യോ എണ്ണയു​ടെ​യോ പത്തി​ലൊന്ന്‌, ആടുമാ​ടു​ക​ളു​ടെ കടിഞ്ഞൂ​ലു​കൾ,+ നിങ്ങൾ നേരുന്ന ഏതെങ്കി​ലും നേർച്ച​യാ​ഗങ്ങൾ, സ്വമന​സ്സാ​ലെ നൽകുന്ന കാഴ്‌ചകൾ, നിങ്ങളു​ടെ കൈയിൽനി​ന്നുള്ള സംഭാ​വ​നകൾ എന്നിവ​യൊ​ന്നും നിങ്ങൾ നിങ്ങളു​ടെ നഗരങ്ങ​ളിൽവെച്ച്‌ ഭക്ഷിക്ക​രുത്‌. 18  നിങ്ങളുടെ ദൈവ​മായ യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്ത്‌ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ മുന്നിൽവെ​ച്ചാ​ണു നിങ്ങൾ അവ തിന്നേ​ണ്ടത്‌.+ നിങ്ങളും നിങ്ങളു​ടെ മകനും മകളും നിങ്ങൾക്ക്‌ അടിമ​പ്പണി ചെയ്യുന്ന പുരു​ഷ​നും സ്‌ത്രീ​യും നിങ്ങളു​ടെ നഗരങ്ങൾക്കു​ള്ളി​ലുള്ള ലേവ്യ​നും അവ ഭക്ഷിക്കണം. നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ നിങ്ങളു​ടെ എല്ലാ സംരം​ഭ​ങ്ങ​ളി​ലും നിങ്ങൾ ആഹ്ലാദി​ക്കണം. 19  നിങ്ങൾ ദേശത്ത്‌ താമസി​ക്കു​ന്നി​ട​ത്തോ​ളം കാലം ലേവ്യരെ മറന്നുകളയാതിരിക്കാൻ+ പ്രത്യേ​കം ശ്രദ്ധി​ക്കുക. 20  “നിങ്ങ​ളോ​ടു വാഗ്‌ദാ​നം ചെയ്‌തതുപോലെ+ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളു​ടെ അതിർത്തി വിശാലമാക്കുമ്പോൾ+ നിങ്ങൾ ഇറച്ചി തിന്നാൻ ആഗ്രഹി​ച്ചിട്ട്‌, ‘എനിക്ക്‌ ഇറച്ചി തിന്നണം’ എന്നു പറഞ്ഞാൽ നിങ്ങളു​ടെ ആഗ്രഹം​പോ​ലെ എപ്പോൾ വേണ​മെ​ങ്കി​ലും നിങ്ങൾക്ക്‌ അതു തിന്നാം.+ 21  നിങ്ങളുടെ ദൈവ​മായ യഹോവ തന്റെ പേര്‌ സ്ഥാപി​ക്കാൻ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലം+ ദൂരെ​യാ​ണെ​ങ്കിൽ ഞാൻ നിങ്ങ​ളോ​ടു കല്‌പി​ച്ച​തു​പോ​ലെ, യഹോവ നിങ്ങൾക്കു തന്നിരി​ക്കുന്ന ആടുമാ​ടു​ക​ളിൽനിന്ന്‌ ചിലതി​നെ അറുത്ത്‌ നിങ്ങളു​ടെ നഗരത്തി​നു​ള്ളിൽവെച്ച്‌ തിന്നണം, ആഗ്രഹി​ക്കു​മ്പോ​ഴെ​ല്ലാം നിങ്ങൾക്ക്‌ അങ്ങനെ ചെയ്യാം. 22  മാനുകളെ* തിന്നു​ന്ന​തു​പോ​ലെ നിങ്ങൾക്ക്‌ അവയെ തിന്നാം.+ ശുദ്ധനായ വ്യക്തി​ക്കും അശുദ്ധ​നായ വ്യക്തി​ക്കും അതു തിന്നാം. 23  എന്നാൽ രക്തം കഴിക്കാ​തി​രി​ക്കാൻ പ്രത്യേ​കം സൂക്ഷി​ക്കുക, ഒരു വിട്ടു​വീ​ഴ്‌ച​യും പാടില്ല. കാരണം രക്തം ജീവനാ​ണ്‌.+ ജീവ​നോ​ടു​കൂ​ടെ നിങ്ങൾ ഇറച്ചി തിന്നരു​ത്‌.+ 24  നിങ്ങൾ അതു കഴിക്ക​രുത്‌. വെള്ളം​പോ​ലെ അതു നിലത്ത്‌ ഒഴിച്ചു​ക​ള​യണം.+ 25  നിങ്ങൾ അതു കഴിക്കാ​തി​രു​ന്നാൽ നിങ്ങൾക്കും നിങ്ങളു​ടെ മക്കൾക്കും നല്ലതു വരും. കാരണം യഹോ​വ​യു​ടെ മുമ്പാകെ ശരിയാ​യ​താ​ണു നിങ്ങൾ ചെയ്യു​ന്നത്‌. 26  യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തേക്കു വരു​മ്പോൾ നിങ്ങളു​ടെ സ്വന്തം വിശു​ദ്ധ​വ​സ്‌തു​ക്ക​ളും നേർച്ച​യാ​ഗ​ങ്ങ​ളും മാത്രമേ നിങ്ങൾ കൊണ്ടു​വ​രാ​വൂ. 27  അവിടെ നിങ്ങൾ നിങ്ങളു​ടെ ദഹനയാ​ഗങ്ങൾ, അവയുടെ മാംസ​വും രക്തവും,+ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ യാഗപീ​ഠ​ത്തിൽ അർപ്പി​ക്കണം. നിങ്ങളു​ടെ ബലിമൃ​ഗ​ങ്ങ​ളു​ടെ രക്തം നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ യാഗപീ​ഠ​ത്തിന്‌ അരികെ ഒഴിക്കണം.+ എന്നാൽ അവയുടെ മാംസം നിങ്ങൾക്കു തിന്നാം. 28  “ഞാൻ നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന ഈ വചനങ്ങ​ളെ​ല്ലാം അനുസ​രി​ക്കാൻ നിങ്ങൾ പ്രത്യേ​കം ശ്രദ്ധി​ക്കണം. അങ്ങനെ, നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ നല്ലതും ശരിയും ആയ കാര്യങ്ങൾ ചെയ്യു​ന്ന​തി​നാൽ നിങ്ങൾക്കും നിങ്ങളു​ടെ മക്കൾക്കും എന്നും അഭിവൃ​ദ്ധി​യു​ണ്ടാ​കും. 29  “നിങ്ങൾ കീഴട​ക്കേണ്ട ദേശത്തുള്ള ജനതകളെ നിങ്ങളു​ടെ ദൈവ​മായ യഹോവ നിശ്ശേഷം നശിപ്പിക്കുകയും+ നിങ്ങൾ അവരുടെ ദേശത്ത്‌ താമസി​ക്കു​ക​യും ചെയ്യും. 30  എന്നാൽ അവർ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ പരിപൂർണ​മാ​യി നശിപ്പി​ക്ക​പ്പെ​ട്ട​ശേഷം കെണി​യി​ല​ക​പ്പെ​ടാ​തി​രി​ക്കാൻ സൂക്ഷി​ച്ചു​കൊ​ള്ളുക. ‘ഈ ജനതകൾ അവരുടെ ദൈവ​ങ്ങളെ സേവി​ച്ചി​രു​ന്നത്‌ എങ്ങനെ​യാണ്‌’ എന്നു നിങ്ങൾ ചോദി​ക്ക​രുത്‌; ‘എനിക്കും അതു​പോ​ലെ ചെയ്യണം’ എന്നു പറഞ്ഞ്‌ നിങ്ങൾ അവരുടെ ദൈവ​ങ്ങ​ളെ​ക്കു​റിച്ച്‌ അന്വേ​ഷി​ക്കാ​നും പാടില്ല.+ 31  നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ സേവി​ക്കേ​ണ്ടത്‌ അങ്ങനെയല്ല. കാരണം യഹോവ വെറു​ക്കുന്ന ഹീനമായ എല്ലാ കാര്യ​ങ്ങ​ളും അവർ തങ്ങളുടെ ദൈവ​ങ്ങൾക്കു​വേണ്ടി ചെയ്യുന്നു. അവർ തങ്ങളുടെ ആൺമക്ക​ളെ​യും പെൺമ​ക്ക​ളെ​യും തങ്ങളുടെ ദൈവ​ങ്ങൾക്കാ​യി തീയിൽ ദഹിപ്പി​ക്കു​ക​പോ​ലും ചെയ്യുന്നു!+ 32  എന്നാൽ ഞാൻ നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന സകല വചനങ്ങ​ളും അനുസ​രി​ക്കാൻ നിങ്ങൾ ശ്രദ്ധി​ക്കണം.+ അതി​നോട്‌ എന്തെങ്കി​ലും കൂട്ടി​ച്ചേർക്കാ​നോ അതിൽനി​ന്ന്‌ എന്തെങ്കി​ലും കുറയ്‌ക്കാ​നോ പാടില്ല.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “പത്തി​ലൊ​ന്ന്‌.”
അക്ഷ. “കവാട​ങ്ങൾക്കു​ള്ളി​ലുള്ള.”
അക്ഷ. “ഗസൽമാ​നു​ക​ളെ​യും മാനു​ക​ളെ​യും.”
അക്ഷ. “ഗസൽമാ​നു​ക​ളെ​യും മാനു​ക​ളെ​യും.”