ആവർത്തനം 16:1-22

  • പെസഹ, പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം (1-8)

  • വാരോ​ത്സവം (9-12)

  • കൂടാ​രോ​ത്സവം (13-17)

  • ന്യായാ​ധി​പ​ന്മാ​രെ നിയമി​ക്കുക (18-20)

  • ആരാധ​നാ​വ​സ്‌തു​ക്കൾ വിലക്കു​ന്നു (21, 22)

16  “നിങ്ങൾ ആബീബ്‌* മാസം ആചരിച്ച്‌ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു പെസഹ ആഘോ​ഷി​ക്കണം.+ ആബീബ്‌ മാസത്തി​ലെ രാത്രി​യി​ലാ​ണ​ല്ലോ നിങ്ങളു​ടെ ദൈവ​മായ യഹോവ ഈജി​പ്‌തിൽനിന്ന്‌ നിങ്ങളെ വിടു​വി​ച്ചത്‌.+  യഹോവ തന്റെ പേര്‌ സ്ഥാപി​ക്കാൻ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്ത്‌+ നിങ്ങൾ നിങ്ങളു​ടെ ആടുമാടുകളിൽനിന്ന്‌+ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു പെസഹാ​യാ​ഗം അർപ്പി​ക്കണം.+  പുളിപ്പുള്ളതൊന്നും അതി​ന്റെ​കൂ​ടെ തിന്നരു​ത്‌.+ ഏഴു ദിവസം നിങ്ങൾ ക്ലേശത്തി​ന്റെ അപ്പമായ പുളിപ്പില്ലാത്ത* അപ്പം തിന്നണം. കാരണം തിടു​ക്ക​ത്തി​ലാ​ണ​ല്ലോ നിങ്ങൾ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ പുറ​പ്പെ​ട്ടു​പോ​ന്നത്‌.+ നിങ്ങൾ ഈജി​പ്‌തിൽനിന്ന്‌ പോന്ന ആ ദിവസം ജീവി​ത​കാ​ല​ത്തൊ​ക്കെ​യും ഓർക്കേ​ണ്ട​തി​നു നിങ്ങൾ ഇത്‌ ആചരി​ക്കണം.+  ഏഴു ദിവസ​ത്തേക്കു നിങ്ങളു​ടെ ദേശത്ത്‌ ഒരിട​ത്തും പുളിച്ച മാവ്‌ കാണരു​ത്‌.+ ഒന്നാം ദിവസം വൈകു​ന്നേരം നിങ്ങൾ അർപ്പി​ക്കുന്ന മാംസ​ത്തിൽ അൽപ്പം​പോ​ലും രാവി​ലെ​വരെ ശേഷി​പ്പി​ക്കാ​നും പാടില്ല.+  നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങൾക്കു തരുന്ന ഏതെങ്കി​ലു​മൊ​രു നഗരത്തിൽവെച്ച്‌ നിങ്ങൾ പെസഹാ​യാ​ഗം അർപ്പി​ക്ക​രുത്‌.  പകരം, നിങ്ങളു​ടെ ദൈവ​മായ യഹോവ തന്റെ പേര്‌ സ്ഥാപി​ക്കാൻ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തു​വെ​ച്ചു​തന്നെ നിങ്ങൾ അത്‌ അർപ്പി​ക്കണം. നിങ്ങൾ ഈജി​പ്‌തിൽനിന്ന്‌ പോന്ന അതേ ദിവസം, വൈകു​ന്നേരം സൂര്യൻ അസ്‌ത​മിച്ച ഉടനെ, നിങ്ങൾ പെസഹാ​യാ​ഗം അർപ്പി​ക്കണം.+  നിങ്ങളുടെ ദൈവ​മായ യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തുവെച്ച്‌+ നിങ്ങൾ അതു പാകം ചെയ്‌ത്‌ ഭക്ഷിക്കണം;+ രാവിലെ നിങ്ങൾക്കു നിങ്ങളു​ടെ കൂടാ​ര​ങ്ങ​ളി​ലേക്കു മടങ്ങി​പ്പോ​കാം.  ആറു ദിവസം നിങ്ങൾ പുളി​പ്പി​ല്ലാത്ത അപ്പം തിന്നണം. ഏഴാം ദിവസം നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു പവി​ത്ര​മായ ഒരു സമ്മേള​ന​മാ​യി​രി​ക്കും. നിങ്ങൾ പണി​യൊ​ന്നും ചെയ്യരു​ത്‌.+  “നിങ്ങൾ ഏഴ്‌ ആഴ്‌ചകൾ എണ്ണണം. വിളഞ്ഞു​നിൽക്കുന്ന കതിരിൽ ആദ്യം അരിവാൾ വെക്കു​ന്ന​തു​മു​തൽ നിങ്ങൾ അത്‌ എണ്ണിത്തു​ട​ങ്ങണം.+ 10  പിന്നെ, നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്ന​തിന്‌ ആനുപാ​തി​ക​മാ​യി,+ സ്വമന​സ്സാ​ലെ​യുള്ള കാഴ്‌ച​ക​ളു​മാ​യി വന്ന്‌ നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു വാരോ​ത്സവം കൊണ്ടാ​ടണം.+ 11  നിങ്ങളുടെ ദൈവ​മായ യഹോവ തന്റെ പേര്‌ സ്ഥാപി​ക്കാൻ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തു​വെച്ച്‌ നീയും നിന്റെ മകനും മകളും നിനക്ക്‌ അടിമ​പ്പണി ചെയ്യുന്ന സ്‌ത്രീ​യും പുരു​ഷ​നും നിന്റെ നഗരങ്ങളിൽ* താമസി​ക്കുന്ന ലേവ്യ​നും വിദേ​ശി​യും നിങ്ങൾക്കി​ട​യി​ലുള്ള വിധവ​മാ​രും അനാഥരും* നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ ആഹ്ലാദി​ക്കണം.+ 12  നിങ്ങൾ ഈജി​പ്‌തിൽ അടിമ​ക​ളാ​യി​രു​ന്നെന്ന്‌ ഓർത്ത്‌+ ഈ ചട്ടങ്ങൾ അനുസ​രി​ക്കു​ക​യും പാലി​ക്കു​ക​യും വേണം. 13  “നിങ്ങളു​ടെ മെതി​ക്ക​ള​ത്തിൽനിന്ന്‌ ധാന്യ​വും നിങ്ങളു​ടെ ചക്കുക​ളിൽനിന്ന്‌ എണ്ണയും വീഞ്ഞും ശേഖരി​ക്കു​മ്പോൾ നിങ്ങൾ ഏഴു ദിവസം കൂടാരോത്സവം* ആഘോഷിച്ച്‌+ 14  ആഹ്ലാദിക്കണം. നീയും നിന്റെ മകനും മകളും നിനക്ക്‌ അടിമ​പ്പണി ചെയ്യുന്ന സ്‌ത്രീ​യും പുരു​ഷ​നും നിന്റെ നഗരങ്ങ​ളിൽ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​യും ലേവ്യ​നും വിധവ​യും അനാഥനും* ആഹ്ലാദി​ക്കണം.+ 15  യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തു​വെച്ച്‌ ഏഴു ദിവസം നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഉത്സവം കൊണ്ടാ​ടണം.+ നിങ്ങളു​ടെ എല്ലാ വിളവു​ക​ളെ​യും നിങ്ങൾ ചെയ്യുന്ന എല്ലാ പ്രവൃ​ത്തി​ക​ളെ​യും നിങ്ങളു​ടെ ദൈവ​മായ യഹോവ അനു​ഗ്ര​ഹി​ക്കു​മ​ല്ലോ.+ നിങ്ങൾ അങ്ങനെ ഒരുപാ​ടു സന്തോ​ഷി​ച്ചാ​ന​ന്ദി​ക്കും.+ 16  “വർഷത്തിൽ മൂന്നു പ്രാവ​ശ്യം—പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം,+ വാരോ​ത്സവം,+ കൂടാരോത്സവം+ എന്നിവ​യു​ടെ സമയത്ത്‌—നിങ്ങൾക്കി​ട​യി​ലെ ആണുങ്ങ​ളെ​ല്ലാം നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ, ദൈവം തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്ത്‌ കൂടി​വ​രണം. എന്നാൽ ഒരു പുരു​ഷ​നും വെറു​ങ്കൈ​യോ​ടെ യഹോ​വ​യു​ടെ മുന്നിൽ വരരുത്‌. 17  നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങളെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്ന​തിന്‌ ആനുപാ​തി​ക​മാ​യി നിങ്ങൾ ഓരോ​രു​ത്ത​രും കാഴ്‌ച കൊണ്ടു​വ​രണം.+ 18  “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു തരുന്ന നഗരങ്ങളിലെല്ലാം* ഓരോ ഗോ​ത്ര​ത്തി​നും നിങ്ങൾ ന്യായാ​ധി​പ​ന്മാ​രെ​യും അധികാ​രി​ക​ളെ​യും നിയമി​ക്കണം.+ അവർ ജനത്തിന്‌ ഇടയിൽ നീതി​യോ​ടെ വിധി കല്‌പി​ക്കും. 19  നിങ്ങൾ നീതി നിഷേധിക്കുകയോ+ പക്ഷപാതം കാണിക്കുകയോ+ കൈക്കൂ​ലി വാങ്ങു​ക​യോ അരുത്‌. കാരണം കൈക്കൂ​ലി ജ്ഞാനിയെ അന്ധനാക്കുകയും+ നീതി​മാ​ന്റെ വാക്കുകൾ തെറ്റി​ച്ചു​ക​ള​യു​ക​യും ചെയ്യുന്നു. 20  നീതി—അതെ, നീതി​യാ​ണു നിങ്ങൾ അന്വേ​ഷി​ക്കേ​ണ്ടത്‌.+ അങ്ങനെ ചെയ്‌താൽ നിങ്ങൾ ജീവ​നോ​ടി​രി​ക്കു​ക​യും നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു തരുന്ന ദേശം കൈവ​ശ​മാ​ക്കു​ക​യും ചെയ്യും. 21  “നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു പണിയുന്ന യാഗപീ​ഠ​ത്തിന്‌ അരികെ ഒരുത​ര​ത്തി​ലുള്ള വൃക്ഷവും പൂജാസ്‌തൂപമായി* നടരുത്‌.+ 22  “നിങ്ങൾ പൂജാ​സ്‌തം​ഭം നാട്ടു​ക​യു​മ​രുത്‌;+ അതു നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു വെറു​പ്പാണ്‌.

അടിക്കുറിപ്പുകള്‍

അനു. ബി15 കാണുക.
പദാവലി കാണുക.
അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​ക​ളും.”
അക്ഷ. “കവാട​ങ്ങൾക്കു​ള്ളിൽ.”
അഥവാ “താത്‌കാ​ലിക വാസസ്ഥ​ല​ങ്ങ​ളു​ടെ ഉത്സവം.”
അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​യും.”
അക്ഷ. “കവാട​ങ്ങ​ളു​ടെ​യെ​ല്ലാം ഉള്ളിൽ.”
പദാവലി കാണുക.