ആവർത്തനം 22:1-30

  • അയൽക്കാ​രന്റെ മൃഗങ്ങ​ളോ​ടുള്ള പരിഗണന (1-4)

  • എതിർലിം​ഗ​ത്തിൽപ്പെ​ട്ട​വ​രു​ടെ വസ്‌ത്രം ധരിക്ക​രുത്‌ (5)

  • മൃഗങ്ങ​ളോ​ടു ദയ കാണി​ക്കുക (6, 7)

  • വീടിന്റെ മുകളി​ലെ കൈമ​തിൽ (8)

  • ഉചിത​മ​ല്ലാത്ത കൂട്ടി​ച്ചേർപ്പു​കൾ (9-11)

  • വസ്‌ത്ര​ത്തി​ന്റെ പൊടി​പ്പ്‌ (12)

  • ലൈം​ഗി​ക​പാ​പം സംബന്ധിച്ച നിയമങ്ങൾ (13-30)

22  “സഹോ​ദ​രന്റെ കാളയോ ആടോ വഴി​തെറ്റി നടക്കു​ന്നതു കണ്ടാൽ നീ മനഃപൂർവം അതു കണ്ടി​ല്ലെന്നു നടിക്ക​രുത്‌.+ നീ അതിനെ നിന്റെ സഹോ​ദ​രന്റെ അടുത്ത്‌ എത്തിക്കണം.  എന്നാൽ സഹോ​ദരൻ താമസി​ക്കു​ന്നതു നിന്റെ അടുത്ത​ല്ലെ​ങ്കിൽ അഥവാ അതിന്റെ ഉടമസ്ഥൻ ആരാ​ണെന്നു നിനക്ക്‌ അറിയി​ല്ലെ​ങ്കിൽ നീ ആ മൃഗത്തെ നിന്റെ വീട്ടി​ലേക്കു കൊണ്ടു​പോ​യി സഹോ​ദരൻ തിരഞ്ഞു​വ​രു​ന്ന​തു​വരെ അതിനെ നിന്റെ അടുത്ത്‌ സൂക്ഷി​ക്കണം. പിന്നെ അതിനെ ഉടമസ്ഥനു തിരി​ച്ചു​കൊ​ടു​ക്കണം.+  സഹോദരന്റെ കഴുത, വസ്‌ത്രം എന്നിങ്ങനെ സഹോ​ദ​രനു നഷ്ടപ്പെട്ട എന്തെങ്കി​ലും നിനക്കു കിട്ടി​യാൽ ഇങ്ങനെ​യാ​ണു നീ ചെയ്യേ​ണ്ടത്‌. നീ അതു കണ്ടി​ല്ലെന്നു നടിക്ക​രുത്‌.  “സഹോ​ദ​രന്റെ കഴുത​യോ കാളയോ വഴിയിൽ വീണു​കി​ട​ക്കു​ന്നതു കണ്ടാൽ നീ മനഃപൂർവം അതു കണ്ടി​ല്ലെന്നു നടിക്ക​രുത്‌. ആ മൃഗത്തെ എഴു​ന്നേൽപ്പി​ക്കാൻ നീ സഹോ​ദ​രനെ സഹായി​ക്കണം.+  “സ്‌ത്രീ പുരു​ഷ​ന്റെ​യോ പുരുഷൻ സ്‌ത്രീ​യു​ടെ​യോ വസ്‌ത്രം ധരിക്ക​രുത്‌. അങ്ങനെ ചെയ്യു​ന്ന​വരെ നിന്റെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌.  “കുഞ്ഞു​ങ്ങ​ളോ മുട്ടയോ ഉള്ള ഒരു പക്ഷിക്കൂ​ടു വഴിയ​രി​കിൽ കണ്ടാൽ, അതു നിലത്താ​കട്ടെ മരത്തി​ലാ​കട്ടെ, തള്ളപ്പക്ഷി കുഞ്ഞു​ങ്ങ​ളു​ടെ​യോ മുട്ടക​ളു​ടെ​യോ മേൽ ഇരിക്കു​ന്നു​ണ്ടെ​ങ്കിൽ കുഞ്ഞു​ങ്ങ​ളോ​ടു​കൂ​ടെ നീ തള്ളപ്പക്ഷി​യെ പിടി​ക്ക​രുത്‌.+  തള്ളപ്പക്ഷിയെ നീ വിട്ടയ​യ്‌ക്കണം; എന്നാൽ കുഞ്ഞു​ങ്ങളെ നിനക്ക്‌ എടുക്കാം. അങ്ങനെ​യാ​യാൽ നിനക്ക്‌ അഭിവൃ​ദ്ധി ഉണ്ടാകു​ക​യും നീ ദീർഘ​കാ​ലം ജീവി​ച്ചി​രി​ക്കു​ക​യും ചെയ്യും.  “ഒരു പുതിയ വീടു പണിതാൽ നീ അതിനു മുകളിൽ കൈമ​തിൽ കെട്ടണം.+ അല്ലെങ്കിൽ ആരെങ്കി​ലും അതിന്റെ മുകളിൽനി​ന്ന്‌ വീഴു​ക​യും നീ നിന്റെ വീടിനു മേൽ, രക്തം ചൊരി​ഞ്ഞ​തി​ന്റെ കുറ്റം വരുത്തി​വെ​ക്കു​ക​യും ചെയ്യും.  “നിന്റെ മുന്തി​രി​ത്തോ​ട്ട​ത്തിൽ രണ്ടു തരം വിത്തു വിതയ്‌ക്ക​രുത്‌.+ അങ്ങനെ ചെയ്‌താൽ, നീ വിതച്ച വിത്തിന്റെ ഫലവും മുന്തി​രി​ത്തോ​ട്ട​ത്തി​ന്റെ ഫലവും വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലേക്കു കണ്ടു​കെ​ട്ടും. 10  “കാള​യെ​യും കഴുത​യെ​യും ഒരുമി​ച്ച്‌ പൂട്ടി നിലം ഉഴരുത്‌.+ 11  “കമ്പിളി​യും ലിനനും ഇടകലർത്തി ഉണ്ടാക്കിയ വസ്‌ത്രം നീ ധരിക്ക​രുത്‌.+ 12  “നിന്റെ വസ്‌ത്ര​ത്തി​ന്റെ നാലു കോണി​ലും നീ പൊടി​പ്പ്‌ ഉണ്ടാക്കണം.+ 13  “ഒരാൾ ഒരു പെൺകു​ട്ടി​യെ വിവാഹം കഴിച്ച്‌ അവളു​മാ​യി ബന്ധപ്പെ​ട്ട​ശേഷം അയാൾക്ക്‌ അവളോ​ട്‌ ഇഷ്ടക്കേടു തോന്നുന്നെന്നു* കരുതുക. 14  ‘ഞാൻ ഇവളെ സ്വീക​രി​ച്ചു. എന്നാൽ ഇവളു​മാ​യി ബന്ധപ്പെ​ട്ട​പ്പോൾ ഇവൾ കന്യക​യാണ്‌ എന്നതിന്റെ തെളിവ്‌ കണ്ടില്ല’ എന്നു പറഞ്ഞ്‌ അവളിൽ സ്വഭാ​വ​ദൂ​ഷ്യം ആരോ​പിച്ച്‌ അയാൾ അവളെ അപകീർത്തി​പ്പെ​ടു​ത്തി​യാൽ 15  പെൺകുട്ടിയുടെ മാതാ​പി​താ​ക്കൾ പെൺകു​ട്ടി കന്യക​യാ​യി​രു​ന്നു എന്നതിന്റെ തെളിവ്‌ നഗരക​വാ​ട​ത്തിൽ മൂപ്പന്മാ​രു​ടെ മുമ്പാകെ ഹാജരാ​ക്കണം. 16  പെൺകുട്ടിയുടെ അപ്പൻ മൂപ്പന്മാ​രോട്‌ ഇങ്ങനെ പറയണം: ‘ഞാൻ എന്റെ മകളെ ഇവനു ഭാര്യ​യാ​യി കൊടു​ത്തു. എന്നാൽ ഇവൻ എന്റെ മകളെ വെറുക്കുകയും* 17  “നിങ്ങളു​ടെ മകൾ കന്യക​യാണ്‌ എന്നതിന്റെ തെളിവ്‌ കണ്ടില്ല” എന്നു പറഞ്ഞ്‌ അവൾക്കു സ്വഭാ​വ​ദൂ​ഷ്യ​മു​ണ്ടെന്ന്‌ ആരോ​പി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ ഇതാ, എന്റെ മകൾ കന്യക​യാ​യി​രു​ന്നു എന്നതിന്റെ തെളിവ്‌.’ എന്നിട്ട്‌ അവർ ആ തുണി നഗരത്തി​ലെ മൂപ്പന്മാ​രു​ടെ മുമ്പാകെ നിവർത്തി​ക്കാ​ണി​ക്കണം. 18  നഗരത്തിലെ മൂപ്പന്മാർ+ ആ പുരു​ഷനെ പിടിച്ച്‌ ശിക്ഷാ​ന​ട​പ​ടി​കൾക്കു വിധേ​യ​നാ​ക്കണം.+ 19  അവർ അയാളിൽനി​ന്ന്‌ പിഴയാ​യി 100 ശേക്കെൽ* വെള്ളി ഈടാക്കി പെൺകു​ട്ടി​യു​ടെ അപ്പനു കൊടു​ക്കണം. ആ പുരുഷൻ ഇസ്രാ​യേ​ലി​ലെ ഒരു കന്യകയെ അപകീർത്തി​പ്പെ​ടു​ത്തി​യ​ല്ലോ.+ ആ പെൺകു​ട്ടി തുടർന്നും അയാളു​ടെ ഭാര്യ​യാ​യി​രി​ക്കും. ആയുഷ്‌കാ​ലത്ത്‌ ഒരിക്ക​ലും അവളു​മാ​യുള്ള ബന്ധം വേർപെ​ടു​ത്താൻ അയാൾക്ക്‌ അനുവാ​ദ​മു​ണ്ടാ​യി​രി​ക്കില്ല. 20  “എന്നാൽ ആ ആരോ​പണം സത്യമാ​ണെ​ങ്കിൽ, പെൺകു​ട്ടി കന്യക​യാ​യി​രു​ന്നു എന്നതിനു തെളി​വി​ല്ലെ​ങ്കിൽ, 21  അവർ പെൺകു​ട്ടി​യെ അവളുടെ അപ്പന്റെ വീട്ടു​വാ​തിൽക്കൽ കൊണ്ടു​വ​രണം. എന്നിട്ട്‌ ആ നഗരത്തി​ലെ ആളുകൾ അവളെ കല്ലെറി​ഞ്ഞ്‌ കൊല്ലണം. തന്റെ അപ്പന്റെ വീട്ടിൽവെച്ച്‌ അധാർമികപ്രവൃത്തി* ചെയ്‌തുകൊണ്ട്‌+ അവൾ ഇസ്രാ​യേ​ലിൽ വഷളത്തം പ്രവർത്തി​ച്ചി​രി​ക്കു​ന്നു.+ അങ്ങനെ നിങ്ങൾ നിങ്ങൾക്കി​ട​യിൽനിന്ന്‌ തിന്മ നീക്കി​ക്ക​ള​യണം.+ 22  “ഒരാൾ മറ്റൊ​രാ​ളു​ടെ ഭാര്യ​യോ​ടു​കൂ​ടെ കിടക്കു​ന്നതു കണ്ടാൽ ഇരുവ​രെ​യും, ആ സ്‌ത്രീ​യെ​യും ഒപ്പം കിടന്ന പുരു​ഷ​നെ​യും, നിങ്ങൾ കൊല്ലണം.+ അങ്ങനെ നിങ്ങൾ ഇസ്രാ​യേ​ലിൽനിന്ന്‌ തിന്മ നീക്കി​ക്ക​ള​യണം. 23  “വിവാ​ഹ​നി​ശ്ചയം കഴിഞ്ഞ ഒരു കന്യകയെ മറ്റൊരു പുരുഷൻ നഗരത്തിൽവെച്ച്‌ കാണു​ക​യും ആ സ്‌ത്രീ​യു​മാ​യി ശാരീ​രി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ക​യും ചെയ്‌താൽ 24  ഇരുവരെയും നിങ്ങൾ നഗരക​വാ​ട​ത്തിൽ കൊണ്ടു​വ​രണം. നഗരത്തി​ലാ​യി​രു​ന്നെ​ങ്കി​ലും നിലവി​ളി​ക്കാ​തി​രു​ന്ന​തു​കൊണ്ട്‌ സ്‌ത്രീ​യെ​യും സഹമനു​ഷ്യ​ന്റെ ഭാര്യയെ അപമാ​നി​ച്ച​തു​കൊണ്ട്‌ ആ പുരു​ഷ​നെ​യും നിങ്ങൾ കല്ലെറി​ഞ്ഞ്‌ കൊല്ലണം.+ അങ്ങനെ നിങ്ങൾ നിങ്ങൾക്കി​ട​യിൽനിന്ന്‌ തിന്മ നീക്കി​ക്ക​ള​യണം. 25  “എന്നാൽ ആ പുരുഷൻ വിവാ​ഹ​നി​ശ്ചയം കഴിഞ്ഞ പെൺകു​ട്ടി​യെ വയലിൽവെച്ച്‌ കണ്ടുമു​ട്ടു​ക​യും ബലം പ്രയോ​ഗിച്ച്‌ പെൺകു​ട്ടി​യു​മാ​യി ബന്ധപ്പെ​ടു​ക​യും ചെയ്‌താൽ അവളു​മാ​യി ബന്ധപ്പെട്ട പുരു​ഷനെ മാത്രം നിങ്ങൾ കൊല്ലണം. 26  പെൺകുട്ടിയെ ഒന്നും ചെയ്യരു​ത്‌. മരണശിക്ഷ അർഹി​ക്കുന്ന ഒരു പാപവും പെൺകു​ട്ടി ചെയ്‌തി​ട്ടില്ല. ഒരാൾ സഹമനു​ഷ്യ​നെ ആക്രമി​ച്ച്‌ കൊല​പ്പെ​ടു​ത്തു​ന്ന​തു​പോ​ലുള്ള ഒരു സാഹച​ര്യ​മാണ്‌ ഇത്‌.+ 27  കാരണം വയലിൽവെ​ച്ചാണ്‌ അയാൾ പെൺകു​ട്ടി​യെ കണ്ടത്‌; ആ പെൺകു​ട്ടി അലമു​റ​യി​ട്ടെ​ങ്കി​ലും അവളെ രക്ഷിക്കാൻ അടു​ത്തെ​ങ്ങും ആരുമു​ണ്ടാ​യി​രു​ന്നില്ല. 28  “ഒരു പുരുഷൻ വിവാ​ഹ​നി​ശ്ചയം കഴിയാത്ത ഒരു കന്യകയെ കണ്ട്‌ അവളെ കടന്നു​പി​ടിച്ച്‌ അവളു​മാ​യി ശാരീ​രി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ക​യും അവർ പിടി​ക്ക​പ്പെ​ടു​ക​യും ചെയ്‌താൽ+ 29  അവളോടൊപ്പം കിടന്ന ആ പുരുഷൻ പെൺകു​ട്ടി​യു​ടെ അപ്പന്‌ 50 ശേക്കെൽ വെള്ളി കൊടു​ക്കണം. അയാൾ ആ പെൺകു​ട്ടി​യെ ഭാര്യ​യാ​യി സ്വീക​രി​ക്കു​ക​യും വേണം.+ കാരണം അയാൾ അവളെ അപമാ​നി​ച്ചി​രി​ക്കു​ന്നു. ആയുഷ്‌കാ​ലത്ത്‌ ഒരിക്ക​ലും അയാൾ ആ സ്‌ത്രീ​യു​മാ​യുള്ള ബന്ധം വേർപെ​ടു​ത്താൻ പാടില്ല. 30  “അപ്പന്റെ ഭാര്യയെ വിവാഹം കഴിച്ച്‌ ആരും അപ്പനെ അപമാ​നി​ക്ക​രുത്‌.*+

അടിക്കുറിപ്പുകള്‍

അഥവാ “അയാൾ അവളെ തിരസ്‌ക​രി​ക്കു​ന്നെന്ന്‌.”
അഥവാ “തിരസ്‌ക​രി​ക്കു​ക​യും.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. അഥവാ “വേശ്യാ​വൃ​ത്തി.”
അക്ഷ. “അപ്പന്റെ വസ്‌ത്രം നീക്കരു​ത്‌.”