ആവർത്തനം 32:1-52

  • മോശ​യു​ടെ പാട്ട്‌ (1-47)

    • യഹോവ പാറ! (4)

    • ഇസ്രാ​യേൽ അതിന്റെ പാറയെ മറന്നു​ക​ള​യു​ന്നു (18)

    • “പ്രതി​കാ​രം എനിക്കു​ള്ളത്‌” (35)

    • “ജനതകളേ, ദൈവ​ത്തി​ന്റെ ജനത്തോ​ടൊ​പ്പം ആനന്ദി​ക്കു​വിൻ” (43)

  • മോശ​യു​ടെ മരണം നെബോ പർവത​ത്തിൽവെ​ച്ചാ​യി​രി​ക്കും (48-52)

32  “ആകാശമേ, ചെവി തരുക; ഞാൻ സംസാ​രി​ക്കട്ടെ,ഭൂമി എന്റെ വാമൊ​ഴി​കൾ കേൾക്കട്ടെ.   എന്റെ ഉപദേശം മഴപോ​ലെ പെയ്യും;എന്റെ വാക്കുകൾ മഞ്ഞു​പോ​ലെ പൊഴി​യും.അവ പുല്ലി​ന്മേൽ വീഴുന്ന ചാറ്റൽമ​ഴ​പോ​ലെ​യുംസസ്യങ്ങ​ളു​ടെ മേൽ ചൊരി​യുന്ന സമൃദ്ധ​മായ മഴ​പോ​ലെ​യും ആയിരി​ക്കും.   ഞാൻ യഹോ​വ​യു​ടെ പേര്‌ പ്രസി​ദ്ധ​മാ​ക്കും.+ നമ്മുടെ ദൈവ​ത്തി​ന്റെ മാഹാ​ത്മ്യം പ്രകീർത്തി​ക്കു​വിൻ!+   ദൈവം പാറ! ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ അത്യു​ത്തമം,+ദൈവ​ത്തി​ന്റെ വഴിക​ളെ​ല്ലാം നീതി​യു​ള്ളവ.+ ദൈവം വിശ്വ​സ്‌തൻ,+ അനീതി​യി​ല്ലാ​ത്തവൻ;+നീതി​യും നേരും ഉള്ളവൻതന്നെ.+   അവരാണു വഷളത്തം കാണി​ച്ചത്‌;+ അവർ ദൈവ​ത്തി​ന്റെ മക്കളല്ല, കുറ്റം അവരു​ടേതു മാത്രം;+ വക്രത​യും കോട്ട​വും ഉള്ള ഒരു തലമുറ!+   വിഡ്‌ഢികളും അറിവി​ല്ലാ​ത്ത​വ​രും ആയ ജനമേ,+ഇങ്ങനെ​യോ യഹോ​വ​യോ​ടു പെരു​മാ​റു​ന്നത്‌?+ ദൈവ​മ​ല്ലേ നിനക്കു ജന്മം നൽകിയ പിതാവ്‌?+നിന്നെ മനഞ്ഞതും നിന്നെ സുസ്ഥി​ര​മാ​യി സ്ഥാപി​ച്ച​തും ദൈവ​മ​ല്ലോ.   കഴിഞ്ഞുപോയ കാലങ്ങൾ ഓർക്കുക;മുൻത​ല​മു​റ​ക​ളു​ടെ നാളു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. നിന്റെ അപ്പനോ​ടു ചോദി​ക്കുക, അപ്പൻ പറഞ്ഞു​ത​രും;+പ്രായം​ചെ​ന്ന​വ​രോട്‌ ആരായുക, അവർ വിവരി​ച്ചു​ത​രും.   അത്യുന്നതൻ ജനതകൾക്ക്‌ അവരുടെ അവകാശം നൽകി​യ​പ്പോൾ,+ആദാമി​ന്റെ മക്കളെ* വേർതി​രി​ച്ച​പ്പോൾ,+ഇസ്രാ​യേൽമ​ക്ക​ളു​ടെ എണ്ണത്തിനനുസരിച്ച്‌+ദൈവം ജനങ്ങളു​ടെ അതിർത്തി നിർണ​യി​ച്ചു.+   യഹോവയുടെ ജനം ദൈവ​ത്തി​ന്റെ ഓഹരിയും+യാക്കോബ്‌ ദൈവ​ത്തി​ന്റെ അവകാ​ശ​വും അല്ലോ.+ 10  ദൈവം യാക്കോ​ബി​നെ വിജന​ഭൂ​മി​യിൽ കണ്ടു,+ഓരി​യി​ടു​ന്ന, ശൂന്യ​മായ ഒരു മരുഭൂ​മി​യിൽ.+ ദൈവം യാക്കോ​ബി​നു ചുറ്റും ഒരു സംരക്ഷ​ണ​വ​ലയം തീർത്തു;+കണ്ണിലെ കൃഷ്‌ണ​മ​ണി​പോ​ലെ പരിര​ക്ഷി​ച്ചു.+ 11  ഒരു കഴുകൻ അതിന്റെ കൂട്‌ ഇളക്കികുഞ്ഞു​ങ്ങ​ളു​ടെ മീതെ വട്ടമിട്ട്‌ പറക്കു​ന്ന​തു​പോ​ലെ,ചിറകു വിരിച്ച്‌ അവയെതന്റെ ചിറകു​ക​ളിൽ വഹിക്കു​ന്ന​തു​പോ​ലെ,+ 12  യഹോവ തനിയെ യാക്കോ​ബി​നെ നയിച്ചു;+അന്യ​ദൈ​വ​ങ്ങ​ളൊ​ന്നും ഒപ്പമി​ല്ലാ​യി​രു​ന്നു.+ 13  ഭൂമിയുടെ ഉന്നതങ്ങ​ളിൽ ദൈവം യാക്കോ​ബി​നെ സവാരി ചെയ്യിച്ചു;+യാക്കോബ്‌ വയലിലെ വിളവു​കൾ ഭക്ഷിച്ചു.+ പാറയിൽനിന്ന്‌ തേനുംതീക്കൽപ്പാ​റ​യിൽനിന്ന്‌ എണ്ണയും 14  കന്നുകാലികളുടെ വെണ്ണയും ആട്ടിൻപ​റ്റ​ത്തി​ന്റെ പാലുംമേന്മ​യേ​റി​യ ഗോതമ്പും+ നൽകി ദൈവം യാക്കോ​ബി​നെ പോഷി​പ്പി​ച്ചു;മേത്തര​മാ​യ ചെമ്മരിയാടുകളെയും*ബാശാ​നി​ലെ ആൺചെ​മ്മ​രി​യാ​ടു​ക​ളെ​യും ആൺകോ​ലാ​ടു​ക​ളെ​യും നൽകി.മുന്തിരിച്ചാറിൽനിന്നുള്ള* വീഞ്ഞും നീ കുടിച്ചു. 15  പുഷ്ടിവെച്ചപ്പോൾ യശുരൂൻ* ധിക്കാ​ര​പൂർവം തൊഴി​ച്ചു. നീ തടിച്ചു​കൊ​ഴു​ത്തി​രി​ക്കു​ന്നു, പുഷ്ടി​വെച്ച്‌ മിനു​ത്തി​രി​ക്കു​ന്നു.+ അങ്ങനെ, അവനെ ഉണ്ടാക്കിയ ദൈവത്തെ അവൻ ഉപേക്ഷി​ച്ചു,+രക്ഷയുടെ പാറയെ പുച്ഛി​ച്ചു​തള്ളി. 16  അന്യദൈവങ്ങളാൽ അവർ ദൈവത്തെ കോപി​പ്പി​ച്ചു;+മ്ലേച്ഛവ​സ്‌തു​ക്ക​ളാൽ ചൊടി​പ്പി​ച്ചു.+ 17  അവർ ദൈവ​ത്തി​നല്ല, ഭൂതങ്ങൾക്ക്‌,അവർ അറിഞ്ഞി​ട്ടി​ല്ലാത്ത ദൈവ​ങ്ങൾക്ക്‌, ബലി അർപ്പിച്ചു;+ഈയിടെ വന്ന പുതു​ദൈ​വ​ങ്ങൾക്ക്‌,അവരുടെ പിതാ​ക്ക​ന്മാർ അറിഞ്ഞി​ട്ടി​ല്ലാത്ത ദൈവ​ങ്ങൾക്ക്‌, ബലി അർപ്പിച്ചു. 18  നിന്നെ ജനിപ്പിച്ച നിന്റെ പാറയെ നീ മറന്നു​ക​ളഞ്ഞു,+നിനക്കു ജന്മം നൽകിയ ദൈവത്തെ നീ ഓർത്തില്ല.+ 19  അതു കണ്ടപ്പോൾ യഹോവ അവരെ തള്ളിക്ക​ളഞ്ഞു;+ദൈവ​ത്തി​ന്റെ പുത്രീ​പു​ത്ര​ന്മാർ ദൈവത്തെ കോപി​പ്പി​ച്ച​ല്ലോ. 20  ദൈവം പറഞ്ഞു: ‘ഞാൻ അവരിൽനി​ന്ന്‌ എന്റെ മുഖം മറയ്‌ക്കും;+അവരുടെ ഭാവി എന്താകു​മെന്നു ഞാൻ കാണട്ടെ. അവർ വഴിപി​ഴച്ച ഒരു തലമു​റ​യ​ല്ലോ,+വിശ്വ​സ്‌ത​ത​യി​ല്ലാത്ത സന്താനങ്ങൾ!+ 21  ദൈവമല്ലാത്തവയെക്കൊണ്ട്‌ അവർ എന്നിൽ ക്രോധം ജനിപ്പി​ച്ചു;+ഒരു ഗുണവു​മി​ല്ലാത്ത വിഗ്ര​ഹ​ങ്ങ​ളാൽ അവർ എന്നെ കോപി​പ്പി​ച്ചു.+ നിസ്സാ​ര​രാ​യ ഒരു ജനത്തെ​ക്കൊണ്ട്‌ ഞാനും അവരിൽ രോഷം ജനിപ്പി​ക്കും;+ബുദ്ധി​ഹീ​ന​രാ​യ ജനതയാൽ അവരെ കോപി​പ്പി​ക്കും.+ 22  എന്റെ കോപം അഗ്നിയാ​യി​ത്തീർന്നി​രി​ക്കു​ന്നു,+അതു ശവക്കുഴിയുടെ* ആഴങ്ങ​ളെ​പ്പോ​ലും ദഹിപ്പി​ക്കും.+അതു ഭൂമി​യെ​യും അതിലു​ള്ള​തി​നെ​യും വിഴു​ങ്ങി​ക്ക​ള​യും,പർവത​ങ്ങ​ളു​ടെ അടിസ്ഥാ​ന​ങ്ങളെ അതു ചുട്ടു​ചാ​മ്പ​ലാ​ക്കും. 23  അവരുടെ കഷ്ടതകൾ ഞാൻ വർധി​പ്പി​ക്കും;എന്റെ അമ്പുക​ളെ​ല്ലാം ഞാൻ അവർക്കു നേരെ തൊടു​ത്തു​വി​ടും. 24  അവർ വിശന്ന്‌ തളരും;+കടുത്ത പനിയും ഉഗ്രനാ​ശ​വും അവരെ വിഴു​ങ്ങും.+ കടിച്ചു​കീ​റു​ന്ന കാട്ടു​മൃ​ഗ​ങ്ങ​ളെ​യുംപൊടി​യിൽ ഇഴയുന്ന വിഷജ​ന്തു​ക്ക​ളെ​യും ഞാൻ അവർക്കു നേരെ അയയ്‌ക്കും.+ 25  പുറത്ത്‌, വാൾ അവരെ സംഹരി​ക്കും;+അകത്ത്‌, ഭീതി അവരെ വിഴു​ങ്ങും.+അതിൽനിന്ന്‌ യുവാ​വും കന്യക​യും രക്ഷപ്പെ​ടില്ല;കൊച്ചു​കു​ട്ടി​യും തല നരച്ചവ​നും ഒഴിവാ​കില്ല.+ 26  “ഞാൻ അവരെ ചിതറി​ക്കും;അവരുടെ ഓർമ​പോ​ലും മനുഷ്യ​കു​ല​ത്തിൽനിന്ന്‌ മായ്‌ച്ചു​ക​ള​യും” എന്നു ഞാൻ പറഞ്ഞേനേ. 27  എന്നാൽ ശത്രു എന്തു പറയും എന്നു ഞാൻ ശങ്കിച്ചു.+“നമ്മുടെ ബലം ജയം നേടി​യി​രി​ക്കു​ന്നു;+ ഇതൊ​ന്നും ചെയ്‌തത്‌ യഹോ​വയല്ല” എന്നു പറഞ്ഞ്‌എന്റെ എതിരാ​ളി​കൾ അതു തെറ്റായി വ്യാഖ്യാനിക്കുമോ+ എന്നു ഞാൻ ഭയപ്പെട്ടു. 28  അവർ വിവേകശൂന്യരായ* ഒരു ജനതയാ​ണ്‌,അവരി​ലാർക്കും വകതി​രി​വില്ല.+ 29  അവർക്കു ജ്ഞാനമു​ണ്ടാ​യി​രു​ന്നെ​ങ്കിൽ!+ എങ്കിൽ അവർ ഇതു ധ്യാനി​ക്കു​മാ​യി​രു​ന്നു;+ തങ്ങളുടെ പ്രവൃ​ത്തി​ക​ളു​ടെ ഭവിഷ്യ​ത്തി​നെ​ക്കു​റിച്ച്‌ അവർ ചിന്തി​ക്കു​മാ​യി​രു​ന്നു.+ 30  അവരുടെ പാറ അവരെ വിറ്റുകളയുകയും+യഹോവ അവരെ ശത്രു​ക്കൾക്ക്‌ ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌ത​ല്ലോ. അല്ലായി​രു​ന്നെ​ങ്കിൽ ഒരുവന്‌ 1,000 പേരെ പിന്തു​ട​രാ​നാ​കു​മോ?ഇരുവർക്ക്‌ 10,000 പേരെ തുരത്താ​നാ​കു​മോ?+ 31  അവരുടെ പാറ നമ്മുടെ പാറ​പോ​ലെയല്ല;+നമ്മുടെ ശത്രു​ക്കൾപോ​ലും അതു തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു.+ 32  അവരുടെ മുന്തി​രി​വള്ളി സൊ​ദോ​മിൽനി​ന്നു​ള്ള​തുംഗൊ​മോ​റ​യു​ടെ മലഞ്ചെ​രി​വു​ക​ളിൽനി​ന്നു​ള്ള​തും ആകുന്നു.+ അവരുടെ മുന്തി​രി​പ്പ​ഴങ്ങൾ വിഷപ്പ​ഴങ്ങൾ;അവരുടെ മുന്തി​രി​ക്കു​ലകൾ കയ്‌പു​ള്ളവ.+ 33  അവരുടെ വീഞ്ഞു പാമ്പിൻവി​ഷം;മൂർഖന്റെ കൊടിയ വിഷം. 34  അവരുടെ പ്രവൃ​ത്തി​ക​ളെ​ല്ലാം ഞാൻ മുദ്ര​യിട്ട്‌എന്റെ സംഭര​ണ​ശാ​ല​യിൽ സൂക്ഷി​ച്ചി​രി​ക്കു​ന്ന​ല്ലോ!+ 35  പ്രതികാരം എനിക്കു​ള്ളത്‌; ഞാൻ ശിക്ഷ നടപ്പാ​ക്കും.+കൃത്യ​സ​മ​യത്ത്‌ അവരുടെ കാൽ വഴുതും.+അവരുടെ വിനാ​ശ​കാ​ലം അടുത്തി​രി​ക്കു​ന്ന​ല്ലോ,അവർക്കു സംഭവി​ക്കാ​നു​ള്ളതു പെട്ടെന്നു വരും.’ 36  യഹോവ തന്റെ ജനത്തെ വിധി​ക്കും,+തന്റെ ദാസരു​ടെ ശക്തി ക്ഷയിച്ചി​രി​ക്കു​ന്നെ​ന്നുംനിസ്സഹാ​യ​രും ബലഹീ​ന​രും മാത്രം ശേഷി​ച്ചി​രി​ക്കു​ന്നെ​ന്നും കാണു​മ്പോൾദൈവ​ത്തിന്‌ അവരോ​ടു കരുണ* തോന്നും.+ 37  അപ്പോൾ ദൈവം പറയും: ‘അവരുടെ ദൈവങ്ങൾ എവിടെ?+അവർ അഭയം പ്രാപി​ച്ചി​രുന്ന പാറ എവിടെ? 38  അവരുടെ ബലിക​ളു​ടെ കൊഴുപ്പു* ഭക്ഷിക്കു​ക​യുംഅവരുടെ പാനീ​യ​യാ​ഗ​ങ്ങ​ളു​ടെ വീഞ്ഞു കുടി​ക്കു​ക​യും ചെയ്‌തി​രു​ന്നവർ എവിടെ?+ അവർ എഴു​ന്നേറ്റ്‌ നിങ്ങളെ സഹായി​ക്കട്ടെ, അവർ നിങ്ങളു​ടെ അഭയസ്ഥാ​ന​മാ​യി​രി​ക്കട്ടെ. 39  ഇതാ, ഞാൻ—ഞാനാണു ദൈവം.+ഞാനല്ലാ​തെ മറ്റൊരു ദൈവ​വു​മില്ല.+ കൊല്ലു​ന്ന​തും ജീവി​പ്പി​ക്കു​ന്ന​തും ഞാനാണ്‌,+ മുറിവേൽപ്പിക്കുന്നതും+ സുഖപ്പെടുത്തുന്നതും+ ഞാൻതന്നെ.എന്റെ കൈയിൽനി​ന്ന്‌ രക്ഷിക്കാൻ ആർക്കു കഴിയും?+ 40  ഞാൻ എന്റെ കൈകൾ ആകാശ​ത്തേക്ക്‌ ഉയർത്തി,“നിത്യ​നായ ഞാനാണെ”+ എന്നു പറഞ്ഞ്‌ സത്യം ചെയ്യുന്നു. 41  ഞാൻ എന്റെ മിന്നുന്ന വാളിനു മൂർച്ച കൂട്ടി​യാൽ,ന്യായ​വി​ധി​ക്കാ​യി ഒരുങ്ങി​യാൽ,+എന്റെ എതിരാ​ളി​ക​ളോ​ടു ഞാൻ പ്രതി​കാ​രം ചെയ്യും;+എന്നെ വെറു​ക്കു​ന്ന​വ​രോ​ടു ഞാൻ പകരം വീട്ടും. 42  എന്റെ അസ്‌ത്ര​ങ്ങളെ ഞാൻ രക്തം കുടി​പ്പി​ക്കും,കൊല്ല​പ്പെ​ട്ട​വ​രു​ടെ​യും ബന്ദിക​ളു​ടെ​യും രക്തംതന്നെ!എന്റെ വാൾ മാംസം തിന്നും,ശത്രു​നി​ര​യി​ലെ നായക​ന്മാ​രു​ടെ ശിരസ്സു​കൾതന്നെ.’ 43  ജനതകളേ, ദൈവ​ത്തി​ന്റെ ജനത്തോ​ടൊ​പ്പം ആനന്ദി​ക്കു​വിൻ,+തന്റെ ദാസന്മാ​രു​ടെ രക്തത്തിനു ദൈവം പ്രതി​കാ​രം ചെയ്യു​മ​ല്ലോ;+തന്റെ എതിരാ​ളി​ക​ളോ​ടു ദൈവം പകരം വീട്ടും,+തന്റെ ജനത്തിന്റെ ദേശത്തി​നു പാപപ​രി​ഹാ​രം വരുത്തും.”* 44  മോശയും നൂന്റെ മകനായ ഹോശയയും*+ വന്ന്‌ ഈ പാട്ടു മുഴു​വ​നും ജനത്തെ ചൊല്ലി​ക്കേൾപ്പി​ച്ചു.+ 45  ഈ വാക്കുകൾ മോശ ഇസ്രാ​യേ​ലി​നെ മുഴുവൻ അറിയി​ച്ചു. 46  പിന്നെ മോശ പറഞ്ഞു: “ഈ നിയമ​ത്തി​ലെ വാക്കു​ക​ളെ​ല്ലാം ശ്രദ്ധാ​പൂർവം പാലി​ക്കാൻ നിങ്ങളു​ടെ മക്കളെ പഠിപ്പിക്കേണ്ടതിന്‌+ ഇന്നു ഞാൻ നിങ്ങളെ അറിയിച്ച എല്ലാ മുന്നറി​യി​പ്പു​ക​ളും ഹൃദയ​ത്തിൽ സൂക്ഷി​ക്കുക.+ 47  ഇവ അർഥശൂ​ന്യ​മായ വാക്കു​കളല്ല; നിങ്ങളു​ടെ ജീവൻത​ന്നെ​യാണ്‌.+ ഇവ അനുസ​രി​ക്കു​ന്നെ​ങ്കിൽ യോർദാൻ കടന്ന്‌ കൈവ​ശ​മാ​ക്കാൻപോ​കുന്ന ദേശത്ത്‌ നിങ്ങൾ ദീർഘ​കാ​ലം ജീവി​ച്ചി​രി​ക്കും.” 48  അന്നേ ദിവസം​തന്നെ യഹോവ മോശ​യോ​ടു പറഞ്ഞു: 49  “അബാരീം പ്രദേ​ശത്തെ ഈ മലയി​ലേക്ക്‌,+ യരീ​ഹൊ​യു​ടെ എതിർവ​ശ​ത്തുള്ള മോവാ​ബ്‌ ദേശത്തെ നെബോ പർവത​ത്തി​ലേക്ക്‌,+ കയറി​ച്ചെന്ന്‌ ഇസ്രാ​യേ​ല്യർക്കു ഞാൻ അവകാ​ശ​മാ​യി കൊടു​ക്കാൻപോ​കുന്ന കനാൻ ദേശം കണ്ടു​കൊ​ള്ളുക.+ 50  നിന്റെ സഹോ​ദ​ര​നായ അഹരോൻ ഹോർ പർവത​ത്തിൽവെച്ച്‌ മരിച്ച്‌ തന്റെ ജനത്തോ​ടു ചേർന്നതുപോലെ* നീ കയറി​ച്ചെ​ല്ലുന്ന മലയിൽവെച്ച്‌ നീ മരിക്കുകയും+ നിന്റെ ജനത്തോ​ടു ചേരു​ക​യും ചെയ്യും. 51  കാരണം, നിങ്ങൾ ഇരുവ​രും സീൻ വിജന​ഭൂ​മി​യി​ലെ കാദേ​ശി​ലുള്ള മെരീ​ബ​യി​ലെ നീരുറവിൽവെച്ച്‌+ ഇസ്രാ​യേ​ല്യ​രു​ടെ മധ്യേ എന്നോട്‌ അവിശ്വ​സ്‌തത കാണിച്ചു; ഇസ്രാ​യേൽ ജനത്തിനു മുമ്പാകെ നിങ്ങൾ എന്നെ വിശു​ദ്ധീ​ക​രി​ച്ചില്ല.+ 52  നീ ദൂരെ​നിന്ന്‌ ആ ദേശം കാണും; എന്നാൽ ഞാൻ ഇസ്രാ​യേൽ ജനത്തിനു കൊടു​ക്കുന്ന ദേശത്ത്‌ നീ കടക്കില്ല.”+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “മനുഷ്യ​വർഗത്തെ.”
അക്ഷ. “ചെമ്മരി​യാ​ടു​ക​ളു​ടെ കൊഴു​പ്പും.”
അക്ഷ. “മുന്തി​രി​യു​ടെ രക്തത്തിൽനി​ന്നുള്ള.”
അർഥം: “നേരു​ള്ളവൻ,” ബഹുമാ​ന​സൂ​ച​ക​മാ​യി ഇസ്രാ​യേ​ലി​നെ സംബോ​ധന ചെയ്യുന്ന പദം.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
മറ്റൊരു സാധ്യത “ഉപദേ​ശ​ത്തി​നു ചെവി​യടച്ച.”
അഥവാ “അവരെ​പ്രതി ഖേദം.”
അഥവാ “അവരുടെ മേത്തര​മായ ബലികൾ.”
അഥവാ “ദേശം ശുദ്ധീ​ക​രി​ക്കും.”
യോശുവയുടെ യഥാർഥ​പേര്‌. “യാഹി​നാൽ രക്ഷിക്ക​പ്പെട്ട; യാഹ്‌ രക്ഷിച്ചി​രി​ക്കു​ന്നു” എന്നെല്ലാം അർഥമുള്ള ഹോശയ്യ എന്ന പേരിന്റെ മറ്റൊരു രൂപമാ​ണു ഹോശയ.
മരണത്തെ കുറി​ക്കുന്ന കാവ്യ​ഭാഷ.