ആവർത്തനം 23:1-25

  • ദൈവ​ത്തി​ന്റെ സഭയിൽ പ്രവേ​ശ​ന​മി​ല്ലാ​ത്തവർ (1-8)

  • പാളയ​ത്തി​ന്റെ ശുദ്ധി (9-14)

  • രക്ഷപ്പെ​ട്ടു​വ​രുന്ന അടിമ (15, 16)

  • വേശ്യാ​വൃ​ത്തി ചെയ്യരു​ത്‌ (17, 18)

  • പലിശ, നേർച്ച (19-23)

  • വഴിയാ​ത്ര​ക്കാർക്കു പറിച്ചു​തി​ന്നാ​വു​ന്നത്‌ (24, 25)

23  “ലിംഗം മുറി​ച്ചു​കളഞ്ഞ ഒരാളോ വൃഷണം ഉടച്ച ഒരു ഷണ്ഡനോ* യഹോ​വ​യു​ടെ സഭയിൽ വരരുത്‌.+  “അവിഹി​ത​ബ​ന്ധ​ത്തിൽ ജനിച്ച ആരും യഹോ​വ​യു​ടെ സഭയിൽ വരരുത്‌.+ അയാളു​ടെ പിൻത​ല​മു​റ​ക്കാർ ആരും, പത്താം തലമു​റ​പോ​ലും, യഹോ​വ​യു​ടെ സഭയിൽ വരരുത്‌.  “ഒരു അമ്മോ​ന്യ​നോ മോവാ​ബ്യ​നോ യഹോ​വ​യു​ടെ സഭയിൽ വരരുത്‌.+ അവരുടെ വംശജർ ആരും, പത്താം തലമു​റ​പോ​ലും, ഒരിക്ക​ലും യഹോ​വ​യു​ടെ സഭയിൽ വരരുത്‌.  കാരണം നിങ്ങൾ ഈജി​പ്‌തിൽനിന്ന്‌ പുറ​പ്പെ​ട്ടു​വ​രുന്ന വഴിക്ക്‌ ആഹാര​വും വെള്ളവും തന്ന്‌ അവർ നിങ്ങളെ സഹായി​ച്ചില്ല.+ മാത്രമല്ല, നിങ്ങളെ ശപിക്കു​ന്ന​തി​നു​വേണ്ടി മെസൊ​പ്പൊ​ത്താ​മ്യ​യി​ലെ പെഥോ​രി​ലുള്ള ബയോ​രി​ന്റെ മകനായ ബിലെ​യാ​മി​നെ അവർ കൂലി​ക്കെ​ടു​ക്കു​ക​യും ചെയ്‌തു.+  എന്നാൽ ബിലെ​യാ​മി​നു ചെവി കൊടു​ക്കാൻ നിങ്ങളു​ടെ ദൈവ​മായ യഹോവ ഒരുക്ക​മാ​യി​രു​ന്നില്ല.+ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ സ്‌നേഹിച്ചതുകൊണ്ട്‌+ ആ ശാപം യഹോവ ഒരു അനു​ഗ്ര​ഹ​മാ​ക്കി മാറ്റി.+  ആയുഷ്‌കാലത്ത്‌ ഒരിക്ക​ലും നിങ്ങൾ അവരുടെ ക്ഷേമത്തി​നോ അഭിവൃ​ദ്ധി​ക്കോ വേണ്ടി പ്രവർത്തി​ക്ക​രുത്‌.+  “ഏദോ​മ്യ​നെ നീ വെറു​ക്ക​രുത്‌; അയാൾ നിന്റെ സഹോ​ദ​ര​ന​ല്ലോ.+ “ഈജി​പ്‌തു​കാ​ര​നെ​യും നീ വെറു​ക്ക​രുത്‌; നീ അയാളു​ടെ ദേശത്ത്‌ ഒരു വിദേ​ശി​യാ​യി താമസി​ച്ച​താ​ണ​ല്ലോ.+  അവരുടെ മൂന്നാം തലമു​റ​യി​ലെ മക്കൾക്ക്‌ യഹോ​വ​യു​ടെ സഭയിൽ പ്രവേ​ശി​ക്കാം.  “ശത്രു​ക്കൾക്കെ​തി​രെ പാളയ​മി​റ​ങ്ങു​മ്പോൾ എല്ലാ തരം അശുദ്ധി​യും നിങ്ങൾ ഒഴിവാ​ക്കണം.+ 10  നിശാസ്‌ഖലനത്താൽ ഒരാൾ അശുദ്ധ​നാ​യാൽ അയാൾ പാളയ​ത്തി​നു പുറത്ത്‌ പോകണം;+ അയാൾ തിരി​ച്ചു​വ​ര​രുത്‌. 11  വൈകുന്നേരം അയാൾ കുളി​ക്കണം. സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ അയാൾക്കു പാളയ​ത്തി​ലേക്കു തിരി​ച്ചു​വ​രാം.+ 12  വിസർജനത്തിനായി* പാളയ​ത്തി​നു പുറത്ത്‌ നിങ്ങൾ ഒരു സ്ഥലം വേർതി​രി​ക്കണം; അവി​ടെ​യാ​ണു നിങ്ങൾ പോ​കേ​ണ്ടത്‌. 13  നിങ്ങളുടെ ഉപകര​ണ​ങ്ങ​ളു​ടെ കൂട്ടത്തിൽ ഒരു പാരയു​മു​ണ്ടാ​യി​രി​ക്കണം. നിങ്ങൾ വിസർജ​ന​ത്തിന്‌ പോകു​മ്പോൾ ഒരു കുഴി കുത്തി വിസർജ്യം മണ്ണിട്ട്‌ മൂടണം. 14  കാരണം നിങ്ങളെ വിടു​വി​ക്കാ​നും നിങ്ങളു​ടെ ശത്രു​ക്കളെ നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ക്കാ​നും വേണ്ടി നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളു​ടെ പാളയ​ത്തി​നു മധ്യേ നടക്കു​ന്നുണ്ട്‌.+ ദൈവം നിങ്ങൾക്കി​ട​യിൽ മാന്യ​ത​യി​ല്ലാത്ത എന്തെങ്കി​ലും കണ്ടാൽ നിങ്ങളെ വിട്ട്‌ പോകും. അതു​കൊണ്ട്‌ നിങ്ങളു​ടെ പാളയം വിശു​ദ്ധ​മാ​യി​രി​ക്കണം.+ 15  “യജമാ​നന്റെ അടുത്തു​നിന്ന്‌ രക്ഷപ്പെട്ട്‌ നിന്റെ അടു​ത്തേക്കു വരുന്ന ഒരു അടിമയെ നീ അയാളു​ടെ യജമാ​നനു കൈമാ​റ​രുത്‌. 16  നിങ്ങളുടെ ഒരു നഗരത്തിൽ ഇഷ്ടമുള്ള ഒരു സ്ഥലത്ത്‌ അയാൾ താമസി​ക്കട്ടെ. നീ അയാളെ ദ്രോ​ഹി​ക്ക​രുത്‌.+ 17  “ഇസ്രാ​യേൽപു​ത്രി​മാർ ആരും ക്ഷേത്ര​വേ​ശ്യ​യാ​ക​രുത്‌.+ ഇസ്രാ​യേൽപു​ത്ര​ന്മാ​രും ക്ഷേത്ര​വേ​ശ്യ​യാ​കാൻ പാടില്ല.+ 18  ഒരു വേശ്യാ​സ്‌ത്രീ​യു​ടെ കൂലി​യോ വേശ്യാ​വൃ​ത്തി ചെയ്‌തു​പോ​രുന്ന ഒരു പുരുഷന്റെ* കൂലി​യോ നേർച്ച നിറ​വേ​റ്റാ​നാ​യി നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ ഭവനത്തി​ലേക്കു നിങ്ങൾ കൊണ്ടു​വ​ര​രുത്‌. അവ രണ്ടും നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌. 19  “നിന്റെ സഹോ​ദ​ര​നിൽനിന്ന്‌ നീ പലിശ ഈടാ​ക്ക​രുത്‌.+ പണമാ​കട്ടെ ഭക്ഷണമാ​കട്ടെ പലിശ ഈടാ​ക്കാ​വുന്ന മറ്റ്‌ എന്തെങ്കി​ലു​മാ​കട്ടെ അവയ്‌ക്കൊ​ന്നി​നും നീ നിന്റെ സഹോ​ദ​ര​നോ​ടു പലിശ വാങ്ങരു​ത്‌. 20  ഒരു അന്യ​ദേ​ശ​ക്കാ​ര​നോ​ടു നിനക്കു പലിശ വാങ്ങാം.+ എന്നാൽ, നീ അവകാ​ശ​മാ​ക്കാൻപോ​കുന്ന ദേശത്ത്‌ നിന്റെ ദൈവ​മായ യഹോവ നിന്റെ എല്ലാ പ്രയത്‌ന​ങ്ങ​ളെ​യും അനുഗ്രഹിക്കണമെങ്കിൽ+ നിന്റെ സഹോ​ദ​ര​നിൽനിന്ന്‌ നീ പലിശ വാങ്ങരു​ത്‌.+ 21  “നീ നിന്റെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഒരു നേർച്ച നേർന്നാൽ+ അതു നിറ​വേ​റ്റാൻ താമസി​ക്ക​രുത്‌.+ നിന്റെ ദൈവ​മായ യഹോവ അതു നിന്നിൽനി​ന്ന്‌ പ്രതീ​ക്ഷി​ക്കു​ക​തന്നെ ചെയ്യും. അങ്ങനെ അതു നിനക്ക്‌ ഒരു പാപമാ​യി​ത്തീ​രും.+ 22  എന്നാൽ നേർച്ച നേരാ​തി​രി​ക്കു​ന്നതു പാപമാ​യി കണക്കാ​ക്കില്ല.+ 23  നിന്റെ വായിൽനി​ന്ന്‌ വരുന്ന വാക്കു​പോ​ലെ​തന്നെ നീ ചെയ്യണം.+ സ്വമന​സ്സാ​ലെ​യുള്ള നേർച്ച​യാ​യി നിന്റെ ദൈവ​മായ യഹോ​വ​യ്‌ക്കു വായ്‌കൊ​ണ്ട്‌ നേരു​ന്ന​തെ​ല്ലാം നീ നിറ​വേ​റ്റണം.+ 24  “നീ അയൽക്കാ​രന്റെ മുന്തി​രി​ത്തോ​ട്ട​ത്തിൽ കയറി​യാൽ വിശപ്പ​ട​ങ്ങും​വരെ നിനക്കു മുന്തിരി തിന്നാം; എന്നാൽ അതിൽ അൽപ്പം​പോ​ലും കൂടയിൽ ശേഖരി​ക്ക​രുത്‌.+ 25  “അയൽക്കാ​രന്റെ വിളഞ്ഞു​നിൽക്കുന്ന വയലിൽ ചെല്ലു​മ്പോൾ നിനക്കു കൈ​കൊണ്ട്‌ കതിർ പറിക്കാം. എന്നാൽ അയാളു​ടെ ധാന്യ​ത്തി​ന്മേൽ നീ അരിവാൾ വെക്കരു​ത്‌.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അതായത്‌, കക്കൂസാ​യി.
അക്ഷ. “നായുടെ.”