ആവർത്തനം 24:1-22

  • വിവാ​ഹ​വും വിവാ​ഹ​മോ​ച​ന​വും (1-5)

  • ജീവ​നോ​ടുള്ള ആദരവ്‌ (6-9)

  • ദരി​ദ്ര​നോ​ടു പരിഗണന കാണി​ക്കുക (10-18)

  • കാലാ പെറു​ക്കു​ന്നതു സംബന്ധിച്ച നിയമം (19-22)

24  “ഒരാൾ ഒരു സ്‌ത്രീ​യെ വിവാഹം കഴിച്ച​ശേഷം ആ സ്‌ത്രീ​യിൽ ഉചിത​മ​ല്ലാത്ത എന്തെങ്കി​ലും കണ്ട്‌ അവളോ​ട്‌ അനിഷ്ടം തോന്നി​യാൽ അയാൾ ഒരു മോച​ന​പ​ത്രം എഴുതി+ കൈയിൽ കൊടു​ത്ത്‌ അവളെ വീട്ടിൽനി​ന്ന്‌ പറഞ്ഞയ​യ്‌ക്കണം.+  അയാളുടെ വീട്ടിൽനി​ന്ന്‌ പോന്ന​ശേഷം ആ സ്‌ത്രീ​ക്കു മറ്റൊ​രാ​ളു​ടെ ഭാര്യ​യാ​കാം.+  രണ്ടാമത്തെ പുരു​ഷ​നും ആ സ്‌ത്രീ​യെ വെറുത്തിട്ട്‌* ഒരു മോച​ന​പ​ത്രം എഴുതി കൈയിൽ കൊടു​ത്ത്‌ വീട്ടിൽനി​ന്ന്‌ പറഞ്ഞയ​യ്‌ക്കു​ക​യോ, അല്ലെങ്കിൽ രണ്ടാമതു വിവാഹം കഴിച്ച പുരുഷൻ മരിച്ചു​പോ​കു​ക​യോ ചെയ്‌താൽ  അവളെ ഉപേക്ഷിച്ച ആദ്യഭർത്താ​വ്‌, അശുദ്ധ​യായ അവളെ വീണ്ടും ഭാര്യ​യാ​യി സ്വീക​രി​ക്കാൻ പാടില്ല. അത്‌ യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌. നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന ദേശത്തി​ന്മേൽ നിങ്ങൾ പാപം വരുത്തി​വെ​ക്ക​രുത്‌.  “വിവാഹം കഴിഞ്ഞ ഉടനെ ഒരു പുരുഷൻ സൈന്യ​ത്തിൽ സേവി​ക്ക​രുത്‌; അയാളെ മറ്റ്‌ ഉത്തരവാ​ദി​ത്വ​ങ്ങ​ളും ഏൽപ്പി​ക്ക​രുത്‌. ഒരു വർഷ​ത്തേക്ക്‌ അയാൾ അവയിൽനി​ന്നെ​ല്ലാം ഒഴിഞ്ഞു​നിന്ന്‌ വീട്ടിൽ താമസി​ച്ച്‌ ഭാര്യയെ സന്തോ​ഷി​പ്പി​ക്കണം.+  “ഒരാളു​ടെ തിരി​ക​ല്ലോ അതിന്റെ മേൽക്ക​ല്ലോ ആരും പണയമാ​യി വാങ്ങരു​ത്‌.+ അങ്ങനെ ചെയ്യു​ന്ന​യാൾ അയാളു​ടെ ഉപജീവനമാർഗമാണു* പണയമാ​യി വാങ്ങു​ന്നത്‌.  “ഒരാൾ തന്റെ ഇസ്രാ​യേ​ല്യ​സ​ഹോ​ദ​ര​ന്മാ​രിൽ ഒരാളെ തട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ക്രൂര​മാ​യി പെരു​മാ​റി ആ സഹോ​ദ​രനെ വിൽക്കു​ക​യും ചെയ്‌താൽ+ അയാളെ നിങ്ങൾ കൊന്നു​ക​ള​യണം.+ നിങ്ങൾ നിങ്ങൾക്കി​ട​യിൽനിന്ന്‌ തിന്മ നീക്കി​ക്ക​ള​യണം.+  “കുഷ്‌ഠരോഗബാധ* ഉണ്ടായാൽ ലേവ്യ​പു​രോ​ഹി​ത​ന്മാർ നൽകുന്ന നിർദേ​ശ​ങ്ങ​ളെ​ല്ലാം നിങ്ങൾ ശ്രദ്ധാ​പൂർവം പാലി​ക്കണം.+ ഞാൻ അവരോ​ടു കല്‌പി​ച്ച​തു​പോ​ലെ​തന്നെ ചെയ്യാൻ പ്രത്യേ​കം ശ്രദ്ധി​ക്കുക.  നിങ്ങൾ ഈജി​പ്‌തിൽനിന്ന്‌ പുറ​പ്പെ​ട്ടു​പോന്ന വഴിക്കു നിങ്ങളു​ടെ ദൈവ​മായ യഹോവ മിര്യാ​മി​നോ​ടു ചെയ്‌തത്‌ എന്താ​ണെന്ന്‌ ഓർക്കുക.+ 10  “അയൽക്കാ​രന്‌ എന്തെങ്കി​ലും വായ്‌പ കൊടുക്കുമ്പോൾ+ അയാൾ തരാ​മെന്നു പറഞ്ഞ പണയവ​സ്‌തു വാങ്ങാൻ നീ അയാളു​ടെ വീടിന്‌ അകത്തേക്കു കയറി​ച്ചെ​ല്ല​രുത്‌. 11  വായ്‌പ വാങ്ങി​യവൻ പണയവ​സ്‌തു കൊണ്ടു​വന്ന്‌ തരുന്ന​തു​വരെ നീ പുറത്ത്‌ നിൽക്കണം. 12  എന്നാൽ അയാൾ ബുദ്ധി​മു​ട്ടി​ലാ​ണെ​ങ്കിൽ അയാളു​ടെ പണയവ​സ്‌തു കൈവശം വെച്ചു​കൊണ്ട്‌ നീ ഉറങ്ങാൻപോ​ക​രുത്‌.+ 13  സൂര്യൻ അസ്‌ത​മി​ക്കു​മ്പോ​ഴേ​ക്കും നീ ആ പണയവ​സ്‌തു അയാൾക്കു തിരികെ കൊടു​ത്തി​രി​ക്കണം; അയാൾ തന്റെ വസ്‌ത്ര​വു​മാ​യി കിടന്നു​റ​ങ്ങട്ടെ.+ അപ്പോൾ അയാൾ നിന്നെ അനു​ഗ്ര​ഹി​ക്കും. അതു നിന്റെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ നിനക്കു നീതി​യാ​യി കണക്കി​ടും. 14  “നിന്റെ നഗരത്തി​ലുള്ള,* ദാരി​ദ്ര്യ​വും ബുദ്ധി​മു​ട്ടും അനുഭ​വി​ക്കുന്ന ഒരു കൂലി​ക്കാ​രനെ, അയാൾ നിന്റെ സഹോ​ദ​ര​നോ നിന്റെ ദേശത്ത്‌ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​യോ ആകട്ടെ, നീ ചതിക്ക​രുത്‌.+ 15  അതാതു ദിവസം സൂര്യൻ അസ്‌ത​മി​ക്കു​ന്ന​തി​നു മുമ്പ്‌ നീ അയാളു​ടെ കൂലി കൊടു​ക്കണം.+ അയാൾ ബുദ്ധി​മുട്ട്‌ അനുഭ​വി​ക്കു​ന്ന​വ​നും തനിക്കു കിട്ടുന്ന കൂലി​കൊണ്ട്‌ നിത്യ​വൃ​ത്തി കഴിക്കു​ന്ന​വ​നും ആണല്ലോ. മറിച്ചാ​യാൽ, അയാൾ നിനക്ക്‌ എതിരെ യഹോ​വ​യോ​ടു നിലവി​ളി​ക്കു​ക​യും അതു നിനക്കു പാപമാ​യി​ത്തീ​രു​ക​യും ചെയ്യും.+ 16  “മക്കളുടെ പ്രവൃ​ത്തി​കൾക്കു പിതാ​ക്ക​ന്മാ​രും പിതാ​ക്ക​ന്മാ​രു​ടെ പ്രവൃ​ത്തി​കൾക്കു മക്കളും മരണശിക്ഷ അനുഭ​വി​ക്ക​രുത്‌.+ ഓരോ​രു​ത്ത​നും ചെയ്‌ത പാപത്തി​ന്‌ അവനവൻതന്നെ മരണശിക്ഷ അനുഭ​വി​ക്കണം.+ 17  “നീ നിങ്ങൾക്കി​ട​യിൽ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​യു​ടെ​യും അനാഥന്റെയും* നീതി നിഷേ​ധി​ക്ക​രുത്‌;+ ഒരു വിധവ​യു​ടെ വസ്‌ത്രം പണയമാ​യി വാങ്ങു​ക​യു​മ​രുത്‌.+ 18  നീ ഈജി​പ്‌തിൽ അടിമ​യാ​യി​രു​ന്നെ​ന്നും നിന്റെ ദൈവ​മായ യഹോവ നിന്നെ അവി​ടെ​നിന്ന്‌ മോചി​പ്പി​ച്ച​താ​ണെ​ന്നും ഓർക്കണം.+ അതു​കൊ​ണ്ടാണ്‌ ഇങ്ങനെ ചെയ്യാൻ ഞാൻ നിന്നോ​ടു കല്‌പി​ക്കു​ന്നത്‌. 19  “നിന്റെ വയലിലെ വിള​വെ​ടു​ക്കു​മ്പോൾ ഒരു കറ്റ അവിടെ മറന്നു​വെ​ച്ചാൽ അത്‌ എടുക്കാൻ നീ തിരി​ച്ചു​പോ​ക​രുത്‌. അതു നിന്റെ ദേശത്ത്‌ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​ക്കും അനാഥ​നും വിധവ​യ്‌ക്കും വേണ്ടി വിട്ടേ​ക്കുക.+ അപ്പോൾ നിന്റെ ദൈവ​മായ യഹോവ നിന്റെ പ്രവൃ​ത്തി​ക​ളെ​യൊ​ക്കെ അനു​ഗ്ര​ഹി​ക്കും.+ 20  “നീ നിന്റെ ഒലിവ്‌ മരം തല്ലി വിള​വെ​ടു​ക്കു​മ്പോൾ അവയുടെ ഓരോ കൊമ്പി​ലും വീണ്ടും​വീ​ണ്ടും തല്ലരുത്‌. അതിൽ ശേഷി​ക്കു​ന്നതു നിന്റെ ദേശത്ത്‌ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​ക്കും അനാഥ​നും വിധവ​യ്‌ക്കും ഉള്ളതാണ്‌.+ 21  “നിന്റെ മുന്തി​രി​ത്തോ​ട്ട​ത്തി​ലെ വിള​വെ​ടു​ക്കു​മ്പോൾ, ശേഷിച്ചവ ശേഖരി​ക്കാൻ നീ തിരികെ പോക​രുത്‌. നിന്റെ ദേശത്ത്‌ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​ക്കും അനാഥ​നും വിധവ​യ്‌ക്കും ആയി നീ അവ വിട്ടേ​ക്കണം. 22  നീ ഈജി​പ്‌ത്‌ ദേശത്ത്‌ അടിമ​യാ​യി​രു​ന്നെന്ന്‌ ഓർക്കണം. അതു​കൊ​ണ്ടാണ്‌ ഇങ്ങനെ ചെയ്യാൻ ഞാൻ നിന്നോ​ടു കല്‌പി​ക്കു​ന്നത്‌.

അടിക്കുറിപ്പുകള്‍

അഥവാ “തിരസ്‌ക​രി​ച്ചി​ട്ട്‌.”
അഥവാ “ജീവനാ​ണ്‌.”
“കുഷ്‌ഠം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​പ​ദ​ത്തി​നു വിപു​ല​മായ അർഥമാ​ണു​ള്ളത്‌. പകരുന്ന തരത്തി​ലുള്ള പല ചർമ​രോ​ഗ​ങ്ങ​ളും, വസ്‌ത്ര​ങ്ങ​ളി​ലും വീടു​ക​ളി​ലും കാണുന്ന ചില അണുബാ​ധ​ക​ളും ഇതിൽ ഉൾപ്പെ​ടാം.
അക്ഷ. “കവാട​ങ്ങൾക്കു​ള്ളി​ലുള്ള.”
അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​യു​ടെ​യും.”