ആവർത്തനം 33:1-29

  • മോശ ഗോ​ത്ര​ങ്ങളെ അനു​ഗ്ര​ഹി​ക്കു​ന്നു (1-29)

    • യഹോ​വ​യു​ടെ ‘ശാശ്വ​ത​ഭു​ജങ്ങൾ’ (27)

33  ദൈവ​പു​രു​ഷ​നായ മോശ തന്റെ മരണത്തി​നു മുമ്പ്‌ ഇസ്രാ​യേ​ല്യ​രെ അനുഗ്രഹിച്ച്‌+  ഇങ്ങനെ പറഞ്ഞു: “യഹോവ! അവിടു​ന്ന്‌ സീനാ​യിൽനിന്ന്‌ വന്നു,+സേയീ​രിൽനിന്ന്‌ അവരുടെ മേൽ പ്രകാ​ശി​ച്ചു. പാരാൻമ​ല​നാ​ട്ടിൽനിന്ന്‌ തന്റെ മഹത്ത്വ​ത്തിൽ ശോഭി​ച്ചു.+ദൈവ​ത്തി​ന്റെ​കൂ​ടെ വിശുദ്ധസഹസ്രങ്ങളും*+ദൈവ​ത്തി​ന്റെ വലങ്കൈയിൽ+ ദൈവ​ത്തി​ന്റെ യോദ്ധാ​ക്ക​ളും ഉണ്ടായി​രു​ന്നു.   ദൈവത്തിനു തന്റെ ജനത്തോ​ടു വാത്സല്യം തോന്നി;+അവരുടെ വിശു​ദ്ധ​രെ​ല്ലാം തൃ​ക്കൈ​യി​ലി​രി​ക്കു​ന്നു.+ അവർ അങ്ങയുടെ കാൽക്ക​ലി​രു​ന്നു;+അവർ അങ്ങയുടെ മൊഴി​കൾക്കു കാതോർത്തു.+   (മോശ ഞങ്ങൾക്കൊ​രു കല്‌പന തന്നു,+യാക്കോ​ബിൻസ​ഭ​യു​ടെ അവകാ​ശ​മായ ഒരു നിയമം​തന്നെ.)+   ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളും+ജനത്തിന്റെ എല്ലാ തലവന്മാ​രും ഒന്നിച്ചു​കൂ​ടി​യ​പ്പോൾ,+ദൈവം യശുരൂനിൽ* രാജാ​വാ​യി.+   രൂബേൻ മരി​ച്ചൊ​ടു​ങ്ങാ​തെ ജീവി​ച്ചി​രി​ക്കട്ടെ,+രൂബേന്റെ പുരു​ഷ​ന്മാർ കുറയാ​തി​രി​ക്കട്ടെ.”+   മോശ യഹൂദയെ ഇങ്ങനെ അനു​ഗ്ര​ഹി​ച്ചു:+ “യഹോവേ, യഹൂദ​യു​ടെ സ്വരം കേൾക്കേ​ണമേ,+യഹൂദയെ സ്വന്തം ജനത്തി​ലേക്കു മടക്കി​വ​രു​ത്തേ​ണമേ. യഹൂദ​യു​ടെ കൈകൾ സ്വന്തം അവകാ​ശ​ത്തി​നാ​യി പോരാ​ടി,ശത്രു​ക്ക​ളെ നേരി​ടാൻ അങ്ങ്‌ യഹൂദ​യ്‌ക്കു തുണയാ​യി​രി​ക്കേ​ണമേ.”+   ലേവിയെക്കുറിച്ച്‌ മോശ പറഞ്ഞു:+ “അങ്ങയുടെ* ഊറീ​മും തുമ്മീമും+ അങ്ങയുടെ വിശ്വ​സ്‌ത​നു​ള്ളത്‌,+അവനെ അങ്ങ്‌ മസ്സയിൽവെച്ച്‌ പരീക്ഷി​ച്ചു.+ മെരീ​ബ​യി​ലെ നീരു​റ​വിൽവെച്ച്‌ അങ്ങ്‌ അവനോ​ടു പോരാ​ടി,+   അവൻ തന്റെ മാതാ​പി​താ​ക്ക​ളോട്‌, ‘ഞാൻ നിങ്ങളെ ആദരി​ക്കു​ന്നില്ല’ എന്നു പറഞ്ഞു. തന്റെ സഹോ​ദ​ര​ന്മാ​രെ​പ്പോ​ലും അവൻ അംഗീ​ക​രി​ച്ചില്ല,+സ്വന്തം ആൺമക്കളെ അവൻ അവഗണി​ച്ചു. പകരം, അവർ അങ്ങയുടെ വാക്ക്‌ അനുസ​രി​ച്ചു,അങ്ങയുടെ ഉടമ്പടി അവർ പാലിച്ചു.+ 10  അവർ യാക്കോ​ബി​നെ അങ്ങയുടെ ന്യായത്തീർപ്പുകളും+ഇസ്രാ​യേ​ലി​നെ അങ്ങയുടെ നിയമ​വും ഉപദേ​ശി​ക്കട്ടെ.+ അവർ അങ്ങയ്‌ക്കു* ഹൃദ്യ​മായ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കട്ടെ,+അങ്ങയുടെ യാഗപീ​ഠ​ത്തിൽ സമ്പൂർണ​യാ​ഗം കഴിക്കട്ടെ.+ 11  യഹോവേ, അവന്റെ ശക്തിയെ അനു​ഗ്ര​ഹി​ക്കേ​ണമേ,അവന്റെ പ്രവൃ​ത്തി​ക​ളിൽ പ്രസാ​ദി​ക്കേ​ണമേ. അവന്‌ എതിരെ എഴു​ന്നേൽക്കു​ന്ന​വ​രു​ടെ കാലുകൾ* തകർക്കേ​ണമേ,അവനെ വെറു​ക്കു​ന്നവർ മേലാൽ എഴു​ന്നേൽക്കാ​തി​രി​ക്കട്ടെ.” 12  ബന്യാമീനെക്കുറിച്ച്‌ മോശ പറഞ്ഞു:+ “യഹോ​വ​യ്‌ക്കു പ്രിയ​പ്പെ​ട്ടവൻ ബന്യാമീന്‌* അരികെ സുരക്ഷി​ത​നാ​യി വസിക്കട്ടെ;ബന്യാ​മീൻ, ദിനം മുഴുവൻ അവന്‌* അഭയം നൽകട്ടെ,ബന്യാ​മീ​ന്റെ ചുമലു​കൾക്കു മധ്യേ അവൻ* വസിക്കും.” 13  യോസേഫിനെക്കുറിച്ച്‌ മോശ പറഞ്ഞു:+ “യഹോവ യോ​സേ​ഫി​ന്റെ ദേശത്തെ അനു​ഗ്ര​ഹി​ക്കട്ടെ,+ആകാശ​ത്തി​ന്റെ വിശി​ഷ്ട​വ​സ്‌തു​ക്കൾകൊ​ണ്ടും,തുഷാ​ര​വർഷം​കൊ​ണ്ടും നീരു​റ​വി​ലെ ജലം​കൊ​ണ്ടും,+ 14  സൂര്യൻ വളർത്തുന്ന ശ്രേഷ്‌ഠ​വ​സ്‌തു​ക്കൾകൊ​ണ്ടും,മാസം​തോ​റു​മുള്ള ശ്രേഷ്‌ഠ​വി​ള​കൾകൊ​ണ്ടും,+ 15  പുരാതനഗിരികളുടെ* അതിവി​ശി​ഷ്ട​വ​സ്‌തു​ക്കൾകൊ​ണ്ടും,+ശാശ്വ​ത​ശൈ​ല​ങ്ങ​ളു​ടെ ഉത്‌കൃ​ഷ്ട​വ​സ്‌തു​ക്കൾകൊ​ണ്ടും, 16  ഭൂമിയുടെ വിശി​ഷ്ട​വ​സ്‌തു​ക്കൾകൊ​ണ്ടും അതിന്റെ സകല സമൃദ്ധി​കൊ​ണ്ടും,+മുൾച്ചെ​ടി​യിൽ വസിക്കുന്നവന്റെ+ പ്രസാ​ദം​കൊ​ണ്ടും യോ​സേ​ഫി​നെ അനു​ഗ്ര​ഹി​ക്കട്ടെ. അവയെ​ല്ലാം യോ​സേ​ഫി​ന്റെ ശിരസ്സിൽ,തന്റെ സഹോ​ദ​ര​ന്മാ​രിൽനിന്ന്‌ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വന്റെ നെറു​ക​യിൽ, വസിക്കട്ടെ.+ 17  യോസേഫിന്റെ പ്രൗഢി കടിഞ്ഞൂൽക്കാ​ള​യു​ടേ​തു​പോ​ലെ,യോ​സേ​ഫി​ന്റെ കൊമ്പു​കൾ കാട്ടു​പോ​ത്തി​ന്റേ​തു​പോ​ലെ. അവകൊണ്ട്‌ യോ​സേഫ്‌ ജനങ്ങളെ തള്ളും,*അവരെ ഒന്നടങ്കം ഭൂമി​യു​ടെ അറുതി​ക​ളി​ലേക്കു നീക്കും. അവ എഫ്രയീ​മി​ന്റെ പതിനാ​യി​ര​ങ്ങ​ളാണ്‌,+മനശ്ശെ​യു​ടെ ആയിര​ങ്ങ​ളും.” 18  സെബുലൂനെക്കുറിച്ച്‌+ മോശ പറഞ്ഞു: “സെബു​ലൂ​നേ, നീ നിന്റെ പ്രയാ​ണ​ങ്ങ​ളി​ലുംയിസ്സാ​ഖാ​രേ, നീ നിന്റെ കൂടാ​ര​ങ്ങ​ളി​ലും ആഹ്ലാദി​ക്കുക.+ 19  അവർ ജനങ്ങളെ പർവത​ത്തി​ലേക്കു ക്ഷണിക്കും. അവിടെ അവർ നീതി​യു​ടെ ബലികൾ അർപ്പി​ക്കും. ജലാശ​യ​ങ്ങ​ളു​ടെ സമൃദ്ധ​മായ സമ്പത്ത്‌ അവർ കോരി​യെ​ടു​ക്കും,*മണലിൽ മറഞ്ഞി​രി​ക്കുന്ന നിധികൾ അവർ കുഴി​ച്ചെ​ടു​ക്കും.” 20  ഗാദിനെക്കുറിച്ച്‌ മോശ പറഞ്ഞു:+ “ഗാദിന്റെ അതിരു​കൾ വിശാ​ല​മാ​ക്കു​ന്നവൻ അനുഗൃ​ഹീ​തൻ.+ ഗാദ്‌ അവിടെ സിംഹ​ത്തെ​പ്പോ​ലെ പതുങ്ങി​ക്കി​ട​ക്കു​ന്നു,ഭുജവും നെറു​ക​യും വലിച്ചു​കീ​റാൻ ഒരുങ്ങി​യി​രി​ക്കു​ന്നു. 21  ഗാദ്‌ തനിക്കു​വേണ്ടി ആദ്യഭാ​ഗം തിര​ഞ്ഞെ​ടു​ക്കും,+അവി​ടെ​യ​ല്ലോ നിയമ​ദാ​താവ്‌ ഗാദിന്‌ ഓഹരി കരുതി​വെ​ച്ചി​രി​ക്കു​ന്നത്‌.+ ജനത്തിന്റെ തലവന്മാർ ഒന്നിച്ചു​കൂ​ടും. ഗാദ്‌ യഹോ​വ​യു​ടെ നീതി​യും,ഇസ്രാ​യേ​ലി​നു​ള്ള ദൈവ​ത്തി​ന്റെ വിധി​ക​ളും നടപ്പാ​ക്കും.” 22  ദാനെക്കുറിച്ച്‌ മോശ പറഞ്ഞു:+ “ദാൻ ഒരു സിംഹ​ക്കു​ട്ടി.+ ദാൻ ബാശാ​നിൽനിന്ന്‌ കുതി​ച്ചു​ചാ​ടും.”+ 23  നഫ്‌താലിയെക്കുറിച്ച്‌ മോശ പറഞ്ഞു:+ “നഫ്‌താ​ലി അംഗീ​കാ​ര​ത്താൽ തൃപ്‌ത​നുംയഹോ​വ​യു​ടെ അനു​ഗ്രഹം നിറഞ്ഞ​വ​നും ആണ്‌. പടിഞ്ഞാ​റും തെക്കും നീ അവകാ​ശ​മാ​ക്കി​ക്കൊ​ള്ളുക.” 24  ആശേരിനെക്കുറിച്ച്‌ മോശ പറഞ്ഞു:+ “ആശേർ പുത്ര​സ​മ്പ​ത്തു​കൊണ്ട്‌ അനുഗൃ​ഹീ​ത​നാണ്‌. ആശേരി​നു സഹോ​ദ​ര​ന്മാ​രു​ടെ പ്രീതി ലഭിക്കട്ടെ,ആശേർ തന്റെ പാദം എണ്ണയിൽ മുക്കട്ടെ.* 25  നിന്റെ കവാട​ത്തി​ന്റെ പൂട്ടുകൾ ഇരുമ്പി​ലും ചെമ്പി​ലും തീർത്തവ,+ജീവി​ത​കാ​ലം മുഴുവൻ നീ സുരക്ഷി​ത​നാ​യി​രി​ക്കും.* 26  യശുരൂന്റെ+ സത്യ​ദൈ​വ​ത്തെ​പ്പോ​ലെ ആരുമില്ല,+നിനക്കു തുണ​യേ​കാൻ ദൈവം ആകാശത്ത്‌ എഴുന്ന​ള്ളു​ന്നു,തന്റെ മഹിമ​യിൽ മേഘാ​രൂ​ഢ​നാ​യി വരുന്നു.+ 27  പുരാതനകാലംമുതൽ ദൈവം ഒരു സങ്കേത​മാണ്‌.+നിന്റെ കീഴിൽ ദൈവ​ത്തി​ന്റെ ശാശ്വ​ത​ഭു​ജ​ങ്ങ​ളു​ണ്ട​ല്ലോ.+ ശത്രു​വി​നെ ദൈവം നിന്റെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​യും,+‘അവരെ തുടച്ചു​നീ​ക്കു​വിൻ!’ എന്നു ദൈവം പറയും.+ 28  ധാന്യത്തിന്റെയും പുതു​വീ​ഞ്ഞി​ന്റെ​യും ദേശത്ത്‌+ഇസ്രാ​യേൽ സുരക്ഷി​ത​നാ​യി വസിക്കും,യാക്കോ​ബി​ന്റെ നീരുറവ സ്വച്ഛമാ​യി ഒഴുകും.യാക്കോ​ബി​ന്റെ ആകാശം മഞ്ഞു പൊഴി​ക്കും.+ 29  ഇസ്രായേലേ, നീ എത്ര ധന്യൻ!+ യഹോവ രക്ഷിച്ച ജനമേ,+നിന്നെ​പ്പോ​ലെ ആരുണ്ട്‌?+നിന്നെ കാക്കുന്ന പരിചയും+നിന്റെ മഹിമ​യാർന്ന വാളും ദൈവ​മ​ല്ലോ. നിന്റെ ശത്രുക്കൾ നിന്റെ മുന്നിൽ വിറയ്‌ക്കും,+നീ അവരുടെ മുതുകിൽ* ചവിട്ടി​ന​ട​ക്കും.”

അടിക്കുറിപ്പുകള്‍

അഥവാ “ആയിര​ക്ക​ണ​ക്കി​നു വിശു​ദ്ധ​ന്മാ​രും.”
അർഥം: “നേരു​ള്ളവൻ,” ബഹുമാ​ന​സൂ​ച​ക​മാ​യി ഇസ്രാ​യേ​ലി​നെ സംബോ​ധന ചെയ്യുന്ന പദം.
ഈ വാക്യ​ത്തിൽ, “അങ്ങയുടെ,” “അങ്ങ്‌” എന്നീ വാക്കുകൾ ദൈവത്തെ കുറി​ക്കു​ന്നു.
അക്ഷ. “അങ്ങയുടെ മൂക്കിൽ.”
അഥവാ “അര.”
മറ്റൊരു സാധ്യത “ദൈവ​ത്തി​ന്‌.”
മറ്റൊരു സാധ്യത “ദൈവം ദിനം മുഴുവൻ ബന്യാ​മീ​ന്‌.”
മറ്റൊരു സാധ്യത “ദൈവ​ത്തി​ന്റെ ചുമലു​കൾക്കു മധ്യേ ബന്യാ​മീൻ.”
മറ്റൊരു സാധ്യത “കിഴക്കുള്ള പർവത​ങ്ങ​ളു​ടെ.”
അഥവാ “കുത്തും.”
അക്ഷ. “സമൃദ്ധി വലിച്ചു​കു​ടി​ക്കും.”
അഥവാ “കഴുകട്ടെ.”
അക്ഷ. “നിന്റെ ദിനങ്ങൾപോ​ലെ​യാ​യി​രി​ക്കും നിന്റെ ശക്തി.”
മറ്റൊരു സാധ്യത “ഉയർന്ന സ്ഥലങ്ങളിൽ.”