ആവർത്തനം 4:1-49

  • അനുസ​രി​ക്കാ​നുള്ള ആഹ്വാനം (1-14)

    • ദൈവം ചെയ്‌ത കാര്യങ്ങൾ മറക്കരു​ത്‌ (9)

  • യഹോവ സമ്പൂർണ​ഭക്തി ആഗ്രഹി​ക്കു​ന്നു (15-31)

  • യഹോ​വ​യ​ല്ലാ​തെ മറ്റൊരു ദൈവ​മില്ല (32-40)

  • യോർദാ​ന്റെ കിഴക്കുള്ള അഭയന​ഗ​രങ്ങൾ (41-43)

  • നിയമ​ത്തിന്‌ ഒരു ആമുഖം (44-49)

4  “ഇസ്രാ​യേലേ, നിങ്ങൾ ജീവിച്ചിരിക്കാനും+ നിങ്ങളു​ടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്ത്‌ ചെന്ന്‌ അതു കൈവ​ശ​മാ​ക്കാ​നും വേണ്ടി ഞാൻ നിങ്ങളെ പഠിപ്പി​ക്കുന്ന ചട്ടങ്ങളും ന്യായ​ത്തീർപ്പു​ക​ളും അനുസ​രി​ക്കുക.  ഞാൻ നിങ്ങൾക്കു നൽകുന്ന കല്‌പ​ന​യോ​ടു നിങ്ങൾ ഒന്നും കൂട്ടി​ച്ചേർക്ക​രുത്‌; അതിൽനി​ന്ന്‌ ഒന്നും കുറയ്‌ക്കു​ക​യു​മ​രുത്‌.+ ഞാൻ നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന, നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ കല്‌പ​നകൾ നിങ്ങൾ അതേപടി പാലി​ക്കണം.  “പെയോ​രി​ലെ ബാലിന്റെ കാര്യ​ത്തിൽ യഹോവ ചെയ്‌തതു നിങ്ങൾ സ്വന്തം കണ്ണു​കൊണ്ട്‌ കണ്ടതാ​ണ​ല്ലോ. പെയോ​രി​ലെ ബാലിന്റെ പിന്നാലെ പോയ എല്ലാവ​രെ​യും നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കി​ട​യിൽനിന്ന്‌ നിശ്ശേഷം നശിപ്പി​ച്ചു.+  എന്നാൽ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യോ​ടു പറ്റിനിൽക്കുന്ന നിങ്ങ​ളെ​ല്ലാം ഇന്നു ജീവ​നോ​ടെ​യുണ്ട്‌.  നിങ്ങളുടെ ദൈവ​മായ യഹോവ എന്നോടു കല്‌പി​ച്ച​തു​പോ​ലെ ഞാൻ നിങ്ങളെ ചട്ടങ്ങളും ന്യായ​ത്തീർപ്പു​ക​ളും പഠിപ്പി​ച്ചി​രി​ക്കു​ന്നു.+ നിങ്ങൾ കൈവ​ശ​മാ​ക്കുന്ന ദേശത്ത്‌ നിങ്ങൾ അവയെ​ല്ലാം പാലി​ക്കണം.  നിങ്ങൾ അവയെ​ല്ലാം ശ്രദ്ധാ​പൂർവം പിൻപറ്റിയാൽ+ ഈ ചട്ടങ്ങ​ളെ​ക്കു​റിച്ച്‌ കേൾക്കുന്ന ജനങ്ങളു​ടെ മുമ്പാകെ നിങ്ങൾ ജ്ഞാനികളും+ വകതിരിവുള്ളവരും+ ആയിരി​ക്കും. അവർ നിങ്ങ​ളെ​ക്കു​റിച്ച്‌, ‘ഈ മഹാജനത ജ്ഞാനവും വകതി​രി​വും ഉള്ളവരാ​ണ്‌’+ എന്നു പറയും.  നമ്മൾ വിളി​ക്കു​മ്പോ​ഴെ​ല്ലാം നമ്മുടെ ദൈവ​മായ യഹോവ നമ്മുടെ അടുത്ത്‌ എത്തുന്ന​തു​പോ​ലെ, ദൈവം ഇത്ര അടുത്തുള്ള വേറെ ഏതെങ്കി​ലും മഹാജ​ന​ത​യു​ണ്ടോ?+  വേറെ ഏതു ജനതയ്‌ക്കാ​ണ്‌ ഇന്നു ഞാൻ നിങ്ങളു​ടെ മുമ്പാകെ വെക്കുന്ന ഈ നിയമ​സം​ഹി​ത​പോ​ലെ നീതി​യുള്ള ചട്ടങ്ങളും ന്യായ​ത്തീർപ്പു​ക​ളും ഉള്ളത്‌?+  “നിങ്ങൾ സ്വന്തം കണ്ണു​കൊണ്ട്‌ കണ്ട കാര്യങ്ങൾ മറക്കാ​തി​രി​ക്കാ​നും ജീവകാ​ലത്ത്‌ ഒരിക്ക​ലും അവ നിങ്ങളു​ടെ ഹൃദയ​ത്തിൽനിന്ന്‌ നീങ്ങി​പ്പോ​കാ​തി​രി​ക്കാ​നും പ്രത്യേ​കം ശ്രദ്ധി​ക്കുക; ഇക്കാര്യ​ത്തിൽ അതീവ​ജാ​ഗ്രത കാണി​ക്കുക. അവ നിങ്ങളു​ടെ മക്കളെ​യും മക്കളുടെ മക്കളെ​യും അറിയി​ക്കു​ക​യും വേണം.+ 10  ഹോരേബിൽവെച്ച്‌ നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ നിന്ന നാളിൽ യഹോവ എന്നോടു പറഞ്ഞു: ‘ജനത്തെ എന്റെ മുമ്പാകെ കൂട്ടി​വ​രു​ത്തുക. ജീവി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം അവർ എന്നെ ഭയപ്പെ​ടാൻ പഠിക്കേണ്ടതിനും+ അവരുടെ മക്കളെ പഠിപ്പിക്കേണ്ടതിനും+ ഞാൻ എന്റെ വചനങ്ങൾ അവരെ അറിയി​ക്കും.’+ 11  “അങ്ങനെ നിങ്ങൾ മലയുടെ അടിവാ​രത്ത്‌ വന്ന്‌ നിന്നു. അപ്പോൾ ആ മല കത്തിജ്വ​ലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു; അതിന്റെ ജ്വാല അങ്ങ്‌ ആകാശത്തോളം* എത്തി. ഇരുളും മേഘവും കനത്ത മൂടലും അവി​ടെ​യു​ണ്ടാ​യി​രു​ന്നു.+ 12  പിന്നെ യഹോവ തീയിൽനി​ന്ന്‌ നിങ്ങ​ളോ​ടു സംസാ​രി​ക്കാൻതു​ടങ്ങി.+ നിങ്ങൾ സ്വരം കേട്ടെ​ങ്കി​ലും രൂപ​മൊ​ന്നും കണ്ടില്ല,+ ശബ്ദം മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ.+ 13  ദൈവത്തിന്റെ ഉടമ്പടി,+ അതായത്‌ നിങ്ങൾ പാലി​ക്ക​ണ​മെന്നു കല്‌പിച്ച ആ പത്തു കല്‌പ​നകൾ,*+ ദൈവം നിങ്ങ​ളോ​ടു പ്രഖ്യാ​പി​ച്ചു. തുടർന്ന്‌ ദൈവം അവ രണ്ടു കൽപ്പല​ക​ക​ളിൽ എഴുതി.+ 14  നിങ്ങൾ കൈവ​ശ​മാ​ക്കാൻപോ​കുന്ന ദേശത്ത്‌ ചെല്ലു​മ്പോൾ നിങ്ങൾ പാലി​ക്കേണ്ട ചട്ടങ്ങളും ന്യായ​ത്തീർപ്പു​ക​ളും നിങ്ങളെ പഠിപ്പി​ക്ക​ണ​മെന്ന്‌ ആ സമയത്ത്‌ യഹോവ എന്നോടു കല്‌പി​ച്ചു. 15  “അതു​കൊണ്ട്‌ വഷളത്തം പ്രവർത്തി​ക്കാ​തി​രി​ക്കാൻ നിങ്ങൾ പ്രത്യേ​കം ശ്രദ്ധി​ക്കണം. യഹോവ ഹോ​രേ​ബിൽവെച്ച്‌ തീയുടെ നടുവിൽനി​ന്ന്‌ നിങ്ങ​ളോ​ടു സംസാ​രിച്ച ദിവസം നിങ്ങൾ രൂപ​മൊ​ന്നും കണ്ടില്ല​ല്ലോ. 16  അതിനാൽ എന്തി​ന്റെ​യെ​ങ്കി​ലും പ്രതീ​ക​മായ ഒരു രൂപം കൊത്തി​യു​ണ്ടാ​ക്കി നിങ്ങൾ വഷളത്തം പ്രവർത്തി​ക്ക​രുത്‌. ആണി​ന്റെ​യോ പെണ്ണിന്റെയോ+ 17  ഭൂമിയിലുള്ള ഏതെങ്കി​ലും മൃഗത്തി​ന്റെ​യോ ആകാശത്ത്‌ പറക്കുന്ന ഏതെങ്കി​ലും പക്ഷിയുടെയോ+ 18  നിലത്ത്‌ ഇഴയുന്ന ഏതെങ്കി​ലും ജീവി​യു​ടെ​യോ ഭൂമിക്കു കീഴെ വെള്ളത്തി​ലുള്ള ഏതെങ്കി​ലും മത്സ്യത്തി​ന്റെ​യോ രൂപം നിങ്ങൾ ഉണ്ടാക്ക​രുത്‌.+ 19  നിങ്ങൾ കണ്ണ്‌ ഉയർത്തി ആകാശ​ത്തേക്കു നോക്കി സൂര്യ​നെ​യും ചന്ദ്ര​നെ​യും നക്ഷത്ര​ങ്ങ​ളെ​യും—ആകാശ​ത്തി​ലെ സർവ​സൈ​ന്യ​ത്തെ​യും—കാണു​മ്പോൾ അവയുടെ മുമ്പാകെ കുമ്പിട്ട്‌ അവയെ സേവി​ക്കാൻ പ്രലോ​ഭി​ത​രാ​ക​രുത്‌.+ അവയെ നിങ്ങളു​ടെ ദൈവ​മായ യഹോവ ആകാശ​ത്തിൻകീ​ഴി​ലുള്ള എല്ലാ ജനങ്ങൾക്കു​മാ​യി കൊടു​ത്തി​രി​ക്കു​ന്നു. 20  എന്നാൽ നിങ്ങൾ, ഇന്നായി​രി​ക്കു​ന്ന​തു​പോ​ലെ തന്റെ സ്വകാര്യസ്വത്തായിരിക്കാൻ*+ ഈജി​പ്‌ത്‌ എന്ന ഇരുമ്പു​ചൂ​ള​യിൽനിന്ന്‌ യഹോവ പുറത്ത്‌ കൊണ്ടു​വന്ന ജനമാണ്‌. 21  “നിങ്ങൾ കാരണം യഹോവ എന്നോടു കോപി​ച്ചു;+ ഞാൻ യോർദാൻ കടക്കു​ക​യോ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന ആ നല്ല ദേശ​ത്തേക്കു പോകു​ക​യോ ഇല്ലെന്നു ദൈവം സത്യം ചെയ്‌ത്‌ പറഞ്ഞു.+ 22  ഞാൻ ഈ ദേശത്തു​വെച്ച്‌ മരിക്കും; ഞാൻ യോർദാൻ കടക്കില്ല.+ എന്നാൽ നിങ്ങൾ യോർദാൻ കടക്കു​ക​യും ആ നല്ല ദേശം കൈവ​ശ​മാ​ക്കു​ക​യും ചെയ്യും. 23  നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങളു​മാ​യി ചെയ്‌ത ഉടമ്പടി നിങ്ങൾ ഒരിക്ക​ലും മറന്നു​ക​ള​യ​രുത്‌.+ നിങ്ങളു​ടെ ദൈവ​മായ യഹോവ വിലക്കിയ ഏതെങ്കി​ലും രൂപം നിങ്ങൾ കൊത്തി​യു​ണ്ടാ​ക്ക​രുത്‌.+ 24  കാരണം നിങ്ങളു​ടെ ദൈവ​മായ യഹോവ ദഹിപ്പി​ക്കുന്ന അഗ്നിയാ​ണ്‌,+ സമ്പൂർണ​ഭക്തി ആഗ്രഹി​ക്കുന്ന ഒരു ദൈവം.+ 25  “നിങ്ങൾക്കു മക്കളും പേരക്കു​ട്ടി​ക​ളും ഉണ്ടായി ആ ദേശത്ത്‌ ദീർഘ​കാ​ലം താമസി​ച്ച​ശേഷം നിങ്ങൾ നിങ്ങൾക്കു​തന്നെ നാശം വരുത്തുന്ന വിധത്തിൽ പ്രവർത്തി​ക്കു​ക​യും ഏതെങ്കി​ലും തരത്തി​ലുള്ള ഒരു രൂപം കൊത്തിയുണ്ടാക്കി+ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ കോപി​പ്പി​ച്ചു​കൊണ്ട്‌ ദൈവ​മു​മ്പാ​കെ തിന്മ പ്രവർത്തി​ക്കു​ക​യും ചെയ്‌താൽ,+ 26  ഇന്നു ഞാൻ നിങ്ങൾക്കെ​തി​രെ ആകാശ​ത്തെ​യും ഭൂമി​യെ​യും സാക്ഷി നിറുത്തി പറയുന്നു, യോർദാൻ കടന്ന്‌ നിങ്ങൾ കൈവ​ശ​മാ​ക്കുന്ന ആ ദേശത്തു​നിന്ന്‌ നിങ്ങൾ പെട്ടെന്നു നശിച്ചു​പോ​കും, ഉറപ്പ്‌. അവിടെ അധിക​കാ​ലം തുടരാൻ നിങ്ങൾക്കു കഴിയില്ല, നിങ്ങളെ അവി​ടെ​നിന്ന്‌ നിശ്ശേഷം തുടച്ചു​നീ​ക്കും.+ 27  യഹോവ നിങ്ങളെ ജനതകൾക്കി​ട​യിൽ ചിതറി​ക്കും.+ നിങ്ങളിൽ കുറച്ച്‌ പേർ മാത്രമേ യഹോവ നിങ്ങളെ ഓടി​ച്ചു​ക​ള​യുന്ന സ്ഥലങ്ങളി​ലെ ജനതകൾക്കി​ട​യിൽ ശേഷിക്കൂ.+ 28  മനുഷ്യർ മരത്തി​ലും കല്ലിലും നിർമിച്ച, കാണാ​നോ കേൾക്കാ​നോ തിന്നാ​നോ മണക്കാ​നോ കഴിയാത്ത, ദൈവ​ങ്ങളെ അവിടെ നിങ്ങൾക്കു സേവി​ക്കേ​ണ്ടി​വ​രും.+ 29  “എന്നാൽ അവി​ടെ​വെച്ച്‌ നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ അന്വേ​ഷി​ക്കു​ന്നെ​ങ്കിൽ, നിങ്ങളു​ടെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിങ്ങളു​ടെ മുഴുദേഹിയോടും* കൂടെ ദൈവത്തെ തിരയു​ന്നെ​ങ്കിൽ,+ നിങ്ങൾ ദൈവത്തെ കണ്ടെത്തും.+ 30  നിങ്ങൾ വലിയ ക്ലേശത്തി​ലാ​കു​ക​യും ഭാവി​യിൽ ഈ കാര്യ​ങ്ങ​ളെ​ല്ലാം നിങ്ങൾക്കു സംഭവി​ക്കു​ക​യും ചെയ്യു​മ്പോൾ നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യി​ലേക്കു മടങ്ങി​വ​രു​ക​യും ദൈവ​ത്തി​ന്റെ വാക്കിനു ചെവി കൊടു​ക്കു​ക​യും ചെയ്യും.+ 31  നിങ്ങളുടെ ദൈവ​മായ യഹോവ കരുണാ​മ​യ​നായ ദൈവ​മാ​ണ​ല്ലോ.+ ദൈവം നിങ്ങളെ ഉപേക്ഷി​ക്കു​ക​യോ നിങ്ങളെ നശിപ്പി​ക്കു​ക​യോ നിങ്ങളു​ടെ പൂർവി​കർക്കു സത്യം ചെയ്‌ത്‌ നൽകിയ ഉടമ്പടി മറന്നു​ക​ള​യു​ക​യോ ഇല്ല.+ 32  “ഇപ്പോൾ നിങ്ങൾ മുൻകാ​ല​ത്തെ​ക്കു​റിച്ച്‌, ദൈവം മനുഷ്യ​നെ ഭൂമി​യിൽ സൃഷ്ടി​ച്ച​തു​മു​ത​ലുള്ള കാല​ത്തെ​ക്കു​റിച്ച്‌, ചോദി​ക്കുക. ആകാശ​ത്തി​ന്റെ ഒരു അറ്റംമു​തൽ മറ്റേ അറ്റംവരെ അന്വേ​ഷി​ക്കുക. ഇങ്ങനെ​യൊ​രു മഹാകാ​ര്യം എപ്പോ​ഴെ​ങ്കി​ലും സംഭവി​ക്കു​ക​യോ ഇതു​പോ​ലൊ​രു കാര്യ​ത്തെ​ക്കു​റിച്ച്‌ കേൾക്കു​ക​യോ ചെയ്‌തി​ട്ടു​ണ്ടോ?+ 33  നിങ്ങൾ കേട്ടതു​പോ​ലെ വേറെ ഏതെങ്കി​ലും ജനം തീയിൽനി​ന്ന്‌ ദൈവ​ത്തി​ന്റെ ശബ്ദം കേൾക്കു​ക​യും ജീവ​നോ​ടി​രി​ക്കു​ക​യും ചെയ്‌തി​ട്ടു​ണ്ടോ?+ 34  അല്ല, നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾ കാൺകെ ഈജി​പ്‌തിൽവെച്ച്‌ നിങ്ങൾക്കു​വേണ്ടി ചെയ്‌ത​തു​പോ​ലെ ദൈവം ഇന്നേവരെ പ്രവർത്തി​ച്ചി​ട്ടു​ണ്ടോ? ന്യായ​വി​ധി​കൾ,* അടയാ​ളങ്ങൾ, അത്ഭുതങ്ങൾ,+ യുദ്ധം,+ ബലമുള്ള കൈ,+ നീട്ടിയ കരം, ഭയാന​ക​മായ പ്രവൃത്തികൾ+ എന്നിവ​യാൽ മറ്റൊരു ജനതയു​ടെ മധ്യേ​നിന്ന്‌ തനിക്കാ​യി ഒരു ജനതയെ എടുക്കാൻ ദൈവം മുമ്പ്‌ എപ്പോ​ഴെ​ങ്കി​ലും ശ്രമി​ച്ചി​ട്ടു​ണ്ടോ? 35  എന്നാൽ യഹോ​വ​യാ​ണു സത്യ​ദൈ​വ​മെന്നു നിങ്ങൾ അറിയാൻവേണ്ടി ഇതെല്ലാം നിങ്ങൾക്കു കാണി​ച്ചു​ത​ന്നി​രി​ക്കു​ന്നു;+ അവിടു​ന്ന​ല്ലാ​തെ മറ്റൊരു ദൈവ​വു​മില്ല.+ 36  നിങ്ങളെ തിരു​ത്താൻ സ്വർഗ​ത്തിൽനിന്ന്‌ ദൈവം തന്റെ സ്വരം കേൾപ്പി​ക്കു​ക​യും ഭൂമി​യിൽ തന്റെ മഹാജ്വാ​ല കാണി​ച്ചു​ത​രു​ക​യും ചെയ്‌ത​ല്ലോ. ആ തീയിൽനി​ന്ന്‌ നിങ്ങൾ ദൈവ​ത്തി​ന്റെ സ്വരം കേൾക്കു​ക​യും ചെയ്‌തു.+ 37  “ദൈവം നിങ്ങളു​ടെ പൂർവി​കരെ സ്‌നേ​ഹി​ക്കു​ക​യും അവർക്കു ശേഷം അവരുടെ സന്തതിയെ* തന്റെ ജനമായി തിര​ഞ്ഞെ​ടു​ക്കു​ക​യും ചെയ്‌തു.+ അതിനാൽ ഈജി​പ്‌തിൽനിന്ന്‌ തന്റെ സാന്നി​ധ്യ​ത്തിൽ തന്റെ മഹാശ​ക്തി​യാൽ നിങ്ങളെ വിടു​വി​ച്ചു. 38  നിങ്ങളെക്കാൾ ശക്തരായ മഹാജ​ന​ത​ക​ളു​ടെ ദേശ​ത്തേക്കു നിങ്ങളെ കൊണ്ടു​വ​രാ​നും ഇന്നായി​രി​ക്കു​ന്ന​തു​പോ​ലെ അവരുടെ ദേശം നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരാനും വേണ്ടി ദൈവം ആ ജനതകളെ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​ക​ളഞ്ഞു.+ 39  അതുകൊണ്ട്‌ മീതെ ആകാശ​ത്തി​ലും താഴെ ഭൂമി​യി​ലും യഹോ​വ​തന്നെ സത്യ​ദൈവം, അല്ലാതെ മറ്റാരുമില്ല+ എന്ന കാര്യം ഇന്നു നിങ്ങൾ തിരി​ച്ച​റിഞ്ഞ്‌ ഹൃദയ​ത്തിൽ വെച്ചു​കൊ​ള്ളുക.+ 40  നിങ്ങൾക്കും നിങ്ങൾക്കു ശേഷം നിങ്ങളു​ടെ മക്കൾക്കും നന്മ വരാനും അങ്ങനെ, നിങ്ങളു​ടെ ദൈവ​മായ യഹോവ തരുന്ന ദേശത്ത്‌ നിങ്ങൾ ദീർഘ​കാ​ലം ജീവി​ക്കാ​നും ഞാൻ ഇന്നു നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന ദൈവ​ത്തി​ന്റെ ചട്ടങ്ങളും കല്‌പ​ന​ക​ളും പാലി​ക്കണം.”+ 41  ആ കാലത്ത്‌ മോശ യോർദാ​ന്റെ കിഴക്കു​ഭാ​ഗത്ത്‌ മൂന്നു നഗരങ്ങൾ വേർതി​രി​ച്ചു.+ 42  മുൻവൈരാഗ്യമൊന്നും കൂടാതെ അബദ്ധത്തിൽ ആരെങ്കി​ലും സഹമനു​ഷ്യ​നെ കൊന്നാൽ+ അയാൾ ഈ നഗരങ്ങ​ളി​ലൊ​ന്നി​ലേക്ക്‌ ഓടി​പ്പോ​യി അവിടെ ജീവി​ക്കണം.+ 43  ഇവയാണ്‌ ആ നഗരങ്ങൾ: രൂബേ​ന്യർക്കു പീഠഭൂ​മി​യി​ലെ വിജന​ഭൂ​മി​യി​ലുള്ള ബേസെർ,+ ഗാദ്യർക്കു ഗിലെ​യാ​ദി​ലെ രാമോ​ത്ത്‌,+ മനശ്ശെയർക്കു+ ബാശാ​നി​ലെ ഗോലാൻ.+ 44  മോശ ഇസ്രാ​യേൽ ജനത്തിനു കൊടുത്ത നിയമം ഇതാണ്‌.+ 45  ഈജിപ്‌തിൽനിന്ന്‌ പുറ​പ്പെ​ട്ടു​പോ​ന്ന​ശേഷം മോശ ഇസ്രാ​യേ​ല്യർക്ക്‌ ഈ ഓർമി​പ്പി​ക്ക​ലു​ക​ളും ചട്ടങ്ങളും ന്യായ​ത്തീർപ്പു​ക​ളും നൽകി.+ 46  ഈജിപ്‌തിൽനിന്ന്‌+ പോന്ന​ശേഷം മോശ​യും ഇസ്രാ​യേ​ല്യ​രും പരാജ​യ​പ്പെ​ടു​ത്തിയ, ഹെശ്‌ബോനിൽ+ താമസി​ച്ചി​രുന്ന അമോ​ര്യ​രാ​ജാ​വായ സീഹോ​ന്റെ ദേശത്തെ ബേത്ത്‌-പെയോരിന്‌+ എതി​രെ​യുള്ള താഴ്‌വ​ര​യിൽവെച്ച്‌, അതായത്‌ യോർദാൻപ്ര​ദേ​ശ​ത്തു​വെച്ച്‌, മോശ അവ അവർക്കു കൊടു​ത്തു. 47  അവർ സീഹോ​ന്റെ ദേശവും ബാശാ​നി​ലെ രാജാ​വായ ഓഗിന്റെ+ ദേശവും, അതായത്‌ യോർദാ​നു കിഴക്കുള്ള രണ്ട്‌ അമോ​ര്യ​രാ​ജാ​ക്ക​ന്മാ​രു​ടെ പ്രദേശം, കൈവ​ശ​മാ​ക്കി. 48  അവർ അർന്നോൻ താഴ്‌വ​ര​യു​ടെ അറ്റത്തുള്ള അരോവേർ+ മുതൽ സിയോൻ പർവതം, അതായത്‌ ഹെർമോൻ,+ വരെയും 49  യോർദാനു കിഴക്കുള്ള പ്രദേ​ശത്തെ അരാബ മുഴു​വ​നും പിസ്‌ഗ​യു​ടെ ചെരി​വി​നു താഴെ അരാബ കടൽ* വരെയും കൈവ​ശ​മാ​ക്കി.+

അടിക്കുറിപ്പുകള്‍

അക്ഷ. “ആകാശ​ത്തി​ന്റെ ഹൃദയ​ത്തോ​ളം.”
അക്ഷ. “പത്തു വചനങ്ങൾ.”
അഥവാ “അവകാ​ശ​മാ​യി​രി​ക്കാൻ.”
പദാവലിയിൽ “ദേഹി” കാണുക.
അഥവാ “വിചാ​ര​ണകൾ.”
അക്ഷ. “വിത്തിനെ.”
അതായത്‌, ഉപ്പുകടൽ അഥവാ ചാവു​കടൽ.