ആവർത്തനം 25:1-19

  • അടി കൊടു​ക്കു​ന്നതു സംബന്ധിച്ച നിബന്ധന (1-3)

  • മെതി​ക്കുന്ന കാളയു​ടെ വായ്‌ മൂടി​ക്കെ​ട്ട​രുത്‌ (4)

  • ഭർത്തൃ​സ​ഹോ​ദ​ര​ധർമം (5-10)

  • ഭർത്താ​വി​നെ അടിക്കു​ന്ന​വന്റെ ജനനേ​ന്ദ്രി​യ​ത്തിൽ കയറി​പ്പി​ടി​ക്ക​രുത്‌ (11, 12)

  • കൃത്യ​ത​യുള്ള തൂക്കങ്ങ​ളും അളവു​ക​ളും (13-16)

  • അമാ​ലേ​ക്യ​രെ ഇല്ലാതാ​ക്കുക (17-19)

25  “രണ്ടു പേർ തമ്മിൽ തർക്കം ഉണ്ടായി​ട്ട്‌ അവർ ന്യായാ​ധി​പ​ന്മാ​രു​ടെ മുമ്പാകെ ഹാജരാകുമ്പോൾ+ ന്യായാ​ധി​പ​ന്മാർ അവർക്കു മധ്യേ വിധി കല്‌പി​ച്ച്‌ നീതി​മാ​നെ നിരപ​രാ​ധി എന്നും ദുഷ്ടനെ കുറ്റക്കാ​രൻ എന്നും വിധി​ക്കണം.+  ദുഷ്ടൻ അടിക്ക്‌ അർഹമാ​യത്‌ എന്തെങ്കി​ലും ചെയ്‌തിട്ടുണ്ടെങ്കിൽ+ ന്യായാ​ധി​പൻ അയാളെ നിലത്ത്‌ കമിഴ്‌ത്തി​ക്കി​ടത്തി താൻ കാൺകെ അയാളെ അടിപ്പി​ക്കണം. അയാളു​ടെ ദുഷ്‌ചെ​യ്‌തി​യു​ടെ കാഠി​ന്യ​മ​നു​സ​രി​ച്ചാണ്‌ എത്ര അടി കൊടു​ക്ക​ണ​മെന്നു നിശ്ചയി​ക്കേ​ണ്ടത്‌.  അയാളെ 40 അടിവരെ അടിക്കാം;+ അതിൽ കൂടു​ത​ലാ​ക​രുത്‌. അതിൽ കൂടുതൽ അടിച്ചാൽ നിന്റെ സഹോ​ദരൻ നിന്റെ മുന്നിൽ അപമാ​നി​ത​നാ​യി​ത്തീ​രും.  “ധാന്യം മെതി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന കാളയു​ടെ വായ്‌ മൂടി​ക്കെ​ട്ട​രുത്‌.+  “സഹോ​ദ​ര​ന്മാർ ഒരുമി​ച്ച്‌ താമസി​ക്കു​മ്പോൾ അവരിൽ ഒരാൾ മകനി​ല്ലാ​തെ മരിച്ചു​പോ​യാൽ മരിച്ച​വന്റെ ഭാര്യ ആ കുടും​ബ​ത്തി​നു പുറത്തു​നിന്ന്‌ വിവാഹം കഴിക്ക​രുത്‌. ആ സ്‌ത്രീ​യു​ടെ ഭർത്താ​വി​ന്റെ സഹോ​ദരൻ അവളുടെ അടുത്ത്‌ ചെന്ന്‌ അവളെ വിവാഹം കഴിച്ച്‌ ഭർത്തൃസഹോദരധർമം* അനുഷ്‌ഠി​ക്കണം.+  ആ സ്‌ത്രീ​യിൽ അയാൾക്ക്‌ ഉണ്ടാകുന്ന മൂത്ത മകൻ, മരിച്ചു​പോയ സഹോ​ദ​രന്റെ പേര്‌ നിലനി​റു​ത്തും.+ അങ്ങനെ, മരണമ​ട​ഞ്ഞ​വന്റെ പേര്‌ ഇസ്രാ​യേ​ലിൽനിന്ന്‌ അറ്റു​പോ​കാ​തി​രി​ക്കും.+  “എന്നാൽ സഹോ​ദ​രന്റെ വിധവയെ വിവാഹം കഴിക്കാൻ അയാൾക്കു സമ്മതമ​ല്ലെ​ങ്കിൽ ആ വിധവ നഗരക​വാ​ട​ത്തി​ലുള്ള മൂപ്പന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ പറയണം: ‘സഹോ​ദ​രന്റെ പേര്‌ ഇസ്രാ​യേ​ലിൽ നിലനി​റു​ത്താൻ എന്റെ ഭർത്തൃ​സ​ഹോ​ദരൻ തയ്യാറാ​കു​ന്നില്ല. എന്നെ വിവാഹം കഴിച്ച്‌ ഭർത്തൃസഹോദരധർമം* അനുഷ്‌ഠി​ക്കാൻ അയാൾക്കു സമ്മതമല്ല.’  അപ്പോൾ അയാളു​ടെ നഗരത്തി​ലെ മൂപ്പന്മാർ അയാളെ വിളി​ച്ചു​വ​രു​ത്തി അയാ​ളോ​ടു സംസാ​രി​ക്കണം. എന്നാൽ അയാൾ, ‘എനിക്ക്‌ ഈ സ്‌ത്രീ​യെ വിവാഹം കഴിക്കാൻ താത്‌പ​ര്യ​മില്ല’ എന്നു തറപ്പി​ച്ചു​പ​റ​യു​ക​യാ​ണെ​ങ്കിൽ  അയാളുടെ സഹോ​ദ​രന്റെ വിധവ മൂപ്പന്മാർ കാൺകെ അയാളു​ടെ അടുത്ത്‌ ചെന്ന്‌ അയാളു​ടെ കാലിൽനി​ന്ന്‌ ചെരിപ്പ്‌ ഊരിയിട്ട്‌+ അയാളു​ടെ മുഖത്ത്‌ തുപ്പണം. എന്നിട്ട്‌, ‘സഹോ​ദ​രന്റെ ഭവനം പണിയാ​ത്ത​വ​നോട്‌ ഇങ്ങനെ​യാ​ണു ചെയ്യേ​ണ്ടത്‌’ എന്നു പറയണം. 10  അതിനു ശേഷം ഇസ്രാ​യേ​ലിൽ അയാളു​ടെ കുടും​ബ​പ്പേര്‌,* ‘ചെരിപ്പ്‌ അഴിക്ക​പ്പെ​ട്ട​വന്റെ കുടും​ബം’ എന്നായി​രി​ക്കും. 11  “രണ്ടു പുരു​ഷ​ന്മാർ തമ്മിൽ അടിപി​ടി​കൂ​ടു​മ്പോൾ അതി​ലൊ​രു​വന്റെ ഭാര്യ ഭർത്താ​വി​നെ രക്ഷിക്കാ​നാ​യി ഇടയ്‌ക്കു കയറു​ക​യും കൈ നീട്ടി, ഭർത്താ​വി​നെ അടിക്കു​ന്ന​വന്റെ ജനനേ​ന്ദ്രി​യ​ത്തിൽ കയറി​പ്പി​ടി​ക്കു​ക​യും ചെയ്‌താൽ 12  നിങ്ങൾ സ്‌ത്രീ​യു​ടെ കൈ വെട്ടി​ക്ക​ള​യണം. നിങ്ങൾക്ക്‌* ആ സ്‌ത്രീ​യോ​ടു കനിവ്‌ തോന്ന​രുത്‌. 13  “നിങ്ങളു​ടെ സഞ്ചിയിൽ ഒരു തൂക്കത്തി​നു​തന്നെ ചെറു​തും വലുതും ആയ രണ്ടു തൂക്കക്ക​ട്ടി​കൾ ഉണ്ടാക​രുത്‌.+ 14  നിങ്ങളുടെ വീട്ടിൽ ചെറു​തും വലുതും ആയ രണ്ടു തരം അളവുപാത്രങ്ങളും* ഉണ്ടായി​രി​ക്ക​രുത്‌.+ 15  നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങൾക്കു തരുന്ന ദേശത്ത്‌ നിങ്ങൾ ദീർഘ​കാ​ലം ജീവി​ച്ചി​രി​ക്ക​ണ​മെ​ങ്കിൽ നേരും കൃത്യ​ത​യും ഉള്ള തൂക്കങ്ങ​ളും അളവു​ക​ളും നിങ്ങൾ ഉപയോ​ഗി​ക്കണം.+ 16  കാരണം ഇങ്ങനെ​യുള്ള അന്യാ​യങ്ങൾ പ്രവർത്തി​ക്കുന്ന എല്ലാവ​രെ​യും നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌.+ 17  “നിങ്ങൾ ഈജി​പ്‌തിൽനിന്ന്‌ പുറ​പ്പെ​ട്ടു​പോ​രു​മ്പോൾ വഴിയിൽവെച്ച്‌ അമാ​ലേക്ക്‌ നിങ്ങ​ളോ​ടു ചെയ്‌തത്‌ എന്താ​ണെന്ന്‌ ഓർക്കുക:+ 18  നിങ്ങൾ ക്ഷീണിച്ച്‌ തളർന്നി​രി​ക്കു​മ്പോൾ അമാ​ലേക്ക്‌ നിങ്ങൾക്കെ​തി​രെ വന്ന്‌ നിങ്ങളിൽ പിന്നി​ലാ​യി​പ്പോ​യ​വ​രെ​യെ​ല്ലാം ആക്രമി​ച്ചു. അമാ​ലേ​ക്കി​നു ദൈവ​ഭ​യ​മി​ല്ലാ​യി​രു​ന്നു. 19  നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന ദേശത്ത്‌ ചുറ്റു​മുള്ള ശത്രു​ക്ക​ളിൽനിന്ന്‌ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു സ്വസ്ഥത തരുമ്പോൾ+ നിങ്ങൾ അമാ​ലേ​ക്കി​നെ​ക്കു​റി​ച്ചുള്ള ഓർമ​പോ​ലും ആകാശ​ത്തിൻകീ​ഴിൽനിന്ന്‌ നീക്കി​ക്ക​ള​യണം.+ നിങ്ങൾ ഇക്കാര്യം മറക്കരു​ത്‌.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
പദാവലി കാണുക.
അക്ഷ. “അയാളു​ടെ പേര്‌.”
അക്ഷ. “നിങ്ങളു​ടെ കണ്ണിന്‌.”
അക്ഷ. “നിങ്ങളു​ടെ വീട്ടിൽ ഒരു ഏഫായും മറ്റൊരു ഏഫായും.” അനു. ബി14 കാണുക.