ആവർത്തനം 15:1-23

  • ഏഴു വർഷം കൂടു​മ്പോൾ കടം എഴുതി​ത്ത​ള്ളണം (1-6)

  • ദരി​ദ്രരെ സഹായി​ക്കുക (7-11)

  • ഏഴു വർഷം കൂടു​മ്പോൾ അടിമ​കളെ സ്വത​ന്ത്ര​രാ​ക്കുക (12-18)

    • അടിമ​യു​ടെ കാതു സൂചി​കൊണ്ട്‌ കുത്തി​ത്തു​ള​യ്‌ക്കുക (16, 17)

  • കടിഞ്ഞൂ​ലു​കളെ വിശു​ദ്ധീ​ക​രി​ക്കുക (19-23)

15  “ഓരോ ഏഴാം വർഷത്തി​ന്റെ​യും അവസാനം നിങ്ങൾ ഒരു വിമോ​ചനം അനുവ​ദി​ക്കണം.+  അത്‌ ഇങ്ങനെ​യാ​യി​രി​ക്കണം: കടം കൊടു​ത്ത​വ​രെ​ല്ലാം തങ്ങളോ​ടു വാങ്ങിയ കടത്തിൽനി​ന്ന്‌ അയൽക്കാ​രനെ മോചി​പ്പി​ക്കണം. യഹോ​വ​യ്‌ക്കു​വേണ്ടി വിമോ​ചനം പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാൽ അയൽക്കാ​ര​നോ​ടോ സഹോ​ദ​ര​നോ​ടോ ആരും പണം തിരികെ ആവശ്യ​പ്പെ​ട​രുത്‌.+  അന്യദേശക്കാരനു കൊടുത്ത കടം നിനക്കു തിരികെ ആവശ്യ​പ്പെ​ടാം.+ എന്നാൽ നിന്റെ സഹോ​ദരൻ നിനക്കു തരാനു​ള്ള​തെ​ല്ലാം നീ വേണ്ടെന്നു വെക്കണം.  നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന ദേശത്ത്‌ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ ഉറപ്പാ​യും അനു​ഗ്ര​ഹി​ക്കും.+  നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ വാക്കുകൾ അതേപടി അനുസ​രി​ക്കു​ക​യും ഞാൻ ഇന്നു നിങ്ങൾക്കു തരുന്ന ഈ കല്‌പ​ന​ക​ളെ​ല്ലാം ശ്രദ്ധാ​പൂർവം പാലി​ക്കു​ക​യും ചെയ്‌താൽ നിങ്ങൾക്കി​ട​യിൽ ആരും ദരി​ദ്ര​നാ​യി​ത്തീ​രില്ല.+  നിങ്ങളോടു വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ അനു​ഗ്ര​ഹി​ക്കും. നിങ്ങൾ അനേകം ജനതകൾക്കു വായ്‌പ* കൊടു​ക്കും; എന്നാൽ നിങ്ങൾ വായ്‌പ വാങ്ങേ​ണ്ടി​വ​രില്ല.+ നിങ്ങൾ അനേകം ജനതക​ളു​ടെ മേൽ ആധിപ​ത്യം നടത്തും; എന്നാൽ അവർ നിങ്ങളു​ടെ മേൽ ആധിപ​ത്യം നടത്തില്ല.+  “നിന്റെ ദൈവ​മായ യഹോവ നിനക്കു തരുന്ന ദേശത്തെ നഗരങ്ങ​ളി​ലൊ​ന്നിൽ നിന്റെ ഒരു സഹോ​ദരൻ ദരി​ദ്ര​നാ​യി​ത്തീ​രു​ന്നെ​ങ്കിൽ നീ നിന്റെ ഹൃദയം കഠിന​മാ​ക്കു​ക​യോ ദരി​ദ്ര​നായ നിന്റെ സഹോ​ദ​രനെ കൈ തുറന്ന്‌ സഹായി​ക്കാ​തി​രി​ക്കു​ക​യോ അരുത്‌.+  നീ കൈയ​യച്ച്‌ സഹായിക്കുകയും+ ആവശ്യ​മു​ള്ള​തെ​ല്ലാം വായ്‌പയായി* കൊടു​ത്ത്‌ ആ സഹോ​ദ​രന്റെ കുറവ്‌ നികത്തു​ക​യും വേണം.  എന്നാൽ സൂക്ഷി​ച്ചു​കൊ​ള്ളുക, ‘വിമോ​ച​ന​ത്തി​നുള്ള ഏഴാം വർഷം അടുക്കാ​റാ​യ​ല്ലോ’ എന്ന ദുഷ്ടചിന്ത നീ നിന്റെ ഹൃദയ​ത്തിൽ വെച്ചു​കൊ​ണ്ടി​രി​ക്ക​രുത്‌.+ അങ്ങനെ ചിന്തിച്ച്‌, ദരി​ദ്ര​നായ നിന്റെ സഹോ​ദ​ര​നോ​ടു നീ ഉദാരത കാണി​ക്കാ​തി​രി​ക്കു​ക​യോ ഒന്നും കൊടു​ക്കാ​തി​രി​ക്കു​ക​യോ ചെയ്‌താൽ ആ സഹോ​ദരൻ നിനക്ക്‌ എതിരെ യഹോ​വ​യോ​ടു നിലവി​ളി​ച്ചേ​ക്കാം; അതു നിനക്ക്‌ ഒരു പാപമാ​യി​ത്തീ​രും.+ 10  നിങ്ങൾ* മനസ്സി​ല്ലാ​മ​ന​സ്സോ​ടെയല്ല, ഉദാര​മാ​യി സഹോ​ദ​രനു കൊടു​ക്കണം.+ അപ്പോൾ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളു​ടെ എല്ലാ പ്രവൃ​ത്തി​ക​ളെ​യും പ്രയത്‌ന​ങ്ങ​ളെ​യും അനു​ഗ്ര​ഹി​ക്കും.+ 11  ദരിദ്രർ എപ്പോ​ഴും ദേശത്തു​ണ്ടാ​യി​രി​ക്കും.+ അതു​കൊ​ണ്ടാണ്‌, ‘നീ നിന്റെ കൈ തുറന്ന്‌ നിങ്ങളു​ടെ ദേശത്തുള്ള ദരി​ദ്ര​രും ക്ലേശി​ത​രും ആയ സഹോ​ദ​ര​ന്മാ​രെ ഉദാര​മാ​യി സഹായി​ക്കണം’ എന്നു ഞാൻ നിങ്ങ​ളോ​ടു കല്‌പി​ക്കു​ന്നത്‌.+ 12  “നിങ്ങളു​ടെ ഒരു എബ്രായ സഹോ​ദ​ര​നോ സഹോ​ദ​രി​യോ തന്നെത്തന്നെ നിനക്കു വിൽക്കു​ക​യും ആറു വർഷം നിന്നെ സേവി​ക്കു​ക​യും ചെയ്‌താൽ ഏഴാം വർഷം നീ അയാളെ സ്വത​ന്ത്ര​നാ​ക്കണം.+ 13  അങ്ങനെ സ്വത​ന്ത്ര​നാ​ക്കു​മ്പോൾ നീ അയാളെ വെറു​ങ്കൈ​യോ​ടെ അയയ്‌ക്ക​രുത്‌. 14  നിന്റെ ആട്ടിൻപ​റ്റ​ത്തിൽനി​ന്നും മെതി​ക്ക​ള​ത്തിൽനി​ന്നും എണ്ണയു​ടെ​യും മുന്തി​രി​യു​ടെ​യും ചക്കിൽനി​ന്നും ഉദാര​മാ​യി നീ അയാൾക്കു കൊടു​ക്കണം. നിന്റെ ദൈവ​മായ യഹോവ നിന്നെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ​തന്നെ നീ നൽകണം. 15  നീയും ഈജി​പ്‌ത്‌ ദേശത്ത്‌ അടിമ​യാ​യി​രു​ന്നെ​ന്നും നിന്റെ ദൈവ​മായ യഹോവ നിന്നെ മോചി​പ്പി​ച്ച​താ​ണെ​ന്നും ഓർക്കുക. അതു​കൊ​ണ്ടാണ്‌ ഇങ്ങനെ ചെയ്യാൻ ഞാൻ ഇന്നു നിന്നോ​ടു കല്‌പി​ക്കു​ന്നത്‌. 16  “എന്നാൽ നിന്റെ​കൂ​ടെ​യാ​യി​രു​ന്നത്‌ ആ സഹോ​ദ​രനു സന്തോ​ഷ​മാ​യി​രു​ന്ന​തി​നാ​ലും നിന്നെ​യും നിന്റെ വീട്ടി​ലു​ള്ള​വ​രെ​യും സ്‌നേ​ഹി​ക്കു​ന്ന​തി​നാ​ലും അയാൾ നിന്നോ​ട്‌, ‘ഞാൻ അങ്ങയെ വിട്ട്‌ പോകില്ല’ എന്നു പറഞ്ഞാൽ,+ 17  നീ ഒരു സൂചി എടുത്ത്‌ അയാളു​ടെ കാത്‌ വാതി​ലി​നോ​ടു ചേർത്തു​വെച്ച്‌ കുത്തി​ത്തു​ള​യ്‌ക്കണം; പിന്നെ ജീവി​ത​കാ​ലം മുഴുവൻ അയാൾ നിന്റെ അടിമ​യാ​യി​രി​ക്കും. നിനക്ക്‌ അടിമ​പ്പണി ചെയ്യുന്ന സ്‌ത്രീ​യു​ടെ കാര്യ​ത്തി​ലും ഇങ്ങനെ​തന്നെ ചെയ്യണം. 18  എന്നാൽ അടിമയെ സ്വത​ന്ത്ര​നാ​ക്കു​മ്പോൾ അയാൾ നിന്നെ വിട്ട്‌ പോകു​ന്നെ​ങ്കിൽ നിനക്കു ബുദ്ധി​മു​ട്ടു തോന്ന​രുത്‌. ആറു വർഷത്തെ അയാളു​ടെ സേവനം ഒരു കൂലി​ക്കാ​രൻ ചെയ്യു​ന്ന​തി​ന്റെ ഇരട്ടി​യാ​യി​രു​ന്ന​ല്ലോ. നിന്റെ ദൈവ​മായ യഹോവ നിന്നെ എല്ലാത്തി​ലും അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു. 19  “നിന്റെ ആടുമാ​ടു​ക​ളിൽ കടിഞ്ഞൂ​ലായ ആണി​നെ​യൊ​ക്കെ​യും നീ നിന്റെ ദൈവ​മായ യഹോ​വ​യ്‌ക്കാ​യി വിശു​ദ്ധീ​ക​രി​ക്കണം.+ നിന്റെ കന്നുകാലികളുടെ* കടിഞ്ഞൂ​ലു​ക​ളെ​ക്കൊണ്ട്‌ പണി​യെ​ടു​പ്പി​ക്കു​ക​യോ ആട്ടിൻപ​റ്റ​ത്തി​ലെ കടിഞ്ഞൂ​ലു​ക​ളു​ടെ രോമം കത്രി​ക്കു​ക​യോ അരുത്‌. 20  നീയും നിന്റെ വീട്ടി​ലു​ള്ള​വ​രും യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തു​വെച്ച്‌ നിന്റെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ വർഷം​തോ​റും അവയെ തിന്നണം.+ 21  എന്നാൽ അതിനു പൊട്ട​ക്ക​ണ്ണോ ചട്ടുകാ​ലോ ഗുരു​ത​ര​മായ മറ്റ്‌ എന്തെങ്കി​ലും വൈക​ല്യ​ങ്ങ​ളോ ഉണ്ടെങ്കിൽ, നീ അതിനെ നിന്റെ ദൈവ​മായ യഹോ​വ​യ്‌ക്കു ബലി അർപ്പി​ക്ക​രുത്‌.+ 22  മാനുകളുടെ* കാര്യ​ത്തി​ലെ​ന്ന​പോ​ലെ, അശുദ്ധ​നായ വ്യക്തി​യും ശുദ്ധനായ വ്യക്തി​യും നിങ്ങളു​ടെ നഗരത്തിനുള്ളിൽവെച്ച്‌* അതിനെ തിന്നണം.+ 23  എന്നാൽ നിങ്ങൾ അതിന്റെ രക്തം കഴിക്ക​രുത്‌;+ അതു വെള്ളം​പോ​ലെ നിലത്ത്‌ ഒഴിച്ചു​ക​ള​യണം.+

അടിക്കുറിപ്പുകള്‍

അഥവാ “പണയത്തി​ന്മേൽ കടം.”
അഥവാ “പണയത്തി​ന്മേൽ കടം.”
അക്ഷ. “നിങ്ങളു​ടെ ഹൃദയം.”
അക്ഷ. “കാളക​ളു​ടെ.”
അക്ഷ. “ഗസൽമാ​നു​ക​ളു​ടെ​യും മാനു​ക​ളു​ടെ​യും.”
അക്ഷ. “കവാട​ങ്ങൾക്കു​ള്ളിൽവെച്ച്‌.”